ഇന്ത്യയിൽ യാക്കോബായ സഭയുടെ ആവിർഭാവം: അബ്ദുൾ ജലീൽ മാർ ഗ്രിഗോറിയോസ് (1665-1671)

0
716

മാർത്തോമ ആറാമൻ (1765-1808)
1765 ൽ മാർത്തോമ്മാ അഞ്ചാമൻ മരിച്ചതിനെ തുടർന്ന് അദ്ദേഹത്തിന് അനന്തരവൻ മാർത്തോമ്മാ ആറാമൻ എന്ന പേരിൽ ചുമതലയേറ്റു മെത്രാൻ പട്ടം സാധുവാകാൻ അദ്ദേഹവും ശ്രമിച്ചുകൊണ്ടിരുന്നു ദീർഘമായ കാത്തിരിപ്പിനുശേഷം തിരുവിതാംകൂർ രാജാവിന്റെ സമ്മർദ്ദംമൂലം 1772 ജനുവരി ആദ്യവാരത്തിൽ അന്ത്യോക്യൻ മെത്രാൻ മാർഗ്രിഗോറിയോസ്, മാർ ഇവാനിയോസിന്റെസഹായത്തോടെ നിരണത്ത് പരിശുദ്ധകന്യാമറിയത്തിന്റെ ദൈവാലയത്തിൽവച്ച് മാർത്തോമ്മാ ആറാമനെ മെത്രാനായിഅഭിഷേകം ചെയ്തു. കത്തോലിക്കാസഭയിൽ ആദ്യമായി സാധുവായി അഭിഷേകംലഭിച്ചപുതിയമെത്രാൻമാർദിവന്ന്യാസിയോസ് ഒന്നാമൻ എന്ന പേര് സ്വീകരിച്ചു മാർത്തോമ്മാ
ആറാമന്റെ മുൻഗാമികൾ എല്ലാവരും അസാധുവായ മെത്രാൻ പട്ടം ഉള്ളവരും അവരുടെമെത്രാനടുത്ത ശുശ്രൂഷകളെല്ലാം അസാധ്യവുമായിരുന്നു എന്ന് വ്യക്തമാണ്. എന്തായാലും 1772 മാർത്തോമ്മാ ആറാമന്റെമെത്രാഭിഷേകത്തോടെ അകത്തോലി
ക്കാസഭയ്ക്ക് ഒരുവിധം കെട്ടുറപ്പും സ്വയംപര്യാപ്തതയും കൈവന്നു. മാത്രമല്ല യഥാർത്ഥപൗരോഹിത്യവും സാധുതയുള്ള കൂദാശകളും നിലനിർത്തുവാനും സാധിച്ചു.
തൊഴിയൂർ സഭയുടെ ഉത്ഭവം
മാർത്തോമ്മാആറാമന്റെമെത്രാഭിഷേകത്തിനുശേഷവും അന്ത്യോക്യൻ മെത്രാന്മാർ രണ്ടുപേരും മലബാറിൽ തങ്ങിയെങ്കിലും ഭരണ കാര്യങ്ങളൊന്നും നിർവ്വഹിച്ചില്ല മാർത്തോമ്മാ ആറാമൻ തന്നെയാണ് സഭയുടെ ഏക തലവനും നേതാവുമായിഭരണം നടത്തിയത്. മാർത്തോമ്മ ആറാമനുംആയിട്ടുള്ള അഭിപ്രായഭിന്നത മൂലമാകാം 1772 നവംബർ 28ന് മാർ ഗ്രിഗോറിയോസ്, റമ്പാൻ കുര്യൻ എബ്രാഹം കാട്ടുമങ്ങാട്ടിനെ അബ്രാഹം മാർ കൂറിലോസ് എന്ന പേരിൽ മെത്രാനായി അഭിഷേകം ചെയ്തു. എന്നാൽ സഭയിൽ എന്തെങ്കിലും അധികാരം പ്രയോഗിക്കുവാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. അകത്തോലിക്കാസഭയിൽ 1765 മുതൽ 1773 വരെ അന്ത്യോക്യൻ യാക്കോബായ മെത്രാനായ മാർ ഗ്രിഗോറിയോസിന്റെ സാന്നിദ്ധ്യംഉണ്ടായിരുന്നു. 1773 -ൽ അദ്ദേഹം നിര്യാതനായി അബ്രാഹം കുറിലോസ് കാട്ടുമങ്ങാട്ടിന്റെ മെത്രാഭിഷേകത്തിനുശേഷവും മാർത്തോമ്മാ ആറാമനെ തന്നെയാണ് മലങ്കര സഭയുടെ ഔദ്യോഗിക മെത്രാപ്പോലീത്തയും തലവനുമായി വിശ്വാസികളും പ്രാദേശിക ഭരണകൂടങ്ങളും പരിഗണിച്ചിരുന്നത്. അതിനാൽ തിരുവിതാംകൂർ, കൊച്ചി എന്നീ നാട്ടുരാജ്യങ്ങളുടെ നിരോധനം മൂലം എബ്രഹാം മാർ കൂറിലോസിന് ‘ബ്രിട്ടീഷ് മലബാറിൽ’ അഭയം തേടേണ്ടിവന്നു. അവിടെ ഇപ്പോഴത്തെ തൃശൂർ ജില്ലയിൽപെട്ട തൊഴിയൂർ (അഞ്ഞൂർ) എന്ന സ്ഥലത്ത് അദ്ദേഹം മലബാർ സ്വതന്ത്ര സുറിയാനി സഭ (തൊഴിയൂർ
സഭ)സ്ഥാപിച്ചു ഇപ്പോഴും ഒരു രൂപത മാത്രമുള്ള ഈ സഭ അന്ത്യോക്യൻ സുറിയാനി യാക്കോബായ പാരമ്പര്യങ്ങൾ ആണ് പിന്തുടരുന്നത്.
പഴയകൂർ പുത്തൻകൂർ പുനരൈക്യ പരിശ്രമങ്ങൾ (മാർ ജോസഫ് കരിയാറ്റിയും മാർത്തോമ ആറാമനും)
മാർത്തോമ്മാ ആറാമൻ സാധുവായ മെത്രാൻ പട്ടം സ്വീകരിച്ച നാൾമുതൽ കത്തോലിക്കാസഭയുമായി പുനരൈക്യപ്പെടുവാൻ ശ്രമമാരംഭിച്ചു. അന്ന് കത്തോ
ലിക്കരായ മാർത്തോമ്മാ നസ്രാണികൾ കൊടുങ്ങല്ലൂർ വരാപ്പുഴ എന്നീ സഭാ പ്രവിശ്യകളിൽ ആയിരുന്നു. കൊടുങ്ങല്ലൂരിലെയും വരാപ്പുഴയിലെയും പാശ്ചാത്യ മെത്രാന്മാരെ മാർത്തോമ്മ ആറാമൻ സമീപിക്കുകയും പുനരൈക്യത്തിനുള്ള ആഗ്രഹം അറിയിക്കുകയും ചെയ്തു. എന്നാൽ മാർത്തോമ്മ ആറാമനെഒരുമെത്രാനായി അംഗീകരിക്കുവാൻ അവർ തയ്യാറല്ലായിരുന്നു. മെത്രാൻ പട്ടം ഉപേക്ഷിച്ചു വന്നാൽ അകത്തോലിക്കാ സഭാംഗങ്ങളെ കത്തോലിക്കാസഭയിലേക്ക് സ്വീകരിക്കാം എന്നായിരുന്നു അവരുടെ വാദം. എന്നാൽ മാർത്തോമ്മ ആറാമൻ തന്റെ മെത്രാൻ പട്ടം ഉപേക്ഷിക്കുവാൻ തയ്യാറല്ലായിരുന്നു അപ്പോഴാണ് മാർത്തോമ്മ ആറാമൻ കത്തോലിക്കാസഭയിലെ ജോസഫ് കരിയാറ്റി എന്ന ആലങ്ങാട്ട്കാരൻ വൈദികനെ കുറിച്ച് അറിയുന്നതും അദ്ദേഹത്തെ സമീപിക്കാൻ തീരുമാനിക്കുന്നതും…. തുടരും