നിനിവെയിലെ മാർ ഇസഹാക്ക് (7-ാം നൂറ്റാ@്)

0
696

പൗരസ്ത്യ പാശ്ചാത്യ വ്യത്യാസങ്ങളില്ലാതെ എല്ലാ സഭകളിലും ആദരിക്കപ്പെടുന്ന മഹാതാപസികനാണ് 7-ാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ഖത്തറിൽ ജനിച്ച നിനിവെയിലെ മാർ ഇസഹാക്ക്. അസാമാന്യമായ ആദ്ധ്യാത്മിക ദർശനങ്ങളുടെ ഉടമയായിരുന്ന ഇദ്ദേഹത്തിന്റെ ജീവിതം ഒരേ സമയം വിസ്മയനീയവും അതേസമയംവിരോധാഭാസങ്ങളുടെകലവറയുമായിരുന്നു. വളരെ ചെറുപ്പത്തിൽ തന്നെ ദയ്‌റാ ജീവിതം സ്വീകരിച്ച് ദൈവശാസ്ത്രത്തിൽ അഗാധപാണ്ഡിത്യം നേടിയമഹാപണ്ഡിതൻ! സ്വന്തം സഭയിലെ (അസ്സി
റിയൻ സഭ) പാത്രിയാർക്കീസായിരുന്ന മാർ
ഗീവർഗ്ഗീസ്സിനാൽ (661 681 ) സവിശേഷ
മായി തിരഞ്ഞെടുക്കപ്പെട്ട് നിനിവേ (ഇന്നത്തെ
മോസൂൾ) യിലെ മെത്രാനായി ( 676ൽ)
അഭിഷേകം ചെയ്യപ്പെട്ടവൻ! എന്നാൽ ”ദൈവത്തിനു മാത്രമറിയാവുന്ന കാരണത്താൽ അഞ്ചു മാസം പോലും തികക്കാതെമെത്രാൻസ്ഥാനംഉപേക്ഷിച്ച്മരുഭൂമിയിലേയ്ക്ക് പിൻവാങ്ങിയവൻ! വിശുദ്ധഗ്രന്ഥവും മറ്റ്
ആദ്ധ്യാത്മിക കൃതികളും വായിച്ചു വായിച്ച് കണ്ണുതേഞ്ഞുപോയി അന്ധനായി തീർന്നവൻ! അക്കാരണത്താൽ രണ്ടാമത്തെ ദിദീമൂസ്  എന്ന അപരനാമം സ്വന്തമാക്കി വിശ്രുതനായവൻ! അങ്ങനെ നീളുന്നു അദ്ദേഹത്തിന്റെ വിശേഷണങ്ങൾ.
മെത്രാൻ സ്ഥാനം ഒഴിഞ്ഞതിനു ശേഷംഅദ്ദേഹം ബേസ് ഹൂസായായിലെ ദയ്‌റായിൽതാമസമാക്കി. വൃദ്ധനായപ്പോൾ റമ്പാൻ ഷാമ്പൂറിന്റെ ദയ്‌റായിലേയ്ക്ക് പോയി മരണം വരെ അവിടെ ജീവിച്ചു. തന്റെ നിരന്തരമായ പഠനവും ആഴമായ ധ്യാനവും വഴി മാർ ഇസഹാക്ക് സ്വന്തമാക്കിയ ആദ്ധ്യാത്മിക ദർശനങ്ങൾ ഏഴ് വാല്യങ്ങളായി അദ്ദേഹം രചിച്ചിട്ടുണ്ടെന്നാണ് അദ്ദേഹത്തിന്റെ സമകാലികർ സാക്ഷ്യപ്പെടുത്തുന്നത്. ലഭ്യമായ രേഖകളനുസരിച്ച് അഞ്ചോളം ഭാഗങ്ങൾ നമുക്ക് ലഭ്യമായിട്ടുണ്ട്. അനുതാപവും ഉപവാസവും ഇസഹാക്കിന്റെ പ്രബോധനങ്ങളിലെ മുഖ്യവിഷയങ്ങളായിരുന്നു. അനുതാപത്തെ രണ്ടാമത്തെ ജനനം എന്നാണ് അദ്ദേഹം വിശേഷിപ്പിക്കുന്നത്. മാർ ഇസഹാക്ക് ഉപവാസത്തിന്റെ മനുഷ്യനായിരുന്നു. ആഴ്ചയിൽ രണ്ടോ, മൂന്നോ അപ്പകഷ്ണങ്ങളും പച്ചിലകളും വെള്ളവുമായിരുന്നു, അദ്ദേഹത്തിന്റെ ഭക്ഷണം. ഉപവാസത്തെ പ്രകീർത്തിച്ചുകൊണ്ടുള്ള അനേകം പരാമർശങ്ങൾ അദ്ദേഹത്തിന്റെ കൃതികളിൽ കാണാം.
ഉദാഹരണമായി:”ഉപവാസംഎല്ലാസുകൃതങ്ങളുടെയും തലവനാണ്; പോരാട്ടത്തിന്റെ ആരംഭമാണ്; പരിത്യാഗത്തിന്റെകിരീടമാണ്;കന്യാത്വത്തിന്റെയുംപരിശുദ്ധിയുടെയുംസൗന്ദര്യമാണ്;ബ്രഹ്മചര്യത്തിന്റെശോഭയാണ്;ക്രിസ്തീയപൂർണ്ണതയിലേയ്ക്കുള്ളപാതയുടെതുടക്കമാണ്;പ്രാർത്ഥനയുടെഅമ്മയാണ്; വിവേകത്തിന്റെസന്താനമാണ്,നിശ്ചലതയുടെ ഗുരുവാണ്; എല്ലാ നന്മപ്രവൃത്തികളുടെയും മുന്നോടിയാണ്’.
അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ മനുഷ്യാത്മാവിന് രണ്ട് നയനങ്ങളുണ്ട്. അതിൽ ഒന്നുകൊണ്ട് പ്രപഞ്ചത്തിൽ നിഗൂഢമായിരിക്കുന്ന ദൈവമഹത്ത്വവും മറ്റേതുകൊണ്ട് ദൈവത്തിന്റെ പരിശുദ്ധിയും ദർശിക്കുവാൻ ഒരുവന് സാധിക്കുന്നു. ദൈവാനുഭവം നേടുന്നവ്യക്തിയുടെ ഹൃദയം കാരുണ്യത്തിന്റെ ഇരിപ്പിടമായി മാറുന്നു. അതീവ ഹൃദയ സ്പർശിയായിയാണ് മാർ ഇസഹാക്ക് കാരുണ്യത്തിന്റെ ശ്രേഷ്ഠത വർണ്ണിക്കുന്നത്: ”എന്താണ് കരുണയുള്ള ഹൃദയം? സമസ്ത സൃഷ്ടികൾക്കും വേണ്ടിയുള്ള, സകല മനുഷ്യർക്കും, മൃഗങ്ങൾക്കും, പക്ഷികൾക്കും, പിശാചുക്കൾക്കുപോലും വേണ്ടിയുള്ള ഹൃദയത്തിന്റെ ജ്വലനമാണത്. അവരെ കാണുമ്പോൾ അവരെക്കുറിച്ച് ഓർക്കുമ്പോൾപോലും, ഹൃദയത്തിൽ നിറയുന്ന മഹാനുകമ്പയാൽ കാരുണ്യനയനങ്ങൾ സജ്ജലങ്ങളാകും. പ്രപഞ്ചത്തിലുള്ള ഒന്നും മുറിവേല്
ക്കുന്നതോ വേദനിക്കുന്നതോ കാണാനോ കേൾക്കാനോ സാധിക്കാത്ത വിധം അത് ഒരുവനിൽ ആർദ്രത വളർത്തുന്നു. പ്രപഞ്ചം മുഴുവനും വേണ്ടി കണ്ണീർവാർത്ത് പ്രാർത്ഥിക്കുവാൻ അത് ഒരുവനെ സഹായിക്കുന്നു’.
പരിപൂർണ്ണ നിശബ്ദതയിൽ കഴിയാൻ ശ്രമിച്ചിരുന്ന ഈ പരിത്യാഗി വി. സ്ലീവായുടെ മുമ്പിൽ സാഷ്ടാംഗം പ്രണാമം ചെയ്യുന്നത് പതിവാക്കിയിരുന്നു. നിരന്തരമായ പ്രാർത്ഥനയുടെ ആവശ്യകത അദ്ദേഹം ഊന്നി പറയുന്നുണ്ട്. പ്രാർത്ഥനയ്‌ക്കൊപ്പം ധ്യാനാത്മകമായ വി. ഗ്രന്ഥപാരായണവും അദ്ദേഹം നിർദ്ദേശിക്കുന്നു. 7-ാം നൂറ്റാണ്ടിൽ മെസപ്പൊട്ടാമിയായിൽ ജീവിച്ചിരുന്ന ഈ
പിതാവ് തന്റെ കൃതികളിലൂടെ നമ്മുടെ സമകാലികനായി നമ്മുടെ ചാരത്തണയുന്ന അനുഭവം അദ്ദേഹത്തിന്റെ കൃതികൾ വായിക്കുന്നവർക്ക് പങ്കുവയ്ക്കാതിരിക്കാനാവില്ല.
ഒരു സന്ന്യാസി ഇപ്രകാരം സാക്ഷ്യപ്പെടുത്തുന്നുണ്ട്: ”സുറിയാനിക്കാരനായ ഇസഹാക്കിനെ ഞാൻ വായിക്കുകയായിരുന്നു. സ്ഥലകാലങ്ങളെ അതിശയിക്കുന്ന എന്തോ ഒന്ന് അതിലെനിക്ക് അനുഭവിക്കാനായി. എന്റെ അസ്തിത്വത്തിന്റെ അന്തരാളങ്ങളിൽ ഞാൻ പോലുമറിയാതെ അടയ്ക്കപ്പെട്ടിരുന്ന ഒരു സ്വരം ആദ്യമായി ഞാൻ കേട്ടു. സ്ഥലകാലമനുസരിച്ച് അദ്ദേഹം എന്നിൽ നിന്ന് ഏറെ അകലെയാണെങ്കിലും എന്റെ ആത്മാവിന്റെ
അകത്തളങ്ങളിലേയ്ക്ക് അദ്ദേഹം കടന്നെത്തി. നിശബ്ദത കളിയാടിയിരുന്ന ആനിമിഷം എന്റെ തൊട്ടടുത്തിരുന്ന് അദ്ദേഹം എന്നോടു സംസാരിക്കാൻ തുടങ്ങി… ആർക്കും
ഇന്നുവരെയും ഞാൻ എന്റെ ആത്മാവിന്റെ കവാടം തുറന്നു നൽകിയിട്ടില്ല. വ്യക്തമായി പറഞ്ഞാൽ ഇത്ര സഹോദര്യത്തോടെ, സൗഹൃദത്തോടെ മനുഷ്യസ്വഭാവത്തിനുള്ളിൽ അനന്തതയിലേക്ക് തുറക്കപ്പെടുന്ന ഒരു കവാടമുള്ളത് ആരും എനിക്ക് കാണിച്ചു തന്നിട്ടില്ല.
മാർ ഇസഹാക്കിന്റെ നേരിട്ടുള്ള ആദ്ധ്യാത്മിക ശിക്ഷണം നേടാൻ അദ്ദേഹത്തിന്റെ കൃതികൾ വായിക്കുന്നത് നമുക്കും ശീലമാക്കാം പൂർണ്ണതയിലേയ്ക്കുള്ള പാതയിൽ ആർദ്രതയോടെ നമ്മെ കൈപിടിച്ചു നടത്തുന്ന ആ അദൃശ്യകരങ്ങളുടെ സ്പർശനം നമ്മെ വിസ്മയിപ്പിക്കാതിരിക്കില്ല.