1960 കളുടെ ആരംഭത്തിലാണ് ഗർഭനിരോധന ഗുളികകളുടെ കണ്ടുപിടുത്തം നടന്നത്. ആ കാലഘട്ടത്തെയും ഗർഭനിരോധന ഗുളികകളുടെ കണ്ടുപിടുത്തം മൂലം സ്ത്രീപുരുഷ ബന്ധത്തിലും ലൈംഗികതയെക്കുറിച്ചുള്ള കാഴ്ചപ്പാടിലുമെല്ലാമുള്ള മാറ്റത്തെയും സൂചിപ്പിക്കാൻ പാശ്ചാത്യ നാടുകളിൽ ”ലൈംഗികവിപ്ലവം” എന്ന വാക്കാണ് ഉപയോഗിച്ചത്. ലൈംഗികവിപ്ലവം കൂടുതൽ ലൈംഗികസ്വാതന്ത്ര്യം നേടാൻ കാരണമായി എന്നും സെക്‌സിനെ സങ്കുചിതവും വിവാഹം പോലെയുള്ള സ്ഥാപനങ്ങളുടെ പരിധിയിൽ നിന്നുംമാറ്റിമനുഷ്യന്റെസ്വതന്ത്രവുംപരിധിയില്ലാത്തതുമായ വിനോദോപാധിയുമാക്കി മാറ്റിയെന്നു പറയാം. സെക്‌സിനെ വിവാഹത്തിൽ നിന്നും പ്രത്യുല്
പാദന പ്രക്രിയയിൽ നിന്നു വേർപെടുത്തിയും വെറും വിനോദമായും സുഖം ആസ്വദിക്കാനുള്ള ഉപാധിയായും മാത്രം കാണാനുള്ള ഈ പ്രവണത ലോകംമുഴുവനും
പ്രത്യേകിച്ച് പാശ്ചാത്യനാടുകളിലും ഇക്കാലത്ത് ശക്തമായി. 1930-കൾ മുതലേ വിവിധ പ്രൊട്ടസ്റ്റന്റ് സഭകളിൽ വിവാഹത്തിനുള്ളിൽ ഗർഭനിരോധന മാർഗ്ഗങ്ങൾ ഉപയോഗിക്കാമെന്ന നിലപാട് സ്വീകരിച്ചിരുന്നു. അങ്ങനെ ലോകം മുഴുവൻ വിവാഹേതര വിവാഹപൂർവ്വ ലൈംഗിക ബന്ധങ്ങളും, ഗർഭനിരോധന മാർഗ്ഗങ്ങളും മനുഷ്യന്റെ സ്വാഭാവികമായ തോന്നലിന്റെയും ഇഷ്ടത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും ഭാഗമായി അംഗീകരിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചു തുടങ്ങി. ഈയൊരു തരംഗം എല്ലായിടത്തും അലയടിച്ചു; സ്വാഭാവികമായും കത്തോലിക്കാ സഭയിലും. കത്തോലിക്കാ സഭ ഉടനെതന്നെ ഗർഭനിരോധന മാർഗ്ഗങ്ങൾ അംഗീകരിച്ച് അനുവാദം നല്കുമെന്ന് എല്ലാവരും പ്രതീക്ഷിച്ചു. ചില സെമിനാരികളിൽ പോലും(അമേരിക്കയിൽ) ഗർഭനിരോധന മാർഗ്ഗങ്ങൾ ഉടൻ തന്നെ സഭ അംഗീകരിക്കും എന്നു
പഠിപ്പിച്ചു തുടങ്ങി. ധാരാളം ദൈവശാസ്ത്രജ്ഞരും വിശ്വാസികളും അതിനനുകൂലമായ നിലപാടെടുത്തു. രണ്ടാം വത്തിക്കാൻ കൗൺസിലിനു ശേഷം ഈ വിഷയം പഠിക്കാൻ ഒരു കമ്മീഷനെ പ്രത്യേകമായി നിയ
മിച്ചു. കർദ്ദിനാളന്മാരും ദൈവശാസ്ത്രജ്ഞന്മാരും മെത്രാന്മാരും വൈദികരും അൽമായരും ഉൾപ്പെട്ട 72 അംഗ കമ്മീഷനിൽ ഭൂരിപക്ഷം പേരും കൃത്രിമ ഗർഭനിരോധന മാർഗ്ഗങ്ങൾ ഉപയോഗിക്കാൻ അനുവാദം നല്കണമെന്ന് ആവശ്യപ്പെടുന്ന റിപ്പോർട്ട് സമർപ്പിച്ചു.
കമ്മീഷനിലെ ഒരു ന്യൂനപക്ഷം മാത്രം അതി
നെതിരെയും റിപ്പോർട്ട് സമർപ്പിച്ചു. 1966-ൽ കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചതിനുശേഷംലോകം മുഴുവൻ ഭൂരിപക്ഷത്തിന്റെ റിപ്പോർട്ട് അംഗീകരിച്ച് കത്തോലിക്കാ സഭ ഔദ്യോഗികമായി ഗർഭനിരോധന മാർഗ്ഗങ്ങൾ അംഗീകരിക്കുന്നതും കാത്തിരുന്നു. അപ്പോഴാണ് എല്ലാവരെയും അതിശയിപ്പിച്ചുകൊണ്ട് – ഗർഭനിരോധന മാർഗ്ഗങ്ങൾ ദൈവിക പദ്ധതിയ്ക്കും വിവാഹത്തിന്റെ പവിത്രതയ്ക്കും മനുഷ്യന്റെ മഹത്ത്വത്തിനുംഎതിരായതിനാൽഅതുപയോഗിക്കുന്നത് അധാർമ്മികവും തിന്മയുമാണെന്ന സഭയുടെ പരമ്പ
രാഗത പ്രബോധനം വീണ്ടും ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് വി. പോൾ ആറാമൻ മാർപ്പാപ്പാ 1968 ജൂലൈ 25-ാം തീയതി ”മനുഷ്യജീവൻ” (ഔാമിമല ഢശമേല) എന്ന ചാക്രികലേഖനംപുറപ്പെടുവിച്ചത്.വലിയവിവാദങ്ങൾക്കും എതിർപ്പുകൾക്കും ദൈവശാസ്ത്രജ്ഞന്മാ
രുടെ ഇടയിൽ തന്നെ ചേരിതിരിവുകൾക്കും ഈ ചാക്രികലേഖനം കാരണമായി. എന്നാൽ കാലക്രമേണ സഭയുടെ പഠനങ്ങളുടെ പ്രത്യേകിച്ച് മനുഷ്യജീവൻ എന്ന ചാക്രികലേഖനത്തിന്റെ പ്രസക്തി കാലംതിരിച്ചറിഞ്ഞു. വി. ജോൺ പോൾ രണ്ടാമൻമാർപ്പാപ്പായാണ് ”മനുഷ്യജീവനെ” ഒരു ‘ുൃീുവലശേര ലിര്യരഹശരമഹ” എന്നു വിളിച്ചതും വീണ്ടും ആ പ്രബോധനത്തിന്റെ പ്രാധാന്യവും പ്രസക്തിയും ലോകത്തോടു പറഞ്ഞതും.
വി.പോൾആറാമന്റെപ്രവചനങ്ങൾസത്യമാകുമ്പോൾ”ലൈംഗിക വിപ്ലവ”ത്തിനു ശേഷം ഗർഭനിരോധന മാർഗ്ഗങ്ങളുടെ പ്രചാരവും ഉപയോഗവും മനുഷ്യന്റെ ധാർമ്മികബോധത്തെയും കുടുംബ ബന്ധങ്ങളെയും സ്ത്രീപുരുഷ ബന്ധത്തെയും താറുമാറാക്കുന്ന
തിനാണ് കാരണമായത്. 1960-കൾക്ക് ശേഷമാണ് കുടുംബങ്ങളുടെ കരുത്തും വിവാഹത്തിന്റെ എണ്ണവും പാശ്ചാത്യനാടുകളിലെങ്കിലും കുറഞ്ഞത്. ഭ്രൂണഹത്യ നിയമാനുസൃതമാക്കുന്നതിനുള്ള നടപടികൾ പല
രാജ്യങ്ങളും ആരംഭിച്ചതും സ്വവർഗ്ഗ വിവാഹത്തിന്റെയും കൃത്രിമ പ്രത്യുല്പാദന സാങ്കേതികവിദ്യകളുടെ ആവിർഭാവവും പോണോഗ്രഫി വലിയ വ്യവസായമായി വളർന്നതും, സ്ത്രീകൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങൾ വർദ്ധിച്ചതും അവിവാഹിത ലൈംഗികബന്ധങ്ങളും അതുവഴി കുഞ്ഞുങ്ങൾ ജനിക്കുന്നതും, അവിവാഹിതരായ അമ്മമാർ കൂടുന്നതും, വിവാഹം കഴിക്കാതെയുള്ള കൂടിത്താമസവുംകഴിഞ്ഞ
നാലഞ്ചു പതിറ്റാണ്ടുകളായി ലോകത്തു പ്രത്യേകിച്ച് പാശ്ചാത്യലോകത്തുകാണുന്നപുതിയപ്രതിഭാസങ്ങളാണ്.
ഇക്കാര്യങ്ങളെല്ലാം തന്നെവലിയദീർഘവീക്ഷണത്തോടും പ്രവാചകധീരതയോടും കൂടെ ”മനുഷ്യ ജീവൻ” മുൻകൂട്ടി പ്രവചിച്ചതാണ്. ”കൃത്രിമ ഗർഭനിരോധന മാർഗ്ഗങ്ങൾ ദാമ്പത്യ അവിശ്വസ്തതയ്ക്കും ധാർമ്മികാപചയത്തിനും കാരണമാകാം.അതുപയോഗിക്കുന്നപുരുഷന്സ്ത്രീകളോടുള്ള ആദരവ് കുറയാനും അവളുടെ ശാരീരികവും മാനസികവുമായ സന്തുലിതാവസ്ഥയെഅവഗണിക്കാനും ഇടയാകും. സ്ത്രീയെ സ്വാർത്ഥപരമായി ആസ്വദിക്കാ
നുള്ള ഒരു മാർഗ്ഗം മാത്രമായി പരിഗണിക്കാനും ബഹുമാനിക്കേണ്ടതും സ്‌നേഹിക്കേണ്ടതുമായ തുല്യ പങ്കാളിയാണ് എന്ന യാഥാർത്ഥ്യം വിസ്മരിക്കാനും ഇടയാകും” (ഒഢ 17). കൗമാരക്കാരുടെയും ചെറുപ്പക്കാരുടെയും ജീവിതത്തിൽ ഉണ്ടാകാൻ സാധ്യതയുള്ള ലൈംഗിക അരാജകത്വത്തെക്കുറിച്ചും ”മനുഷ്യജീവൻ” മുന്നറിയിപ്പു നൽകി. പ്രലോഭനങ്ങളിലേക്ക് തുറന്നിരിക്കുന്ന മനുഷ്യരുടെ പ്രത്യേകിച്ച് ചെറുപ്പക്കാരുടെ ബലഹീനതകളെ ശരിയായി മനസ്സിലാക്കാൻ വലിയ അനുഭവ പരിചയമൊന്നുമാവശ്യമില്ല. ധാർമ്മികനിയമങ്ങൾ പാലിക്കാനും ധാർമ്മിക ജീവിതം നയിക്കാനും മനുഷ്യന് പ്രോത്സാഹനവും പ്രചോദനവും നൽകുന്നതിനു പകരം അവ ലംഘിക്കാൻ അനുകൂലമായ സാഹചര്യം ഒരുക്കുന്നത് വലിയ തിന്മയാണ്. (ഒഢ 14).
1960-കളിലും 70-കളിലും ആളുകൾ കരുതിയത് ഗർഭനിരോധന ഗുളികകളും മറ്റു ഹോർമോണൽ ഗർഭനിരോധന മാർഗ്ഗങ്ങളും സ്ത്രീകൾക്ക് കൂടുതൽ സ്വാതന്ത്ര്യവും കൂടുതൽ വിദ്യാഭ്യാസത്തിനും ഉയർന്ന കരിയർ നേടാനും അതുപോലെ പുരുഷന്മാരിൽ നിന്നും കൂടുതൽ സ്വതന്ത്രമായ ജീവിതം കരുപ്പിടിപ്പിക്കാനും കുടുംബജീവിതവും കുട്ടികളുടെ ജനനവും കൂടുതൽ പ്ലാനിംഗോടുകൂടിഭദ്രമാക്കാനുംസാധിക്കുമെന്നായിരുന്നു. എന്നാൽ നേരെ മറിച്ചാണ് സംഭവിച്ചത്. ഗർഭനിരോധന മാർഗ്ഗങ്ങളും ഭ്രൂണഹത്യയും വർധിച്ചതോടെ ഗർഭധാരണവും, പ്രസവവും അതിന്റെ ഉത്തരവാദിത്വവുമെല്ലാം സ്ത്രീയുടെമാത്രംചുമതലയായി മാറി.അവിവാഹിത ഗർഭധാരണത്തിന് കാരണ
ക്കാരനായ പുരുഷൻ ഭ്രൂണഹത്യ നടത്താനുള്ള സാമ്പത്തിക ചെലവു മാത്രം വഹിക്കുന്നവനായി, ഭ്രൂണഹത്യക്കു തയ്യാറാകാത്തസ്ത്രീകൾ ശെിഴഹല ാീവേലൃ ആയി ജീവിതം ആരംഭിച്ചു. അമേരിക്കയിൽ 40% കുഞ്ഞുങ്ങളും ശെിഴഹല അമ്മമാരിൽ നിന്ന് വിവാഹബന്ധത്തിന് പുറത്താണ് ജനിക്കുന്നതെന്നാണ് കണക്ക്.
ഗർഭനിരോധന മാർഗ്ഗങ്ങളും ഭ്രൂണഹത്യയും തമ്മിലുള്ള ബന്ധം വി. ജോൺ പോൾരണ്ടാമൻ മാർപ്പാപ്പാ വിവരിക്കുന്നുണ്ട് ഗർഭനിരോധന മാർഗ്ഗങ്ങൾ സുരക്ഷിതമായി ഉപയോഗിക്കുന്നത് ശരിയായി പ്രചരിപ്പിച്ചാൽ അവിവാഹിതഗർഭധാരണം ഒഴിവാകുകയും അങ്ങനെ ഭ്രൂണഹത്യയുടെ അളവ് കുറയുകയും ചെയ്യുമെന്നായിരുന്നു പൊതുവായ ധാരണ. കത്തോലിക്കാസഭ ഗർഭനിരോധന മാർഗ്ഗങ്ങൾ അനുവദിക്കാത്തതിനാൽ അവിഹിത ഗർഭം വർദ്ധിച്ച് ഭ്രൂണഹത്യ വർദ്ധിക്കുന്നതിന്റെ ഉത്തരവാദിത്വം സഭയ്ക്കുണ്ടെന്ന് ആരോപിക്കുന്നവരുണ്ട്. അതേസമയം ഗർഭനിരോധന മാർഗ്ഗങ്ങൾ അമിതമായി ഉപയോഗിച്ച നാടുകളിലെല്ലാം ലൈംഗിക അരാജകത്വം വർദ്ധി
ച്ചതുവഴി ക്രമരഹിതമായ ലൈംഗികബന്ധ
ങ്ങളും ഉത്തരവാദിത്വമില്ലാതെയുള്ള ഗർഭധാരണവും അതുവഴിഭ്രൂണഹത്യയുംപ്രോത്സാഹിപ്പിക്കപ്പെടുകയായിരുന്നെന്ന് ലൈംഗിക വിപ്ലവത്തിനുശേഷമുള്ള ഏതു കണക്കും പരിശോധിച്ചാൽ മനസ്സിലാകും.
ജാനെറ്റ് സ്മിത്തിന്റെ അഭിപ്രായത്തിൽ മിക്കവാറും ഭ്രൂണഹത്യകൾ വേണ്ടാത്ത ഗർഭധാരണത്തിന്റെ ഫലമാണ്, വേണ്ടാത്ത ഗർഭധാരണം മിക്കവാറും വിവാഹേതര-വിവാഹപൂർവ്വ ലൈംഗികബന്ധത്തിന്റെ ഫലമാണ്.വിവാഹേതരവിവാഹപൂർവ്വലൈംഗികബന്ധങ്ങൾ മിക്കവാറും ഗർഭനിരോധനമാർഗ്ഗങ്ങളുടെ അമിതമായ പ്രചാരണത്തിന്റെയും ലഭ്യതയുടെയും ഫലമാണ്. ഈ വളർച്ച മറ്റൊരു തരത്തിൽ പറഞ്ഞാൽ ഗർഭനിരോധന മാർഗ്ഗങ്ങൾ വിവാഹേതര
ബന്ധങ്ങളിലേയ്ക്കും, വിവാഹേതരബന്ധങ്ങൾ ഉത്തരവാദിത്വമില്ലാത്ത ഗർഭധാരണത്തിലേയ്ക്കും, ഉത്തരവാദിത്വമില്ലാത്ത ഗർഭധാരണം ഭ്രൂണഹത്യയിലേക്കും നയിക്കും.
തുടരും…