പിതാവായ ദൈവത്തിന്റെ സ്‌നേഹവും (ഹുംബേദ് ആലാഹ)

0
648

‘നമ്മുടെ കർത്താവീശോമിശിഹായുടെ കൃപയും പിതാവായ ദൈവത്തിന്റെ സ്‌നേഹവും പരിശുദ്ധാത്മാവിന്റെ സഹവാസവും നമ്മോടുകൂടെ ഉ@ായിരിക്കട്ടെ” – 3 …തുടർച്ച

ഹുംബേദ് എന്ന സുറിയാനി വാക്കിന് സ്‌നേഹം എന്നാണ് അർത്ഥം. ഇത് സ്‌നേഹത്തിന്റെ ഏറ്റവും ആഴമായ രൂപത്തെയാണ് അവതരിപ്പിക്കുന്നത്. അമ്മയും ഗർഭപാത്രത്തിലുള്ള കുഞ്ഞും തമ്മിലുള്ള പോലെ
ആഴമായ ബന്ധത്തിൽ ഉള്ളതാണ് പിതാവായ ദൈവത്തിന്റെസ്‌നേഹം.’സ്‌നേഹം’ലോകത്തിലേറ്റവുമധികം ദുർവ്യാഖ്യാനം ചെയ്യപ്പെട്ടിട്ടുള്ള വാക്കാണ്. ഓരോരുത്തരുംഅവരവരുടെസ്വാർത്ഥലക്ഷ്യങ്ങൾക്കുവേണ്ടി സ്‌നേഹത്തെ പല രീതിയിൽ വ്യാഖ്യാനിക്കുന്നു. എന്നാൽ യഥാർത്ഥ സ്‌നേഹം തന്നെ തന്നെ പൂർണ്ണമായി സമർപ്പിക്കുന്നതാണെന്നും തന്റെ ജീവൻ മറ്റുള്ളവർക്കുവേണ്ടിസമ്പൂർണ്ണമായിപകർന്നുകൊടുക്കുന്നത് ആണെന്നും ഈശോ തന്റെ ജീവിതത്തിലൂടെ കാട്ടിത്തന്നു. എന്നിട്ട് നമ്മോടു പറഞ്ഞു ഇതാണ് പിതാ
വായ ദൈവത്തിന്റെ സ്‌നേഹം. പുത്രൻ തന്റെ ജീവിതത്തിലൂടെ ചൂണ്ടിക്കാണിച്ചത് പിതാവായ ദൈവത്തിന്റെ സ്‌നേഹം ആയതുകൊണ്ടാണ് പൗലോസ് ശ്ലീഹാ ‘പിതാവായ ദൈവത്തിന്റെ സ്‌നേഹ’മെന്ന് ഇവിടെ എടുത്തു പറയുന്നത്. പിതാവായ ദൈവത്തിന് നമ്മോടുള്ള സ്‌നേഹം ഒരു അമ്മയ്ക്ക് ഗർഭപാത്രത്തിലുള്ള കുഞ്ഞിനോട്ഉള്ളതുപോലെ ആഴമായ ഒന്നാണ്. ഒരു അമ്മ കഴിക്കുന്നതാണ് കുഞ്ഞിന്റെ ആഹാരം.
അമ്മ ശ്വസിക്കുന്നതാണ് കുഞ്ഞിന്റെ പ്രാണവായു. അമ്മയുടെ ജീവനാണ് കുഞ്ഞിന്റെ ജീവൻ. ഇതേ അഭേദ്യമായ ബന്ധമാണ് മിശിഹായിലൂടെ പിതാവായ ദൈവത്തോട് നമുക്ക് ഉള്ളത്.
ഇത് ഒരു നിത്യസ്‌നേഹം ആണ്. ഇത്ഒരിക്കലും വേർപെടുത്താൻ സാധിക്കുന്നതല്ല. വേർപെടുത്തിയാൽ കുഞ്ഞിന്റെ ജീവനെ അത്ബാധിക്കും.ഇത്ആഹാരമായി മാറിയ സ്‌നേഹം കൂടിയാണ്. ആഹാരം സ്‌നേഹത്തിന്റെ മറ്റൊരു രൂപമാണ്. അമ്മയുടെ സ്‌നേഹം ആഹാരമാക്കുന്നത് കൊണ്ടാണല്ലോ അമ്മ നൽകുന്ന ഭക്ഷണത്തിന് രുചി കൂടുന്നത്. ഇവിടെ പിതാവ് പുത്രനായ മിശിഹായെ തന്നെയാണ് നമുക്ക് ആഹാരമായി നൽകിയിരിക്കുന്നത്.
ഇത് ഒട്ടും കളങ്കമില്ലാത്ത സ്‌നേഹംആണ്. അമ്മയും ഗർഭസ്ഥശിശുവും തമ്മിലുള്ള സ്‌നേഹമാണ് ലോകത്തിലേറ്റവും കളങ്കരഹിതമായത്. ബാക്കി എല്ലാ സ്‌നേഹത്തിലും സ്വാർത്ഥതയുണ്ട്. മാതാപിതാക്കൾക്ക് മക്കളോടും തിരിച്ചും ഒക്കെയുള്ള സ്‌നേഹത്തിൽ സ്വാർത്ഥത കലർന്നിരിക്കുന്നു. എന്നാൽ ഉദരത്തിൽ കഴിയുന്ന ശിശു അമ്മയുടെ ശരീരത്തിന്റെ ഭാഗം തന്നെയാണ്.
പരിശുദ്ധ ത്രിത്വം സ്‌നേഹത്തിന്റെ മൂർത്തിമദ്ഭാവം
സ്‌നേഹത്തിന്റെ ഏറ്റവും ഉന്നതമായ ഭാവമാണ് പരിശുദ്ധത്രിത്വം. അത് സ്‌നേഹത്തിന്റെ കൂട്ടായ്മയാണ്. ദൈവം സ്‌നേഹമാകുന്നു എന്ന് പറയുന്നതിന്റെ അർത്ഥം ദൈവം ത്രിത്വമാകുന്നു എന്നതാണ്. സമ്പൂ
ർണ്ണ സമർപ്പണവും കൂട്ടായ്മയും യോജിപ്പും നമുക്ക് ഇവിടെ മാത്രമേ കാണാൻ സാധിക്കുകയുള്ളൂ. അപ്രേം പിതാവാണ് പരി.ത്രിത്വത്തെ ഏറ്റവും മനോഹരമായി അവതരിപ്പിക്കുന്നത്. അദ്ദേഹംസൂര്യന്റെപ്രതീകാത്മകത ഉപയോഗിച്ചുകൊണ്ട് പരി. ത്രിത്വത്തെയും ത്രിത്വത്തിലെ കൂട്ടായ്മയെയുംയോജിപ്പിനെയും വളരെ ലളിതമായി അവതരിപ്പിക്കുന്നു. സൂര്യനു പ്രകാശവും ചൂടുംഉണ്ട്. സൂര്യനെയും അതിൽ നിന്ന് പുറപ്പെടുന്നപ്രകാശത്തെയും ചൂടിനെയും തമ്മിൽ വേർതിരിക്കാൻ സാധ്യമല്ല. പ്രകാശം ഉള്ളടത്ത് ചൂടും ഉണ്ട്. അവിടെ സൂര്യൻ ഉണ്ടെന്ന് നാം പറയും. ഇതേപോലെ പരിശുദ്ധ ത്രിത്വത്തിലെ മൂന്ന് വ്യക്തികളും സ്‌നേഹത്തിൽ ഒന്നായിരിക്കുന്നു.
തുടരും…