മാർ നെസ്‌തോറിയസിന്റെ കൂദാശ:

0
745

വിശ്വാസാനുഭവത്തിൽവളരുന്നസഭയുടെപ്രാർത്ഥനക്രമം2 വി. കുർബാന: പെസഹായുടെ ആചരണം
മനുഷ്യവംശത്തിന്റെ വീണ്ടെടുപ്പിനുവേണ്ടിയുള്ള മിശിഹായുടെ കുരിശിലെ ബലിയെ മൂന്നാം ഗ്ഹാന്തയിൽ വ്യക്തമായി അനുസ്മരിക്കുന്നുണ്ട്. ”എല്ലാവർക്കും ജീവൻ നൽകുന്നതിനും മനുഷ്യവംശത്തിന്റെ പാപകടങ്ങൾ വീട്ടുന്നതിനും വേണ്ടി അവൻ മോചനദ്രവ്യമായിത്തീർന്നു. പാപം
നിമിത്തം മരണത്തിന് അടിമകളായിത്തീർന്ന ഞങ്ങൾക്കെല്ലാവർക്കുംവേണ്ടി തന്നെത്തന്നെസമർപ്പിച്ചു. തന്റെ വിലയേറിയ രക്തത്താൽ അവൻ ഞങ്ങളെ വിലയ്ക്കു വാങ്ങുകയും രക്ഷിക്കുകയും ചെയ്തു” (മൂന്നാമത്തെ കൂദാശക്രമം, 25).
പരി. കുർബാനയർപ്പണത്തെ പെസഹായുടെ ആചരണമായിട്ടാണ്മൂന്നാമത്തെകൂദാശകാണുന്നത്.”ഞങ്ങൾ ഈ പെസഹാ അനുഷ്ഠിക്കുന്നു.”(മൂന്നാമത്തെ കൂദാശക്രമം, 25). കർത്താവിന്റെ പീഡാനുഭവ, മരണ, ഉത്ഥാനരഹസ്യത്തെഅനുസ്മരിക്കുകയുംഅനുഷ്ഠിക്കുകയും ചെയ്യുന്നു എന്നാണ് പെസഹാനുഷ്ഠാനംകൊണ്ട് അർ
ത്ഥമാക്കുന്നത്. കുർബാനസ്ഥാപനവും പെസഹാരഹ
സ്യവും തമ്മിലുള്ള അനിവാര്യബന്ധം മൂന്നാമത്തെ കൂദാശയിൽ വളരെ സ്പഷ്ടമായി പ്രതിപാദിക്കുന്നുണ്ട്. ”പീഡാസഹനത്തിനുംമരണത്തിനുമുള്ള സമയം ആസന്നമായപ്പോൾ ഈശോ ലോകത്തിന്റെ ജീവനുവേണ്ടി താൻ ഏല്പിച്ചു കൊടുക്കപ്പെട്ട ആ രാത്രിയിൽശിഷ്യന്മാരോടൊത്ത്മൂശെയുടെനിയമപ്രകാരം പെസഹാ ആചരിച്ച വേളയിൽ തന്റെ പുതിയ പെസഹാ സ്ഥാപിച്ചു” (മൂന്നാമത്തെ കൂദാശക്രമം, 25).
കർത്താവിന്റെ വിഭജിക്കപ്പെട്ട ശരീരത്തിന്റെയും ചിന്തപ്പെട്ട രക്തത്തിന്റെയും അർപ്പണത്തിലേക്കുള്ള സൂചനകൾ മൂന്നു കൂദാശക്രമങ്ങളിലുമുള്ള സ്ഥാപനവിവരണങ്ങളിൽ ഏറെക്കുറെ സമാനമാണ്. മൂന്നു കൂദാശകളിലും പാപമോചനത്തിനായിവിഭജിക്കപ്പെടുന്നശരീരത്തെക്കുറിച്ചും പാപമോചനത്തിനായി ചിന്തപ്പെടുന്ന രക്തത്തെക്കുറിച്ചുംസ്പഷ്ടമായിപ്രതിപാദിക്കുന്നുണ്ട്. എന്നാൽപൗലോസ്ശ്ലീഹാപ്രതിപാദിക്കുന്നതുപോലെ (1 കോറി 11,26) അപ്പത്തിലും കാസയിലുമുള്ള പങ്കുചേരൽകർത്താവിന്റെമരണത്തിലുള്ളപങ്കുചേരലാണെന്നപ്രഖ്യാപനംമൂന്നാമത്തെകൂദാശയിൽമാത്രമാണുള്ളത്.
പെസഹാരഹസ്യത്തെ തീക്ഷ്ണമായി അനുസ്മരിക്കുന്ന സ്ഥാപനവിവരണത്തിനു ശേഷവും മൂന്നാമത്തെ കൂദാശ പെസഹാരഹസ്യാനുഭവത്തിലേക്ക് മാടി വിളിക്കുന്നുണ്ട്. കർത്താവിന്റെ പീഡാനുഭവത്തെ ധ്യാനിക്കാൻ മ്ശംശാന ആഹ്വാനം ചെയ്യുന്നു: ”സ്ലീവായിലെ തന്റെ കഠിനമായ പീഡാനുഭവത്തിനായി ആനയിക്കപ്പെടുന്ന ഏകജാതനെ നിങ്ങൾ സൂക്ഷിച്ചുവീക്ഷിക്കുവിൻ.” (മൂന്നാമത്തെ കൂദാശക്രമം, 27). അഞ്ചാം ഗ്ഹാന്തയ്ക്കു മുൻപുള്ള മ്ശംശാനയുടെ ആഹ്വാനത്തിൽ ഒന്നാമത്തെ കൂദാശയിലേതുപോലെതന്നെ ഭയഭക്തിയോടെ സ്രാപ്പേന്മാർ ആരാധനാസമൂഹത്തോടു ചേർന്ന് സജ്ജ
മാക്കപ്പെട്ടിരിക്കുന്ന ശരീരത്തെയും കലർത്ത
പ്പെട്ടിരിക്കുന്ന കാസയെയും ഉയർന്നസ്വരത്തിൽ നിരന്തരം പാടിസ്തുതിക്കുന്നു എന്ന്പ്രസ്താവിക്കുന്നുണ്ട്. സ്വർഗ്ഗവുംഭൂമിയുംസാക്ഷിയാകുന്നപെസഹാരഹസ്യമെന്ന നിത്യയാഥാർത്ഥ്യത്തിലേക്കാണ് മ്ശംശാനയുടെ ആഹ്വാനം നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നത്.
കർത്താവിന്റെ പെസഹാരഹസ്യത്തിലൂടെ നമുക്കു നേടിത്തന്ന രക്ഷയെയും രക്ഷാപദ്ധതി മുഴുവനെയും മൂന്നാമത്തെ കൂദാശയുടെ നാലാം ഗ്ഹാന്തയിൽ ഊന്നലോടെ അനുസ്മരിക്കുന്നുണ്ട്. ഒന്നാമത്തെ കൂദാശയിലുള്ളതുപോലെ വ്യക്തമായ ഘടനയോടുകൂടി പെസഹാരഹസ്യാനുസ്മരണം (മിമാിലശെ)െ മൂന്നാമത്തെ കൂദാശയുടെ നാലാം ഗ്ഹാന്തയിലുണ്ട്. ”അവന്റെ സ്ലീവായെയും പീഡാനുഭവത്തെയും മരണ
ത്തെയും സംസ്‌കാരത്തെയും മൂന്നാം നാളിലെ ഉത്ഥാനത്തെയും സ്വർഗ്ഗാരോഹണത്തെയും പിതാവിന്റെ വലത്തുഭാഗത്തുള്ള ഉപവിഷ്ടനാകലിനെയും മരിച്ചവർക്കും ജീവിക്കുന്നവർക്കും അവരവരുടെ പ്രവൃ
ത്തികൾക്കനുസൃതം പ്രതിഫലം നല്കി വിധിക്കാനുള്ള രണ്ടാമത്തെ ആഗമനത്തെയും ഞങ്ങൾ വിശ്വസിച്ച് ഏറ്റുപറയുന്നു.”(മൂന്നാമത്തെ കൂദാശക്രമം, 29). മിശിഹായുടെ സ്വർഗ്ഗാരോഹണം, പിതാവിന്റെ വലത്തുഭാഗത്തുള്ള ഉപവിഷ്ടനാകൽ, രണ്ടാമത്തെ ആഗ
മനം എന്നീ ഘടകങ്ങളും ഉൾക്കൊള്ളിച്ച് മൂന്നാമത്തെ കൂദാശയിലെ പെസഹാരഹസ്യാനുസ്മരണം വിപുലവും സമഗ്രവുമാക്കിയിരിക്കുന്നു. പെസഹാരഹസ്യത്തിന്റെ ഓർമ്മയാചരണത്തിന് മൂന്നാമത്തെ കൂദാശ നല്കുന്ന ഊന്നലിന്റെ പ്രസക്തിയും പ്രാധാന്യവും മനസ്സിലാക്കാൻ പരി. കുർബാനയെപെസഹാരഹസ്യത്തിന്റെ അനുസ്മരണമായി എങ്ങനെ സഭയുടെ ഔദ്യോഗിക പ്രബോധനങ്ങൾ കാണുന്നുഎന്ന്പരിശോധിക്കേണ്ടതുണ്ട്. ഈശോമിശിഹാ കുരിശിലർപ്പിച്ച ഏകബലിതന്നെയാണ് നമ്മുടെ ബലിപീഠങ്ങളിൽ അർപ്പിക്കപ്പെടുന്നതെന്ന് സഭ പഠിപ്പിക്കുന്നു. ”കുരിശിലെ ബലി അൾത്താരകളിൽ അർപ്പിക്കപ്പെടുമ്പോഴെല്ലാം നമ്മുടെ രക്ഷാകർമ്മം നിർവ്വഹിക്കപ്പെടുകയാണ്.” (രണ്ടാം വത്തിക്കാൻ കൗൺസിൽ, തിരുസ്സഭ, 3). പരി. കുർബാന രക്ഷകനായ മിശിഹായുടെ ഏകബലിയെ സന്നിഹിതമാക്കുന്നുവെന്ന് കത്തോലിക്കാസഭയുടെമതബോധനഗ്രന്ഥംപഠിപ്പിക്കുന്നു (ഇഇഇ 1330). പെസഹാരഹസ്യത്തിന്റെ അനുസ്മരണം തന്നെയാണ് അൾത്താരയിലെ ബലിയർപ്പണം. ”മിശിഹായുടെ പെസഹായുടെഅനുസ്മരണമായതിനാൽ വി. കുർബാന ഒരു ബലിയാണ്” (ഇഇഇ 1365). കുർബാനയിൽ മിശിഹാ കുരിശിൽ അർപ്പിച്ച അതേ ശരീരവും അനേകരുടെ പാപമോചനത്തിനായി അവിടുന്ന് ചിന്തിയ അതേരക്തവുംനമുക്കായി സമർപ്പിക്കുന്നു (ഇഇഇ 1365). മിശിഹായുടെ ഏകബലിയുടെ സന്നിഹിതമാക്കലും കൗദാശികമായ അർപ്പിക്കലുമുൾക്കൊള്ളുന്ന മിശിഹായുടെ പെസഹാ
യുടെ അനുസ്മരണമാണ് കുർബാന (ഇഇഇ 1362). ഓർമ്മയാചരണം കേവലം ഒരു മാനസിക പ്രവൃത്തി എന്നതിനേക്കാൾ യാഥാർത്ഥ്യത്തെ സന്നിഹിതമാക്കുന്ന പ്രവൃത്തിയാണ്ലിറ്റർജിയിൽ.തന്മൂലംപരി.കുർബാനയിൽ മിശിഹായുടെ പെസഹാരഹസ്യംഅനുസ്മരിക്കുമ്പോൾ പെസഹാരഹസ്യം എന്ന യാഥാർത്ഥ്യംതന്നെ സന്നിഹിത
മാകുന്നു. മിശിഹാ കുരിശിൽ ഒരിക്കൽ ഏന്നേക്കുമായി അർപ്പിച്ച ബലി എപ്പോഴും സന്നിഹിതമാകുന്നു (ഇഇഇ 1364).
(തുടരും)