വിശുദ്ധ വിൻസെന്റ് ഫെറർ (1357-1419)

0
644

തിരുനാൾ: ഏപ്രിൽ – 5

വിശുദ്ധപാട്രിക്കിനെയുംവിശുദ്ധഫ്രാൻസിസ്സേവ്യറിനെയും പോലെ പ്രേഷിത തീക്ഷ്ണതകൊണ്ടു ജ്വലിച്ചിരുന്ന ഒരു മഹാ മിഷനറിയായിരുന്നു ഡൊമിനിക്കൻ സഭാംഗമായ വിശുദ്ധ വിൻസെന്റ് ഫെറർ (ട.േ ഢശിരലി േഎലൃൃലൃ). പതിനായിരത്തിലധികം യഹൂദരെയും ആയിരക്കണക്കിനു മുസ്ലിങ്ങളെയും അദ്ദേഹം മാനസാന്തരപ്പെടുത്തി.ഭാഷാവരവുംഅത്ഭുതപ്രവർത്തനവരവും കൊണ്ട് അനുഗൃഹീതനായിരുന്ന അദ്ദേഹം ”വിധിയുടെ മാലാഖ” (അിഴലഹ ീള ഖൗറഴലാലി)േ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.
ജനനം, വിദ്യാഭ്യാസം, ദൈവവിളി
അത്ഭുതസിദ്ധികൾ കൊണ്ട് പിൽക്കാലത്ത് പ്രശസ്തനായിത്തീർന്ന ഈഅപ്പസ്‌തോലൻ സ്‌പെയിനിലെ വലെൻസിയ (ഢമഹലിരശമ) എന്ന പ്രദേശത്ത് 1357-ൽ
ജനിച്ചു. സുകൃതാഭ്യാസത്തിനും ദാനധർമ്മത്തിനും പുകൾപെറ്റവരായിരുന്നു മാതാപിതാക്കൾ. വിൻസെന്റിന്റെ ഒരു സഹോദരനായ ബോനിഫസ് കാർത്തൂസിയൻ സഭയുടെ ജനറലായിരുന്നു. വിൻസെന്റ് ബാല്യം മുതലേ പ്രാർത്ഥനാശീലത്തിൽ വളർന്നുവന്നു. എല്ലാ ബുധനാഴ്ചയും വെള്ളിയാഴ്ചയും അവൻ ഉപവസിച്ചു പോന്നു. ഈശോയുടെ പീഡാനുഭവത്തോട് അവന് ആർദ്രമായ ഭക്തിയുണ്ടായിരുന്നു.
പഠനത്തിൽ അതിസമർത്ഥനായിരുന്ന വിൻസെന്റ് 12 വയസ്സുമുതൽ തത്ത്വശാസ്ത്രവും ദൈവശാസ്ത്രവും പഠിച്ചുതുടങ്ങി. 18-ാമത്തെ വയസ്സിൽ അവൻ ഡൊമി
നിക്കൻ സഭയിൽ ചേർന്നു. 3 വർഷത്തേക്ക് ആ യുവാവ് വിശുദ്ധഗ്രന്ഥം മാത്രമാണു പഠിച്ചത്. ബൈബിൾ അവനു മനഃപാഠമായിരുന്നു. 28-ാമത്തെ വയസ്സിൽ വിൻസെന്റ് ഡോക്ടറേറ്റ് നേടി.
ഇതിനോടകം അദ്ദേഹം പ്രേഷിതപ്രവർത്തനം ആരംഭിച്ചിരുന്നു. വലെൻസിയായിലെയഹൂദരെയെല്ലാം അദ്ദേഹം മാനസാന്തരപ്പെടുത്തി. അവരുടെ സിനഗോഗ് ഒരു പള്ളിയായി മാറി. പതിനായിരത്തോളം യഹൂദരെ
നയിച്ചുകൊണ്ടാണത്രെ അദ്ദേഹം സിനഗോഗിൽ പ്രവേശിച്ചത്.
അന്ന് സഭയെ പീഡിപ്പിച്ചിരുന്ന വലിയ ശീശ്മ (ടരവശാെ) ഫാദർ വിൻസെന്റിന്റെ ഹൃദയത്തെ അങ്ങേയറ്റം വേദനിപ്പിച്ചു, ദുഃഖാധിക്യത്താൽ അദ്ദേഹം മരണത്തിന്റെ വക്കോളമെത്തി. എന്നാൽ നമ്മുടെ കർത്താവ് മഹത്ത്വത്തോടെ അദ്ദേഹത്തിനു പ്രത്യക്ഷപ്പെട്ട് പാപികളുടെ മാനസാന്തരത്തിനു വേണ്ടിയുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടു.
പ്രസംഗത്തിലൂടെയുള്ള പ്രേഷിതത്വം
ഫാദർ വിൻസെന്റിന്റെ പ്രധാന പ്രേഷിതവേല പ്രസംഗമായിരുന്നു. ഈശോയുടെ ക്രൂശിതരൂപത്തിന്റെ മുമ്പിലിരുന്ന് ധ്യാനിച്ചുംപ്രാർത്ഥിച്ചുമാണ് അദ്ദേഹം പ്രസംഗങ്ങൾ തയ്യാറാക്കിയിരുന്നത്. അതിനാൽ അദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾ ശ്രോതാക്കളുടെ ഹൃദയങ്ങളെ സ്പർശിക്കുകയും നയനങ്ങളെ അശ്രുപൂർണ്ണങ്ങളാക്കുകയും ചെയ്തിരുന്നു. പാപം, മരണം, വിധി, നരകം, നിത്യത്വം എന്നിവയായിരുന്നു അദ്ദേഹത്തിന്റെ പ്രഭാഷണവിഷയങ്ങൾ. അന്ത്യവിധി ആസന്നമെന്ന് അദ്ദേഹം പ്രസംഗിച്ചിരുന്നു. എന്നാൽ അതുപാപികളെ മാനസാന്തരപ്പെടുത്താൻ വേണ്ടിയായിരുന്നു. അതുകൊണ്ടാണ് ”വിധിയുടെ മാലാഖ” എന്ന പേര് അദ്ദേഹത്തിനു സിദ്ധിച്ചത്. ആ പ്രവചനം ശരിയായില്ലല്ലോ എന്നു പറയുന്നവരുണ്ട്. മാനസാന്തരവുംപ്രാർത്ഥനയുംപ്രായശ്ചിത്തവുമുണ്ടെങ്കിൽദൈവശിക്ഷഅകന്നുപോകാം.യൗനാൻദീർഘദർശിയുടെ വാക്കുകൾ കേട്ട് അനുതപിച്ച നിനിവേനഗരത്തിൽ നിന്ന് ദൈവശിക്ഷ മാറിപ്പോയി. മാനസാന്തരവും പ്രാർത്ഥനയുമുണ്ടെങ്കിൽ ലോകാവസാനത്തിന്റെ സമയം തന്നെയും ദൈവം നീട്ടിവച്ചെന്നുവരാം.
ഫാദർ വിൻസെന്റിന്റെ അത്ഭുതകരമായ പ്രേഷിതവേല 21 വർഷം നീണ്ടുനിന്നു. യൂറോപ്പു മുഴുവനിലും – സ്‌പെയിൻ,ഇറ്റലി, ഫ്രാൻസ്, സ്വിറ്റ്‌സ്വർലണ്ട്, ഇംഗ്ലണ്ട്,അയർലണ്ട്, സ്‌കോട്ട്‌ലണ്ട് എന്നിവിടങ്ങളിലെ പട്ടണങ്ങളിലും ഗ്രാമങ്ങളിലും- അദ്ദേഹംചുറ്റി സഞ്ചരിച്ച് പ്രസംഗിച്ചു. ശ്രോതാക്കളെ അനുതാപത്തിലേക്കും സുവിശേഷത്തിലേക്കും അദ്ദേഹം ക്ഷണിച്ചു. ദിവസം രണ്ടു പ്രാവശ്യം ‘അത്ഭുതമണി’ (ങശൃമരഹല യലഹഹ) മുഴങ്ങും – രോഗികളെയും, അന്ധരെയും, മുടന്തരെയും സൗഖ്യലബ്ദിക്കായി ക്ഷണിക്കാൻദൈവമഹത്ത്വത്തിനും സുവിശേഷപ്രചാരണത്തിനുമായിട്ടാണ് അദ്ദേഹം നൂറുകണക്കിന് അത്ഭുതങ്ങൾ പ്രവർത്തിച്ചത്.
ഭാഷാവരം
അത്ഭുതപ്രവർത്തനവരത്തോടൊപ്പം ഫാദർ വിൻസെന്റിന് ഭാഷാവരവും ലഭിച്ചിരുന്നു. സ്പാനീഷ് ഭാഷയിലാണ് അദ്ദേഹം പ്രസംഗിച്ചിരുന്നത്. എന്നാൽ ശ്രോതാക്കൾ സ്വന്തം ഭാഷകളിൽ ആ പ്രസംഗങ്ങൾ കേട്ടിരുന്നുവത്രെ! മറ്റുള്ളവരോടുള്ള സംഭാഷണത്തിൽ അദ്ദേഹം ഇതരഭാഷകൾ – ഇംഗ്ലീഷും ഫ്രഞ്ചും ഇറ്റാലിയനുമൊക്കെഅനായാസംസംസാരിക്കുമായിരുന്നു.
പ്രസംഗവും പ്രാർത്ഥനയും
ഒരിക്കൽ ഒരു മാന്യൻ തന്റെ പ്രസംഗം കേൾക്കാൻ വരുന്നുണ്ടെന്നു കേട്ട ഫാദർ വിൻസെന്റ് നല്ലവണ്ണം പഠിച്ചൊരുങ്ങിയാണു പുറപ്പെട്ടത്. പക്ഷേ, സമയക്കുറവുമൂലം പ്രാർത്ഥിക്കാൻ കഴിഞ്ഞില്ല. അന്നത്തെ പ്രസംഗം അയാൾക്ക് ഹൃദയസ്പർശിയായി തോന്നിയില്ല. മറ്റൊരുദിവസം അതേ മനുഷ്യനു വിൻസെന്റച്ചന്റെ പ്രഭാഷണം ഹൃദയസ്പർശിയായി അനുഭവപ്പെട്ടു. കാരണം ആരാഞ്ഞപ്പോൾ അച്ചൻ പറഞ്ഞു: ”ആദ്യദിവസം വിൻസെന്റാണു പ്രസംഗിച്ചത്; രണ്ടാമത്തെ ദിവസം വിൻസെന്റിലൂടെ ഈശോമിശിഹായാണു സംസാരിച്ചത്.” ഇതിൽ നിന്ന് ഒരു കാര്യം വ്യക്തമാണ്: പ്രാർത്ഥനയുടെ പിൻബലമില്ലാത്ത ആത്മീയപ്രഭാഷണങ്ങൾക്ക് മനുഷ്യഹൃദയങ്ങളെ സ്പർശിക്കാനാവുകയില്ല.
അത്ഭുതങ്ങളുടെ ബാഹുല്യം
വിശുദ്ധ പാട്രിക്കിന്റെ കാര്യത്തിലെന്നപോലെ അത്ഭുതങ്ങളുടെ ബാഹുല്യം കൊണ്ട് അനുഗൃഹീതമായിരുന്നു വിശുദ്ധ വിൻസെന്റിന്റെ പ്രവർത്തനങ്ങൾ. അന്ധരും, മുടന്തരും, രോഗികളും, പിശാചുബാധിതരുമൊക്കെ വിശുദ്ധ വിൻസെന്റിന്റെ പ്രാർത്ഥനകൊണ്ട് സുഖം പ്രാപിച്ചിരുന്നു. ബാർസെലോണിയിലെ ബിഷപ്പായിരുന്ന ജോൺ സോളെറിനുണ്ടായിരുന്ന മുടന്ത് അത്ഭുതകരമായി മാറ്റിയത് ഫാദർ വിൻസെന്റാണ്.
അനേകം പിശാചുബാധിതരെ സ്പർശനം കൊണ്ട് അദ്ദേഹം സുഖപ്പെടുത്തിയിട്ടുണ്ട്. പിശാചുക്കൾക്ക് ഈ ദൈവദാസനെ ഭയമായിരുന്നു. ചിലപ്പോൾ അദ്ദേഹത്തിന്റെ സാന്നിദ്ധ്യമുള്ള സ്ഥലത്തെത്തിയാൽ പിശാചുബാധിതരിൽ നിന്ന് ദുഷ്ടാരൂപികൾ ഒഴിഞ്ഞു പോകുമായിരുന്നത്രെ!ഫാദർ വിൻസെന്റ് തന്റെ ജീവിതകാലത്ത് മരിച്ച 28 പേരെഉയിർപ്പിക്കുകയുണ്ടായി.
ഇവരിലധികം പേരും തുടർന്ന് ജീവിച്ച ശേഷമാണു മരിച്ചത്. ചിലർ പുനരുജ്ജീവനത്തിനു ശേഷം സ്വാഭീഷ്ടമനുസരിച്ച് വീണ്ടുംമരണത്തെ ആശ്ലേഷിച്ചിട്ടുമുണ്ട്. വിശുദ്ധന്റെ മരണശേഷം അദ്ദേഹത്തിന്റെ മാദ്ധ്യസ്ഥ്യം വഴിയായി പുനരുജ്ജീവനം പ്രാപിച്ചവരുമുണ്ട്.
ഈ അത്ഭുതങ്ങളൊക്കെയും നടന്നത് ദൈവത്തിന്റെ ശക്തികൊണ്ടാണ്; ദൈവമഹത്ത്വത്തിനും സുവിശേഷപ്രചാരണത്തിനുംവേണ്ടിയാണ്. വിശുദ്ധർ അവിടുത്തെ ശക്തിയുടെയും കരുണയുടെയും പ്രവർത്തനത്തിനുള്ള ഉപകരണങ്ങളാണെന്നു മാത്രം.
കൃതികൾ
ആദ്ധ്യാത്മികജീവിതം, ആന്തരിക മനുഷ്യൻ, കർതൃജപം, പ്രലോഭനങ്ങളിലുള്ള ആശ്വാസം, വിശ്വാസത്തിനെതിരായി, ഏഴു കത്തുകൾ എന്നിവയാണ് ഫാദർ വിൻസെന്റിന്റെ കൃതികൾ. സംഭവബഹുലവും അത്ഭുതബഹുലവുമായ ജീവിതത്തിനിടയിലും അദ്ദേഹത്തിന്റെ പ്രാർത്ഥനാജീവിതവും അഗാധമായ എളിമയും മാറ്റമില്ലാതെ നിലകൊണ്ടു. ‘ആദ്ധ്യാത്മികജീവിതം’ എന്ന ഗ്രന്ഥത്തിൽ അദ്ദേഹം എഴുതി: ”എന്റെ ജീവിതം മുഴുവൻ ദുർഗന്ധമല്ലാതെ മറ്റൊന്നുമല്ല. എന്റെ ആത്മാവും ശരീരവും വ്രണിതമാണ്. എന്റെ പാപങ്ങളും അനീതികളും നിമിത്തം എന്റെ ജീവിതം ചീഞ്ഞുനാറുന്നു.” എത്ര അഗാധവും വിനീതവുമായ പാപബോധമാണ് ഈ വാക്കുകളിൽ പ്രതിഫലിക്കുന്നത്. ഒരു വിശുദ്ധനു മാത്രം എഴുതാൻ കഴിയുന്ന വാക്കുകൾ! അതുപോലെതന്നെ ഇതേ ഗ്രന്ഥത്തിൽ അദ്ദേഹം ഒരു വലിയ ആത്മീയസത്യം എടുത്തുപറയുന്നു: ”വിനയത്തിന്റെ ഗുരുവായ മിശിഹാ എളിമയുള്ളവർക്കു സത്യം വെളിപ്പെടുത്തുന്നു; അഹങ്കാരികളിൽ നിന്ന് അവിടുന്ന് അകന്നുമാറുന്നു.” വീണ്ടും അദ്ദേഹം നമ്മോടു പറയുന്നു: ”എന്തു ചെയ്യുകയാണെങ്കിലും സ്വന്തം
കാര്യം ചിന്തിക്കാതെ ദൈവത്തെപ്പറ്റി ചിന്തിക്കുക.” ഈ സമ്പൂർണ്ണ സമർപ്പണത്തിലും ദൈവൈക്യത്തിലുമാണ് വിശുദ്ധിയുടെ രഹസ്യം.
ഉപസംഹാരം
62 വയസ്സുവരെ ജീവിച്ച വിശുദ്ധ വിൻസെന്റ് വിശ്രമമില്ലാതെ അദ്ധ്വാനിച്ചു. അനുതാപത്തിന്റെ ആവശ്യവും ദൈവസ്‌നേഹത്തിന്റെ മാധുര്യവും അദ്ദേഹം പ്രസംഗിച്ചു നടന്നു. ജ്വലിക്കുന്ന ഒരു പന്തം പോലെയായിരുന്നു തീക്ഷ്ണമതിയായ അദ്ദേഹത്തിന്റെ ജീവിതം. അനേകരെ പ്രകാശിപ്പിച്ച ആ ദീപം അണയാറായി. പരിക്ഷീണനായ അദ്ദേഹം ഒടുവിൽ വലെൻസിയായിലേക്കു മടങ്ങി. പത്തുദിവസം സുഖമില്ലാതെ കിടന്നു. പത്താം ദിവസം നമ്മുടെ കർത്താവിന്റെ പീഡാനുഭവം തന്നെ വായിച്ചുകേൾപ്പിക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു. 1419 ഏപ്രിൽ5-ാം തീയതി പെസഹാത്തിരുനാളിന്റെ തലേ
ദിവസം അദ്ദേഹം സ്വർഗ്ഗീയവിരുന്നിനു ക്ഷണി
ക്കപ്പെട്ടു.