യൗസേപ്പ് ഹസ്സായാ

0
676

വിശുദ്ധഗ്രന്ഥപാരമ്പര്യത്തിൽ യൗസേപ്പിന്റെ നാമം ദർശനവുമായി അല്ലെങ്കിൽ സ്വപ്നവുമായി ഏറെ ബന്ധപ്പെട്ടിരിക്കുന്നു. ഫറവോയുടെ ദർശനങ്ങൾക്ക് അർത്ഥം നല്കാൻ കഴിഞ്ഞിരുന്ന പഴയനിയമത്തിലെ യൗസേപ്പ് ‘സ്വപ്നക്കാരൻ യൗസേപ്പ്’ എന്നുപോലും വിളിക്കപ്പെട്ടിരുന്നു. പുതിയനിയമത്തിൽ ഈശോയുടെ വളർത്തുപിതാവായ മാർ യൗസേപ്പും സ്വപ്നത്തിൽ ദൈവത്തിൽ നിന്ന് മംഗളവാർത്ത സ്വീകരിച്ചവനാണ്. ദർശനക്കാരൻ എന്നർത്ഥമുള്ള ‘ഹസ്സായാ’ എന്ന അപരനാമത്തിൽ വിഖ്യാതനായ മറ്റൊരു യൗസേപ്പിനെ നമുക്ക് പരിചയപ്പെടാം, യൗസേപ്പ് ഹസ്സായാ! എട്ടാം നൂറ്റാ
ണ്ടിൽ ജീവിച്ചിരുന്ന ഇദ്ദേഹം സുറിയാനി സഭകളുടെ താപസിക പാരമ്പര്യത്തിൽ എന്നും ഓർമ്മിക്കപ്പെടുന്ന വിശ്രുത വ്യക്തിയാണ്. അവ്യക്തവും അഗ്രാഹ്യവുമായി
പരക്കെ കരുതപ്പെടുന്ന മൗതികജീവിതത്തെ  സശ്രദ്ധം അപഗ്രന്ഥിച്ച് ശാസ്ത്രീയ വ്യാഖ്യാനം നല്കിയ ദൈവശാസ്ത്രജ്ഞനാണ് അദ്ദേഹം. എട്ടാം നൂറ്റാ
ണ്ടിന്റെ ആരംഭത്തിൽ പേർഷ്യയിലെ നെമ്രോദിൽ ജനിച്ച യൗസേപ്പ് സൊരാസ്ട്ര്യൻ മതത്തിൽപ്പെട്ട ഒരു പുരോഹിതന്റെ മകനായിരുന്നു. ഏഴാം വയസ്സിൽ യുദ്ധതടവുകാരനായി പിടിക്കപ്പെട്ട യൗസേപ്പ് 370 നാണയങ്ങൾക്ക് ഒരു അറബിക്ക് അടിമയായി വില്
ക്കപ്പെട്ടു. യജമാനന്റെ മരണശേഷം അദ്ദേഹത്തിന്റെ ബന്ധുക്കൾ യൗസേപ്പിനെ വീണ്ടും തെക്കൻ തുർക്കിയിലുള്ള ഒരു ക്രിസ്ത്യാനിക്ക് വിറ്റു. മക്കളില്ലാതിരുന്ന പുതിയ യജമാനൻ യൗസേപ്പിനെ സ്വന്തം മകനെപ്പോലെ കരുതി വളർത്തി. ബാലനായ യൗസേപ്പുമൊത്ത് അദ്ദേഹം ദയറാകൾ (ആശ്രമങ്ങൾ) സന്ദർശിച്ചിരുന്നു. ദയറാക്കാരുടെ ജീവിതവിശുദ്ധിയിൽ ആകൃഷ്ടനായ യൗസേപ്പ് മാമ്മോദീസാ സ്വീകരിച്ചു. വിശ്വാസജീവിതംതീക്ഷ്ണതാപൂർവ്വം നയിച്ചുപോന്ന യൗസേപ്പ്സന്ന്യാസം സ്വീകരിക്കുവാൻ താത്പര്യം പ്രക
ടിപ്പിച്ചപ്പോൾ പിതൃതുല്ല്യനായ യജമാനൻ അദ്ദേഹത്തെ സ്വതന്ത്രനാക്കി. താമസിയാതെ യൗസേപ്പ് വടക്കൻ ഇറാക്കിലെ ബേസ് നുഹാദ്രയിൽ അബാ സിൽവായുടെ ആശ്രമത്തിൽ ചേർന്നു സന്ന്യാസിയായി ജീവിതം തുടർന്നു. ഒരു നിശ്ചിതകാലംദയറായിൽസമൂഹജീവിതം നയിച്ച അദ്ദേഹം പിന്നീട് സമൂഹത്തിന്റെ അനുമതിയോടെ ഏകാന്തതയിലേക്ക് പിൻവാങ്ങി. എങ്കിലും പിന്നീട് ആവശ്യം വന്നപ്പോൾ തിരിച്ചെത്തി രണ്ടുപ്രാവശ്യം ആശ്രമശ്രേഷ്ഠനായി ശുശ്രൂഷ ചെയ്തു. യൗസേപ്പിന്റെ ചിന്താധാരകളും പഠനങ്ങളും പലപ്പോഴും സഭയിൽ തർക്കങ്ങൾക്കും സംശയങ്ങൾക്കും ഇടനല്കിയിട്ടുണ്ട്. അഉ 7867ൽ തിമോത്തി ഒന്നാമൻ
പാത്രിയാർക്കീസ് യോഹന്നാൻ ഈഹീദായയോടും, യോഹന്നാൻ ദല്‌യാത്തായോടുമൊപ്പം യൗസേപ്പ് ഹസ്സായായേയയും സഭയിൽ നിന്ന് പുറത്താക്കി അവരുടെ പ്രബോധനങ്ങളെ ശപിച്ചു തള്ളിയിരുന്നു. എന്നാൽ പിൻകാലപണ്ഡിതരുടെ അഭിപ്രായത്തിൽ ഈ ശിക്ഷാനടപടിക്കു പിന്നിൽ പാത്രിയാർക്കീസിന്റെ അസൂയ മാത്രമാണുള്ളത്.
യൗസേപ്പ് ഹസ്സായാ അനുഗൃഹീതനായഎഴുത്തുകാരനായിരുന്നു. ആയിരത്തിൽപരം കൃതികൾ അദ്ദേഹം എഴുതിയിട്ടുണ്ടെന്നു പറയപ്പെടുന്നുണ്ടെങ്കിലും വളരെ കുറച്ചെണ്ണം മാത്രമേ നമുക്ക് ലഭ്യമായിട്ടുള്ളൂ. ആശ്രമശ്രേഷ്ഠനും ആദ്ധ്യാത്മിക പിതാവുമൊക്കെയായി ശുശ്രൂഷ ചെയ്തിരുന്നപ്പോൾപോലും അദ്ദേഹം തന്റെ ഹൃദയത്തിൽ ഒരു ഏകാന്തവാസിയുടെ ഏകാഗ്രത സൂക്ഷിച്ചിരുന്നു. പരിപൂർണ്ണതയിലേക്കുള്ള ഒരുവന്റെ പ്രയാണം രാജമാണിക്യം തേടിയുള്ള വ്യാപാരിയുടെ യാത്രയ്ക്ക് സമാനമാണെന്നാണ് അദ്ദേഹംപറയുന്നത്. മറ്റെല്ലാം ഉപേക്ഷിച്ച് പരിപൂർണ്ണതയാകുന്ന മാണിക്യം തേടിയുള്ള ഈ യാത്രയ്ക്ക് 3 തലങ്ങളുണ്ട്: 1. പഗറാനൂസാ(ശാരീരികതലം) 2. നവ്ശാനൂസാ (ആത്മീയ
തലം) 3. റൂഹാനൂസാ (ആദ്ധ്യാത്മികതലം).
യൗസേപ്പിനു ‘ഹസ്സായാ’ എന്ന പേരു ലഭിക്കാൻ കാരണം ഒരുപക്ഷേ തന്റെ ജീവിതലക്ഷ്യമായ പരിപൂർണ്ണതയാകുന്ന രാജമാണിക്യം (അത് മറ്റൊന്നുമല്ല ദൈവം തന്നെയാണ്) വിശ്വാസത്തിന്റെ ദീപ്ത നയനങ്ങൾകൊണ്ട്അദ്ദേഹംസദാദർശിച്ചിരുന്നതുകൊണ്ടാകാം. ഉദ്ദിഷ്ഠകാര്യത്തിനുവേണ്ടിയുള്ള ആവലാതികളെ പ്രാർത്ഥനയായി കരുതുന്ന നമുക്ക്, ദൈവത്തെ സദാ ദർശിച്ച് ‘ഹസ്സായാ’യി മാറിയ യൗസേപ്പിന്റെ പ്രാർത്ഥന മനനാത്മകമായി ശ്രദ്ധിക്കാം:
‘കർത്താവേ, സർവശക്തനായ ദൈവമേ,
കർത്തൃത്വത്തിന്റെ കർത്താവേ, രാജാക്കന്മാരുടെ രാജാവേ, ന്യായാധിപന്മാരുടെ ന്യായാധിപനേ, വിജ്ഞാനത്തിന്റെ ഇരിപ്പിടമേ, കരുണകടലേ, മല്പാന്മാരുടെ മല്പാനേ, ഉൾക്കാഴ്ചകളുടെ ദാതാവേ, നിന്റെ റൂഹാദ്ക്കുദ്ശായെ സ്വന്തമാക്കാനുള്ള കൃപ എനിക്ക് നല്കണമേ. അങ്ങനെ വരാനിരിക്കുന്ന തലമുറയോട് നിന്റെ സ്‌നേഹം വ്യാഖ്യാനിക്കാനും പ്രഘോഷിക്കാനുമുള്ള വലിയ കൃപ എനിക്ക് ലഭിക്കട്ടെ…എന്റെ ആത്മാവാകുന്ന മണ്ണിൽ നിന്റെ നല്ല വിത്തു നീവിതക്കണമേ.പ്രഭാതത്തിലുംസായാഹ്നത്തിലും നീ അതിനെ നനയ്ക്കണമേ. നിന്റെ സ്‌നേഹ
ത്തിന്റെ മധുരിക്കുന്ന കാറ്റ് നീ അതിന്മേൽ വീശണമേ. നിന്റെസ്‌നേഹാഗ്നിചൂടിൽഅത്പക്വമാകട്ടെ…മറഞ്ഞിരിക്കുന്നനീയാകുന്നമഹാരഹസ്യത്തെവ്യാഖ്യാനിക്കുവാനായി അഗ്നിനാവ് എനിക്ക് നല്കണമേ. എന്റെ കർത്താവേ പ്രകാശത്തിന്റെ ചിറകുകൾ എന്ക്കായി മുളപ്പിക്കണമേ. അങ്ങനെ നീയാകുന്ന ജീവന്റെ വൃക്ഷത്തിൽ ഞാൻ പറന്നെത്തി അഭയം തേടട്ടെ!’