വി. പാരമ്പര്യം: അലിഖിത ദൈവവചനം

0
699

വിശുദ്ധ പാരമ്പര്യവും തിരുലിഖിതങ്ങളും സഭയ്ക്കു ഭരമേല്പിക്കപ്പെട്ടിരിക്കുന്ന ഒരേയൊരു ദൈവവചന
ത്തിന്റെ വിശുദ്ധ ഭണ്ഡാഗാരമാണ്/കലവറ
യാണ് ( 10).
അച്ചാ, സഭയുടെ ഈ പ്രബോധനത്തെ എങ്ങനെ മനസ്സിലാക്കാൻ സാധിക്കും? എന്താണ് ഈ വിശുദ്ധ പാരമ്പര്യം?അർത്ഥവും പൊരുളും മനസ്സിലാക്കാതെ സ്ഥാനത്തും അസ്ഥാനത്തും ഉപയോഗിച്ച് ചൈതന്യം നഷ്ടപ്പെട്ട ഒരുവാക്കായി ‘പാരമ്പര്യം’ ഇന്നു മാറിയിരിക്കുന്നു. എന്നാൽ ദൈവശാസ്ത്രത്തിൽ വളരെ സമ്പന്നമായ ഒരു വാക്കാണിത്.
”വിശുദ്ധ ലിഖിതത്തിൽനിന്നു വ്യതിരിക്തമെങ്കിലും അതുമായി ഗാഢബന്ധമുള്ളതും പരിശുദ്ധാന്മാവിൽ നിർവ്വഹിക്കപ്പെട്ടതുമായ സുവിശേഷത്തിന്റെ സജീവമായ പകർന്നുകൊടുക്കൽ വി. പാരമ്പര്യം എന്നറിയപ്പെടുന്നു.’‘ ഇഇഇ78വി. പാരമ്പര്യം വഴി ”സഭ താൻ എന്തായിരിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നുവോ അതുമുഴുവനും തന്റെ വിശ്വാസ പ്രബോധനത്തിലും ജീവിതത്തിലും ആരാധനയിലും സനാതനമാക്കുകയും അവളുടെ എല്ലാ തലമുറകൾക്കും കൈമാറുകയും ചെയ്യുന്നു” (ഉഢ 8).
കർത്താവിന്റെ കല്പനയനുസരിച്ചുള്ള സുവിശേഷ പ്രഘോഷണം സഭയിൽ നിർവ്വഹിക്കപ്പെട്ടത് രണ്ടു വിധത്തിലാണ്.
സുവിശേഷ പ്രഘോഷണം

വാചിക രൂപത്തിൽ  ലിഖിത രൂപത്തിൽ
ഒരേ ദൈവിക ഉറവിടത്തിൽനിന്നും ഒഴുകി ഒരു വിധത്തിൽ ഒന്നായിചേർന്നു ഒരേ ലക്ഷ്യത്തിലേക്കു നീങ്ങികൊണ്ടിരിക്കുന്ന വിശുദ്ധ ലിഖിതങ്ങളും വിശുദ്ധ പാരമ്പര്യവും പരസ്പരം അവഗാഢം ബന്ധിതവും വിനിമയം ചെയ്യുന്നവയുമാണ്.
”വിശുദ്ധ പാരമ്പര്യമാകട്ടെ ഈശോമിശിഹായാലും പരിശുദ്ധാരൂപിയാലും ശ്ലിഹന്മാർക്ക് ഭരമേല്പിക്കപ്പെട്ട് അവരുടെ പിന്തുടർച്ചക്കാർക്കു അഭംഗുരം കൈമാറപ്പെട്ട്, സത്യത്തിന്റെ ആത്മാവിനാൽ പ്രകാശിതമായി, പ്രഘോഷകനു വിശ്വസ്തതാപൂർവ്വം സംരക്ഷിക്കാനും വിശദീകരിക്കാനുംപ്രചരിപ്പിക്കാനും കഴിയുന്ന ദൈവവചനമാണ്. തന്മൂലം സഭ എല്ലാ ആവിഷ്‌കാര സത്യങ്ങളെയുംപറ്റി തനിക്കുള്ള സുനിശ്ചിതത്വം സമ്പാദിക്കുന്നത് തിരുലിഖിതങ്ങളിൽനിന്നു മാത്രമല്ല. തന്നിമിത്തം, വിശുദ്ധ ഗ്രന്ഥവും വി. പാരമ്പര്യവും തുല്യ
മായ ഭക്തിയോടും സ്‌നേഹത്തോടും ബഹുമാനത്തോടുംകൂടി സ്വീകരിക്കപ്പെടു
കയും ആദരിക്കപ്പെടുകയും ചെയ്യേണ്ടിയിരിക്കുന്നു” (ഉഢ 9).
വിശുദ്ധ പാരമ്പര്യം
കത്തോലിക്കാ സഭയെ സംബന്ധിച്ചിടത്തോളം ഈ ദൈവിക വെളിപാടു കൈമാറപ്പെടുന്ന രണ്ടു വഴികളാണു വിശുദ്ധ ഗ്രന്ഥവും വി. പാരമ്പര്യവും. സുവിശേഷങ്ങൾക്കു മുമ്പുതന്നെ സഭയുടെ പാരമ്പര്യം ഉടലെടുത്തു. സഭയുടെ ജീവിതത്തിൽ ആദ്യത്തെ നാല്പതു വർഷങ്ങളോളം ശ്ലൈഹിക പ്രബോധനങ്ങൾ
നല്കപ്പെട്ടതുംകൈമാറപ്പെട്ടതുംവാചികപാരമ്പര്യമായിട്ടായിരുന്നു. സുവിശേഷങ്ങളുംലേഖനങ്ങളും രൂപപ്പെടുന്നതിനു മുമ്പ് സഭയുണ്ട്. സഭയിലും സഭയ്ക്കുവേണ്ടിയുമാണ് ബൈബിൾ ക്രമീകൃതരൂപം സ്വീകരിച്ചത്. സുവിശേഷങ്ങളും ലേഖന കർത്താക്കളും അംഗീകരിക്കുന്ന സത്യമാണിത്. സുവിശേഷകൻതന്നെ പറയുന്നു: തനിക്കുമുമ്പുണ്ടായിരുന്ന വിവിധ സഭാ പാരമ്പര്യങ്ങൾ ഉപയോഗിച്ചും പഠിച്ചുമാണ് തന്റെ സുവിശേഷം രചിക്കുന്നതെന്ന് (ലൂക്കാ 1, 1-2). പൗലോസ്ശ്ലീഹായും സഭയിൽ നിലനിന്നിരുന്ന പല
പാരമ്പര്യങ്ങൾ അടിസ്ഥാനമാക്കിയാണു തന്റെ ലേഖനങ്ങൾ പൂർത്തിയാക്കിയത്. ഉദാഹരണമായി കോറിന്തോസുകാർക്കെഴുതിയ ഒന്നാം ലേഖനം (1 കോറി 15,3-7).
ഈ പാരമ്പര്യം കർത്താവിൽ നിന്നു
ള്ളതാണെന്ന് ശ്ലീഹാ അംഗീകരിച്ചു പറയുന്നു (1 കോറി 11,23). അതിനാൽ അവയും
ദൈവനിവേശിതങ്ങളാണ്. എഴുതപ്പെട്ട വചനം മാത്രംമതി എന്നു പറയുന്ന അകത്തോലിക്കാ സഭാവിഭാഗങ്ങളും ചില കത്തോലിക്കരും ബൈബിളിനു പുറമേ സഭാപാരമ്പര്യം ഉണ്ടെന്ന സത്യം മറക്കുകയാണ്. ഈശോനാഥൻ പഠിപ്പിച്ച എല്ലാ കാര്യങ്ങളും രേഖപ്പെടുത്തപ്പെട്ടിട്ടില്ല എന്ന വി. യോഹന്നാന്റെ സാക്ഷ്യവും ഇതിനോടു ചേർത്തു വായിക്കേണ്ടതാണ് (യോഹ. 21,25).
വി. പാരമ്പര്യത്തിന്റെ നിഷേധം ”വി.ഗ്രന്ഥം മാത്രം മതി” എന്നു പഠിപ്പിക്കുന്ന പ്രൊട്ടസ്റ്റന്റ്/പെന്തക്കോസ്റ്റ്
നിലപാടിന്റെ സ്വാധീനത്തിൽനിന്നും ഉണ്ടായ
താണ്. കത്തോലിക്കാസഭയുടെ നിലപാടല്ല.
വി. ഗ്രന്ഥത്തിന്റെ ചരിത്രം പരിശോധിക്കുമ്പോൾ സുവ്യക്തമായ ഒരു കാര്യമിതാണ്: എഴുതപ്പെട്ട ബൈബിൾ ഉണ്ടാകുന്നതിനുമുമ്പേ ദൈവിക വെളിപാട് ഒരു സമൂഹത്തിനു ലഭിക്കുകയും ആ സമൂഹം അതു പിൻതലമുറയ്ക്ക് കൈമാറുകയും ചെയ്തിരുന്നു. പഴയ നിയമത്തേയും പുതിയനിയമത്തേയും സംബന്ധിച്ചു ഇതു വാസ്തവമാണ്.
ഉദാ: പൂർവ്വ പിതാവായ അബ്രഹാം ബി.സി 19-ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന വ്യക്തിയാണെങ്കിലും അദ്ദേഹത്തെ സംബന്ധിക്കുന്ന കാര്യങ്ങൾ ബി.സി. 10-ാം
നൂറ്റാണ്ടിൽ ദാവീദിന്റെയും സോളമന്റെയും കാലഘട്ടത്തിലാണ് എഴുതപ്പെട്ടത്. ഇസ്രായേൽ ജനത്തെ ദൈവത്തിന്റെ തെരഞ്ഞെടുക്കപ്പെട്ട ജനമാക്കിത്തീർത്തതിൽ നിർണ്ണായക പങ്കുവഹിച്ച സീനായ് ഉടമ്പടിയും പുറപ്പാടനുഭവവും 13-ാം നൂറ്റാണ്ടിൽ നടന്ന സംഭവമാണെങ്കിലും ഇന്നു നമുക്കു ലഭ്യമായ രീതിയിൽ എഴുതപ്പെട്ടത് ബി. സി. 5-ാം
നൂറ്റാണ്ടിലാണ്. പുതിയ നിയമത്തിലെ ആദ്യ സുവിശേഷങ്ങൾക്കു ലിഖിത രൂപം ലഭിക്കുന്നതു കർത്താവിന്റെഇഹലോകവാസത്തിന്30വർഷങ്ങൾക്കുശേഷമാണ്.
അച്ചാ, ശ്ലൈഹിക പാരമ്പര്യത്തേയും സഭാ പാരമ്പര്യങ്ങളെയും എപ്രകാരമാണ് നാം വേർതിരിച്ചു മനസ്സിലാക്കുന്നത്?
വളരെ പ്രസക്തമായ ഒരു ചോദ്യമാണിത്. അനേകർ തെറ്റിദ്ധരിക്കുന്ന ഒരു കാര്യവും!
വിശുദ്ധ പാരമ്പര്യം ശ്ലീഹന്മാരിലൂടെ കൈമാറപ്പെട്ടതും ഈശോയുടെ പ്രബോധനങ്ങളിൽനിന്നും മാതൃകയിൽനിന്നും അവർ സ്വീകരിച്ചതും പരിശുദ്ധാത്മാവ്അവരെപഠിപ്പിച്ചത്കൈമാറുന്നതുമാണ്. ആദിമ ക്രൈസ്തവ സമൂഹത്തിന് ലിഖിതമായ ഒരു വിശുദ്ധ ഗ്രന്ഥമില്ലായിരുന്നു. പുതിയ നിയമം തന്നെ സഭയുടെ സജീവ പാരമ്പര്യത്തിൽ രൂപപ്പെട്ടതാണ്. ഉദാ: കൂദാശകൾ.എന്നാൽ ”സഭാപാരമ്പര്യങ്ങൾ” ശ്ലൈഹിക പാരമ്പര്യത്തിൽ നിന്നും കാലക്രമത്തിൽ പ്രാദേശിക സഭകളിൽ രൂപംകൊണ്ടതും ദൈവശാസ്ത്രപരവും ശിക്ഷണപരവും ആരാധനാക്രമപരവും ആധ്യാത്മികവുമായ വ്യത്യസ്തതകളടങ്ങിയതുമാണ്. മറ്റൊരുവിധത്തിൽ പറഞ്ഞാൽ ശ്ലൈഹിക പാരമ്പര്യത്തിന്റെ വെളിച്ചത്തിലും സഭാപ്രബോധനത്തിന്റെ അടിസ്ഥാനത്തിലും സഭാ
പാരമ്പര്യങ്ങളെനിലനിർത്തുവാനുംപരിഷ്കരിക്കുവാനും സഭയുടെ നന്മക്കു ഉപകരിക്കാത്തപ്പോൾ ഉപേക്ഷിക്കുവാനും സാധിക്കുന്നതാണ് (ഇഇഇ 83).
ദൈവിക വെളിപാടിന്റെ കലവറ ലിഖിത വചനമായ വി. ഗ്രന്ഥവും വി. പാരമ്പര്യവും ചേർന്നതാണെന്ന സഭാ പ്രബോധനം മനസ്സിലാക്കുവാൻ ശ്ലീഹന്മാരുടെ സാക്ഷ്യങ്ങൾ സഹായകരമാണ്. ഈശോ പഠിപ്പിച്ചതും പ്രവർത്തിച്ചതുമായ എല്ലാ കാര്യങ്ങളും എഴുതപ്പെട്ടില്ലയെന്നും യോഹന്നാൻ ശ്ലീഹായും (20, 30; 21, 25) ഞങ്ങൾ വചനം മുഖേനയോ കത്തു മുഖേനയോ നിങ്ങളെ പഠിപ്പിച്ചിട്ടുള്ള പാരമ്പര്യത്തെ മുറുകെ പിടിക്കുകയും അവയിൽ ഉറച്ചു
നിൽക്കുകയും ചെയ്യുവാനെന്നു പൗലോസ് ശ്ലീഹായും (2 തെസ 2, 15) ഓർമ്മപ്പെടുത്തുന്നു.
വി. പാരമ്പര്യം എന്നതുകൊണ്ട് മുഖ്യ
മായും ഉദ്ദേശിക്കുന്ന കാര്യങ്ങൾ
1. പുരാതന ആരാധനക്രമങ്ങൾ
2. സഭാ പിതാക്കന്മാരുടെ പ്രബോധനങ്ങൾ
3. സാർവ്വത്രിക സൂനഹദോസുകളുടെ
പ്രഖ്യാപനങ്ങൾ
4. മാർപാപ്പാമാരുടെ വിശ്വാസസത്യ
പ്രഖ്യാപനങ്ങൾ
5. സഭയുടെ പ്രബോധനാധികാരം
നല്കുന്ന പഠനങ്ങൾ
ശ്ലീഹന്മാരിലൂടെ കൈമാറപ്പെട്ട വിശ്വാസം സഭ സ്വീകരിച്ചതും ജീവിച്ചതും,കൈമാറിയതും വി.പാരമ്പര്യത്തിലൂടെയാണ്. അതുകൊണ്ട് സഭ പഠിപ്പിക്കുന്ന ഏതെങ്കിലും കാര്യങ്ങൾ വി. ബൈബിളിൽ ഇല്ല എന്ന പേരിൽ നിഷേധിക്കുന്നത് ശരിയല്ല. പരിശുദ്ധ കൂദാശകൾ, പ. കന്യാമറിയത്തിന്റെ അമലോത്ഭവം, ദൈവമാതൃത്വം, സ്വർഗ്ഗാരോപണം മുതലായവ ഉദാഹരണങ്ങളാണ് (മൈക്കിൾ കാരിമറ്റം, 95-96).
വി. പാരമ്പര്യത്തിന്റെ അനന്യതയെക്കുറിച്ച് മുകളിൽ പറഞ്ഞ കാര്യങ്ങൾ സാധൂകരിക്കുന്നതാണ് സഭാപിതാവായ വി. ഇരണേവൂസിന്റെ സാക്ഷ്യം: ”വിശ്വാസത്തിനും ജീവിതത്തിനും ആവശ്യമായ എല്ലാക്കാര്യങ്ങളും വിശുദ്ധ ഗ്രന്ഥങ്ങളിൽനിന്നു ലഭിക്കുന്നില്ലെങ്കിൽകൂടി വിശുദ്ധ പാരമ്പര്യത്തിൽനിന്നു ലഭിക്കുന്നുണ്ട്”.