കത്തോലിക്കാവിശ്വാസം ചോദ്യോത്തരങ്ങളിലൂടെ – 5

0
597

5. ബുക്ക് ഓഫ് ട്രൂത്ത് :
അയർലണ്ടിലെ ഒരു വീട്ടമ്മ ”പരി. ത്രിത്വവും പരി. കന്യാമറിയവും വെളിപ്പെടുത്തി തന്ന സന്ദേശങ്ങൾ” എന്നു അവകാശപ്പെട്ടുകൊണ്ട് ബുക്ക് ഓഫ് ട്രൂത്ത്  എന്ന ഒരു പുസ്തകം പുറത്തിറക്കിയിരിക്കുന്നു. ‘ഡിവൈൻ മരിയ’ എന്ന പേരിലാണ് ഈ സ്ത്രീ അറിയപ്പെടുന്നത്. ഇതിന്റെ മലയാള വിവർത്തനം ‘സത്യഗ്രന്ഥം’ എന്ന പേരിൽ ‘ഉശ്ശില ങമൃ്യ എലഹഹീംവെശു’ എന്ന സംഘടനയുംചില കരിസ്മാറ്റിക് പ്രവർത്തകരും രഹസ്യമായി വിതരണം ചെയ്തു തുടങ്ങിയിരിക്കുന്നു.
”കാലത്തിന്റെ അടയാളങ്ങൾ” എന്ന പേരിൽ
ഫേസ്ബുക്ക്, വാട്ട്‌സാപ്പ് ഗ്രൂപ്പുകളും ഇവർ ആരംഭിച്ചിട്ടുണ്ട്. ഈ സ്ത്രീക്കു ലഭിച്ചിരിക്കുന്ന വെളിപാടുകൾ രഹസ്യമായി പിൻതുടരുന്നവർ കേരള സഭയിലും ഉണ്ട്.
ലോകാവസാനത്തെക്കുറിച്ച് ഇവർ ഭീതിപ്പെടുത്തുന്ന പ്രവചനങ്ങൾ നടത്തുന്നു.എന്നാൽ ”പിതാവിനല്ലാതെ മാലാഖമാർക്കോ പുത്രനുപോലുമോ അറിയില്ല” (മർക്കോ 13,32) എന്ന് ഈശോ പറഞ്ഞ കാര്യത്തെക്കുറിച്ച് ഈ സ്ത്രീക്ക് എങ്ങനെയാണ് വ്യക്തമായ വിവരങ്ങൾ ലഭിക്കുന്നത്? ഫ്രാൻസിസ് മാർപ്പാപ്പായെ വ്യാജപ്രവാ
ചകനായി അവതരിപ്പിക്കുന്നു. സഭയുടെ കോൺക്ലേവ് കൂടി പരിശുദ്ധാത്മാവിന്റെ ചൈതന്യത്തിൽ തെരഞ്ഞെടുക്കപ്പെടുന്ന മാർപ്പാപ്പാ എങ്ങനെയാണ് വ്യാജപ്രവാചകനാകുന്നത്? മക്കൾക്ക് നല്ല ദാനങ്ങൾ നൽ
കണമെന്ന് അറിയാവുന്ന സ്വർഗ്ഗസ്ഥനായ
പിതാവ് (ലൂക്ക 11,13) സഭാതലവനെ ചോദിക്കു
മ്പോൾ വ്യാജപ്രവാചകനെ നൽകുമോ?
ബൈബിളിന്റെ തുടർച്ചയായി ഈ പുസ്ത
കത്തെ അവതരിപ്പിക്കുന്നു. എന്നാൽ 73 പുസ്ത
കങ്ങളോട് പുതിയവ കൂട്ടിച്ചേർക്കാൻ ആർക്കാണ് സാധിക്കുന്നത്? ഈ ആശയം തന്നെ ഈ പാഷണ്ഡതയുടെ ഗൗരവം വ്യക്തമാക്കുന്നു.
വളരെ വേഗം തന്നെ ഈ പുസ്തകത്തിലെ സന്ദേശങ്ങൾ സഭ നിരോധിക്കും എന്ന് പറഞ്ഞിരിക്കുന്നു. തെറ്റായ സിദ്ധാന്തങ്ങളെ സഭ നിരോധിക്കാറുണ്ട്. അത് ഈ പുസ്തകത്തിനും ബാധകമാകും. അതിനെ തന്നെ പ്രവചനത്തിന്റെ പൂർത്തീകരണമായി അവതരിപ്പിക്കുന്ന കുതന്ത്രമാണ് ഇവിടെ പ്രയോഗിച്ചിരിക്കുന്നത്.
സഭ പിളർക്കപ്പെടും – ഇവർക്കെതിരെ നടപടി ഉണ്ടാകുമ്പോൾ സഭയെ പിളർത്താൻ ഇവർ ശ്രമിക്കും എന്ന് ഇതിൽ നിന്ന് വ്യക്തമാകുന്നു. അന്ത്യകാലത്ത് സഭയെ നയിക്കാൻ കരിസ്മാറ്റിക്കാരെയാണത്രേ ഏല്പിച്ചിരിക്കുന്നത്. ഈ വാദം ഏതാനും കരിസ്മാറ്റിക്കാരെ ആകർഷിക്കാൻ പോന്ന ഒന്നാണ്. എന്നാൽ സഭയെ നയിക്കുന്നതിന് കർത്താവ് ചുമതലപ്പെടുത്തിയിരിക്കുന്നത് ശ്ലീഹന്മാരെയും അവരുടെ പിൻഗാമികളെയുമാണ്.
ബനഡിക്ട് മാർപ്പാപ്പായാണ് സ്വർഗ്ഗത്തിൽ നിന്നും നൽകപ്പെട്ട അവസാനത്തെ പാപ്പാ. അതിനുശേഷം താക്കോലുകൾ സഭയുടെ പക്കൽ നിന്നും തിരികെ എടുക്കപ്പെട്ടു. ഇത് ”സ്വർഗ്ഗരാജ്യത്തിന്റെ താക്കോലുകൾ
നിനക്കു ഞാൻ നൽകും, നരക കവാടങ്ങൾ അതിനെതിരെ പ്രബലപ്പെടുകയില്ല” (മത്താ. 16,18-19) എന്ന തിരുവചനത്തിനു വിരുദ്ധമാണ്.താക്കോലുകൾ തിരികെ എടുക്കുമെന്ന് കർത്താവ് പറഞ്ഞിട്ടില്ല.
– രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ചില കാര്യങ്ങൾ സ്വീകരിക്കുകയും ചില കാര്യങ്ങൾ നിരാകരിക്കുകയും ചെയ്യുന്നു.
– വർഗ്ഗീയത വളർത്തുവാനുള്ള ശ്രമങ്ങൾ ഈ പുസ്തകത്തിൽ കാണാം.
– യുക്തിക്ക് നിരക്കാത്ത സന്ദേശങ്ങൾ ഇതിൽ നിരവധിയാണ്.
– സത്യം തകർന്നുപോകും. എങ്ങനെയാണ് സത്യം തകരുന്നത്? സത്യം നിത്യമായി നിലനിൽക്കുന്നതാണല്ലോ.
– ചില മനുഷ്യർ പിശാചിൽ നിന്ന് ജന്മമെടുക്കുന്നു. ദൈവം തന്റെ ഛായയിലും സാദൃശ്യത്തിലും മനുഷ്യനെ സൃഷ്ടിച്ചു (ഉല്പത്തി 1,26) എന്ന് വചനം പറയുന്നു. പിന്നെ എങ്ങനെയാണ് പിശാചിൽ നിന്ന് മനുഷ്യർ ജന്മമെടുക്കുന്നത്?
ഇത്തരം നിരവധി തെറ്റിദ്ധാരണകളാണ് ഈ പുസ്തകം വിശ്വാസികൾക്കിടയിൽ പരത്തിക്കൊണ്ടിരിക്കുന്നത്.
ഇങ്ങനെയുള്ള ഗ്രൂപ്പുകൾ രഹസ്യമായും പരസ്യമായും കത്തോലിക്കാസഭയ്ക്ക് ഉള്ളിൽ തന്നെ പ്രവർത്തിക്കുന്നു. പെന്തക്കോസ്ത്, എമ്പറർ ഇമ്മാനുവേൽ തുടങ്ങി സഭയ്ക്ക് പുറത്തുള്ളവരെ തിരിച്ചറിയാൻ സാധിക്കുന്നതിനാൽ വിശ്വാസികൾ അവരോട് അകലം പാലിക്കാറുണ്ട്. എന്നാൽ സഭയ്ക്ക് ഉള്ളിലുള്ള ഈ ഗ്രൂപ്പുകൾ പരി. കുർബാന, കൂദാശകൾ, ജപമാല തുടങ്ങി എല്ലാ കാര്യങ്ങളും സ്വീകരിക്കുന്നതിനാൽ ഇവരുടെ അബദ്ധ പ്രബോധനങ്ങൾ വിശ്വാസികൾക്ക് മനസ്സിലാകാതെ പോകുന്നു. ഇവർ വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കുന്ന ധാരാളം പ്രബോധനങ്ങൾ നടത്തുകയും സോഷ്യൽ മീഡിയായിലൂടെ പ്രചരിപ്പിക്കുകയും ചെയ്യുന്നു.
(തുടരും)