സംരക്ഷിക്കാനായി വന്ന് അപമാനിച്ചവർ – 3

0
595

മിശിഹായുടെ സഭ പരിഹസിക്കപ്പെടുന്നു
ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ സമർപ്പിതർ തെരുവിലിറങ്ങുകയും സഭയുടെ തണലിൽ വളർന്നവർ ‘നീതി’യുടെ വിപ്ലവം നയിക്കുകയും ചെയ്യുമ്പോൾ തെരുവിൽ കല്ലെറിയപ്പെടുന്നത് മിശിഹായുടെ സഭ മുഴുവനുമാണ്.വ്യക്തികളുടെ കുറവുകളെ സഭാ സംവിധാനങ്ങളുടെ മുഴുവൻ കുറ്റങ്ങളായി പ്രചരിപ്പിച്ചാൽമാധ്യമങ്ങൾക്ക് അവർ ഉദ്ദേശിക്കുന്ന ഫലം ലഭിക്കും. അതുകൊണ്ടാണ് ഒറ്റപ്പെട്ട കേസിലെ
ആരോപണങ്ങളെ കുമ്പസാരമെന്ന കൂദാശ
യെയും, സന്ന്യസ്തരുടെയും പുരോഹിതരുടെയും ഒറ്റപ്പെട്ട അവിശ്വസ്തതകളെ സന്ന്യാസപൗരോഹിത്യ ജീവിതങ്ങളെയും, ഒറ്റപ്പെട്ട അധാർമ്മിക പ്രശ്‌നങ്ങളെ സഭയുടെ ധാർമ്മികതയെയും ആക്രമിക്കാനായി തൽപരകക്ഷികൾ ഉപയോഗിക്കുന്നത്. ഇവിടെ സാത്താന്റെ കൈയിലെ ഉപകരണം ആകുന്നത് സഭ പരിശീലിപ്പിച്ചുവിട്ടവർ തന്നെയാണെന്ന വൈരുധ്യം നിലനിൽക്കുന്നു. ഒറ്റപ്പെട്ട പ്രശ്നങ്ങളെ സാമാന്യവത്കരിക്കുമ്പോൾ സഭാസംവിധാനങ്ങളുടെ വിശ്വസ്തതയെ ക്രൈസ്തവർ തന്നെ തകർക്കുകയാണ്. സഭയ്ക്ക് ഇന്നും ലോകത്തിൽ വലിയ കരുണയുടെയും സ്‌നേഹത്തിന്റെയും സാന്നിധ്യമാകാൻ സാധിച്ചിട്ടുണ്ടെങ്കിൽ അതിൽ ഏറ്റവും വലിയ പങ്കുവഹിക്കുന്നത് സഭാ സ്ഥാപനങ്ങളും സമർപ്പിതർ നൽകുന്ന നേതൃത്വവും ഒക്കെയാണ്. ചെയ്യാത്ത കുറ്റത്തിന്റെ പേരിൽഇവ അപമാനിക്കപ്പെടുമ്പോൾ സഭയുടെ ശുശ്രൂഷാ വേദികളാണ് ചുരുങ്ങുന്നത് എന്ന്
നാം തിരിച്ചറിയണം. സമർപ്പിതരും പുരോഹിതരും നൽകുന്ന നേതൃത്വമാണ് സഭയുടെ കെട്ടുറപ്പിനു ഉപകരണമായി മാറുന്നത് എന്നതുകൊണ്ടുതന്നെ അവരുടെ എണ്ണം കുറയ്‌ക്കേണ്ടത് സാത്താന്റെ വലിയ ലക്ഷ്യമാണ്. സമർപ്പിത ജീവിതങ്ങളെക്കുറിച്ച് ഈ കാലഘട്ടത്തിൽ ചാനലുകളിൽ വന്ന ചർച്ചകളുടെ ഫലമായി നല്ല ദൈവവിളിയുടെ ജ്വാല ഉള്ളവരെ പോലും നിരുത്സാഹപ്പെടുത്തുന്നതിൽ സാത്താൻ വിജയിച്ചു തുടങ്ങിയെന്ന് തോന്നുന്നു.
യൂറോപ്പിന്റെ സാമൂഹിക വളർച്ചയ്ക്കും സംസ്‌കാര രൂപീകരണത്തിനും അടിസ്ഥാനമായി നിലകൊണ്ട ക്രൈസ്തവസഭ ഇന്നവിടെ ചരച്ചചെയ്യപ്പെടുന്നത് ബാലപീഡനങ്ങളുടെ പേരിൽ മാത്രം ആകുമ്പോൾ അത് വ്യക്തമായ അജണ്ടയുടെ ഭാഗമാണ് എന്നുകൂടി നാം തിരിച്ചറിയണം. ബാലപീഡന കുറ്റങ്ങളിൽ ചെറിയൊരു ശതമാനം മാത്രമാണ് സഭയോട് ബന്ധപ്പെട്ട് നിൽക്കുന്നതെങ്കിലും ചർച്ചകളെല്ലാം സഭയെക്കുറിച്ച് മാത്രമായി ചുരുങ്ങി. ബാലപീഡനം അവസാനിപ്പിക്കാ
നുള്ള ശ്രമങ്ങൾ സഭയിൽ മാത്രമേ പ്രാബല്യത്തിൽ ആയിട്ടുള്ളൂ. മറ്റിടങ്ങളിൽ നടക്കുന്ന ഇത്തരം പ്രവർത്തനങ്ങൾ ആർക്കും ചർച്ചാ വിഷയം പോലുമല്ല. സഭയുടെ നന്മകൾ മുഴുവൻ ഒറ്റപ്പെട്ട തിന്മകളുടെ നിഴലിൽ ആക്കാനുള്ളസാത്താന്റെതന്ത്രംവിജയിക്കുന്നു.
സഭയെ നവീകരിക്കാൻ എന്ന് പറഞ്ഞുതുടങ്ങിയ ചില പരിശ്രമങ്ങൾഎങ്കിലുംവ്യക്തികളുടെപ്രാമാണ്യത്തിലേക്കും സഭയുടെ തകർച്ചയിലേക്കും നയിച്ചതിനുള്ള ഉദാഹരണങ്ങൾ നമ്മുടെ കൺമുമ്പിലുണ്ട്. നീതിക്കുവേണ്ടിയുള്ള ചില പടയോട്ടങ്ങൾ സഭയോടുള്ള അനീതിയായി മാറാം എന്ന തിരിച്ചറിവ് നമ്മെ കൂടുതൽ പക്വമായ പ്രതികരണങ്ങളിലേക്ക് നയിക്കേണ്ടതാണ്.