വചനം ജീവിതവെളിച്ചം ദൈവവചനം: വി. പാരമ്പര്യവും വി. ഗ്രന്ഥവും

0
656

ദൈവിക വെളിപാടാകുന്ന ദൈവവചനം ഇന്ന് സഭയിൽ നിലനില്ക്കുന്നത് വിശുദ്ധ പാരമ്പര്യത്തിലൂടെയും വിശുദ്ധ ലിഖിതങ്ങളിലൂടെയുമാണ്. അലിഖിത ദൈവവചനമായ വി. പാരമ്പര്യത്തെക്കുറിച്ചും ലിഖിത വചനമായ വി. ഗ്രന്ഥത്തെക്കുറിച്ചുമുള്ള ശരിയായ അറിവ് പങ്കുവയ്ക്കുന്നു റവ. ഡോ. തോമസ് പാടിയത്തിന്റെ ഈ ഗ്രന്ഥം.
12അദ്ധ്യായങ്ങളുള്ളഈഗ്രന്ഥംദൈവവചനത്തെക്കുറിച്ചുള്ള സഭയുടെ പ്രബോധനങ്ങളാലും, ഉൾക്കാഴ്ചകളാലും, ഐക്കൺ ചിത്രങ്ങളാലും സമ്പന്നമാണ്. വിശ്വാസി സമൂഹത്തിലെ എല്ലാ വിഭാഗക്കാർക്കും, വിശ്വാസ പരിശീലകർക്കും, പരിശീലനത്തിൽ ഏർപ്പെട്ടിരിക്കുന്നവർക്കും ആധികാരികമായി ദൈവവചനത്തെ കൂടുതലായി മനസ്സിലാക്കാൻ ഈ ഗ്രന്ഥം സഹായിക്കും.
ബൈബിളിനെക്കുറിച്ചുള്ള സഭാപിതാക്കന്മാരുടെയും മഹാന്മാരുടെയും ഉദ്ധരണികളും സമ്പൂർണ്ണ ബൈബിൾ പാരായണ കലണ്ടറും ഈ പഠന വിഷയ ഗ്രന്ഥത്തിന്റെ സവിശേഷതയാണ്. ദൈവവചനത്തെക്കുറിച്ചുള്ള സംശയങ്ങൾ ദൂരീകരിക്കുന്നതിനും വചനാധിഷ്ഠിത വിശ്വാസജീവിതത്തിന് ഒരു വഴികാട്ടിയായും ഈ ഗ്രന്ഥത്തെ കാണാം. രക്ഷാകര ചരിത്രം, ബൈബിൾ രൂപീകരണ ചരിത്രം, സുവിശേഷകരും പ്രതീകങ്ങളും എന്നിവ അനുബന്ധമായി നൽകിയിരിക്കുന്നത് ഈ ഗ്രന്ഥത്തിന്പൂർണ്ണത നൽകുന്നു.
പഞ്ചവത്സര ദ്വിതീയ വർഷത്തിൽ ദൈവവചനത്തിന് കൂടുതൽ പ്രാധാന്യം കൊടുക്കുമ്പോൾ വചനം ജീവിത വെളിച്ചം എന്ന ഈ പഠന വിഷയം വചനത്തെ പാദ
ങ്ങൾക്കു വിളക്കും പാതയിൽ പ്രകാശവുമാക്കാൻ സഹായിക്കുന്നു.
പ്രസാദകർ: തിയോളജി ഫോറം, ചങ്ങനാശേരി അതിരൂപത
മൾട്ടി കളർ, പേജ് 112, വില 60 രൂപ
ചങ്ങനാശേരി ബൈബിൾ അപ്പോസ്തലേറ്റ് ഓഫീസിൽ 50 രൂപ നിരക്കിൽ ഈ പുസ്തകം ഇപ്പോൾ ലഭ്യമാണ്.