പുതിയ ആകാശവും ഭൂമിയും

0
738
Epitaphios Thrinos Nun OLympias, 20th century, Cretan School 300 DPI, 24BruceRGB, 7"x4" Monahis Olympiados, Deisis, p6

വലിയ നോമ്പ് ആചരണത്തിലൂടെ ഈശോയുടെ രക്ഷാകര പദ്ധതിയുടെ ക്ലൈമാക്സായ വിശുദ്ധവാരത്തിലേയ്ക്ക് നാം നടന്നടുക്കുകയാണ്. ദൈവത്തിന്റെ രക്ഷാകര പദ്ധതിയുടെ തുടക്കം സൃഷ്ടിയുടെ വിവരണത്തിൽ ഉൽപത്തി 1-ാം അദ്ധ്യായം 1 മുതലുള്ള തിരുവചനങ്ങളിൽ നാം വായിക്കുന്നുണ്ട്. ദൈവം പഴയ ആകാശവും പഴയഭൂമിയും രൂപീകരിച്ച് തന്റെ സൃഷ്ടിപൂർത്തിയാക്കിയത്ഒരാഴ്ചനീണ്ടുനിൽക്കുന്ന കർമ്മങ്ങളിലൂടെയാണെങ്കിൽ ദൈവം പുതിയ ആകാശവും പുതിയ ഭൂമിയും രൂപീകരിച്ച് രക്ഷ പൂർത്തിയാക്കിയതും ഒരാഴ്ച നീണ്ടുനിൽക്കുന്ന വിശുദ്ധവാരത്തിലൂടെയാണ്. സൃഷ്ടി കർമ്മത്തിൽ രൂപരഹിതവും ശൂന്യവുംഅന്ധകാരം നിറഞ്ഞതുമായ ഭൂമിയിൽ അവിടുന്ന് വചനമയച്ച് രൂപവും വെളിച്ചവും പകർന്നെങ്കിൽരക്ഷാകർമ്മത്തിൽതന്റെഉത്ഥാനത്തിലൂടെ അവിടുന്ന് ലോകത്തിന് നിത്യപ്രകാശം പ്രദാനം ചെയ്തു. ഇങ്ങനെ പഴയ സൃഷ്ടിയിൽ നിന്ന് പുതിയ സൃഷ്ടിയിലേയ്ക്കുള്ള പരിണാമം വി. ഗ്രന്ഥത്തിന്റെ ഏടുകൾ വിസ്മയനീയമായ വിധം നമ്മുടെ മുമ്പിൽ അവതരിപ്പിക്കുന്നു.അവയിലൂടെയുള്ളതീർത്ഥയാത്രയാണ് ഈ ലേഖനം.
ഏദനിലെ അറിവിന്റെ വൃക്ഷവും ഗാഗുൽത്തായിലെ അനുഭവത്തിന്റെ വൃക്ഷവും
ഏദൻ തോട്ടത്തിന്റെ ഒത്ത നടുവിൽ നന്മതിന്മകളെക്കുറിച്ചുള്ള ‘അറിവിന്റെ വൃക്ഷം’ നട്ട ദൈവം ഭൂമിയുടെയും സ്വർഗ്ഗത്തിന്റെയും ഒത്തനടുക്ക് ഗാഗുൽത്താമലയിൽ അനുഭവത്തിന്റെ വൃക്ഷം നട്ടു – പീഡാനുഭവത്തിന്റെകുരിശുമരം.നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിലെ ഫലം തിന്നുന്ന ദിവസം നീ മരിക്കും (ഉത്പത്തി 1,17) എന്ന് മുന്നറിയിപ്പു കൊടുത്ത ദൈവം നന്മതിന്മകളെ വേർതിരിച്ച് അനുഭവത്തിന്റെ വൃക്ഷത്തിന്റെ ഫലം ഭക്ഷിക്കുന്നവൻ എന്നേയ്ക്കും ജീവിക്കും എന്ന് അരുളിച്ചെയ്യുന്നു. സ്വർഗ്ഗത്തിൽ നിന്നിറങ്ങിയ ജീവനുള്ള അപ്പം ഞാനാകുന്നു ആരെങ്കിലും ഈ അപ്പത്തിൽനിന്ന് ഭക്ഷിച്ചാൽ അവൻ എന്നേയ്ക്കും ജീവിക്കും (യോഹ 6,51). അറിവിന്റെ വൃക്ഷത്തിന്റെ ഫലം ആസ്വാദ്യവും കണ്ണിനു കൗതുകവും ആയി തോന്നിയ ഹവ്വയുടെ സ്വീകാര്യതയായിരുന്നില്ല അനുഭവത്തിന്റെ വൃക്ഷത്തിന്റെ ഫലം കണ്ട മനുഷ്യന്റേത്. അവനെ കണ്ടവർ മുഖം തിരിച്ചുകളഞ്ഞു (ഏശയ്യ 53,3) എന്നു നാം വചനത്തിൽ വായിക്കുന്നു.അറിവിന്റെ വൃക്ഷത്തിന്റെ ഫലം ഭക്ഷിച്ച ആദിമാതാപിതാക്കൾ ദൈവത്തിന്റെ ദൃഷ്ടിയിൽ നിന്നും മാറി മരങ്ങൾക്കിടയിൽ ഒളിച്ചു (ഉൽപത്തി 3,8). നഗ്നനായതുകൊണ്ട് ദൈവത്തിന്റെ മുമ്പിൽ വരാൻ മടിച്ച് (ഉല്പ.3,10) മരത്തിനു മറഞ്ഞുനിന്ന ആദത്തിന്റെ മുമ്പിൽ ദൈവം നഗ്നനായി മരത്തിൽ കിടന്നു. അറിവിന്റെ വൃക്ഷത്തിന്റെ ഫലം ഭക്ഷിച്ച് പറുദീസായിൽ നിന്നും പുറത്താക്കപ്പെട്ടവരായ നാം
അനുഭവത്തിന്റെ വൃക്ഷത്തിന്റെ ഫലം ഭക്ഷിച്ച് ആ പറുദീസായിലേയ്ക്ക് തിരികെ പ്രവേശിച്ചിരിക്കുന്നു. വചനം പറയുന്നു, ഇപ്പോൾ നിങ്ങൾ നിങ്ങളുടെ ഇടയനും പാലകനുമായവന്റെ അടുത്തേയ്ക്ക് മടങ്ങിവന്നിരി
ക്കുന്നു (1 പത്രോ 2,25).
ഓശാനയെന്ന നിലവിളി
ഓശാന തിരുനാളിലൂടെ നാം വിശുദ്ധ വാരത്തിലേയ്ക്കു കടക്കുകയാണ്. കുരുത്തോലകൾ കൈകളിലേന്തി ഹോസാന ഗീതങ്ങളോടെ ദൈവാലയത്തിലേയ്ക്കു പ്രവേശിക്കുമ്പോൾ മിശിഹായെ രാജാവും രക്ഷകനുമായി ഏറ്റു പറഞ്ഞ് മഹത്ത്വപ്പെടുത്തുകയാണു നാം. ഹോസാന എന്ന പദംഹോഷിയാന എന്ന പദത്തിൽ നിന്നും രൂപപ്പെട്ടതാണ്. ‘കർത്താവേ രക്ഷിക്കണേ’ എന്നാണ്അതിന്റെ ആർത്ഥം. രക്ഷയ്ക്കായി ഒരു ജനതമുഴുവനും അലമുറയിടുമ്പോൾ കർത്താവിന്റെ നാമത്തിൽ വന്ന രാജാവിന് അവരെ രക്ഷിക്കാതിരിക്കാനാവില്ലല്ലോ. യുദ്ധവീരന്മാരായ രാജാക്കന്മാരെ കുതിരപ്പുറത്ത് കണ്ടിരുന്ന ആ ജനത്തിന് കഴുതപ്പുറത്തു കയറിവരുന്ന സമാധാനരാജാവിന്റെ ഭാഷ സ്‌നേഹത്തിന്റെ ഭാഷയാണെന്ന് മനസ്സിലാക്കാൻ ആ രാജാവിന്റെ കുരിശുമരണം വരെ കാത്തിരിക്കേണ്ടിവന്നു. വാളുകൊണ്ടല്ല സ്‌നേഹംകൊണ്ടാണ് ഈ രാജാവിന്റെ വിജയം എന്നും യുദ്ധംകൊണ്ടല്ല സഹനംകൊണ്ടാണ് ഈ രാജാവിന്റെ ചെറുത്തുനിൽപ്പെന്നും ഓശാനതിരുനാൾ നമ്മെ ഓർമ്മിപ്പിക്കുന്നു.
കടന്നുപോകാനല്ല കൂടെ വസിക്കാൻപുതിയ പെസഹാ സംഹാരദൂതന്റെ കടന്നുപോകലല്ല മറിച്ച് ദൈവപുത്രന്റെ കടന്നുവരവും കൂടെ വസിക്കലുമാണ്. സ്വർഗ്ഗത്തിൽ നിന്നിറങ്ങി വന്ന അപ്പം ഞാനാണ് എന്നു പറഞ്ഞുകൊണ്ട് എപ്പോഴും നമ്മുടെ കൂടെ ആയിരിക്കുവാൻ ഒരു ചെറുകാറ്റിൽ പോലും പറന്നുപോകുന്ന ഗോതമ്പ് അപ്പത്തിൽ, കൊടുങ്കാറ്റിനെ ശാന്തമാക്കിയവൻ സ്വയം ചേർത്തുവച്ചത് അന്ന് ആ പെസഹാ തിരുനാളിലാണ്. പരി. കുർബാനയിലൂടെയും പൗരോഹിത്യത്തിലൂടെയും ഇന്നു മിശിഹാ നമ്മോടൊപ്പം വസിക്കുന്നു.
മോറിയമലയും ഗാഗുൽത്താമലയും പഴയനിയമത്തിൽ വിശ്വാസികളുടെ പിതാവായ അബ്രാഹം ഇസഹാക്കിനെ ബലിയർപ്പിക്കുവാനായി മോറിയാമലയിലേയ്ക്കു പോയപ്പോൾ ബലിക്കുള്ള കുഞ്ഞാട് താനാണെന്ന് അറിയാതെ ബലിപീഠത്തിനുവേണ്ട വിറകും ചുമലിലേറ്റി നടന്നുകയറിയ ഇസഹാക്കിനെപ്പോലെയല്ല പുതിയനിയമത്തിലെ പുത്രന്റെ മലകയറ്റം. ബലിയർപ്പണത്തിനുള്ള വിറക് ചുമലിൽ കുരിശുമരത്തിന്റെ രൂപത്തിൽ ചുമക്കുമ്പോൾ ബലിമൃഗത്തിന്റെ ആത്മസംഘർഷങ്ങൾ അവിടുത്തെ ഹൃദയത്തിൽ മിന്നിമറഞ്ഞിരുന്നു. ബലിക്കുള്ള കുഞ്ഞാട് എവിടെ എന്ന് പിതാവിനോട് ഇസഹാക്ക് ചോദിച്ചപ്പോൾ അതു ദൈവം നമുക്ക് തരും എന്നു പറഞ്ഞ് ഒരു ആശ്വാസവാക്ക് പറയുവാൻ പിതാവായ അബ്രാഹമുണ്ടായിരുന്നെങ്കിൽ ‘കഴിയുമെങ്കിൽ ഈ പാന
പാത്രം എന്നിൽനിന്ന് അകറ്റണമേ’ എന്ന് പിതാവിനോട് അഭ്യർത്ഥിച്ച പ്രിയപുത്രന്റെ മുമ്പിൽ മൗനമായിരുന്നു പിതാവായ ദൈവത്തിന്റെ മറുപടി. ആ മൗനത്തിന്റെ അർത്ഥം തന്റെ മകന്റെ രക്തംകൊണ്ട് ലോകത്തെ മുഴുവൻ വീണ്ടെടുക്കുവാനുള്ള ഒരു പിതാവിന്റെ അടങ്ങാത്ത സ്‌നേഹമായിരുന്നു എന്ന് നമുക്കറിയാം. പൗരോഹിത്യ വിധിപ്രകാരം ധാന്യബലിയും ധൂപബലിയും പാപപരിഹാര ബലിയും അർപ്പിച്ചിരുന്നവർക്കു മുമ്പിൽ ബലിവസ്തുവും ബലിയർപ്പകനുമായി തന്നെത്തന്നെ മാറ്റിക്കൊണ്ട് പുതിയ ബലിയർപ്പണം പീഡാനുഭവതിരുനാൾ ദിവസം ഈശോ നടത്തുകയായിരുന്നു.
പുതിയ സൂര്യൻ വെളിച്ചം സൃഷ്ടിച്ച് അതിന് പകലെന്നും ഇരുളിന് രാത്രിയെന്നും ദൈവം പേരിട്ട ഒന്നാം ദിവസം, അഥവാ ആഴ്ചയുടെ ആദ്യദിവസം അതിരാവിലെസൂര്യനുദിച്ചപ്പോൾതന്നെഅവർശവകുടീരത്തിങ്കലേയ്ക്കു പോയി (മർക്കോ. 16,2). അവിടെ അവർ ഒരു പുതിയ വെളിച്ചം കണ്ടു. ആഴ്ചയുടെ ഒന്നാം ദിവസം അതിരാവിലെഇരുട്ടായിരിക്കുമ്പോൾശവകുടീരത്തിന്റെ കല്ലു മാറ്റപ്പെട്ടതായി കണ്ടത് പുത്തൻസൂര്യോദയത്തിന്റെ തുടക്കമായിരുന്നു. നീതിസൂര്യനായ മിശിഹാ ജനതകളുടെമേൽ പ്രകാശിച്ചു തുടങ്ങിയിരിക്കുന്നു.
അവന്റെ പുനരുത്ഥാനം പാപത്തിന്റെ സകല ആധിപത്യങ്ങളുടെയും മേലുള്ള വിജയമായി മാറ്റുമ്പോൾ മരണത്തെ വിജയം ഗ്രസിച്ചു (1 കൊറി. 15,54) എന്നു നാം ഏറ്റു പറയും. പറുദീസായിൽ അന്ന് കൈ നീട്ടിയപ്പോൾ വൃക്ഷം മനുഷ്യന് മരണം സമ്മാനിച്ചെങ്കിൽ ഗാഗുൽത്തായിൽ കൈവിരിച്ചപ്പോൾ വൃക്ഷം മനുഷ്യന് ജീവൻ പ്രദാനം ചെയ്തു. അത് അന്ധകാരത്തിന്റെ എല്ലാ ആധിപത്യങ്ങളിൽ നിന്നുമുള്ള ഉയിർപ്പാണ്, പാപത്തിന്റെ എല്ലാ ചങ്ങലകളെയും പൊട്ടി
ച്ചുകൊണ്ടുള്ള പൂർണ്ണ സ്വാതന്ത്ര്യമാണ്, സ്വർഗ്ഗവും ഭൂമിയും ഒന്നായി ചേരലാണ്, ശത്രുതയുടെമേലുള്ള ക്ഷമയുടെ ഉയിർപ്പാണ്.നഷ്ടപ്പെട്ട സഹോദരങ്ങളെ കണ്ടെത്തി തോളിലേറ്റുന്ന ദൈവിക ചൈതന്യമാണ്. ക്ഷമയുടെ ശക്തിയിലും ചൈതന്യത്തിലും നിറഞ്ഞ പുതിയ ആകാശവും പുതിയ ഭൂമിയും ഈ വിശുദ്ധവാരം നമുക്കു പ്രദാനം ചെയ്യട്ടെ.