നിഗൂഢതയുടെ നിഴലുകൾ

0
728

സഭയുടെ സഹന ചരിത്രം ആരംഭിക്കുന്നത് കർത്താവിന്റെ പങ്കപ്പാടുകളോടെയാണല്ലോ. യഹൂദ പ്രമാണിമാരിൽ നിന്നും ചമ്മട്ടി റോമാ ചക്രവർത്തിമാർ കയ്യേറി. തുടർന്നിങ്ങോട്ട് വിവിധ രാജാക്കന്മാരുടെയും മതതീവ്രവാദികളുടെയും പീഡനങ്ങൾ, ഫാസിസം, നാസിസം,കമ്മ്യൂണിസം,തുടങ്ങിയപ്രത്യയശാസ്ത്രക്കാരുടെപീഡനങ്ങൾഎന്നിവയിലൂടെകാലങ്ങൾകടത്തിവിട്ടാണ് സഭ ഇന്നത്തെ അവസ്ഥയിലായിരിക്കുന്നത്. ഇവയെല്ലാം മുന്നിൽ നിന്നു വരുന്ന ആക്രമണങ്ങൾ ആകയാൽ അവയെ നേരിട്ട് മനസ്സിലാക്കാൻ സാധിക്കും. എന്നാൽ സഭയെപിന്നിൽ നിന്ന് കുത്തുന്ന ചില നിഗൂഢ
ശക്തികൾ ഉണ്ട്. അവയിൽ ചിലതിനെക്കുറിച്ച് നമുക്ക് വ്യക്തമായി അറിയാൻ സാധിക്കുകയില്ല. സംശയങ്ങൾ ഉയർത്താൻ മാത്രമേ സാധിക്കുകയുള്ളൂ. സഭയ്‌ക്കെതിരേ നിൽക്കുന്നു എന്ന് സംശയിക്കപ്പെടുന്ന രണ്ട്
നിഗൂഢതകളെ ആണ് ഇവിടെ ചൂണ്ടിക്കാണിക്കുന്നത്.
1. ഫ്രീമേസൺസ് എന്ന സംഘടന
ഇത് ഇന്ന് ഒരു ക്ലബ്ബിന്റെ സ്വഭാവം കൈവരിച്ചിട്ടുള്ള സംഘടനയാണ്. ഇതിന്റെ ആരംഭം പതിനാലാം നൂറ്റാണ്ടിലാണ് എന്ന് പറയപ്പെടുന്നു. ലോക ചരിത്രത്തിലെ പല പ്രമുഖരും ഇതിലെ അംഗങ്ങൾ ആണെന്ന് ഇതിന്റെ വക്താക്കൾ അവകാശപ്പെടുന്നു. ഇവരുടെ ലോക്കൽ യൂണിറ്റ് ലോഡ്ജ് എന്നാണ് അറിയപ്പെടുന്നത് ഒരു ഗ്രാൻഡ് ലോഡ്ജിന് കീഴിൽ അനേകം ലോഡ്ജുകൾ ആയിട്ടാണ് ഇവരുടെ ഭരണസംവിധാനം. ഇവർക്ക് ഇവരുടേതായ രഹസ്യ ആചാരങ്ങളുണ്ട്. അത് എന്താണെന്ന് പുറം ലോകത്തിന് വ്യക്തമായി അറിയില്ല. ബ്ലാക് മാസ് പോലെയുള്ളവ നടത്തപ്പെടുന്നു എന്നും പറയപ്പെടുന്നു. ഇവരെ ഒരു സഭാ
വിരുദ്ധ ശക്തിയായിട്ടാണ് സഭ കണ്ടെത്തി
യിരിക്കുന്നത്.1738 മുതൽ സഭ ഈ സംഘട
നയ്‌ക്കെതിരെ ശക്തമായ നിലപാടുകൾ സ്വീകരിച്ചു വരുന്നു. ഇവർ ദൈവീക വെളിപാടിനെയും വസ്തുനിഷ്ഠമായ സത്യത്തെയും നിഷേധിക്കുന്നു, മതരാഹിത്യം പ്രോത്സാഹിപ്പിക്കുകയും സഭയുടെ പ്രബോധനത്തിന് വെല്ലുവിളി ഉയർത്തുകയും ചെയ്യുന്നു, അംഗങ്ങളുടെജീവൻസംഘടനയ്ക്ക്അവകാശപ്പെട്ടതാണെന്നു കരുതുന്നു. എന്നെല്ലാം സഭ അന്വേഷിച്ച് കണ്ടെ
ത്തിയിട്ടുണ്ട്.ഏറ്റവും കുറഞ്ഞത് 11 മാർപ്പാപ്പാമാർ എങ്കിലും ഇവർക്കെതിരെ കൽപ്പനകൾ പുറപ്പെടുവിച്ചിട്ടുണ്ട് 1884 -ൽ ലെയോ പതിമൂന്നാമൻ മാർപ്പാപ്പാ ഹ്യുമാനും ജനുസ് (ഔാമിൗാ ഏലിൗ)െ എന്ന ചാക്രികലേഖനം ഇവർക്കെതിരെപുറപ്പെടുവിച്ചു.അതിൽ
പാപ്പാ ഇപ്രകാരം പറയുന്നു ”ഫ്രീമേസണ റിയുടെ പ്രധാനപ്പെട്ടതും ആത്യന്തികവുമായ ലക്ഷ്യം ക്രിസ്തീയതയുടെ അടിത്തറയിൽ രൂപപ്പെട്ട രാഷ്ട്രീയവും മതപരവുമായ ക്രമത്തെതകർക്കുകയും അതിന്റെ സ്ഥാനത്ത് പ്രകൃതി വാദത്തിൽ (ചമൗേൃമഹശാെ) അധിഷ്ഠിതമായപുതിയ ക്രമം രൂപീകരിക്കുകയും ആണ്”. 1917 -ൽ രൂപീകരിച്ച കാനൻ നിയമത്തിൽ മേസണറി എന്ന വാക്ക് തന്നെ ഉപയോഗിച്ച് അതിൽ പ്രവർത്തിക്കുന്നതിൽ നിന്ന്സഭാംഗങ്ങളെ കഠിന ശിക്ഷകളുടെ കീഴിൽവിലക്കിയിരുന്നു. എന്നാൽ 1983 -ൽ ലത്തീൻ കാനൻ നിയമം നവീകരിച്ചപ്പോൾ മേസണറി എന്ന വാക്ക് ഒഴിവാക്കുകയും ‘സഭാവിരുദ്ധ സംഘടനകൾ’ എന്ന് പകരം ഉപയോഗിക്കുകയും ചെയ്തു. ഇത് ഒത്തിരി തെറ്റിദ്ധാരണകൾക്ക് ഇടയാക്കി. ഇതിനെതുടർന്ന് വിശ്വാസതിരുസംഘം തലവൻ കർദ്ദിനാൾ റാറ്റ്‌സിംഗർ 1983 തന്നെ സഭയുടെ നിലപാട് വ്യക്തമാക്കി പ്രസ്താവനയിറക്കി. ”മസോണിക് സംഘടനകളിൽ ചേരുന്നവർ മാരക പാപത്തിൽ ഉൾപ്പെട്ടിരിക്കുന്നു. അവർക്ക് വിശുദ്ധ കുർബാന സ്വീകരിക്കാൻ അനുവാദം ഉണ്ടായിരിക്കുന്നതല്ല”. ‘ഫ്രീമേസണറിയോട് സഭയുടെ പ്രതികൂല നിലപാട് നൂറ്റാണ്ടുകളായി ഒന്നുതന്നെയാണ്. അതിൽ വ്യത്യാസം ഒന്നും ഉണ്ടായിട്ടില്ല.
2.ഇലുമിനാലിറ്റി (കഹഹൗാശിമഹശ്യേ)എന്ന സിദ്ധാന്തംഇതിന്റെ അർത്ഥം ജ്ഞാനോദയം (ഋിഹശഴവലേിലറ) എന്നാണ്. ഈ പേര് പല
ഗ്രൂപ്പുകൾക്ക് ആരോപിക്കപ്പെട്ടിട്ടുണ്ട്. ചരിത്രപരമായി ഈ വാക്ക് ബന്ധപ്പെട്ടിരിക്കുന്നത് ജർമ്മനിയിലെ ബവേറിയ എന്ന സ്ഥലത്ത് ഉണ്ടായിരുന്ന ഇലുമിനാലിറ്റി എന്ന ഗ്രൂപ്പും ആയിട്ടാണ്. ഇത് 1776 മെയ് 1 -ന് സ്ഥാപി
ക്കപ്പെട്ട ഒരു രഹസ്യ സംഘടന അഥവാ ഗൂഢസംഘം (ലെരൃല േീെരശല്യേ) ആണ്. ഇതിന്റെ സ്ഥാപകൻ ആദം വെസ്ഷാഫ്റ്റ് എന്ന പ്രൊഫസറാണ്. ഇതിന്റെ സ്ഥാപിതലക്ഷ്യങ്ങളായി പുറംലോകത്തെ അറി
യിച്ചിരിക്കുന്നത് അന്ധവിശ്വാസം, അജ്ഞത, മതവിശ്വാസവും അതിന്റെ സ്വാധീനവും, രാഷ്ട്രീയ അധികാര ദുർവിനിയോഗം, എന്നിവ തടയുക എന്നതായിരുന്നു. സഭയെസംബന്ധിച്ച് ഈ ഗൂഢസംഘം പ്രസക്തമായി തീരുന്നത് ഇത് മതവിശ്വാസത്തെ പ്രത്യേ
കിച്ച് ക്രൈസ്തവ വിശ്വാസത്തെയും കത്തോലിക്കാസഭയെയും തകർക്കാൻ കിണഞ്ഞ് പരിശ്രമിച്ചിരുന്നു അല്ലെങ്കിൽ ഇപ്പോഴും പരിശ്രമിക്കുന്നു എന്ന് സംശയിക്കപ്പെടുന്ന സാഹചര്യത്തിലാണ്. 1784 -ൽ ചാൾസ് തിയഡോർ എന്ന ബവേറിയൻ ഭരണാധികാരി ഇത് നിരോധിക്കുകയും ഇതിലെ അംഗങ്ങൾക്ക് കഠിനശിക്ഷ നൽകുകയും ചെയ്തു.
അതിനുശേഷം ഈ സംഘടന നശിച്ചുപോയി എന്നും, ഇല്ല ഇന്നും നിലനിൽക്കുന്നുണ്ടെന്നും രണ്ടു വാദങ്ങളുണ്ട്. ഫ്രഞ്ച്വിപ്ലവത്തിന് പിന്നിൽ ഈ സംഘമായിരുന്നു എന്നും ലോകത്തിലെ പലബൗദ്ധിക സാംസ്‌കാരിക രാഷ്ട്രീയ നേതാക്കന്മാരും സാഹിത്യകാരന്മാരും ഇതിലെ
അംഗങ്ങൾ ആയിരുന്നു എന്നും പറയപ്പെടുന്നു. ഇന്ന് ഇലുമിനാലിറ്റി ബന്ധം പലസംഘടനകൾക്കും ആരോപിക്കപ്പെടുന്നുണ്ട്. ഇവയ്ക്ക് ആദ്യരൂപമായ ബവേ
റിയൻ ഇലുമിനാലിറ്റിയുമായി ബന്ധമുണ്ട്എന്നും പറയപ്പെടുന്നു. ഈ ഗൂഢസംഘമാണ് ഇന്ന് ലോകത്തിലെ വ്യവസായ,വാണിജ്യ രാഷ്ട്രീയ, കലാ, സാംസ്കാരിക രംഗങ്ങളെ നിയന്ത്രിക്കുന്നതെന്നുംഈനിയന്ത്രണങ്ങളുടെ ലക്ഷ്യം മതവിശ്വാസത്തെ പൊതുവായും കത്തോ
ലിക്കാസഭയെയും ക്രൈസ്തവ വിശ്വാസത്തെയും പ്രത്യേകമായും നശിപ്പിക്കുക എന്നതാണെന്നും അതുവഴി ഒരു പുതിയ ലോകക്രമം രൂപീകരിക്കുന്നതി
നുള്ള ശ്രമമാണെന്നും ആരോപിച്ചു കൊണ്ടുള്ള സിദ്ധാന്തങ്ങൾ രൂപപ്പെട്ടു വന്നിട്ടുണ്ട്. എന്നാൽ ഇവ കൃത്യമായി തെളിയിക്കാൻ സാധിച്ചിട്ടില്ല. അതി
നാൽ ഇവയെ ഗൂഢാലോചന സിദ്ധാന്തം (ഇീിുെശൃമര്യ ഠവലീൃ്യ) എന്ന് പറയുന്നു. ഈ സിദ്ധാന്തപ്രകാരം ലോകത്തിൽ നടക്കുന്ന പല സംഭവങ്ങളും ഒരു ഗൂഢാലോചനയുടെ ഭാഗമായി കൂട്ടി വായിക്കപ്പെടുന്നു. ഉദാഹരണം പറഞ്ഞാൽ കമ്മ്യൂണിസത്തെ തകർക്കാൻ എന്ന പേരിൽ അമേരിക്കയും യൂറോപ്യൻ രാഷ്ട്രങ്ങളും തീവ്രവാദത്തെ പ്രോത്സാഹിപ്പിച്ചത്, തുടർന്ന് നടന്ന
തീവ്രവാദ ആക്രമണങ്ങൾ, യൂറോപ്പിലേയ്ക്കുള്ള അഭയാർത്ഥി പ്രവാഹം, അതിനെ രാഷ്ട്ര നേതാക്കൾ സ്വാഗതം ചെയ്യുന്നത്, സഭ നിരന്തരമായി അപകീർത്തിക്കപ്പെടുകയും വിശ്വാസികൾ പീഡിപ്പിക്കപ്പെടുകയും ചെയ്യുന്നത്, തുടങ്ങിയവയെല്ലാം ലോകത്തിൽ ആകസ്മികമായി സംഭവിക്കുന്നതല്ല ഒരു വിഭാഗം ആളുകൾ നടത്തുന്ന ഗൂഢാലോചനയുടെ ഫലമായി കൃത്യമായ പ്ലാനിംഗോടുകൂടി നടത്തപ്പെടുന്നതാണ് എന്ന ഗൂഢാലോചന സിദ്ധാന്തക്കാർ വാദിക്കുന്നു. എന്നാൽ ലോകത്തിലെ രഹസ്യാന്വേഷണ ഏജൻസികൾ ഒന്നും ഇതുമായി ബന്ധപ്പെട്ട തെളിവുകളൊന്നും പുറത്തുവിട്ടിട്ടില്ല. അതിനാൽ ഇത് ഒരു സാങ്കല്പിക സിദ്ധാന്തം മാത്രമായി നിലനിൽക്കുന്നു. എംപറർ ഇമ്മാനുവേൽ, സ്പിരിറ്റ് ഇൻ ജീസസ് തുടങ്ങി സഭയെ തകർക്കാൻ രൂപപ്പെട്ടിരിക്കുന്ന സെക്ടുകളും ഇവരുടെ ഗൂഢാലോചനയുടെ ഫലമാണ് എന്ന ആക്ഷേപമുണ്ട്.
ഉപസംഹാരം
മുകളിൽ പറഞ്ഞ സംഘടനകളും സിദ്ധാന്തങ്ങളും യാഥാർത്ഥ്യമാണെങ്കിലും അല്ലെങ്കിലും സഭ പീഡിപ്പിക്കപ്പെടുന്നു എന്നത് വാസ്തവമാണ് ബ്ലാക്ക് മാസ്
പോലെയുള്ള പൈശാചിക ആരാധനകൾ കൊച്ചുകേരളത്തിലും വർദ്ധിച്ചുവരുന്നു സിനിമയിലൂടെയും സോഷ്യൽ മീഡിയയിലൂടെയും ഒക്കെ സാധാരണക്കാർക്ക് ഇവയൊക്കെ ആരൊക്കെയോ പരിചയപ്പെടുത്തി കൊണ്ടിരിക്കുന്നു സഭ എതിർക്കുന്ന ഗർഭചിദ്രം സ്വവർഗ്ഗ ലൈംഗികത തുടങ്ങിയ അധാർമികതകളോടുള്ള അഭിനിവേശം വർദ്ധിക്കുന്നു. ഇവയെല്ലാം യാഥാർത്ഥ്യം തന്നെയാണ്. തെളിവില്ലാതെ തന്നെ ആർക്കും ഗ്രഹിക്കാൻ സാധിക്കും.