മാർ നെസ്‌തോറിയസിന്റെ കൂദാശ:

0
760

വിശ്വാസാനുഭവത്തിൽവളരുന്ന സഭയുടെ
പ്രാർത്ഥനക്രമം 3

രക്തരഹിത ബലി എന്ന ആശയം സഭാപാരമ്പര്യത്തിൽ
മിശിഹായുടെ രക്തം ചിന്തിയുള്ള ബലി ഇന്ന് നമ്മുടെ ബലിപീഠങ്ങളിൽ രക്തരഹിതമായിട്ടാണ് അർപ്പിക്കപ്പെടുന്നതെന്ന് മൂന്നാമത്തെ കൂദാശയിലെ ഭാഷണ കാനോന സ്പഷ്ടമായി പ്രഖ്യാപിക്കന്നുണ്ട്. കുരിശിലെ ബലിപീഠത്തിൽ ഒരിക്കൽ രക്തംചിന്തി തന്നെത്തന്നെ അർപ്പിച്ച അതേ മിശിഹാ തന്നെയാണ് കുർബാനയാകുന്നബലിയിൽസന്നിഹിതമായിരിക്കുന്നതും രക്തരഹിതമായി അർപ്പിക്കപ്പെടുന്നതുമെന്നാണ് ത്രെന്തോസ് സൂനഹദോസ് പഠിപ്പിക്കുന്നത്. ത്രെന്തോസ് സൂനഹദോസിന്റെഈപ്രബോധനംകത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം ഉദ്ധരിക്കുന്നുണ്ട് (ഇഇഇ 1367).
പരി. കുർബാനയർപ്പണമെന്നത് ആത്യന്തികമായി അനുസ്മരണമാണെന്നും ഈ അനുസ്മരണത്തിലൂടെ മിശിഹായുടെ കുരിശിലെ ബലി തന്നെ കൗദാശികമായി സന്നിഹിതമാകുന്നുവെന്നും സഭാപിതാക്കന്മാർ പഠിപ്പിക്കുന്നുണ്ട്. താൻ സഹിച്ച പീഡാനുഭവത്തിന്റെ ഓർമ്മയിൽ കുർബാന ആചരിക്കുവാനാണ് ഈശോ പഠിപ്പിച്ചതെന്ന് രക്തസാക്ഷിയായ വി. ജസ്റ്റിൻ പറയുന്നു. വി. കുർബാനയിലെ ഈശോമിശിഹായുടെ ശരീരം നമ്മുടെ പാപങ്ങളുടെ പരിഹാരത്തിനായി കുരിശിൽ സഹിച്ച ഈശോയുടെ അതേ ശരീരം തന്നെയാണെന്ന് അന്ത്യോഖ്യായിലെ വി. ഇഗ്നേഷ്യസ് പഠിപ്പിക്കുന്നു. വി. സിപ്രിയാന്റെ വീക്ഷണത്തിൽ കർത്താവിന്റെ
പീഡാനുഭവത്തോട് ബന്ധമില്ലെങ്കിൽ നമ്മുടെ കൂർബാനയുടെ ആഘോഷവും ബലിയും അടിസ്ഥാനരഹിതമാകുന്നു. വി. അപ്രേമിന്റെ വീക്ഷണത്തിൽ വി. കുർബാനയിലെ തിരുരക്തം മിശിഹായുടെ പീഡാനുഭവവേളയിലെ രക്തം തന്നെയാണ് (ഠവല എമശവേ ീള വേല ഋമൃഹ്യ എമവേലൃ,െ ഢീഹ. ക, 64, 135, 582, 708). പരി. കുർബാനയിൽ പങ്കുചേരുന്നതിലൂടെ നാം മിശിഹായുടെ മരണത്തെ പ്രതീകാത്മകമായി അനുസ്മരിക്കുന്നുവെന്ന് മാർ തെയദോർ പഠിപ്പിക്കുന്നു. തിരുശരീരരക്തങ്ങളിലൂടെ കുർബാനസ്വീകരിക്കുമ്പോൾ നമ്മൾ കർത്താവിന്റെ പെസഹാ രഹസ്യത്തിൽ പങ്കുചേരുന്നു. ഭക്ഷണത്തിലൂടെയും പാനീയത്തിലൂടെയും നമ്മൾ കർത്താവിന്റെ മരണത്തെ അനുസ്മരിക്കുമ്പോൾ നമ്മൾ യഥാർത്ഥത്തിൽബലിയർപ്പണംനിർവ്വഹിക്കുകയാണെന്ന് തെയദോർ പ്രസ്താവിക്കുന്നു (തെയദോർ, കുർബാന, 74,75,79). ഈശോ തന്റെ ശരീരം ഭക്ഷിക്കാനായി തന്റെ ശിഷ്യർക്കു നൽകുന്നത് കുഞ്ഞാടിന്റെ ബലി സാക്ഷാത്കരിക്കപ്പെട്ടു കഴിഞ്ഞു എന്ന യാഥാർത്ഥ്യം ദ്യോതിപ്പിക്കുന്നുവെന്നാണ് നീസായിലെ വി. ഗ്രിഗറി പഠിപ്പിക്കുന്നത് (ഠവല എമശവേ ീള വേല ഋമൃഹ്യ എമവേലൃ,െ ഢീഹ. കക, 1063). കുരിശിലെ ബലിയെ സന്നിഹിതമാക്കുന്നതിനാലാണ് വി. കുർബാന ഒരു ബലിയായിരിക്കുന്നതെന്ന് വി. ആഗസ്തീനോസ് പ്രസ്താ
വിക്കുന്നു (ഇഇഇ 1366).
പെസഹാരഹസ്യത്തിൽ വിശ്വാസിയുടെ പങ്കുചേരൽ
പെസഹാരഹസ്യത്തിലുള്ളപങ്കുചേരലാണ്പെസഹാരഹസ്യത്തിന്റെ അനുസ്മരണംകൊണ്ട് വിവക്ഷിക്കുന്നത്. കുരിശിലെ ബലി പ്രദാനംചെയ്യുന്ന രക്ഷയുടെ അനുഭവം സ്വന്തമാക്കാൻഓരോവിശ്വാസിയുംപെസഹാരഹസ്യവുമായി ഐക്യപ്പെടേണ്ടതുണ്ട്. മിശിഹാരഹസ്യത്തോട് താദാത്മ്യപ്പെടേണ്ടതിന്റെ ആവശ്യകത വി.ആഗസ്തീനോസ് ഊന്നിപ്പറയുന്നു: ”ഉചിതമായ നിലയിലാണ് നീ കുർബാനയെ സ്വീകരിച്ചിട്ടുള്ളതെങ്കിൽ നീ സ്വീകരിക്കുന്നതെന്തോ അതുതന്നെയായി നീ ഭവിക്കും” (ഠവല എമശവേ ീള വേല ഋമൃഹ്യ എമവേലൃ,െ ഢീഹ. കകക, 1519). ”മിശിഹായുടെ ശരീരത്തിന്റെ അവയവങ്ങൾ ബലിപീഠത്തിൽ സന്നിഹിതമാകുന്നത് നിങ്ങളുടെതന്നെ രഹസ്യമാണ് (ഠവല എമശവേ ീള വേല ഋമൃഹ്യ എമവേലൃ,െ ഢീഹ. കകക, 1524). കർത്താവിന്റെ മരണത്തിന്റെയും ഉത്ഥാനത്തിന്റെയും വേദിയായ കുരിശിന്റെ ആകൃതിയിൽ നീട്ടപ്പെട്ട കരങ്ങളിൽ വി. കുർബാന സ്വീകരിക്കുമ്പോൾ അവിടുത്തെ മരണത്തിലും ഉത്ഥാനത്തിലുമുള്ള പങ്കുചേരലിനെയാണ് അത് സൂചിപ്പിക്കുന്നതെന്ന് നർസായി പഠിപ്പിക്കുന്നു (നർസായി, ദിവ്യരഹസ്യങ്ങളെക്കുറിച്ചുള്ള പ്രസംഗം, 28). കുർബാനയർപ്പണത്തിലൂടെ പെസഹാരഹസ്യം വിശ്വാസികളുടെജീവിതത്തിന്റെഭാഗമായിത്തീരണമെന്നാണ് സഭ ആഗ്രഹിക്കുന്നത്. പരി. കുർബാനയിലൂടെ വിശ്വാസികൾ മിശിഹാരഹസ്യത്തെ തങ്ങളുടെ ജീവിതത്തിൽ പ്രകടമാക്കാനും മറ്റുള്ളവർക്ക് കാണിച്ചുകൊടുക്കാനും പ്രാപ്തരായിത്തീരുന്നുവെന്ന് രണ്ടാം വത്തിക്കാൻ കൗൺസിൽ പഠിപ്പിക്കുന്നു (ആരാധനക്രമം, 2). പരി. കുർബാനയാഘോഷവും വി. കുർബാനസ്വീകരണവും മിശിഹായുടെ മരണത്തിലുള്ള നമ്മുടെ പങ്കുചേരലാണെന്ന് ബനഡിക്ട് പതിനാറാമൻ മാർപ്പാപ്പായുടെശ്ലൈഹികപ്രബോധനമായ”സ്‌നേഹത്തിന്റെ കൂദാശ” വ്യക്തമാക്കുന്നു: ”കുർബാന നമ്മെ ഈശോയുടെ ആത്മബലിയുടെ കർമ്മത്തിലേക്കു
നയിക്കുന്നു. മനുഷ്യാവതാരം ചെയ്ത വചനത്തെ നിശ്ചലമായി സ്വീകരിക്കുകയെന്നതിലേറെ അവിടുത്തെ ആത്മദാനത്തിന്റെ ചലനാത്മാകതയിലേക്കു തന്നെ നാം പ്രവേശിക്കുന്നു. (ടമരൃമാലിൗോ ഇമൃശമേശേ,െ 11). വി. കുർബാനലക്ഷ്യംവയ്ക്കുന്നകൂട്ടായ്മയിലേയ്ക്ക്നയിക്കുന്നത് പെസഹാരഹസ്യത്തിലുള്ള പങ്കുചേരൽതന്നെയാണ്. ദിവ്യരഹസ്യങ്ങളുമായി ഐക്യപ്പെടുന്ന ഒരാൾക്കു മാത്രമേ ഈശോയെന്ന വ്യക്തിയുമായി കൂട്ടായ്മയിൽ എത്താനാവുകയുള്ളു. മിശിഹായോടൊത്തുള്ള തന്റെ ഗാഢമായ കൂട്ടായ്മയെക്കുറിച്ച് പറയുന്ന പൗലോസ് ശ്ലീഹ പെസഹാരഹസ്യത്തിലുള്ള പങ്കുചേരൽ ഈ കൂട്ടായ്മയുടെ അടിസ്ഥാനമാണെന്ന് ഏറ്റുപറയുന്നു: ”ഞാൻമിശിഹായോടുകൂടി ക്രൂശിതനായിരിക്കുന്നു. ഇനിമേൽ ഞാനല്ല ജീവിക്കുന്നത്. മിശിഹായാണ് എന്നിൽ ജീവിക്കുന്നത്” (ഗലാ. 2,20).
തുടരും…