ഇന്ത്യയിൽ യാക്കോബായ സഭയുടെ ആവിർഭാവം: അബ്ദുൾ ജലീൽ മാർ ഗ്രിഗോറിയോസ് (1665-1671)

0
651

മാർ തോമ്മാ ഒന്നാമന്റെ (1653-1670) മെത്രാൻപട്ടം അസാധുവായിരുന്നതിനാൽഅദ്ദേഹം അന്ത്യോക്യയിലെ ‘ദിയാബോക്കറി’ലെയാക്കോബായപാത്രിയാർക്കീസുമായി ബന്ധപ്പെട്ടു. പാത്രിയാർക്കീസ് 1665-ൽ അബ്ദുൾ ജലീൽ മാർ ഗ്രിഗോറിയോസ് എന്ന യാക്കോബായ മെത്രാനെ കേരളത്തിലേയ്ക്കയച്ചു. അദ്ദേഹത്തിന്റെ വിശ്വാസമോആരാധനക്രമമോഎന്തൊക്കെയാണെന്നുള്ള ചിന്തകൾ ആർച്ചുഡീക്കൻ തോമസ് പറമ്പിലിനേയോ (മാർ തോമ്മാ ഒന്നാമൻ) അനുയായികളെയോ ഒട്ടുംതന്നെ അലട്ടിയിരുന്നില്ല. അവർക്കു വേണ്ടിയിരുന്നത് കൈവയ്പുള്ള ഒരു മെത്രാനെ മാത്രമായിരുന്നു. മാർ ഗ്രിഗോറിയോസ് അന്ത്യോക്യൻ ആരാധനക്രമവും യാക്കോബായ സഭയുടെ വിശ്വാസാചാരങ്ങളും അകത്തോലിക്കരായ മാർത്തോമ്മാ നസ്രാണികൾക്കിട
യിൽ പ്രചരിപ്പിച്ചു. മാർത്തോമ്മാ നസ്രാണിസഭയെ ഒരു കെണിയിൽപെടുത്തിയിരിക്കുന്നുവെന്നുള്ള ധാരണയാണ് ജനങ്ങൾക്കുണ്ടായിരുന്നത്. ജനങ്ങളിൽ നിന്നുണ്ടായ പ്രതിഷേധങ്ങളും അപശബ്ദങ്ങളും മാർ തോമ്മാ ഒന്നാമൻ മനസ്സിലാക്കിയിരുന്നില്ല. മാർ ഗ്രിഗോറിയോസ് യാക്കോബായ വിശ്വാസം മലബാറിൽ കൊണ്ടുവരുന്നതുവരെ ഉദയമ്പേരൂർ സൂനഹദോസിൽ സ്ഥിരീകരിക്കപ്പെട്ട കത്തോലിക്കാ വിശ്വാസമാണ് മാർ തോമ്മാഒന്നാമന്റെഅനുയായികൾസ്വീകരിച്ചിരുന്നതെന്ന് ചരിത്രകാരന്മാർ സാക്ഷിക്കുന്നു. മാർ ഗ്രിഗോറിയോസ് ആർച്ചുഡീക്കൻ തോമസ് പറമ്പിലിന് സാധുവായി മെത്രാൻ പട്ടം നൽകിയാതായി തെളിവില്ല. തോമസ് പറമ്പിലിന് ശരിയായ മെത്രാൻപട്ടം കിട്ടിക്കഴിഞ്ഞാൽ, പിന്നെ ഏതൊരു പരദേശ മെത്രാനും കേരളത്തിൽ അധികപറ്റായിത്തീരാനേ വഴിയുള്ളു. ഇത് മനസ്സിലാക്കിയ മാർ ഗ്രിഗോറിയോസ് പച്ചില കൊടുത്ത് ആടിനെ നടത്തുന്നതുപോലെ ആശ കൊടുത്തുകൊണ്ട് കേരളത്തിൽ കഴിഞ്ഞു കൂടി. ഏന്തായാലും മാർ തോമ്മാ ഒന്നാമൻ തന്നെ സഭയിൽ ഭരണം നടത്തി. ആദ്ധ്യാത്മിക കാര്യങ്ങൾ നിർവ്വഹിച്ചിരുന്നത് മാർ ഗ്രിഗോറിയോസും. 1671-ൽ മാർ ഗ്രിഗോറിയോസ് കാലം ചെയ്തു. വടക്കൻ പറവൂരിൽ അദ്ദേഹത്തെ സംസ്‌ക്കരിച്ചു.
മാർ ബസീലിയോസും മാർ ഇവാനിയോസും (1678-1694)
മാർ ഗ്രിഗോറിയോസിനുശേഷം കേരളത്തിലെത്തിയ രണ്ട് യാക്കോബായ മെത്രാന്മാരാണ് മാർബസീലിയോസും മാർ ഇവാനിയോസും. 1678-ൽ അവർകൊച്ചിയിലിറങ്ങി.
13 ദിവസത്തിനുള്ളിൽ മാർ ബസീലിയോസ് ദിവംഗതനാവുകയും കോതമംഗലം പള്ളിയിൽ കബറടക്കപ്പെടുകയും ചെയ്തു.
അകത്തോലിക്കരായമാർത്തോമ്മാനസ്രാണികൾക്കിടയിൽ യാക്കോബായ വിശ്വാസം പ്രചരിപ്പിച്ചവരിൽ പ്രധാനിയാണ് മാർ ഇവാനിയോസ്. ഈശോയിൽ ഏക സ്വഭാവമേ ഉള്ളുവെന്ന് ഇദ്ദേഹം പഠിപ്പിച്ചു. ഇദ്ദേഹം വിഗ്രഹധ്വംസകനായിരുന്നതുകൊണ്ട് പള്ളികളിലുണ്ടായിരുന്ന രൂപങ്ങളെല്ലാം തച്ചുടച്ചു. വൈദികരെ വിവാഹം ചെയ്യാൻ പ്രേരിപ്പിച്ചു. 1694-ൽ മുളന്തുരുത്തിയിൽ വച്ച് മാർ ഇവാനിയോസ് മരിച്ചു. അവിടെത്തന്നെ സംസ്‌ക്കരിക്കപ്പെടുകയും ചെയ്തു.
മാർ തോമ്മാ ഒന്നാമന് സാധുവായ മെത്രാൻപട്ടം ലഭിച്ചില്ല. അദ്ദേഹത്തിനുശേഷം മാർ തോമ്മാ രണ്ടാമൻ (1670-1680), മാർ തോമ്മാ മൂന്നാമൻ (1686-1688), മാർ തോമ്മാ നാലാമൻ (1688-1728) എന്നിവർ അകത്തോലിക്കാസഭയിൽ ഭരണകർത്താക്കളായി. ഇവരിൽ ആർക്കും സാധുവായി മെത്രാൻ പട്ടം ലഭിച്ചിരുന്നില്ല. മാർതോമ്മാനാലാമൻനാല്പതുവർഷത്തോളംഅകത്തോലിക്കാ സഭയെ ഭരിച്ചു. കത്തോലിക്കാസഭയുമായി പുനരൈക്യപ്പെടാൻ അദ്ദേഹം ശ്രമിച്ചു. 1704-ൽ അദ്ദേഹത്തിന്റെ കീഴിലുള്ള 29 പള്ളിക്കാരുടെ പ്രതിനിധികളുടെയും വൈദികരുടെയും ഒരു യോഗം ഇടപ്പള്ളിയിൽ വച്ചു നടന്നു. പുനരൈക്യത്തിനുള്ള അപേക്ഷ റോമിലേക്കയച്ചു. എന്നാൽ റോമിൽ നിന്നും യാതൊരു പ്രതികരണവും ഉണ്ടായില്ല.
മാർ തോമ്മാ അഞ്ചാമൻ (1728-1765)മാർ തോമ്മാ അഞ്ചാമനും പുനരൈക്യത്തിനുവേണ്ടി ശ്രമിച്ചു. 1748-ൽ പുനരൈക്യത്തിനുവേണ്ട സഹായം ചെയ്യണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് അദ്ദേഹം റോമിലേയ്ക്ക് കത്തയച്ചു. എന്നാൽ അതിനും കാര്യമായ പ്രതികരണം ലഭിച്ചില്ല. മാർ തോമ്മാ അഞ്ചാമനും സാധുവായ മെത്രാൻപട്ടം ഇല്ലാതിരുന്നതും അകത്തോലിക്കാസഭയിൽ കൂടുതൽ പ്രശ്‌നങ്ങൾക്ക് വഴിതെളിച്ചു. നാട്ടുകാരായ മെത്രാന്മാരെ വാഴിച്ചുകൊടുക്കുന്നത് ആത്മഹത്യാപരമായിരിക്കുമെന്ന് യാക്കോബായ മെത്രാന്മാർ കരുതി. അതുകൊണ്ടാണ് മാർ തോമ്മാ ഒന്നാമനെ വാഴിക്കാൻ വന്ന മാർ ഗ്രിഗോറിയോസ് ഉൾപ്പെടെയുള്ള യാക്കോബായ മെത്രാന്മാർ ഇരുപതു വർഷത്തോളം ഒഴികഴിവുകൾ പറഞ്ഞ് അകത്തോലിക്കരായ മാർത്തോമ്മാ നസ്രാണികളുടെ ആതിഥ്യത്തിൽ കാലം പോക്കിയത്. ഈ കാലയളവിൽ യാക്കോബായ വിശ്വാസവും അന്ത്യോക്യൻ ആരാധനക്രമവും പരിചയപ്പെടുത്തുന്നതിൽ യാക്കോബായ മെത്രാന്മാർ വിജയിച്ചു.