ഈശോയുടെ പുരോഹിതപ്രാർത്ഥന (യോഹ17,126) തന്റെശിഷ്യർക്കുനല്കിയഅന്ത്യപ്രഭാഷണത്തിനൊടുവിൽ പിതാവിനോടുള്ള പ്രാർത്ഥനയിൽ ഈശോ ഹൃദയം തുറക്കുന്നു. പ്രാർത്ഥന ഒരു വ്യക്തിയുടെ ആത്മപ്രകാശനമാണ്. നിത്യപുരോഹിതനായ ഈശോയുടെ പുരോഹിതപ്രാർത്ഥനയെന്നാണ് ഇതറിയപ്പെടുന്നത്. പഴയനിയമത്തിൽ മോശയുടെയും അഹറോന്റെയും പ്രാർത്ഥനകളുടെ മാതൃകയിലാണ് ഈശോയുടെ ഈ പ്രാർത്ഥനയും രൂപംകൊണ്ടിട്ടുള്ളത്.
മൂന്നു ഭാഗങ്ങളാണ് ഈ പ്രാർത്ഥനയ്ക്കുള്ളത്.
1. 17,1-8 ഈശോ തനിക്കുവേണ്ടിത്തന്നെ പ്രാർത്ഥിക്കുന്നു
2. 17,9-19 ഈശോ തന്റെ ശിഷ്യർക്കുവേണ്ടി പ്രാർത്ഥിക്കുന്നു
3. 17,20-26 ഈശോതന്നിൽവിശ്വസിക്കുന്നവർക്കുവേണ്ടി പ്രാർത്ഥിക്കുന്നു
പ്രബോധനം അവസാനിപ്പിച്ച ഈശോ സ്വർഗത്തിലേക്കു കണ്ണുകളുയർത്തി പിതാവിനെ വിളിച്ചു പ്രാർത്ഥിക്കുന്നു. ഈ പ്രാർത്ഥന പിതാവുമായുള്ള ഈശോയുടെ പുത്രനടുത്ത ബന്ധത്തെ പ്രകാശിപ്പിക്കുന്നു. ഇത്
ശിഷ്യന്മാർക്കൊരു മാതൃകയാണ്. ദൈവത്തെ
‘ആബ്ബാ – പിതാവേ’ എന്നു വിളിക്കാനാണ്
ഈശോ ശിഷ്യന്മാരെ പഠിപ്പിച്ചത് (ലൂക്കാ 11, 2).
ദൈവത്തെ മഹത്ത്വപ്പെടുത്തുന്ന പ്രാർത്ഥന: തനിക്കുവേണ്ടിയുള്ള ഈശോയുടെ പ്രാർത്ഥനയുടെ മുഖ്യലക്ഷ്യം ദൈവത്തിന്റെ മഹത്ത്വീകരണമാണ്: ”പുത്രൻ അവിടുത്തെ മഹത്ത്വപ്പെടുത്തേണ്ടതിന് പുത്രനെ അങ്ങ് മഹത്ത്വപ്പെടുത്തണമേ” (17,1). ഈശോയുടെ ജീവിതം മുഴുവൻ ദൈവത്തെ മഹത്ത്വപ്പെടുത്തുന്ന ജീവിതമായിരുന്നു. ആ ജീവിതം അതിന്റെ പൂർത്തീകരണത്തിലേക്കു നീങ്ങുകയാണ്. പൂർത്തീകരണംഭവിക്കുന്നത്പീഡാനുഭവമരണോത്ഥാനങ്ങളിലൂടെയാണ്.അതിനെയാണ്തന്റെ’മഹത്ത്വീകരണം’ എന്ന് ഈശോ ഇവിടെ വിശേഷിപ്പിക്കുന്നത്.
തന്റെ പീഡാനുഭവമരണോത്ഥാനങ്ങളെ മഹത്ത്വീകരണം എന്നു വിശേഷിപ്പിക്കുന്നത്, അവ
യിലൂടെ അവിടുന്ന് തന്റെ ദൈവികമായ മഹത്ത്വത്തിലേക്ക് വീണ്ടുംപ്രവേശിക്കുന്നതുകൊണ്ടാണ്.
എങ്ങനെയാണ് ഈശോ തന്റെ ജീവിതത്തിൽ ദൈവത്തെ മഹത്ത്വപ്പെടുത്തിയതെന്നും ഇവിടെ സൂചനയുണ്ട്: ”അവിടുന്ന് എന്നെ ഏല്പിച്ച ജോലി പൂർത്തിയാക്കിക്കൊണ്ട്ഭൂമിയിൽ അവിടുത്തെ ഞാൻ മഹത്ത്വപ്പെടുത്തി” (17,4). ജീവിതത്തിൽ ദൈവഹിതം നിർവ്വഹിച്ചുകൊണ്ടാണ് ദൈവത്തെ മഹത്ത്വ
പ്പെടുത്തേണ്ടത്. പീഡാനുഭവമരണോത്ഥാനങ്ങളിലൂടെ മഹത്ത്വീകരിക്കപ്പെട്ട് തന്റെ ജോലി പൂർത്തിയാക്കേണ്ട സമയം വന്നപ്പോൾ,’ആ മണിക്കൂറിൽനിന്നും രക്ഷിക്കണമേ’ എന്നു പ്രാർത്ഥിച്ചെങ്കിലും ഉടനെ അതിനു തിരുത്തൽ വരുത്തി, ”അങ്ങയുടെ നാമത്തെ മഹത്ത്വപ്പെടുത്തണമേ” (യോഹ 12,27-28) എന്ന് അവിടുന്നു പ്രാർത്ഥിച്ചു.നിത്യജീവന്റെ ശുശ്രൂഷകനാകാനുള്ള പ്രാർത്ഥന (17,2): ഈശോയ്ക്ക് എല്ലാവരുടെയും മേൽ അധികാരം നല്കപ്പെട്ടിരുന്നു (മത്താ 28,18). ഈ അധികാരം നല്കപ്പെട്ടി
രിക്കുന്നത് അവർക്ക് നിത്യജീവൻ നല്‌കേണ്ടതിനാണെന്ന് അവിടുന്നു പ്രഖ്യാപിക്കുന്നുമുണ്ട് (17,2). ഈ നിത്യജീവൻ എന്തിലാണ്അടങ്ങിയിരിക്കുന്നതെന്നും ഇവിടെ വ്യക്തമാകുന്നുണ്ട്: ”ഏക സത്യദൈവമായ അവിടു
ത്തെയും അങ്ങ് അയച്ച ഈശോമിശിഹായെയും അറിയുക എന്നതാണ് നിത്യജീവൻ” (17,3). സത്യദൈവത്തെ അറിയുവാൻ എല്ലാവരെയും സഹായിക്കുവാനാണ് ഈശോ ജീവിതത്തിലുടനീളം പരിശ്രമിച്ചത്. ആരും ഒരിക്കലും കണ്ടിട്ടില്ലാത്ത ദൈവത്തെ വെളിപ്പെടുത്തുവാനാണ് ഈശോ മനുഷ്യനായി അവതരിച്ചതും രക്ഷാകർമ്മം നിർവഹിച്ചതും(യോഹ1,18).സ്വന്തംമഹത്ത്വീകരണത്തിനായുള്ളപ്രാർത്ഥന(17,5):ഈശോയുടെമഹത്ത്വീകരണമെന്നുപറയുന്നത്,പീഡാനുഭവമരണോത്ഥാനങ്ങളിലൂടെയുള്ള ദൈവികമഹത്ത്വത്തിലേക്കുള്ള അവിടുത്തെ പുനഃപ്രവേശനമാണ്. സഹനത്തിലൂടെയും മരണത്തിലൂടെയും മാത്രമേ ഈ മഹത്ത്വത്തിലേക്കു പ്രവേശിക്കുവാൻ അവിടുത്തേക്കു കഴിയൂ. സഹനവും മരണവും ഈശോയുടെ മനുഷ്യപ്രകൃതിക്ക് സ്വീകരിക്കാൻ ബുദ്ധിമുട്ടുള്ള യാഥാർത്ഥ്യങ്ങളാണ്. അതുകൊണ്ട് അവിടുന്നു ദൈവത്തിന്റെ ശക്തിയും കൃപയും ആവശ്യപ്പെടുകയാണ്. ഈശോയുടെ പ്രാർത്ഥന
യുടെ പ്രധാനവിഷയവും ഇതുതന്നെയായിരുന്നു – തന്റെ മഹത്ത്വീകരണത്തിലൂടെദൈവത്തെമഹത്ത്വപ്പെടുത്തുക. അത് അവശ്യംസഹനജീവിതമായിരുന്നതുകൊണ്ട് പ്രാർത്ഥനയിലൂടെ ശക്തിയാർജ്ജിച്ച് അവിടുന്ന് അതു നിർവഹിച്ചു.
യോഹ 17-ാം അദ്ധ്യായത്തിൽ 26 വാക്യങ്ങളുള്ളതിൽ 8 വാക്യങ്ങൾ മാത്രമേ ഈശോ തനിക്കുവേണ്ടി പ്രാർത്ഥിക്കുന്നതായി കാണുന്നുള്ളൂ. മറ്റു 18 വാക്യങ്ങളും മറ്റുള്ളവർക്കുവേണ്ടിയുള്ള മദ്ധ്യസ്ഥപ്രാർത്ഥ
നയാണ്. മദ്ധ്യസ്ഥപ്രാർത്ഥനയുടെ പ്രാധാന്യ
മാണ് ഇതെടുത്തുകാണിക്കുന്നത്.
ശിഷ്യരെ ദൈവദാനമായി സ്വീകരിച്ചുകൊണ്ടുള്ള പ്രാർത്ഥന(17,9):”അങ്ങ്എനിക്കുതന്നവർക്കുവേണ്ടിയാണ് ഞാൻ പ്രാർത്ഥിക്കുന്നത്” (17,9) എന്ന് ഈശോ പറയുന്നു. തനിക്കുള്ളവർ ദൈവത്തിന്റെ ദാനമാണെന്നുംഗീകരിച്ച് അവരെ സ്വീകരിച്ചുകൊണ്ട് ഈശോഅവർക്കുവേണ്ടി പ്രാർത്ഥിക്കുന്നു. ഈശോ തന്റെ ശിഷ്യരെ ദൈവം തനിക്കു നല്കിയവരായി കാണുകയും സ്വീകരിക്കുകയും സ്‌നേഹിക്കുകയും ചെയ്തുകൊണ്ടാണ് അവർക്കുവേണ്ടി പ്രാർത്ഥിക്കുന്നത്. അവരുടെ നന്മയോതിന്മയോ നോക്കാതെ ദൈവത്തിന്റെ ദാനമായിഅവരെ സ്വീകരിച്ചുകൊണ്ടു പ്രാർത്ഥിക്കുന്നു.
നമുക്കും ദൈവം തരുന്നവരെയെല്ലാം സ്‌നേഹത്തോടെ സ്വീകരിച്ച്അവർക്കുവേണ്ടിപ്രാർത്ഥിക്കുവാൻകഴിയണം.
ഐക്യത്തിനുവേണ്ടിയുള്ള പ്രാർത്ഥന (17,11): ശിഷ്യർക്കുവേണ്ടിയുള്ള ഈശോയുടെ പ്രാർത്ഥനയുടെ പ്രധാനവിഷയം അവരുടെ ഐക്യമാണ്. തന്റെ വേർപാടിനുശേഷവും അവർ ഒന്നായിരിക്കുവാനുള്ള
പ്രാർത്ഥന അവിടുന്നു പിതാവിനു സമർപ്പിക്കുന്നു. മിശിഹായുടെ രക്ഷാകരപ്രവർത്തനത്തിന്റെ ലക്ഷ്യംതന്നെ മനുഷ്യകുലത്തിന്റെ ഐക്യമാണ് (11,51-52). എന്നാൽ ഈലോകത്തിലായിരിക്കുവോളം, ഈ കൂട്ടായ്മയും ഐക്യവും നിലനിർത്തുക ദുഷ്‌കരമാണ്.
കാരണം ദൈവമക്കൾക്കടുത്ത കൂട്ടായ്മയ്‌ക്കെതിരേ പൈശാചികശക്തികൾ പ്രബലപ്പെടാനുള്ള സാദ്ധ്യതയുണ്ട്. ഈശോ പന്ത്രണ്ടുപേരെ കൂട്ടായ്മയിൽ കാത്തുസൂക്ഷിക്കുവാൻ ശ്രമിച്ചുവെങ്കിലും അവരിലൊരാൾ കൂട്ടായ്മയ്ക്കു നഷ്ടപ്പെട്ടുപോയി (17,12). ഈശോയുടെശാരീരികസാന്നിദ്ധ്യംഇല്ലാതെപോകുമ്പോൾ കൂട്ടായ്മ നഷ്ടപ്പെടാനുള്ള സാദ്ധ്യതയേറെയാണ്. അതുകൊണ്ട് ദൈവത്തിന്റെ പ്രത്യേക സംരക്ഷണം അവർക്കുണ്ടാകണമെന്ന് ഈശോപ്രാർത്ഥിക്കുന്നു(17,11).
വിശുദ്ധീകരണത്തിനുവേണ്ടിയുള്ള പ്രാർത്ഥന (17,17-19): ശിഷ്യർക്കുവേണ്ടിയുള്ളഈശോയുടെ പ്രാർത്ഥനയുടെ മറ്റൊരു വിഷയം അവരുടെ വിശുദ്ധീകരണമാണ്. ഈശോ ലോകത്തിലേക്കു വന്നതുതന്നെ ലോകത്തെ വിശുദ്ധീകരിക്കുവാനാണ്. ”ഇതാ ലോകത്തിന്റെ പാപം നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്” (യോ 1,29) എന്നാണല്ലോ യോഹന്നാൻ സ്‌നാപകൻ ഈശോയ്ക്കു സാക്ഷ്യം നല്കിയത്. ദൈവം പരിശുദ്ധനാണ്. പരിശുദ്ധനായ ദൈവത്തിനുവേണ്ടി മാറ്റിവയ്ക്കപ്പെട്ടതെല്ലാം പരിശുദ്ധമാണ്.
ദൈവത്തിനുവേണ്ടി മാറ്റി വയ്ക്കപ്പെട്ടവരെല്ലാം പരിശുദ്ധരുമാണ്. അതുകൊണ്ടാണ് സഭ പരിശുദ്ധയായിരിക്കുന്നത്. എന്നാൽ, പാപത്തിലേക്കു ചായുന്ന മാനുഷികപ്രവണത സഭാംഗങ്ങളുടെ വിശുദ്ധിക്കു കുറവു വരുത്തുന്നു. വിശുദ്ധീകരണം ദൈവത്തിന്റെ പ്രവർത്തനമാണ്. ഈ വിശുദ്ധീകരണപ്രക്രിയയിൽ ദൈവവചനത്തിന് വലിയ പ്രാധാന്യമുണ്ട്: ”സത്യത്താൽ അവരെ വിശുദ്ധീകരി
ക്കണമേ. അവിടുത്തെ വചനമാണല്ലോ സത്യം” (17,17) എന്ന് ഈശോ പ്രാർത്ഥിച്ചു.തുടർന്ന് അവിടുന്ന് ഇങ്ങനെ പറഞ്ഞു: ”അവരും സത്യത്താൽ വിശുദ്ധീകരിക്കപ്പെടേ
ണ്ടതിന്, അവർക്കുവേണ്ടി ഞാൻ എന്നെത്തന്നെ വിശുദ്ധീകരിക്കുന്നു” (17,19). ഇത് ഈശോയുടെ ബലിയർപ്പണത്തിലേക്കാണ് വിരൽചൂണ്ടുന്നത് (ഹെബ്രാ 10,5-10). ഈശോയുടെ ബലിയർപ്പണത്തിൽ പങ്കുചേർന്ന് ശിഷ്യരും വിശുദ്ധീകരിക്കപ്പെടണം.
ശിഷ്യന്മാർക്കുവേണ്ടിയുള്ള പ്രാർത്ഥന
യ്ക്കുശേഷം അവരുടെ വചനംമൂലം തന്നിൽ വിശ്വസിക്കുന്നവർക്കുവേണ്ടിക്കൂടി ഈശോപ്രാർത്ഥിക്കുന്നു. ഈശോയിൽ വിശ്വസി
ക്കുന്നവരുടെ സമൂഹമാണല്ലോ സഭ. ലോകാ
വസാനംവരെ നിലനില്ക്കുവാനുള്ള സഭാസമൂഹത്തിന്റെ സ്വഭാവം എന്തായിരിക്കണ
മെന്ന് വ്യക്തമാക്കുന്ന ഒരു പ്രാർത്ഥനയാണിത്.
ഐക്യം പുലർത്തുന്ന സമൂഹം (17,21-22):
താൻ പിതാവുമായി പങ്കിട്ടനുഭവിക്കുന്ന ഐക്യത്തിലും കൂട്ടായ്മയിലും തന്നിൽ വിശ്വസിക്കുന്നവരെല്ലാവരും പങ്കുചേരണമെന്നാണ് ഈശോ പ്രാർത്ഥിക്കുന്നത്. സഭയുടെ ഐക്യമാണ് ഈശോയുടെ പ്രാർത്ഥനയുടെ വിഷയം.ഈ ഐക്യം കേവലം മാനുഷികമായ ഐക്യ
മല്ല. ത്രിയേക ദൈവവുമായുള്ള കൂട്ടായ്മയിലുള്ള ദൈവിക ഐക്യമാണ്. സഭാപ്രവേശനകൂദാശയായ മാമ്മോദീസാ ഒരുവനെ ത്രിയേക ദൈവത്തിന്റെ കൂട്ടായ്മയിലേക്കാണ് പ്രവേശിപ്പിക്കുന്നത് (മത്താ 28,20). അപ്രകാരം ത്രിത്വാത്മകകൂട്ടായ്മയിലേക്കു പ്രവേശിപ്പിക്കപ്പെട്ടവരുടെ സമൂഹമായി സഭ നിലനില്ക്കണമെന്നാണ് ഈശോ പ്രാർത്ഥിക്കുന്നത്. ദൈവപുത്രനായ മിശിഹായുടെ പുത്രത്വത്തിൽ പങ്കുചേർന്ന്ദൈവപിതാവുമായിപിതൃപുത്രബന്ധത്തിലും, പരസ്പരംസഹോദരങ്ങൾക്കടുത്ത സ്‌നേഹബന്ധത്തിലും ഒന്നായിജീവിക്കുവാൻസഭാമക്കൾവിളിക്കപ്പെട്ടിരിക്കുന്നു.
പരസ്പരസ്‌നേഹത്തിനു സാക്ഷ്യം നല്കുന്ന സമൂഹം (17,23): സഭയുടെഐക്യംസ്‌നേഹബന്ധമുൾക്കൊള്ളുന്ന ഐക്യമാണ്. സഭയുടെ കൂട്ടായ്മയും ഐക്യവും ലോകത്തിന് ഒരു സാക്ഷ്യമായിത്തീരണമെന്നും, മറ്റുള്ളവർക്ക് മിശിഹായെയും അവിടുത്തെ പിതാവിനെയും അറിയുന്നതിനുള്ള ഒരു
ഉപാധിയായിത്തീരണമെന്നും ഈശോ പ്രാർത്ഥിക്കുന്നു. സഭയുടെ ദൈവികകൂട്ടായ്മ സ്‌നേഹത്തിലും സാഹോദര്യത്തിലും പങ്കുവയ്ക്കലിലും പ്രായോഗികമാകുമ്പോഴാണ് അതു ലോകത്തിനു സാക്ഷ്യമായിത്തീരുന്നത്.ഇങ്ങനെ സാക്ഷ്യം നല്കുന്ന സമൂഹമായി സഭ രൂപാന്തരപ്പെടണമെങ്കിൽ മിശിഹായി
ലൂടെനല്കപ്പെടുന്നദൈവത്തിന്റെസ്‌നേഹംസഭാംഗങ്ങളുടെ ഹൃദയങ്ങളിൽ കുടികൊള്ളണം (17,26).
മിശിഹായുടെ മഹത്ത്വത്തിൽ പങ്കുചേരുന്ന സമൂഹം: ക്രിസ്തീയജീവിതം അവശ്യം അന്ത്യാത്മകമാണ്. മിശിഹായുടെ മഹത്ത്വം കാണുവാനും അവിടുത്തെ മഹത്ത്വത്തിൽ പങ്കുചേരുവാനും സഭാംഗങ്ങളോരോരുത്തരും വിളിക്കപ്പെട്ടിരിക്കുന്നു (17,24). മിശിഹായുടെ സ്‌നേഹത്തിൽ പങ്കുചേരുന്നവർ അവിടുത്തെ മഹത്ത്വത്തിലും പങ്കുചേരും. ഈശോയുടെ മഹത്ത്വം പിതാവിന്റെ ഏകജാതന്റെ മഹത്ത്വമാണ്. ഈ മഹത്ത്വമാണ് ഈശോയുടെ ജീവിതത്തിൽ വെളിപ്പെട്ടത് (1, 4). പുത്രത്വത്തിന്റെ ഈ മഹത്ത്വത്തിൽ ഈശോയിൽ വിശ്വസിക്കുന്നവർക്കും പങ്കു ലഭിക്കുന്നു (17,22).
1. ഈശോയുടെ പുരോഹിതപ്രാർത്ഥന നമ്മെ പ്രാർത്ഥനയെപ്പറ്റി എന്തു പഠിപ്പിക്കുന്നു?
2. തനിക്കുവേണ്ടിത്തന്നെയുള്ള ഈശോയുടെ പ്രാർത്ഥനയുടെ വെളിച്ചത്തിൽ നാം എങ്ങനെ പ്രാർത്ഥിക്കണം?
3. ശിഷ്യന്മാർക്കും സഭയ്ക്കുംവേണ്ടിയുള്ള ഈശോയുടെ പ്രാർത്ഥനയുടെ വെളിച്ചത്തിൽ നാം മദ്ധ്യസ്ഥപ്രാർത്ഥന എങ്ങനെ നടത്തണം?
4. വിശ്വാസികൾക്കുവേണ്ടിയുള്ള ഈശോയുടെ പ്രാർത്ഥന സഭയുടെ സ്വഭാവത്തെപ്പറ്റി നമ്മെ എന്തു പഠിപ്പിക്കുന്നു?