1992-ലാണ് ന്യൂനപക്ഷങ്ങൾക്കായുള്ള ദേശീയ കമ്മീഷൻ നിയമപ്രകാരം (ചമശേീിമഹ ഇീാാശശൈീി ളീൃ ങശിീൃശശേല െഅര,േ 1992) ഇന്ത്യയിൽ പ്രവർത്തനം ആരംഭിക്കുന്നത്. തുടർന്ന് 1993 ഒക്‌ടോബർ 22-ന് പ്രസിദ്ധീകരിച്ച എക്‌സ്ട്രാ ഓർഡിനറി ഗസറ്റിലൂടെ പ്രസ്തുത നിയമത്തിലെ ‘ന്യൂനപക്ഷം’ എന്ന നിർവ്വചനത്തിൽ വരുന്ന മതവിഭാഗങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചു. അതുപ്രകാരം മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്‌സി വിഭാഗങ്ങൾ ആണ് രാജ്യത്ത് ‘ന്യൂനപക്ഷ’ മതവിഭാഗങ്ങൾ. 2014 ജനുവരി 27-ന് പ്രസിദ്ധീകരിച്ച മറ്റൊരു അസാധാരണ ഗസറ്റ് വിജ്ഞാപനത്തിലൂടെ ജൈന വിഭാഗത്തെയും ന്യൂനപക്ഷത്തിൽ ഉൾപ്പെടുത്തി. 2006-ൽ ന്യൂനപക്ഷവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കു മാത്രമായി മന്മോഹൻ സിംഗിന്റെ നേതൃത്വത്തിലുള്ള യു.പി.എ സർക്കാർ ന്യൂനപക്ഷ കാര്യ മന്ത്രാലയം (ങശിശേെൃ്യ ീള ങശിീൃശ്യേ അളളമശൃ)െ സ്ഥാപിച്ചു. 2008-ൽ കേരളത്തിൽ പൊതുഭരണ വകുപ്പിനു കീഴിൽ ന്യൂനപക്ഷ സെൽ പ്രവർത്തനം ആരംഭിക്കുകയും ക്രമേണ ന്യൂനപക്ഷക്ഷേമ വകുപ്പ്രൂപീകരിക്കപ്പെടുകയും ചെയ്തു. 2014-ൽ മാത്രമാണ് കേരളത്തിൽ ന്യൂനപക്ഷ കമ്മീഷൻ നിലവിൽ വരുന്നത്. കേരള സർക്കാരിന്റെ വെബ് സൈറ്റ് ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ രൂപീകരണത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെയാണ് ‘അ െമ ുമൃ േീള ശാുഹലാലിശേിഴ ഖൗേെശരല
ഞമഷലിറമൃ ടമരവലൃ ഇീാാശേേലല ഞലുീൃ േമിറ ജമഹീഹശ ങൗവമാാലറ ഗൗേ്യേ ഇീാാശേേലല ൃലുീൃ,േ മ ങശിീൃശ്യേ ഇലഹഹ ംമ െരീിേെശൗേലേറ ൗിറലൃ ഏലിലൃമഹ അറാശിശേെൃമശേീി ഉലുമൃാേലി േശി 2008. ടൗയലെൂലിഹ്യേ മ ങശിീൃശ്യേ ണലഹളമൃല ഉലുമൃാേലി േംമ െരീിേെശൗേലേറ ശി വേല ടമേലേ.” രാജ്യത്തെ മുസ്ലീങ്ങളുടെ പിന്നോക്കാവസ്ഥയെക്കുറിച്ചു പഠിച്ച സച്ചാർ കമ്മീഷന്റെ റിപ്പോർട്ടും, സച്ചാർ കമ്മീഷൻ റിപ്പോർട്ടിനെത്തുടർന്ന കേരളത്തിലെ മുസ്ലീങ്ങളുടെ പിന്നോക്കാവസ്ഥയെക്കുറിച്ചു
പഠിച്ച പാലോളി മുഹമ്മദ് കുട്ടി കമ്മീഷൻ റിപ്പോർട്ടുമാണ് കേരളത്തിൽ ന്യൂനപക്ഷ ക്ഷേമകാര്യ വകുപ്പ് ആരംഭിക്കാനുള്ള പ്രധാന കാരണം! കേരളത്തിൽ ന്യൂനപക്ഷ ക്ഷേമ വകുപ്പ് ‘മുസ്ലീം ക്ഷേമവകുപ്പ്’ ആണെന്നു തോന്നിക്കുന്ന രീതിയിലാണ് അതിന്റെ പ്രവർത്തനങ്ങൾ മുന്നോട്ടു പോകുന്നതെന്ന് തോന്നിയതിനാൽ ചില വിവരങ്ങൾ വിവരാവകാശ നിയമപ്രകാരം നേടാൻലേഖകൻ ശ്രമിക്കുകയുണ്ടായി. ചില ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകാതെ ഒളിച്ചുകളി നടത്തിയിട്ടുള്ളതിനാൽ കൃത്യമായ വിവരങ്ങൾക്കായി ഇനിയും അപേക്ഷ സമർപ്പിക്കേണ്ടിയിരിക്കുന്നു. എങ്കിലും ലഭ്യമായ വിവരങ്ങൾ തന്നെ മാറിമാറി വന്ന സർക്കാരുകൾ പുലർത്തുന്ന വോട്ടുബാങ്ക് രാഷ്ട്രീയത്തിനു തെളിവാണ്.
ന്യൂനപക്ഷ ക്ഷേമമോ മുസ്ലീം ക്ഷേമമോ?
”ന്യൂനപക്ഷ ക്ഷേമ പരിപാടികളിൽ മുസ്ലീം ന്യൂനപക്ഷത്തിന് എന്തെങ്കിലും മുൻഗണന നൽകണമെന്ന് കേന്ദ്രത്തിന്റെയോ
കേരള സംസ്ഥാനത്തിന്റെയോ ഏതെങ്കിലും
ഉത്തരവുകൾ ഉണ്ടോ? ഉണ്ടെങ്കിൽ പ്രസ്തുത
ഉത്തരവിന്റെ/ഉത്തരവുകളുടെ വിശദാംശ
ങ്ങൾ നൽകുക” എന്ന ചോദ്യത്തിന് ലഭിച്ച മറു
പടി ഇങ്ങനെ ”സച്ചാർ കമ്മീഷൻ റിപ്പോർട്ട് കേരളത്തിൽ നടപ്പാക്കുന്നതിനുവേണ്ടി ശ്രീ പാലൊളി മുഹമ്മദ് കുട്ടി അദ്ധ്യക്ഷ
നായ കമ്മറ്റി കേരളത്തിലെ മുസ്ലീങ്ങളുടെ പിന്നോക്കാവസ്ഥയെക്കുറിച്ചു പഠിക്കുകയും റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് മുസ്ലീം വിഭാഗങ്ങൾക്കായി പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പിലാക്കിയിട്ടുള്ളത്. പിന്നീട് ടി ആനുകൂല്യങ്ങൾ മറ്റ് ന്യൂനപക്ഷ വിഭാഗങ്ങൾക്കും 80:20 അനുപാതത്തിൽ നൽകി വരുന്നുണ്ട്്. പദ്ധതികളിൽ 80 ശതമാനം വിഹിതവും മുസ്ലീങ്ങൾക്കു നൽകുമ്പോൾ കേവലം 20 ശതമാനം മാത്രമാണ് മറ്റ് 5 ന്യൂനപക്ഷ മതവിഭാഗങ്ങൾക്ക് നീക്കിവച്ചിട്ടുള്ളത് എന്ന് ഈ മറുപടി വ്യക്തമാക്കുന്നു.
കണക്കുകൾ സംസാരിക്കുന്നുവിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകളിൽ നിന്ന് ലഭ്യമായ കണക്കുകൾ പരിശോധിച്ചാൽ നഗ്നമായ മുസ്ലീം പ്രീണനം മനസ്സിലാക്കാൻസാധിക്കും.ന്യൂനപക്ഷവിഭാഗത്തിൽപ്പെടുന്ന വിധവ/വിവാഹ മോചിത/ഉപേക്ഷിക്കപ്പെട്ട സ്ത്രീകൾക്കുള്ള ഭവന നിർമ്മാണ പദ്ധതി പ്രകാരം സഹായം നൽകിയിരിക്കുന്നതിന്റെ വിവരങ്ങൾ പട്ടിക 1-ൽ നൽകിയിരിക്കുന്നത് ശ്രദ്ധിക്കുക. 2016-17-ൽ 985 മുസ്ലീം സ്ത്രീകൾക്ക് ഈ ആനുകുല്യം ലഭിച്ചപ്പോൾ വെറും 284 ക്രിസ്ത്യൻ സ്ത്രീകൾക്കു മാത്രമാണ് പ്രസ്തുത ആനുകൂല്യം നൽകിയിരിക്കുന്നത്. മുൻ വർഷങ്ങളിലും ഇതേ പദ്ധതിയിൽ ഭീമമായ ഈ വ്യത്യാസം കാണാൻ സാധിക്കും. സ്വകാര്യ ഐ.ടി.സികളിൽ പഠിക്കുന്ന ന്യൂന
പക്ഷ വിഭാഗത്തിലെ കുട്ടികൾക്ക് ഫീ-റീഇമ്പേഴ്‌സ്‌മെന്റ് നൽകുന്നപദ്ധതിപ്രകാരംസഹായംനൽകിയിരിക്കുന്നതിന്റെ പട്ടികവായനക്കാർ വിലയിരുത്തുക (പട്ടിക 2), (പട്ടിക 3) വായനക്കാർ വിലയിരുത്തുക.
ന്യൂനപക്ഷ വിഭാഗത്തിലെ യുവജനങ്ങൾക്ക് വിവിധ മത്സരപരീക്ഷകൾക്ക് പരിശീലനം നൽകുന്നതിനായി മലപ്പുറം ജില്ലയിൽ നാലും, മറ്റു ജില്ലകളിൽ ഒന്നു വീതവും പരിശീലനകേന്ദ്രങ്ങൾ സർക്കാർ അനുവദിച്ചിട്ടുണ്ട്. ഒരു കേന്ദ്രത്തിൽ 5 ജീവനക്കാർ സർക്കാർ ശമ്പളം പറ്റുന്നവരായി നിലവിലുണ്ട്. ഈ കേന്ദ്രങ്ങൾ എല്ലാം മുസ്ലീം സംഘടനകളാണ് നടത്തുന്നത്. ഈ സെന്ററുകളുടെ പേര് മുസ്ലീംയുവജനങ്ങൾക്കായുള്ള കോച്ചിംഗ് സെന്ററുകൾ (ഇീമരവശിഴ ഇലിൃേല െളീൃ ങൗഹെശാ ഥീൗവേ) എന്നാണ്. ഇവിടെയും 100 പേർക്ക് പരിശീലനം നൽകുമ്പോൾ 80 പേരും മുസ്ലീങ്ങൾ ആയിരിക്കും. ഈ സെന്ററുകളിൽ ജോലി ചെയ്യുന്ന ജീവനക്കാരുടെ മതം തിരിച്ചുള്ള കണക്ക് ലഭ്യമല്ല എന്നാണ് ന്യൂനപക്ഷവകുപ്പ് നൽകിയ മറുപടി. അമുസ്ലീമായ ആരും തന്നെ ഈ സെന്ററുകളിൽ ജീവനക്കാരായി കാണില്ല എന്നതാണ് വാസ്തവം.
ജനസംഖ്യാനുപാതികമായി ക്ഷേമപദ്ധതികൾ നടപ്പാക്കുന്നതല്ലേ നീതി? ന്യൂനപക്ഷ വിദ്യാർത്ഥികൾക്കായുള്ള പ്രീമെട്രിക് സ്‌കോളർഷിപ്പ് കേന്ദ്രസർക്കാർ നൽകുന്നതാണ്. 2008-09 വർഷം മുതലാണ് കേന്ദ്രസർക്കാർ ഈ സ്‌കോളർഷിപ്പ് പദ്ധതി ആരംഭിച്ചത്. വിവിധ സംസ്ഥാനങ്ങളിലെ ന്യൂനപക്ഷ വിഭാഗങ്ങളുടെ ജനസംഖ്യാനുപാതത്തിനനുസരിച്ചാണ് വിവിധ വിഭാഗങ്ങൾക്കായി നൽകേണ്ട സ്‌കോളർഷിപ്പുകളുടെ എണ്ണം നിശ്ചയിച്ചിരിക്കുന്നത്. ഓരോ വർഷവും 2,15,670പുതിയസ്‌കോളർഷിപ്പുകളാണ് 1 മുതൽ 10 വരെ ക്ലാസ്സുകളിലെ കുട്ടികൾക്കായി കേരള
ത്തിനു ലഭിക്കുന്നത്. ഓരോ വർഷവും സ്‌കോളർഷിപ്പ് പുതുക്കി ലഭിക്കുകയും ചെയ്യും. ന്യൂനപക്ഷ സ്‌കോളർഷിപ്പ് അനുവദിക്കുന്ന കുട്ടികളുടെ എണ്ണം സംബന്ധിച്ച് കേന്ദ്ര സർക്കാർ പ്രസിദ്ധീകരിച്ച പട്ടിക പ്രകാരം 2017-18 വർഷത്തിൽ കേരളത്തിൽ 1,21,705 മുസ്ലീം കുട്ടികൾക്കും, 93,808 ക്രിസ്ത്യൻ കുട്ടികൾക്കും, 43 സിഖ് കുട്ടികൾക്കും, 31 ബുദ്ധമതക്കാരായ കുട്ടികൾക്കും, 70 ജൈനമതക്കാരായ കുട്ടികൾക്കും, 13 പാർസി കുട്ടികൾക്കും പ്രീ മെട്രിക് സ്‌കോളർഷിപ്പ് ലഭിക്കും. ഓരോ സംസ്ഥാനത്തെയും ജനസംഖ്യക്ക് അനുസരിച്ച് ന്യൂനപക്ഷ വിഭാഗങ്ങൾക്ക് സഹായം അനുവദിക്കുന്ന നീതി പ്രസ്തുത ലിസ്റ്റ് പരിശോധിക്കുമ്പൾ മനസ്സിലാകും. പ്രീമെട്രിക് സ്‌കോളർഷിപ്പിന്റെ കാര്യത്തിൽകേന്ദ്രസർക്കാർനീതിപുലർത്തുന്നുണ്ടെങ്കിലും പൊതുവെകേന്ദ്രപദ്ധതികളിൽആനീതിയൊന്നുമില്ലാ എന്നതാണ് വാസ്തവം. യു.പി.എ സർക്കാർ തുടങ്ങിവച്ച പല പദ്ധതികളും മുസ്ലീം ക്ഷേമം ഉറപ്പാക്കുന്നതും രാജ്യത്തെമറ്റുന്യൂനപക്ഷങ്ങളെപാടേഅവഗണിക്കുന്നതുമാണ്. മദ്രസ അദ്ധ്യാപകർക്ക് ശമ്പളവും പെൻഷനും നൽകുക, മദ്രസ ബിരുദത്തിന് സർവ്വകലാശാലാ ബിരുദ തുല്യത നൽകുക, ഉർദു, അറബി ഭാഷാ പഠനത്തിനു പ്രത്യേക സഹായങ്ങൾ നൽകുക എന്നിങ്ങനെ ഒട്ടേറെ ‘മുസ്ലീം ക്ഷേമ’ പദ്ധതികൾ ഇപ്പോഴും നിലവിലുണ്ട്.
കേരളാ ന്യൂനപക്ഷ കമ്മീഷന്റെ വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന പട്ടികയിൽ 2011-ലെ സെൻസസ് വിവരമനുസരിച്ച് കേരളത്തിലെ ജനസംഖ്യയിൽ 54.73% ഹിന്ദുക്കളും, 26.56% മുസ്ലീങ്ങളും, 18.38% ക്രിസ്ത്യാനികളും, 0.01% സിഖുകാരും, 0.01% ബുദ്ധമതക്കാരും. 0.01% ജൈനമതക്കാരുമാണ്. (തുടരും)