ധാർമ്മികതയോ സ്വാതന്ത്ര്യമോ ലൈംഗികതയ്ക്ക് വേ@ത്?

0
660

ലൈംഗികബന്ധം ധാർമ്മികമാകാൻ
സെക്‌സ് സ്വാഭാവികമായ പ്രവണതയല്ലേ? അതു സ്വതന്ത്രമായി പ്രകടിപ്പിക്കാനുള്ള സാഹചര്യമല്ലേ ഉണ്ടാവേണ്ടത്? വിവാഹത്തിൽ മാത്രമേ ലൈംഗികബന്ധം ധാർമ്മികമായി ശരിയാകുകയുള്ളോ? സഭയെന്തിനാണ് മനുഷ്യന്റെ വ്യക്തിപരമായ ലൈംഗികതയുമായി ബന്ധപ്പെട്ട കാര്യത്തിൽഇടപെടുന്നത്? ഇത്തരത്തിൽ ധാരാളം ചോദ്യങ്ങൾ നിരന്തരം പൊതുസമൂഹത്തിൽ നിന്ന് ഉയർന്നു കേൾക്കാറുണ്ട്. ഇതിനോട് ചില മറു ചോദ്യങ്ങൾ ചോദിച്ചാൽഉത്തരംലഭിക്കും.വേശ്യാവൃത്തി,ബലാത്സംഗം,കുട്ടികളെദുരുപയോഗിക്കൽ,മൃഗരതി,രക്തബന്ധത്തിലുള്ളവർതമ്മിലുള്ളലൈംഗികബന്ധം,പ്രായപൂർത്തിയാകാത്തവർ തമ്മിലുള്ള ലൈംഗികബന്ധം തുടങ്ങിയ പ്രവണതകൾ എന്തുകൊണ്ടാണ് സാധാരണയായി ആരും അംഗീകരിക്കാത്തതും കുറ്റവും പാപവുമാണെന്നു പറയുന്നതും? ഇതെല്ലാംസ്വാഭാവികവുംസ്വതന്ത്രവുമാണെന്ന് കരുതി ആരെങ്കിലും അംഗീകരിക്കുമോ? സെക്‌സ് എങ്ങ
നെയും ആരുമായും ഏതു സാഹചര്യത്തിലും
ചെയ്യേണ്ടതല്ല എന്നു ഇതിൽ നിന്നു വ്യക്തമാണ്. അത് ചില പ്രായത്തിൽ, ചില ബന്ധങ്ങളിൽ, ചില വ്യക്തികളുമായി ചില സാഹചര്യത്തിൽ ഒഴിവാക്കേണ്ടതാണെന്ന് എല്ലാവരും സമ്മതിക്കും. അതിനു കാരണം ആ പ്രവൃത്തിയുടെ പ്രത്യേകതയാണ്. മുകളിൽ പറഞ്ഞ ലൈംഗിക കുറ്റകൃത്യങ്ങൾ തിന്മയാകുന്നത് ഒരാൾ മറ്റൊരാളെ തന്റെ ലൈംഗികസുഖത്തിനും സംതൃപ്തിക്കുമായി സ്വാർത്ഥപരമായി ഉപയോഗിക്കുന്നതിനാലാണ്. അതായത് സ്വന്തം സുഖത്തിനുവേണ്ടിയോ ആവശ്യത്തിനുവേണ്ടിയോ മറ്റൊരാളെ ഉപയോഗിക്കുമ്പോൾ ഇല്ലാതെപോകുന്നത് യഥാർത്ഥ സ്‌നേഹമാണ്. സ്‌നേഹത്തിനെതിരായ ഏറ്റവും വലിയ തിന്മമറ്റൊരാളെസ്വാർത്ഥതയോടെഉപയോഗിക്കുന്നതാണെന്ന് ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പാ പഠിപ്പിച്ചത് ഓർക്കാം. സ്‌നേഹമില്ലാതെയുള്ള ലൈംഗിക പ്രവൃ
ത്തികൾ എപ്പോഴും പാപമാകുന്നത് അതിനാലാണ്. അപ്പോൾ ചോദ്യം ഉയരാം, എങ്കിൽ പിന്നെ പരസ്പരം സ്‌നേഹിക്കുന്ന ചെറുപ്പക്കാർ തമ്മിൽ വിവാഹം കഴിക്കാതെതന്നെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ
പാടില്ലേ? ലൈംഗികബന്ധത്തിന്റെ അർത്ഥവും യഥാർത്ഥ സ്‌നേഹം എന്താണെന്നും മനസ്സിലാക്കിയാൽ അതിനുള്ള ഉത്തരമാകും.മനുഷ്യന്റെ ജീവിതത്തിലെ ഏറ്റവും വ്യക്തിപരവും അഗാധവും ശ്രേഷ്ഠവുമായ തലമാണ് ലൈംഗികതയുടെ തലം. പുതിയ ഒരു മനുഷ്യജീവൻ ആരംഭിക്കുന്നതും സ്ത്രീപുരുഷ സ്‌നേഹത്തിന്റെ ഏറ്റവും വ്യക്തിപരവും സ്വകാര്യവും മഹോന്നതവുമായപ്രകടനവുംഈലൈംഗികബന്ധത്തിലൂടെയാണ് സാധിക്കുന്നത്. മനുഷ്യജന്മത്തിന്റെ ഉറവിടം എന്ന നിലയിൽ ലൈംഗികപ്രവൃത്തി ഏറ്റവും വിശുദ്ധവും ധാർമ്മികവും ഉത്തരവാദിത്വത്തോടെയും ആയിരിക്കേണ്ടത് ആവശ്യമാണ്. അതുകൊണ്ടാണ് അതു എപ്പോഴും നിലനിൽക്കുന്ന ഉടമ്പടിയായ വിവാഹത്തിലൂടെ പരസ്യമായി ഉറപ്പിക്കണമെന്നും ദൈവികദൗത്യമാണെന്ന ബോധ്യത്തോടെയും യഥാർത്ഥ സ്‌നേഹത്തോടെയും ആയിരിക്കണമെന്നും സഭ പഠിപ്പിക്കുന്നത്. യഥാർത്ഥ സ്‌നേഹമെന്നത് കേവലം വൈകാരികമായ സുഖമോ അനുഭൂതിയോ മാത്രം തേടുന്നതോ താല്ക്കാലികമായ ഒരുമിച്ചു താമസമോ ഒന്നുമല്ല. അത് എപ്പോഴും നിലനിൽക്കുന്നതും, പരസ്പരം ആദരിക്കുന്നതും, സ്വയം ദാനമായി മുഴുവനായി നൽകുന്നതും,മുഴുവൻഉത്തരവാദിത്വംഏറ്റെടുക്കുന്നതും, ഫലദായകവും, സത്യവുമായിരിക്കണം. ഒരുമിച്ചു താമസിക്കുകയുംഎന്നാൽവിവാഹംകഴിക്കാതിരിക്കുകയും ചെയ്യുന്ന ചെറുപ്പക്കാരോട് എന്തുകൊണ്ട് വിവാഹം കഴിക്കുന്നില്ല എന്നു ചോദിച്ചാൽ യഥാർത്ഥ സ്‌നേഹത്തിനു തടസ്സമായി നില്ക്കുന്ന മുകളിൽപ്പറഞ്ഞ എന്തെങ്കിലും കാരണമായിരിക്കും പറയാനുണ്ടാവുക. സ്വയം ദാനമായി മുഴുവനായി നല്കാനാവാതെ ദാമ്പത്യജീവിതത്തിന്റെയോ, കുടുംബത്തിന്റെയോ കുട്ടികളുടെയോ, ഉത്തരവാദിത്വം ഏറ്റെടുക്കാനുള്ള വൈമുഖ്യവും ബന്ധം നിലനിർത്താൻപരാജയപ്പെടുമെന്ന ഭയവും എല്ലാമാവാം വിവാഹം കഴിക്കാതെ ഒരുമിച്ചു താമസിക്കാൻ അത്തരം ചെറുപ്പക്കാരെ പ്രേരിപ്പിക്കുന്നത്. വിവാഹേതരവിവാഹപൂർവ്വലൈംഗികബന്ധത്തിലേർപ്പെടുന്നവർ പരസ്പരം നല്കുന്ന സന്ദേശം ”തല്ക്കാലത്തേയ്ക്ക് എനിക്കു നിന്റെ ശരീരം വേണം, സുഖം വേണം, സാമീപ്യം വേണം അതേ സമയം സ്ഥിരമായി എനിക്കു
വേണ്ട, യാതൊരു ഉത്തരവാദിത്വവും ഏറ്റെടു
ക്കാൻ താല്പര്യമില്ല, ശരീരത്തിനപ്പുറം നിന്റെ ജീവിതവുമായി ബന്ധമില്ല, എന്റെ ആവശ്യം കഴിയുമ്പോൾ നിന്നെ എനിക്കു വേണ്ട, എന്നെ പൂർണ്ണമായി നിനക്കു നല്കില്ല,നിന്നെ പൂർണ്ണമായി എനിക്കാവശ്യമില്ല” എന്നൊക്കെയാണ്.
അതേ സമയം വിവാഹബന്ധത്തിലേർപ്പെടുന്ന സ്ത്രീയും പുരുഷനും പരസ്പരം നൽകുന്ന സന്ദേശം ”എന്നെ പൂർണ്ണമായും, തല്ക്കാലത്തേയ്ക്കല്ല നിത്യമായും നിനക്കു നൽകുന്നു. ശാരീരിക സുഖത്തിനും സന്തോഷ
ത്തിനുമപ്പുറം എന്റെ ജീവിതത്തെ മുഴുവ
നായും ദാനമായി സമർപ്പിക്കുന്നു. ഈ ബന്ധത്തിലെ എല്ലാ ഉത്തരവാദിത്വവും ഏറ്റെടുക്കുന്നു. ദൈവം നൽകുന്ന കൂഞ്ഞുങ്ങളെ സ്വീകരിച്ച് ഒരു കുടുംബം കരുപ്പിടിപ്പിക്കാൻ ആഗ്രഹിക്കുന്നു” എന്നെല്ലാമാണ്. നിത്യം നിലനിൽക്കുന്നതും പരസ്യമായി ഏറ്റുപറയു
ന്നതുമായ വിവാഹ ഉടമ്പടി ഒരു സുരക്ഷിതത്വമാണ്. ദമ്പതികൾക്കും അതിലൂടെ ജനിക്കുന്ന കുഞ്ഞുങ്ങൾക്കും അതൊരു സുരക്ഷാകവചമാണ് . വിവാഹത്തിലൂടെ ഉറപ്പിക്കപ്പെട്ട സ്ത്രീ-പുരുഷ ബന്ധം അതിലൂടെ ലഭിക്കുന്ന കുഞ്ഞുങ്ങളുടെ പക്വമായ വളർച്ചക്കും സുരക്ഷിതത്വബോധത്തിനും ഉപരിനന്മയ്ക്കും ആവശ്യമാണ്. അതുപോലെകുടുംബങ്ങളുടെയും സമൂഹത്തിന്റെയും കെട്ടുറപ്പിനും സുസ്ഥിതിയ്ക്കും വിവാഹവും അതിലൂടെ നിലനിൽക്കുന്ന മാനുഷിക ബന്ധങ്ങളും ആവശ്യമാണ്.
തുടരും…