അച്ചാ, വിശുദ്ധ ഗ്രന്ഥം ദൈവനിവേശിതമാണെന്ന സഭയുടെപ്രബോധനത്തെഎങ്ങനെമനസ്സിലാക്കണം.? പൗലോസ് ശ്ലീഹായും വ്യക്തമായി പഠിപ്പിക്കുന്നു: വിശുദ്ധലിഖിതങ്ങളെല്ലാംദൈവനിവേശിതമാണെന്ന് (2 തിമോ. 3,16).
ദൈവംഉദ്ദേശിച്ചകാര്യങ്ങൾവിശ്വസ്തമായുംതെറ്റില്ലാതെയും എഴുതുന്നതിന് വി. ഗ്രന്ഥകർത്താക്കൾക്കു പരിശുദ്ധാന്മാവിൽനിന്നു ലഭിച്ച പ്രചോദനത്തെയും അവരിലൂടെ ദൈവം പ്രവർത്തിച്ചതിനെയുമാണ് ദൈവനിവേശനം എന്നതുകൊണ്ട് സഭ അർത്ഥമാക്കുന്നത്. ദൈവംതന്നെയാണ് വി.ഗ്രന്ഥത്തിന്റെ കർത്താവ് എന്ന് ഇതു നമ്മെ ഓർമ്മപ്പെടുത്തുന്നു.
ദൈവനിവേശനം എന്നർത്ഥമാക്കുന്ന കിുെശൃമശേീി എന്ന ഇംഗ്ലീഷ് വാക്ക് കിുെശൃമൃല എന്ന ലത്തീൻ വാക്കിൽനിന്നുംരൂപപ്പെട്ടതാണ്. ശ്വസിക്കുക, ഉച്ചശ്വസിക്കുക, ഊതുക, വീശുക എന്നൊക്കെയാണ് ഇതർത്ഥമാക്കുന്നത്. മാനുഷികഗ്രന്ഥകാരന്മാരിൽദൈവാരൂപിപ്രവർത്തിച്ചതിനെഇതുസൂചിപ്പിക്കുന്നു
.ദൈവ നിവേശിതം
തിരു ലിഖിതങ്ങൾ ദൈവാരൂപിയുടെ
നിവേശനത്താൽ എഴുതപ്പെട്ടവയെന്ന നിലക്കു
ദൈവത്തിന്റെ വചനങ്ങളാണ്.
ഇസ്രായേൽ ജനത്തിന്റെ ജീവിതത്തിൽ (പഴയ നിയമം) ദൈവം തന്നെത്തന്നെ വെളിപ്പെടുത്തുന്നതിന് അടയാളങ്ങളും അത്ഭുതങ്ങളും ഉപയോഗിച്ചു. വ്യക്തികളും സംഭവങ്ങളും അങ്ങനെ ദൈവത്തിന്റെ കൈകളിലെ ഉപകരണങ്ങളായി. അതുപോലെതന്നെയാണ് എഴുതപ്പെട്ട വചനത്തിന്റെ കാര്യത്തിലും. ”തിരുലിഖിതങ്ങൾ വിരചിക്കുന്നതിൽ ദൈവം മനുഷ്യനെ തിരഞ്ഞെടുക്കുകയും അവരെ തങ്ങളുടെകഴിവുകളുംശക്തികളുംവിനിയോഗിക്കുന്നതിനായി ഉപയോഗപ്പെടുത്തുകയുംചെയ്തു. കാരണം താൻ തന്നെ അവരിലും അവർവഴിയായും പ്രവർത്തിച്ച് താൻ ഇച്ഛിക്കുന്നവയെല്ലാം, ഇച്ഛിക്കുന്നവമാത്രം, യഥാർത്ഥ രചയിതാക്കളെപ്പോലെഅവർലിഖിതരൂപത്തിലാക്കുന്നതിനുവേണ്ടിയാണിത്” (ഉഢ 11). അതുകൊണ്ട് ഒന്നാം വത്തിക്കാൻ കൗൺസിലിന്റെ ചുവടുപിടിച്ചുകൊണ്ട് രണ്ടാം വത്തിക്കാൻ കൗൺസിൽ പിതാക്കന്മാർ ഇപ്രകാരം പഠിപ്പിച്ചു: ”വിശുദ്ധ ലിഖിതങ്ങളിലെ വാക്കുകളിൽ ഉൾക്കൊള്ളുന്നവയും വെളിപ്പെടുന്നവയുമായ ദൈവാവിഷ്‌കരണങ്ങൾ പരിശുദ്ധാത്മാവിന്റെ നിവേശനത്താൽ എഴുതപ്പെട്ടവയാണ്. ഇക്കാരണത്താൽ സഭ ദൈവത്തെ തിരുവചനത്തിന്റെകർത്താവായും പഴയനിയമത്തിലെയും പുതിയ നിയമത്തിലെയും പുസ്തകങ്ങൾ മുഴുവനും അവയുടെ എല്ലാ ഭാഗങ്ങളും വിശുദ്ധ സഭാമാതാവ് ശ്ലൈഹികമായ വിശ്വാസംമൂലം പവിത്രവും കാനോനികവുംപരിശുദ്ധാരൂപിയാൽ നിവേശിതങ്ങളായി എഴുതപ്പെട്ടവയുമായി കരുതുന്നു” (ഉഢ 11).മറ്റൊരു വിധത്തിൽ പറഞ്ഞാൽ മനുഷ്യ രക്ഷയ്ക്കുവേണ്ടി എഴുതപ്പെടുവാൻ ദൈവം ആഗ്രഹിച്ച സത്യങ്ങൾദൃഢമായുംവിശ്വസ്തതയോടെയുംപ്രമാദരഹിതമായും സഭപഠിപ്പിക്കുന്നതാണ്ദൈവത്തിന്റെഎഴുതപ്പെട്ട തിരുവചനം. അതുകൊണ്ടുതന്നെ ”ദൈവനിവേശിത
മായ വിശുദ്ധ ലിഖിതങ്ങളെല്ലാം പ്രബോധനത്തിനും ശാസനത്തിനും തെറ്റുതിരുത്തലിനും നീതിയിലുള്ള പരി
ശീലനത്തിനും ഉപകരിക്കുന്നു” (2 തിമോ 3,16).
അച്ചാ ദൈവനിവേശനമെന്നതിനെ ചുരുക്ക
മായി എങ്ങനെ പ്രതിപാദിക്കാം?
കത്തോലിക്കാ സഭയുടെ കാഴ്ചപ്പാടിൽ ദൈവനിവേശിതം എന്നത് നാലുകാര്യങ്ങൾ അർത്ഥമാക്കുന്നു:
1.വി.ഗ്രന്ഥപുസ്തകങ്ങളുടെരചനയിൽദൈവാത്മാവിന്റെ വ്യക്തമായ പ്രചോദനം രചയിതാക്കൾക്കു ലഭിച്ചിട്ടുണ്ട്.
2.ദൈവാത്മാവിന്റെപ്രചോദനത്താൽഎഴുതപ്പെട്ടതുകൊണ്ട് ദൈവം ആഗ്രഹിച്ചതുമാത്രമേ വി.ഗ്രന്ഥത്തിലുള്ളു.
3. ദൈവികമായ വിഷയങ്ങളിലെ പ്രബോധനങ്ങളിൽ വി.ഗ്രന്ഥത്തിനു തെറ്റു പറ്റുകയില്ല.
4. വി. ഗ്രന്ഥ രചയിതാക്കളുടെ തനതുഭാഷാ ശൈലിയും ദൈവശാസ്ത്ര കാഴ്ചപ്പാടുകളും ഗ്രന്ഥരചനയെ സ്വാധീനി
ച്ചിട്ടുണ്ട്.
ചുരുക്കത്തിൽ ദൈവനിവേശനം എന്നത് സൂചിപ്പിക്കുന്നത് വി.ഗ്രന്ഥ പുസ്തകങ്ങളുടെ രചനയിൽ ഗ്രന്ഥകർത്താക്കളെ ദൈവം സഹായിച്ച രീതിയെ ആണ്.
ദൈവനിവേശനത്തെക്കുറിച്ചു പ്രത്യക്ഷമായോ പരോക്ഷമായോ സൂചിപ്പിക്കുന്ന ഏതാനും വി. ഗ്രന്ഥ ഭാഗങ്ങൾ
തിമോ: 3,16; 2 സാമു: 23; 2-3, 2 പത്രോ: 1,21
സങ്കീ: 45,6, ഹെബ്രാ: 1,8; ഗലാ: 1,12
സങ്കീ: 102, 25-27; 1 കോറി: 2,13; ഏശയ്യാ: 7,14
1 കോറി: 14,37; ഹോസി: 11,1; 2 കോറി: 13,3
സങ്കീ: 49,9; അപ്പ: 1,16; ഹെബ്രാ: 3,7
ജോബ്: 5,13; 1 കോറി: 3,19; വെളി: 1,1-3; 22,7
2 രാജ: 23,1-2;
സർവ്വപരിപാലകനായ ദൈവം (ജൃീ്ശറലിശേശൈാൗ െഉലൗ)െ എന്ന ചാക്രിക ലേഖനത്തിൽ ലെയോ തകകക -ാമൻ പാപ്പാ ദൈവനിവേശനത്തെ നിർവ്വചിക്കുന്നത് ഇപ്രകാരമാണ്: ”പരിശുദ്ധാത്മാവ് തന്റെ അതിസ്വാഭാവികശക്തിയാൽവി.ഗ്രന്ഥരചയിതാക്കളെപ്രചോദിപ്പിക്കുകയുംപരിവർത്തനപ്പെടുത്തുകയുംദൈവാത്മാവിന്റെനിയോഗങ്ങളെകലർപ്പില്ലാതെയും കുറവുകൂടാതെയും മനസ്സിലാക്കാനും രേഖപ്പെടുത്താനുംസഹായിക്കുകയും ചെയ്തു. ഈ രേഖപ്പെടുത്തലാകട്ടെ ദൈവം ആഗ്രഹിച്ച വാക്കുകളിലും ശൈലിയിലുമായിരുന്നു. തന്മൂലം നിത്യസത്യങ്ങളടങ്ങിയ വി.ഗ്രന്ഥത്തിന്റെ രചയി
താവ് ദൈവമാണെന്നു വ്യക്തമായും പറ
യാനാകും”.
പഴയനിയമഗ്രന്ഥങ്ങളുടെ ദൈവനിവേശിത സ്വഭാവത്തെ വ്യക്തമാക്കുന്ന 350 -ൽ അധികം ഉദ്ധരണികൾ പുതിയ നിയമത്തിലുണ്ട്. ഉദാ: ഹെബ്രാ: 13,7 -ൽ സങ്കീ: 97,7 -ഉം, അപ്പ: 13, 3435 -ൽ ഏശ: 55,3; സങ്കീ: 16,10 -ഉം ഉദ്ധരിക്കപ്പെടുന്നു.
സഭയുടെ പാരമ്പര്യത്തിലും ഇതു കാണുവാൻ സാധിക്കും. മഹാനായ ഗ്രിഗറിദൈവത്തെ ‘വി. ലിഖിതത്തിന്റെ ഗ്രന്ഥകാരൻ’ എന്നും മനുഷ്യനെ ‘വി. ലിഖിതത്തിന്റെ എഴുത്തുകാരൻ’ എന്നും വിളിക്കുന്നു (ബൈബിൾ വിജ്ഞാനകോശം 10).
മനുഷ്യഗ്രന്ഥകാരന്മാരെക്കുറിച്ചു സൂചന നല്കുന്ന പഴയ നിയമഭാഗങ്ങൾ: 2 മക്ക: 2, 24 -32; 2 മക്ക: 2,28 – 29; 2 മക്ക: 15, 38-39; ലൂക്കാ: 1,3-4, പ്രഭാഷകന്റെ പുസ്തക
ത്തിന്റെ മുഖവുര.
ദൈവനിവേശിതം എന്നതുകൊണ്ട് എന്താണർത്ഥമാക്കുന്നതെന്നും ഗ്രന്ഥകാരനിൽ ദൈവനിവേശനംഎപ്രകാരമാണ്പ്രവർത്തിക്കുന്നതെന്നും നാം മനസ്സിലാക്കേണ്ടതുണ്ട്.
ബൈബിൾവിജ്ഞാനശാഖകളിൽകഴിഞ്ഞനൂറ്റാണ്ടിലുണ്ടായ ഗവേഷണ പഠനങ്ങൾ ഇക്കാര്യങ്ങൾ മനസ്സിലാക്കുവാൻ കൂടുതൽ സഹായിക്കുന്നവയാണ്. പ്രത്യേകിച്ച് രൂപനിരൂപണം (എീൃാ ഇൃശശേരശാെ), പാഠവിമർശനം (ഠലഃൗേമഹ ഇൃശശേരശാെ), സാഹിത്യാത്മകവിമർശനം (ഘശലേൃമൃ്യ ഇൃശശേരശാെ), രചനാവിമർശനം (ഞലറമരശേീി ഇൃശശേരശാെ), ചരിത്രവിമർശനം (ഒശേെീൃശരമഹ ഇൃശശേരശാെ) തുടങ്ങിയവ ഈ രംഗത്തു വലിയ സംഭാവനകൾ നല്കിയ പഠന ശാഖകളാണ്.
അച്ചാ, വി. ഗ്രന്ഥപുസ്തകങ്ങളുടെ രചനയിൽ മനുഷ്യഗ്രന്ഥകാരന്റെ പങ്ക് എന്താണ്?
മനുഷ്യഗ്രന്ഥകാരന്റെ പങ്കിനെക്കുറിച്ച് വ്യത്യസ്തമായ കാഴ്ചപ്പാടുകൾ നിലവിലുണ്ട്. മുൻകാലങ്ങളിൽ ദൈവനിവേശനത്തെ എഴുതേണ്ട വാക്കുകൾ ഗ്രന്ഥകാരന്റെ ചെവിയിൽ നിമന്ത്രണംചെയ്യുന്ന ഒരു ദൈവികപ്രവൃത്തിയായിട്ടാണ് മനസ്സിലാക്കിയിരുന്നത്. ഇവിടെ ഗ്രന്ഥകാരൻ ദൈവത്തിന്റെ കൈയ്യിലെ ഒരു യാന്ത്രിക ഉപകരണം മാത്രമാണ്. എന്നാൽ ഇന്ന് ഈ കാഴ്ചപ്പാടിനു മാറ്റം വന്നിട്ടുണ്ട്. വി.ഗ്രന്ഥകാരൻ ദൈവത്തിന്റെ കരങ്ങളിലെ ഒരു യാന്ത്രിക ഉപകരണത്തേക്കാളുപരി ക്രിയാത്മകവും സർഗ്ഗാത്മകവുമായ ഉപകരണമാണ്. ദൈവം ഈ നിയോഗം നല്കുന്നവരെ പ്രത്യേക സംരക്ഷണം നല്കി അവരുടെ ജീവിതാരംഭത്തിലും വളർച്ചയിലും സ്വാധീനം ചെലുത്തി രൂപപ്പെടുത്തുന്നു എന്നതാണ് ഇന്നു നാം മനസ്സിലാക്കുന്ന വസ്തുത. മനുഷ്യന്റെ സർഗ്ഗാത്മകശക്തി വി.ഗ്രന്ഥരചനയിൽസ്വാധീനിക്കുന്നത്വി.ഗ്രന്ഥരചനക്കുപയോഗിക്കുന്ന സാഹിത്യ രൂപങ്ങളുടെ തിരഞ്ഞെടുപ്പ്, വി.ഗ്രന്ഥപാരമ്പര്യങ്ങൾ രൂപംകൊള്ളുകയും വളർച്ച പ്രാപിക്കുകയുംചെയ്ത സാമൂഹിക – സാംസ്കാരിക പശ്ചാത്തലങ്ങളുടെ വിശകലനം,ഗ്രന്ഥകാരന്റെ ഭാഷ – ആശയ – അനുഭവപ്രത്യേകതകളുടെ ഉപയോഗം എന്നിവ
യിലൊക്കെയാണ്. ഇന്നു ലഭ്യമായിരിക്കുന്നപഠനങ്ങളുടെ വെളിച്ചത്തിൽ താഴെ പറയുന്ന കാര്യങ്ങൾപ്രസക്തമാണ്.
1. വി.ഗ്രന്ഥകാരന്റെ ബുദ്ധിയിന്മേലുള്ള സ്വാധീനത്തെ വെളിപാട് എന്നു വിശേഷിപ്പിക്കുവാൻ സാധിക്കില്ല. ദൈവം വെളിപ്പെടുത്തുന്നതിലുപരി നിവേശനം നല്കുകയാണ്. ദൈവത്തിന്റെ ഈ സ്വാധീനം ആശയതലത്തിലും അവതരിപ്പിക്കുന്ന രീതിയിലും പ്രസക്തമാണ്.
2. ദൈവനിവേശനം ഗ്രന്ഥകാരന് നേരിട്ടു ലഭിക്കുന്നതാകണമെന്നില്ല; മറ്റു വ്യക്തികളും ദൈവത്തിന്റെ രക്ഷാകരാനുഭവം സ്വാംശീകരിച്ച വ്യക്തികളും ഇവിടെ ഉപകരണങ്ങളാകാം (ബൈബിൾ വിജ്ഞാനകോശം 12).
3. വി. ഗ്രന്ഥത്തിന്റെ നിർമ്മിതിയിൽ അനേകം
വ്യക്തികളും വിശ്വാസിസമൂഹങ്ങളുംപങ്കുകാരായിട്ടുണ്ട്. അതുകൊണ്ടുതന്നെ ദൈവനിവേശനം വ്യക്തി കേന്ദ്രീകൃതമാകുന്നതിലുപരി സാമൂഹികവുമാകാം. അങ്ങനെ ചില അവസരങ്ങളിൽ താൻ ഉൾപ്പെടുന്ന സമൂഹത്തിന്റെ വക്താവാകുക മാത്രമാണ് ഗ്രന്ഥകാരൻ. ആവിധത്തിൽദൈവജനത്തിന്റെവിശ്വാസാനുഭവത്തിൽനിന്നും അവബോധത്തിൽനിന്നും മാംസം ധരിച്ചതാണ് വി.ഗ്രന്ഥം. ഒരു വ്യക്തിക്കു എന്നതിലുപരി സമൂഹത്തിന്റെ പങ്കിന് പ്രാധാന്യം കൊടുക്കുന്നതാണ് സാമൂഹിക ദൈവനിവേശനം (ബൈബിൾ വിജ്ഞാനകോശം 12).
4. ബൈബിളിലെ വി.ഗ്രന്ഥങ്ങൾ ഒരേ ഉറവിട
ത്തിൽനിന്നു പുറപ്പെടുന്നതുകൊണ്ട്/ ദൈവനിവേശനത്തിലൂടെ ബൈബിളിന് ഏകതാനത ലഭിക്കുന്നു. ഈ ഏകതാനതയ്ക്കു മറ്റൊരു അടിസ്ഥാനം ഉള്ളടക്കമാണ്. പഴയനിയമ-പുതിയ നിയമങ്ങൾ ദൈവത്തിന്റെ ഏക രക്ഷാകര പദ്ധതി വെളിപ്പെടുത്തുന്നു.