ധാർമ്മികതയോ സ്വാതന്ത്ര്യമോ ലൈംഗികതയ്ക്ക് വേ@ത്?

0
691

ലൈംഗിക വിപ്ലവവും ഫെമിനിസവും പ്രതിസ്ഥാനത്ത്
ലൈംഗിക വിപ്ലവവാദികൾ സ്വാതന്ത്ര്യത്തിന്റെ ബാനറിലാണ് അവരുടെ വാദമുഖങ്ങൾ നിരത്തിയത്. അതുപോലെ ഫെമിനിസ്റ്റുകൾ സ്ത്രീപുരുഷ തുല്യതയുടെ പേരിലും. സ്വാഭാവികമായി തോന്നുന്ന ആഗ്രഹങ്ങളെ, ലൈംഗിക താല്പര്യങ്ങളെ സ്വതന്ത്രമായി സാമൂഹിക, സാംസ്‌കാരിക, മതപരമായ മാമൂലുകൾക്കപ്പുറം പ്രകടിപ്പിക്കാൻ അവസരം ഉണ്ടാവുമെന്നായിരുന്നു അവരുടെ വാഗ്ദാനം. അതേസമയം സ്വാതന്ത്ര്യത്തെ ശരിയായി വ്യാഖ്യാനിക്കുന്നതിൽ വിപ്ലവവാദികൾക്ക് തെറ്റുപറ്റി. സ്വാതന്ത്ര്യം യഥാർത്ഥത്തിൽ ഒരു ലക്ഷ്യമല്ല മാർഗ്ഗമാണ്. ഉദാഹരണം മതസ്വാതന്ത്ര്യം എന്നു പറഞ്ഞാൽ ദൈവത്തെ ആരാധിക്കാനും അതു പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യമാണ്. അക്കാദമിക് സ്വാതന്ത്ര്യം എന്നാൽ സത്യം, നന്മ, സൗന്ദര്യം എന്നിവ കണ്ടെത്താനുള്ള ബൗദ്ധികമായ സ്വാതന്ത്ര്യമാണ്. രാഷ്ട്രീയ സ്വാതന്ത്ര്യമെന്നാൽ നല്ല ജീവിതം നയിക്കാനുള്ള അന്തരീക്ഷം നേടാനുള്ള, സൃഷ്ടിക്കാനുള്ള സ്വാതന്ത്ര്യ
മാണ്. സ്വാതന്ത്ര്യം അതിൽ തന്നെ മയീെഹൗലേ അല്ല, അതിൽ തന്നെ ഒരു ലക്ഷ്യവുമല്ല. മനുഷ്യന്റെ സ്വാതന്ത്ര്യത്തിനും പരിധികളുണ്ട്. എന്നാൽ ഈ സ്വാതന്ത്ര്യത്തിന്റെ പരിധി നിശ്ചയിക്കുന്നത് ബാഹ്യശക്തികളല്ല മനുഷ്യന്റെ പ്രകൃതിയും അവന്റെ ഉത്തരവാദിത്വബോധവുമാണ്. സ്വാതന്ത്ര്യം നല്ലതു ചെയ്യാനുള്ള വ്യക്തിയുടെ സ്വാതന്ത്ര്യമാണ്.
അതേസമയം എന്തും ചെയ്യാനും എങ്ങനെയും
ജീവിക്കാനുമുള്ളലൈസൻസ്അല്ല,ഉത്തരവാദിത്വമില്ലാതെയും അധാർമ്മികമായും ജീവിതം നയിക്കാനുള്ള അവസരവുമല്ല. ഒരു പയറുചെടിക്ക് പടർന്നു കയറാനുള്ള പന്തലിനോടുള്ള ബന്ധംപോലെയാണ് ഉത്തരവാദിത്വവും സ്വാതന്ത്ര്യവും തമ്മിലുള്ള ബന്ധം. പന്തൽ പയറുചെടിക്ക് വിലങ്ങുതടിയല്ല മറിച്ച് ശരിയായി ഉയരത്തിലേക്ക് പടരാനും ഫലം നൽകാനുമുള്ള ൗെുുീൃ േആണ്. മനുഷ്യന്റെ പ്രത്യേകമായ പ്രകൃതിയും ഉത്തരവാദിത്വവും സ്വാതന്ത്ര്യം ശരിയായി പ്രകടിപ്പിക്കാനുള്ള ൗെുുീൃ േആണ്. ലൈംഗിക വിപ്ലവത്തിലൂടെ നേടിത്തരുന്ന സ്വാതന്ത്ര്യം ഉത്തരവാദിത്വവും മനുഷ്യന്റെ അന്തസ്സും അവഗണിച്ച് അരാജകത്വവും അധാർമ്മികതയും പ്രോത്സാഹിപ്പിക്കുന്നമനുഷ്യബന്ധങ്ങളിലേക്കാണ്നയിച്ചത്.
ലൈംഗിക വിപ്ലവത്തിലൂടെയുള്ള സ്വാതന്ത്ര്യം നേടിത്തന്നത് ഉത്തരവാദിത്വമില്ലാതെയുള്ള സ്ത്രീപുരുഷ ബന്ധവും മനുഷ്യപ്രകൃതിക്കു ചേരാത്ത സ്വവർഗ്ഗഭോഗം പോലെയുള്ള ചില ലൈംഗിക ബന്ധങ്ങളുടെ ന്യായീകരണവുമാണ്. ജോർജ് അകർലോഫ്, ജാനറ്റ് യെല്ലൻ തുടങ്ങിയ സാമ്പത്തിക വിദഗ്ദ്ധർ 20 വർഷം മുമ്പ് ഝൗമൃലേൃഹ്യ ഖീൗൃിമഹ ീള ഋരീിീാശരെൽ എഴുതി: ”ലൈംഗിക വിപ്ലവത്തിനു മുമ്പ് സ്ത്രീക്ക് അല്പം സ്വാതന്ത്ര്യം കുറവായിരുന്നുവെന്നു പറയാമെങ്കിലും പുരുഷന് സ്ത്രീയോട് കൂടുതൽ ഉത്തരവാദിത്വവും അവരുടെ ക്ഷേമത്തിൽ ശ്രദ്ധയുമുണ്ടായിരുന്നു.” ഇന്നു ഭ്രൂണഹത്യ നടത്താനും ഗർഭനിരോധന മാർഗ്ഗങ്ങൾ ഉപയോഗിക്കാനും
അതു ഉപയോഗിക്കാതിരിക്കുമ്പോഴുള്ള ഉത്തരവാദിത്വം മുഴുവനും സ്ത്രീയുടെ ചുമലിലാണ്. കൂടുതൽ ഗർഭനിരോധന മാർഗ്ഗങ്ങളുടെ ഉപയോഗത്തിലൂടെ വർദ്ധിക്കുന്ന ഭ്രൂണഹത്യയും അവിവാഹിത അമ്മമാരുടെ എണ്ണത്തിലുള്ള വർദ്ധനയും അപ്പനില്ലാതെ വളരേണ്ടി വരുന്ന കുഞ്ഞുങ്ങളുടെ അവസ്ഥയും ലൈംഗിക വിപ്ലവം സ്വാതന്ത്ര്യമല്ല ദുസ്വാതന്ത്ര്യവും ഉത്തരവാദിത്വമില്ലായ്മയും ലൈംഗിക അരാജകത്വവുമാണ് വളർത്തിയത് എന്നതിന്തെളിവാണ്.
ഫെമിനിസം മുന്നോട്ടു വച്ച സ്ത്രീപുരുഷ
തുല്യതയും ഉട്ടോപ്യനാണെന്ന് അതിനുശേഷമുള്ള സ്ത്രീകളുടെ അവസ്ഥ തെളിയിക്കുന്നുണ്ട്. സ്ത്രീപുരുഷന്മാർ തമ്മിലുള്ള ശാരീരികവും ലൈംഗികവും വൈകാരികവുമായ വ്യത്യാസം മറന്നുള്ള തുല്യതാവാദം സ്ത്രീകളെ ശക്തിപ്പെടുത്തുകയല്ല ദുർബ്ബലപ്പെടുത്തുകയാണ് യഥാർത്ഥത്തിൽ ചെയ്യുന്നത്. എല്ലാ മേഖലയിലും സ്ത്രീ മുന്നേറ്റം ഉണ്ടായിട്ടുണ്ടെന്നുള്ളത് വസ്തുതയാണ്. അതേസമയം എല്ലാ മേഖലകളിലും ഇരകളാക്കപ്പെടുന്നുണ്ടെന്നുള്ളതും വസ്തുതയാണ്. ലൈംഗിക വിപ്ലവം പോലെതന്നെ ഉത്തരവാദിത്വമില്ലാത്ത ലൈംഗിക സ്വാതന്ത്ര്യവും ധാർമ്മികമല്ലാത്ത ലൈംഗികബന്ധങ്ങളും സ്ത്രീ-പുരുഷ തുല്യതയുടെ ഭാഗമായി കാണാൻ തുടങ്ങിയത് ഫെമിനിസത്തിന്റെ മറവിലാണ്. അവിടെയൊക്കെ തുല്യതയല്ല, പുരുഷന് സ്ത്രീയെ ദുരുപയോഗിക്കാനുള്ള അവസരങ്ങളും സ്ത്രീകൾ ഇരകളാക്കപ്പെടാനുള്ള അവസ്ഥയുമാണ് സൃഷ്ടിക്കപ്പെട്ടത്. ഞങ്ങൾ ഇരകളാണ് എന്നു വീണ്ടും വിളിച്ചുപറയുന്ന ഏറ്റവും
പുതിയ പ്രവണതയായ ‘#ങല ഠീീ’ പ്രസ്ഥാനം
അതിനു തെളിവാണ്. ഏതു മേഖലയിലും ഞങ്ങൾ ഇരകളാണ് എന്ന് ‘#ങല ഠീീ’ പറയുമ്പോൾ എവിടെയാണ് സ്ത്രീ ശക്തിപ്പെട്ടത്, തുല്യരാക്കപ്പെട്ടത്?
സാമൂഹികശാസ്ത്രജ്ഞനായ മാർക്ക് റെഗ്നേറുസിന്റെ അഭിപ്രായത്തിൽ ഇന്ന് ”സെക്‌സ്” വളരെ വിലകുറഞ്ഞതായി. പണ്ട് സെക്‌സ് വിലയുള്ളതായിരുന്നു. സ്ത്രീകൾ സെക്‌സിന് വളരെയധികം വിലകൊടുക്കുകയുംപലഅവകാശങ്ങളും നിബന്ധനകളും തിരികെ ആവശ്യപ്പെടുകയും ചെയ്തിരുന്നു. സെക്‌സിന്റെ വില വിവാഹവും അതിലെ ദാമ്പത്യ സ്‌നേഹവും വിശ്വസ്തതയുമായിരുന്നു. ഇന്ന് ആദരവും വിശ്വസ്തതയും പരിഗണനയും വിവാഹവും ഇല്ലാതെതന്നെ പുരുഷന് സെക്‌സ് സാധ്യമാകുന്നതിനാൽ വിലയില്ലാത്തതായി സെക്‌സ് മാറി. ചുരുക്കത്തിൽ, സെക്‌സിനെ വിവാഹത്തിൽ നിന്നും ദാമ്പത്യ വിശ്വസ്തതയിൽ നിന്നും യഥാർത്ഥ സ്‌നേഹത്തിൽ നിന്നും പ്രത്യുല്പാദന പ്രക്രിയയിൽ നിന്നും കുടുംബത്തിൽ നിന്നും വേർപെടുത്തിയതാണ് സെക്‌സ് വിലകുറഞ്ഞതാകാനും ലൈംഗിക ദുരുപയോഗം വർദ്ധിക്കാനും കാരണം എന്ന് വാദിച്ചാൽ തെറ്റില്ല. ലൈംഗിക ദുരുപയോഗത്തിനുള്ള മറുപടി ഞാൻ ഇരയാണെന്നു വിളിച്ചു പറയുന്ന ‘#ങല ഠീീ ാീ്‌ലാലി’േഅല്ല.ഇരയാക്കാതിരിക്കാനുംഇരയാക്കപ്പെടാതിരിക്കാനുമുള്ള ധാർമ്മിക ഔന്നത്യവും ഉത്തരവാദിത്വബോധവുംസ്ത്രീപുരുഷബന്ധത്തിൽവേണമെന്നുള്ളതിരിച്ചറിവാണ്, സ്ത്രീയും പുരുഷനുംവ്യത്യസ്തരാണെന്നും അവർ ആയിരിക്കുന്നരീതിയിൽബഹുമാനിക്കപ്പെടേണ്ടവരാണെന്നുമുള്ള തിരിച്ചറിവാണ്, സെക്‌സിന്വിലയുണ്ടെന്നും വിവാഹവും ദാമ്പത്യ വിശ്വസ്തതയുമാണിതിന്റെ വിലയെന്നുമുള്ള തിരിച്ചറിവാണ്,ലൈംഗികധാർമ്മികതയുടെകുറവാണ്ലൈംഗികദുരുപയോഗത്തിന്റെ വർദ്ധനവിന് കാരണമെന്നുള്ള തിരിച്ചറിവാണ്. ഇത്തരം തിരിച്ചറിവുകൾ ചെറുപ്പത്തിലെതന്നെ കുഞ്ഞുങ്ങൾക്കു നല്കി ദൈവികദാനമായ ലൈംഗികതയെയും വിശുദ്ധമായ ശരീരത്തെയും ധാർമ്മിക ബോധ്യത്തോടെയും ആഴമായ സ്‌നേഹത്തോടെയും കൈകാര്യം ചെയ്യാൻ പ്രാപ്തരാക്കാം.