പീഡാനുഭവവിവരണത്തിന്റെ ഈ രണ്ടാം ഭാഗത്ത് നാം പഠനത്തിനു വിഷയമാക്കുന്നത് ഈശോ പീലാത്തോസിന്റെ മുമ്പിൽ വിസ്തരിക്കപ്പെടുന്ന സംഭവമാണ്.പീഡാനുഭവവിവരണത്തിന്റെ ഏറ്റം ദൈർഘ്യമേറിയതും കേന്ദ്രഭാഗവുമാണിത്. പീലാത്തോസിന്റെ കൊട്ടാരത്തിന്റെ അകത്തും പുറ
ത്തുമായി ഏഴു ചെറിയ രംഗങ്ങളായിട്ടാണ് ഈ ഭാഗം സുവിശേഷകൻ ക്രമീകരിച്ചിട്ടുള്ളത്. ഈശോയുടെ രാജത്വവും രക്ഷാകരവ്യക്തിത്വവും പ്രത്യേകം എടുത്തുകാണിക്കുന്നു.
ഈശോ കുരിശിൽ തറയ്ക്കപ്പെട്ടു മരിക്കേണ്ടതാണെന്ന വസ്തുത ഈ ആദ്യരംഗംഓർമ്മിപ്പിക്കുന്നു. വധശിക്ഷയ്ക്കുള്ള അധികാരം യഹൂദർക്കില്ലായിരുന്നു. അത് റോമൻ ഭരണാധികാരികൾക്കുള്ളതായിരുന്നു. ക്രൂശിക്കൽ റോമൻ വധശിക്ഷയായിരുന്നു. അതുകൊണ്ടാണ് യഹൂദർ ഈശോയെ വിസ്താര
ത്തിനായി പീലാത്തോസിന്റെ മുമ്പിൽ ഹാജരാക്കിയത്.
പീലാത്തോസ് ഈശോയോടു ചോദിക്കുന്നു: ”നീ യഹൂദരുടെ രാജാവാണോ?” (18,33). റോമൻ ഭരണകൂടത്തിന് ഭീഷണിയുയർത്തുന്ന ഏക ആരോപണം ഈശോയുടെ രാജത്വമാണ്. പക്ഷേ, തന്റെ രാജ്യം ഐഹികമല്ല എന്ന് ഈശോ വ്യക്തമായി
പറഞ്ഞു (18,36). അതെത്തുടർന്ന് തന്റെ രാജത്വത്തിന്റെ സ്വഭാവത്തെപ്പറ്റിയും അവിടുന്നു വിശദീകരിക്കുന്നു (18,37). ‘സത്യത്തിനു സാക്ഷ്യം നല്കുക’ എന്നതാണ് അവിടുത്തെ രാജത്വത്തിന്റെ സ്വഭാവം. ‘സത്യം’ എന്നത് ‘വചനം’ അഥവാ ‘ദൈവത്തിന്റെ സ്വയം വെളിപ്പെടുത്തൽ’ ആണ് (17,17). ഈശോലോകത്തിലേക്കു വന്നത് ദൈവത്തെ ലോക
ത്തിനു വെളിപ്പെടുത്താൻവേണ്ടിയാണ് (1,18). ഈശോയിലൂടെയുള്ള ഈ വെളിപ്പെടുത്തൽ സ്വീകരിച്ച്, അതിന് വിശ്വാസത്തിലൂടെ ക്രിയാത്മകമായി പ്രത്യുത്തരിക്കുന്നവരാണ് അവിടുത്തെ രാജ്യത്തിലെ അംഗങ്ങൾ. വിശ്വാസികളുടെ സമൂഹമായ സഭാംഗങ്ങൾതന്നെയാണ് ഈശോയുടെ രാജ്യത്തിലെ അംഗങ്ങൾ എന്നു പറയാം.
ഈശോയിൽ ഒരു കുറ്റവും കാണുന്നില്ല എന്നും പെസഹാദിവസം ഒരു തടവുകാരനെ വിട്ടുകൊടുക്കുന്ന പതിവനുസരിച്ച് യഹൂദരുടെ രാജാവായ ഈശോയെ വിട്ടുകൊടുക്കട്ടെയോ എന്നും പീലാത്തോസ് കൊട്ടാരത്തിനു പുറത്തിറങ്ങി യഹൂദരോടു ചോദിക്കുന്നു. ഇതിലൂടെ പീലാത്തോസ് യഹൂദരുടെ മുമ്പിൽ ഈശോയുടെരാജത്വംപ്രഖ്യാപിക്കുകയായിരുന്നു. എന്നാൽ യഹൂദർ, ഈ മനുഷ്യനെയല്ല, കൊള്ളക്കാരനായ ബറാബ്ബാസിനെ എന്ന് ഉച്ചത്തിൽ വിളിച്ചുപറഞ്ഞു (18,38യ-40). ഇപ്രകാരം പീലാത്തോസിനാൽ പ്രഖ്യാപിക്കപ്പെട്ട ഈശോയുടെ രാജത്വം യഹൂദരാൽ തിരസ്‌കരിക്കപ്പെടുന്നു.
പീലാത്തോസിന്റെ മുമ്പിൽ ഹാജരാക്കപ്പെട്ട ഈശോ നേരിടേണ്ടി വന്ന റോമൻ വിചാരണയുടെ രണ്ടാം ഭാഗമാണ് 19-ാം അദ്ധ്യായത്തിന്റെ ആദ്യഭാഗത്ത് രേഖപ്പെടുത്തിയിരിക്കുന്നത് (19,1-16മ). ഈ ഭാഗത്ത് ഈശോ വിചാരണ ചെയ്യപ്പെടുക മാത്രമല്ല,
സഹനത്തിന്റെ വിവിധ തലങ്ങളിലൂടെ കടന്നു
പോകേണ്ടതായും വരുന്നു – ചമ്മട്ടികൊണ്ട് അടിക്കപ്പെടുന്നു, മുൾക്കിരീടം അണിയിക്കപ്പെടുന്നു, പരിഹസിക്കപ്പെടുന്നു, കുരിശിൽ തറയ്ക്കപ്പെടാൻ വിട്ടുകൊടുക്കപ്പെടുന്നു. ഇതിലൂടെ പഴയനിയമത്തിൽ പ്രവചിക്കപ്പെട്ട സഹനദാസന്റെ ചിത്രം ഈശോയിൽ അന്വർത്ഥമാകുന്നു. പഴയനിയമത്തിൽ 22-ാം സങ്കീർ
ത്തനത്തിൽ വിവരിക്കുന്ന നീതിമാന്റെയും ഏശയ്യാ പ്രവാചകന്റെ പുസ്തകത്തിൽ അവതരിപ്പിക്കപ്പെടുന്ന സഹനദാസന്റെയും (50; 52,13-53) ചിത്രങ്ങളാണ് ഈശോയുടെ പീഡാനുഭവത്തെ അവതരിപ്പിക്കുവാൻ ആദിമസഭയ്ക്ക് നിർണായകമായത്.
പടയാളികൾ ഈശോയെ ചമ്മട്ടികൊണ്ടടിക്കുകയും ഒരു മുൾക്കിരീടമുണ്ടാക്കി ഈശോയുടെ തലയിൽ വയ്ക്കുകയും ചെയ്തു (19,1). അവർ ഈശോയെ ചെമന്ന മേലങ്കി ധരിപ്പിക്കുകയും, ‘യഹൂദരുടെ രാജാവേ
സ്വസ്തി’ എന്നു പറഞ്ഞ് കൈകൊണ്ടു പ്രഹരിക്കുകയും ചെയ്തു. ഇപ്രകാരം വീണ്ടുംഈശോയുടെ രാജത്വം പ്രതീകാത്മകമായി പ്രഖ്യാപിക്കപ്പെടുകയും അതോടൊപ്പം തിരസ്കരിക്കപ്പെടുകയും ചെയ്യുന്നു.
പീലാത്തോസ് ഈശോയുമായി പുറത്തു വരുന്നു. മുൾക്കിരീടവും ചെമന്ന മേലങ്കിയും ധരിച്ച് ഈശോ പുറത്തേക്കു വന്നു (19,5). രാജത്വത്തിന്റെ അടയാളങ്ങളാണ് കിരീടവും മേലങ്കിയും. അതോടൊപ്പം പീലാത്തോസ് ഈശോയെ കാണിച്ചുകൊണ്ട് പറയുന്നു: ”ഇതാ മനുഷ്യൻ”. പ്രത്യക്ഷത്തിൽ ഈശോയുടെ നിസ്സഹായതയുടെ ഒരു പ്രഖ്യാപനമായിരുന്നെങ്കിലും, പരോക്ഷമായി അത് ഈശോയുടെ രാജത്വത്തിന്റെയും മനുഷ്യപുത്രനെന്നനിലയിൽരക്ഷാകരവ്യക്തിത്വത്തിന്റെയും ഒരു പ്രഖ്യാപനമായിരുന്നു. സാവൂളിനെക്കുറിച്ച് കർത്താവ് സാമുവേലിനോടു പറഞ്ഞ വാക്കുകളും (1 സാമു 1,17), ദാനിയേൽപ്രവാചകൻ അവതരിപ്പിക്കുന്ന, വാനമേഘങ്ങളിൽ പ്രത്യക്ഷപ്പെടുന്ന, വിധിയാളനായ മനുഷ്യപുത്രനും (ദാനി 7,13-14) ഇവിടെ പശ്ചാത്തലമായിട്ടു പരിഗണിക്കാം. അതുകൊണ്ട് പീലാത്തോസ് ഇവിടെ ഈശോയെ രാജാവും രക്ഷകനുമായി പ്രഖ്യാപിക്കുകയാണ്. എന്നാൽ ഇതിന് യഹൂദരുടെ ഭാഗത്തുനിന്നു ലഭിച്ചത്”അവനെക്രൂശിക്കുക,അവനെക്രൂശിക്കുക” എന്ന പ്രതികൂല പ്രതികരണമാണ് (19,6).
പീലാത്തോസ് ഈശോയോട് ”നീ എവിടെ
നിന്നാണ്?” എന്നു ചോദിച്ചു. ഈശോ മറുപടിയൊന്നും പറഞ്ഞില്ല (19,9). തന്റെ ചോദ്യത്തിന് മറുപടിയൊന്നും പറയാതിരുന്നപ്പോൾ തനിക്ക് ഈശോയുടെ മേലുള്ള വിധിയാളനടുത്ത അധികാരത്തെപ്പറ്റി പീലാത്തോസ് ഈശോയെ ഓർമ്മിപ്പിച്ചു (19,10). ഇതിനു മറുപടിയായി ഈശോപറഞ്ഞു”ഉന്നതത്തിൽനിന്നുനല്കപ്പെട്ടില്ലായിരുന്നുവെങ്കിൽഎന്റെമേൽഒരധികാരവുംനിനക്കുണ്ടാകുമായിരുന്നില്ല” (19,11). പീലാത്തോസ് ഈശോയുടെമേൽ പ്രയോഗിക്കുന്ന അധികാരം തന്റെ പിതാവിൽനിന്നാണ് എന്ന് ഈശോ അയാളെ ഓർമ്മിപ്പിക്കുന്നു. പീലാത്തോസിലൂടെ നടന്നുകൊണ്ടിരിക്കുന്ന വിചാരണ
യുടെയും വിധിയുടെയും പിന്നിൽ പൂർത്തിയാ
കുന്നത്, തന്റെ പിതാവിന്റെരക്ഷാകരപദ്ധതിയാണെന്ന് ഈശോ സൂചിപ്പിക്കുകയാണ്. ‘പുത്രൻ’ എന്ന നിലയിൽ പിതാവിന്റെ രക്ഷാപദ്ധതിതന്നിലൂടെപൂർത്തീകരിക്കാൻ താൻ സ്വയം വിട്ടുകൊടുക്കുന്നതുകൊണ്ടാണ്,
പീലാത്തോസ് തന്റെവിധിയാളനായിതീർന്നിരിക്കുന്നത്; പിതാവും താനും നല്കിയിരിക്കുന്ന അധികാരമാണ് പീലാത്തോസ് ഇപ്പോൾ പ്രാവർത്തികമാക്കുന്നത്; ആകയാൽ ആത്യന്തികമായി താൻ തന്നെയാണ് വിധിയാളൻ എന്ന് ഈശോ പീലാത്തോസിന്റെ മുമ്പിൽ പ്രഖ്യാപിക്കുകയാണ്. ‘വിധിയാളൻ’ ജീവനും മരണവും കൊടുക്കാൻ കഴിവുള്ളവനാണല്ലോ. അതുകൊണ്ട് വിധിയാളനെന്ന നിലയിൽ ഈശോയുടെ രക്ഷാകരവ്യക്തിത്വമാണ്ഇവിടെഎടുത്തുകാണിക്കുന്നത്.”പീലാത്തോസ് ഈശോയെ പുറത്തേക്കു കൊണ്ടുവന്ന്, കൽത്തളം – ഹെബ്രായഭാഷയിൽ ‘ഗബ്ബാത്താ’ എന്നു വിളിക്കപ്പെടുന്നസ്ഥലത്ത്, ന്യായാസനത്തിൽ ഇരുന്നു. അന്ന് പെസഹായുടെ ഒരുക്കത്തിനുള്ള ദിവസമാ
യിരുന്നു. അപ്പോൾഏകദേശംആറാംമണിക്കൂറായിരുന്നു. അവൻ യഹൂദരോടു പറഞ്ഞു:”ഇതാ നിങ്ങളുടെ രാജാവ്” (19,13-15). പെസഹായുടെ ഒരുക്കദിവസം, ആറാം മണിക്കൂറിൽ,ഈശോയുടെ രാജത്വത്തെ പ്രഖ്യാപിക്കു
കയും, ഈ രാജത്വം യഹൂദന്മാരാൽ തിരസ്കരിക്കപ്പെടുകയും ചെയ്യുന്നു. അതേത്തുടർന്ന് ഈശോയെ കുരിശുമരണത്തിനായി വിട്ടുകൊടുക്കുന്നു. ജറുസലേം ദൈവാലയത്തിൽ പെസഹാക്കുഞ്ഞാടുകൾ കൊണ്ടുവരപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്ന സമയത്ത് പുതിയ പെസഹാക്കുഞ്ഞാടായ മിശിഹാ വധിക്കപ്പെടാൻ ഏല്പിക്കപ്പെടുന്നു എന്ന സൂചന ഇവിടെ വ്യക്തമായിട്ടുണ്ട്.
ഈശോ വിധിയാളനായ മനുഷ്യപുത്രനായും അഥവാ രക്ഷകനായും ഇവിടെ പ്രഖ്യാപിക്കപ്പെടുന്നുണ്ട്. ന്യായാസനത്തിൽ പീലാത്തോസ് ‘ഇരുന്നു’ എന്ന വാക്കിന് ഗ്രീക്കിൽ ‘ഇരുത്തി’ എന്നും വിവർത്തനം ചെയ്യാവുന്ന ഒരു ക്രിയാരൂപമാണ് ഇവിടെ ഉപയോഗിക്കുന്നത്. മരണശിക്ഷയ്ക്ക് സ്വയം വിധേയനാകുന്നതിലൂടെ മനുഷ്യകുലത്തിനു ജീവനുംമരണവും നല്കുന്ന വിധികർത്താവും രക്ഷകനുമായി ഈശോ ഇവിടെ പ്രഖ്യാപിക്കപ്പെടുന്നു
ചോദ്യങ്ങൾ
1. പീലാത്തോസിന്റെ മുമ്പിലുള്ള ഈശോയുടെ വിചാരണ ഏതു വിധത്തിലാണ് അവതരിപ്പിക്കപ്പെടുന്നത്?
2. ഈശോയുടെ രാജത്വത്തിന്റെ സ്വഭാവവും പ്രാധാന്യവും എന്ത്?
3. ഈശോയുടെ രാജത്വം ഈ വിചാരണപ്രക്രിയയിൽ ഏതെല്ലാം വിധത്തിലാണ് പ്രകടമാക്കുന്നത്?
4. മനുഷ്യപുത്രനെന്ന നിലയിലുള്ള ഈശോയുടെ രക്ഷാകരവ്യക്തിത്വം ഈ വിചാരണയിൽ എങ്ങനെ സൂചിപ്പിക്കപ്പെടുന്നു?