ഈ ആശംസയുടെ ക്രമം
ത്രിതൈ്വക ആശീർവാദങ്ങളും ആശംസകളും സാധാരണ ആരംഭിക്കുന്നത് പിതാവിനെ പരാമർശിച്ചുകൊണ്ടാണ്. പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ് എന്നതാണല്ലോ പരി. ത്രിത്വത്തിന്റെ സാധാരണ ക്രമം. അതുകൊണ്ടു തന്നെ അന്ത്യോക്യൻ (മലങ്കര) ആരാധനക്രമം പൗലോസ് ശ്ലീഹായുടെ ഈ ആശംസയിൽ ”പിതാവായ ദൈവത്തിന്റെ സ്‌നേഹവും കർത്താവുംപുത്രനുമായവന്റെകൃപയുംപരിശുദ്ധാത്മാവിന്റെസഹവാസവും”എന്നരീതിയിലാണ്ഉപയോഗിക്കുന്നത്. എന്നാൽ സീറോ മലബാർ കുർബാനക്രമത്തിൽ 2 കൊറി 13,13-ൽ കാണുന്ന അതേ ക്രമത്തിൽ തന്നെ ഉപയോഗിച്ചിരിക്കുന്നു.
എന്തുകൊണ്ടാണ്സാധാരണക്രമത്തിൽനിന്നുവിഭിന്നമായി പൗലോസ് ശ്ലീഹാ ഈശോമിശിഹായെ ഇവിടെ ആദ്യം കൊണ്ടുവന്നത്? ഇതു മനസ്സിലാക്കണമെങ്കിൽ കൃപ എന്ന പദത്തോടുള്ള പൗലോസ് ശ്ലീഹായുടെ സ്‌നേഹം മനസ്സിലാക്കണം. ബൈബിൾ പരിശോധിച്ചാൽ ഇതു വളരെ വ്യക്തമാകും. പഴയ നിയമത്തിലെ 46 പുസ്തകങ്ങളിലും കൂടി 68 പ്രാവശ്യവും നാല് സുവിശേഷങ്ങളിലും കൂടി 13 പ്രാവശ്യവും മാത്രം കാണുന്ന ‘കൃപ’ എന്ന വാക്ക് മുഴുവൻ സുവിശേഷങ്ങളുടെയും പകുതിമാത്രം വരുന്ന പൗലോസ് ശ്ലീഹായുടെ മുഴുവൻ ലേഖനങ്ങളിലുമായി 144 പ്രാവശ്യമാണ് കാണുന്നത്. ‘കൃപ’ എന്ന വാക്കിനോടുള്ള സ്‌നേഹം പൗലോസ് ശ്ലീഹായ്ക്ക് ജീവിതാനുഭവത്തിൽ നിന്ന് ഉണ്ടായതാണ്. അർഹതയില്ലാത്ത മനുഷ്യന്
ദൈവം സൗജന്യമായി നൽകുന്ന ആനുകുല്യമാണ് ‘കൃപ’. താൻ ക്രിസ്ത്യാനികളെ പീഡിപ്പിച്ചിരുന്ന പാപിയായിരുന്നിട്ടും മിശിഹാ നിക്കു കൃപ നൽകി തന്നെ രക്ഷിച്ചു എന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചിരുന്നു. ”അറിവില്ലാത്തഅവിശ്വാസിയായിട്ടാണ്ഞാൻപ്രവർത്തിച്ചത്. കർത്താവിന്റെ കൃപ ഈശോമിശിഹായിലുള്ള വിശ്വാസത്തോടും സ്‌നേഹത്തോടുമൊപ്പം എന്നിലേയ്ക്കു കവിഞ്ഞൊഴുകി” (1 തിമോ 1,13-14). ”പാപികളിൽ ഒന്നാമനാണ് ഞാൻ എങ്കിലും എനിക്കു കരുണലഭിച്ചു”(1 തിമോ 1,16). ഈ പ്രസ്താവനകളിൽ അദ്ദേഹത്തിന് മിശിഹായുടെ കൃപയോടുള്ള സ്‌നേഹത്തിന്റെയും ബന്ധത്തിന്റെയും ആഴം വ്യക്തമാകും.
‘കൃപ’യോടുള്ള ഈ ബന്ധംമൂലം പൗലോസ് ശ്ലീഹായുടെ മിക്ക ആശംസകളിലും ഈ പദം കടന്നുവരുന്നുണ്ട്. പല ആശംസകളും കർത്താവായ ഈശോമിശിഹായുടെ കൃപ നിങ്ങളോടുകൂടെ ഉണ്ടായിരിക്കട്ടെ (ചിലപ്പോൾ സമാന പദങ്ങളുംഉപയോഗിക്കുന്നു)എന്നുപറഞ്ഞുനിർത്തുകയാണ് പതിവ്. എന്നാൽ 2 കൊറി 13,13-ലെ ആശംസയിൽ മാത്രം അതിനോടൊപ്പം പിതാവിനെയും പരിശുദ്ധാത്മാവിനെയും കൂടി ചേർക്കുകയാണ് ചെയ്യുന്നത്. ഇപ്രകാരം പൗലോസ് ശ്ലീഹാ തന്റെ സ്ഥിരമായആശംസയോടൊപ്പം കൂട്ടി ചേർക്കൽ നടത്തു
ന്നതുകൊണ്ടാണ്ഇവിടെത്രിതൈ്വകആശീർവാദമായിട്ടും ഈശോമിശിഹായെ ആദ്യം പ്രതിപാദിക്കുന്നത് എന്നാണ് പണ്ഡിതരുടെ അഭിപ്രായം.
കൃപയുടെ അർത്ഥതലങ്ങൾ
‘കൃപ’ എന്ന വാക്ക് പെട്ടെന്ന് വാച്യാർത്ഥത്തിൽ വിവരിക്കാൻ പറ്റുന്ന ഒന്നല്ല. പലകാലഘട്ടത്തിലും പല ഭാഷകളിലും വ്യത്യസ്തമായ അർത്ഥങ്ങൾ അതിന് ഉണ്ടായിരുന്നു. വി. ഗ്രന്ഥം പൊതുവായി ‘കൃപ’ കൊണ്ട് ഉദ്ദേശിക്കുന്നത്ദൈവത്തിന്റെ,യാതൊരുനിബന്ധനകളും വ്യവസ്ഥകളും ഇല്ലാത്ത ദാനം എന്നാണ്. നമ്മുടെ പ്രവൃത്തികളെ പരിഗണിക്കാതെ ദൈവം നമ്മോട് കാണിക്കുന്ന കാരുണ്യമാണ് കൃപകൊണ്ട് അർത്ഥമാക്കുന്നത്. അധ്വാനിക്കാതെ ലഭിക്കുന്ന പ്രതിഫലം, അവകാശമില്ലാത്തത്
ഉപയോഗിക്കാൻലഭിക്കുന്നഅവസരം,പരിശ്രമത്തിലൂടെയല്ലാതെ ലഭിക്കുന്ന രക്ഷ ഇവയൊക്കെയാണ് വി. ഗ്രന്ഥത്തിന്റെ കാഴ്ചപ്പാടിൽ കൃപ. ഈ കൃപ നമുക്കു ലഭിച്ചിരിക്കുന്നത് മിശിഹായിലൂടെയാണ്. ഗ്രീക്ക് ഭാഷയിൽ കൃപയ്ക്ക് ‘രവമൃശ’െ എന്നാണ് പറയുന്നത്. അതിൽനിന്നാണ് ഇംഗ്ലിഷ് ഭാഷയിൽ കാരിസം എന്ന വാക്ക് ഉണ്ടായത്. ഇതു വ്യക്തികൾക്കുള്ള പ്രത്യേക കഴിവിനെ സൂചിപ്പിക്കുന്ന വാക്കാണ്. പാട്ട്, പ്രസംഗം, കലകൾ എന്നിവയ്ക്കുള്ള കഴിവ്,പ്രത്യേക ഭാഗ്യങ്ങൾ അത്ഭുതങ്ങൾ പ്രവർത്തിക്കാനുള്ള കഴിവ് തുടങ്ങിയവയാണ് ഈവാക്കുകൊണ്ട് അർത്ഥമാക്കുന്നത്. മലയാള ഭാഷയിൽ കൃപ എന്നത് ക്ഷമയോടും ഭയത്തോടും കൂടി പ്രതികാരേച്ഛ കൂടാതെ മറ്റുള്ളവർക്കു നന്മ വരണം എന്ന ആഗ്രഹമാണ്. ദൈവവരപ്രസാദം എന്നും അർത്ഥമുണ്ട്. പുതിയനിയമത്തിലെ ജനങ്ങൾ ”നിയമത്തിനു കീഴിലല്ല കൃപയ്ക്കു കീഴിലാണ്” (റോമ 6,14) എന്നു പൗലോസ് ശ്ലീഹ നമ്മെപഠിപ്പിക്കുന്നു. പഴയ നിയമത്തിൽ ഒരു വാഗ്ദാനവും ഒരു പ്രത്യാശയുമായി കാണുന്ന കൃപ ഈശോമിശിഹായിലാണ് പിതാവ് നമുക്കു പൂർണ്ണമായി വെളിപ്പെടുത്തി തരുന്നത്. എന്നാൽ പഴയനിയമത്തിലെ കൃപയെക്കുറിച്ചുള്ള കാഴ്ചപ്പാടാണ് അതിനു പശ്ചാത്തലം ഒരുക്കുന്നത്. മരുഭൂമിയിലെ
വേദനകളിലും ജീവനെക്കാൾ വലിയ ദാനമായിട്ടാണ് ദാവീദ് (സങ്കീർത്തകൻ) കൃപയെകാണുന്നത്. അതിന്റെ ഏറ്റവും വലിയ ഉദാഹരണംഅനേകംജനതകൾക്കിടയിൽ
നിന്ന് ഇസ്രായേലിന്റെ തെരഞ്ഞെടുപ്പാണ്.
ഖുമ്‌റാൻ സമൂഹം ഉടമ്പടിയുടെ വിശ്വസ്തതയെ കൃപ എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരുന്നു. കൃപ നിറഞ്ഞ ജീവിതം നമുക്ക് ഉണ്ടാകണമെങ്കിൽ നാം ദൈവവുമായുള്ള ഉടമ്പടിയുടെ നിയമങ്ങൾ അനുസരിക്കുന്നവരായിരിക്കണം എന്ന ചിന്താഗതി അവർ പുലർത്തിയിരുന്നു. പുതിയനിയമത്തിൽ കൃപയെക്കുറിച്ച് വളരെ വ്യക്തമായിട്ട് കാണാൻ സാധിക്കും. പരി. അമ്മയിൽ കൃപയുടെ നിറവ് ഉള്ളതായി ലൂക്കാ സുവിശേഷത്തിൽ നാം വായിക്കുന്നു. ദൈവകൃപയെദൈവത്തിൽ നിന്നുള്ള ഒരു ശക്തിയായിട്ട് സുവിശേഷങ്ങളിൽ നമ്മൾ കാണുന്നു. ആ ശക്തി
ലഭിക്കുന്നവർക്ക് ദൈവിക കാര്യങ്ങൾ, അത്ഭുതങ്ങൾ ഒക്കെ ചെയ്യാൻ സാധിക്കും. അതു ദൈവം നൽകുന്ന ഒരു ദാനമാണ്. പൗലോസ് ശ്ലീഹ ശ്ലീഹന്മാരുടെ പദവിയിലേയ്ക്ക് ഉയർത്തപ്പെട്ടത് ഈശോമിശിഹായുടെ കൃപ ഒന്നുകൊണ്ടുമാത്രമാണെന്ന് അദ്ദേഹം ഉറച്ചു വിശ്വസിക്കുന്നു. കൃപദൈവത്തിന്റെസൗജന്യദാനമാണ്. അതിലൂടെ പാപികൾ പരിശുദ്ധരായി തീരുകയും വിജാതീയർ ദൈവമക്കളായി തീരുകയും ചെയ്യുന്നു. കൃപ പാപം ചെയ്യാനുള്ള അനുവാദമല്ല. പകരം കൃപ നൽകിയ ദൈവത്തോടുള്ള നന്ദിയും കടപ്പാടുമെന്ന നിലയിൽ നമ്മൾ വിശുദ്ധിയിൽ ജീവിക്കേണ്ടവരാണ് (ഞലള. റോമ 6,17-23). നമ്മുടെ കഴിവുകളെയും യോഗ്യതകളെയുംകാൾ ഉപരി നമുക്ക് ദൈവം പ്രദാനം ചെയ്യുന്ന കൃപയിൽ വസിക്കുവാൻ സാധിക്കട്ടെ എന്നാണ് പുരോഹിതൻ ഇവിടെ ആശംസിക്കുന്നത്.
(തുടരും)
Home ലിറ്റര്ജി ആരാധനയുടെ അർത്ഥതലങ്ങൾ ”നമ്മുടെ കർത്താവീശോമിശിഹായുടെ കൃപയും പിതാവായ ദൈവത്തിന്റെ സ്‌നേഹവും പരിശുദ്ധാത്മാവിന്റെ സഹവാസവും നമ്മോടുകൂടെ ഉ@ായിരിക്കട്ടെ” – 2...