സേവനനിരതയായ സഭ

0
704

അവഹേളനങ്ങളുടെയും അധിക്ഷേപങ്ങളുടെയും നടുവിലും വേദനകളെയുംമുറിവുകളെയും തന്റെ മണവാളന്റെ കുരിശിനോട് ചേർത്തുവച്ച് സുവിശേഷ
ത്തിനു കർമ്മസാക്ഷ്യം വഹിക്കുന്ന സഭയെ
പരിചയപ്പെടുത്തുകയാണ് ”സേവനനിര
തയായ സഭ” എന്ന പുസ്തകം. ദൈവത്തിന്റെ ഉപരിമഹത്ത്വത്തിനും മനുഷ്യരുടെ രക്ഷയ്ക്കുമായി സഭ ചെയ്യുന്ന പ്രവർത്തനങ്ങളെയും അവയുടെ പ്രേരകങ്ങ
ളെയും വിശദമായി പ്രതിപാമദിക്കുകയാണ് തത്ത്വശാസ്ത്ര-ദൈവശാസ്ത്ര പണ്ഡിതനായ പെരിയ ബഹു. തോമസ് പാടിയത്ത് അച്ചൻ പതിനാല് അധ്യായങ്ങളുള്ള ഈ പുസ്തകത്തിലൂടെ.
ഈശോ നന്മ ചെയ്ത് ഈ ഭൂമിയിലൂടെ കടന്നുപോയി. മാത്രമല്ല നീയും പോയി അതുപോലെ ചെയ്യുക എന്ന്
നമ്മോട് ആഹ്വാനവും നടത്തി. ഈശോസ്‌നേഹമാകുന്ന ദൈവത്തെ നമുക്ക് പരിചയപ്പെടുത്തുകയും കുരിശുമരണത്തിലൂടെ ആ സ്‌നേഹം നമുക്കു പങ്കു
വച്ചു തരികയും ചെയ്തു. ഈ ദൈവസ്‌നേഹത്തോടുള്ള നമ്മുടെ പ്രതികരണമാണ് വിശ്വാസം. പരി. കുർബാനയിലൂടെയും കൂദാശകളിലൂടെയും ഈ വിശ്വാസം നമ്മൾ ആഘോഷിക്കുകയും കർത്താവിന്റെ ഓർമ്മ നിലനിർത്തുകയും ചെയ്യുന്നു. എന്നാൽ ഈ വിശ്വാസത്തോടുള്ള സമർപ്പണം അതിന്റെ ആഘോഷത്തിൽ മാത്രം ഒതുങ്ങുന്നില്ല. അതു നിരന്തരം പ്രഘോഷിക്കപ്പെടേണ്ടിയിരിക്കുന്നു. ഈ പ്രഘോഷിക്കൽ പങ്കുവയ്ക്കലിലൂടെ നടത്തപ്പെടുന്നു. ഈ സ്‌നേഹത്തിന്റെ പങ്കുവയ്ക്കലാണ് സഭയെ സേവനത്തിൽ കൊണ്ടെത്തിക്കുന്നത്. ദൈവസ്‌നേഹം പരസേനേഹത്തിൽ പ്രതിഫലിക്കുമ്പോൾ അതു സേവനമായി മാറുന്നു. ഈ സ്‌നേഹംനമ്മിൽ ഒഴിവാക്കാനാവാത്ത ഉത്തരവാദിത്തം അടിച്ചേൽപ്പിക്കുന്നു – ഉപവി പ്രവർത്തനം എന്ന ഉത്തരവാദിത്തം. അങ്ങനെ ഉപവിപ്രവർത്തനം വെറുമൊരു സാമൂഹ്യപ്രവർത്തനം എന്നതിനേക്കാൾ സഭയുടെ മൗലിക ഭാവമായി മാറുന്നു.
വചനം പഴയനിയമത്തിലും പുതിയനിയമത്തിലും വിമോചകനായ ദൈവത്തെ അവതരിപ്പിക്കുന്നു. സഭ ഈ വിമോചനദൗത്യം തുടരുന്നു. വിമോചനത്തിന്റെ ആത്മീയ – ഭൗതികമേഖലകളിൽ സഭ തീക്ഷ്ണമായി പ്രവർത്തിക്കുന്നു. പാശ്ചാത്യസംസ്‌കാരത്തിലെ ഉദാത്തമമായ മനുഷ്യദർശനത്തിനു പിന്നിൽ സഭതന്നെയാണ്. സാമൂഹിക പ്രബോധനങ്ങളിലൂടെയും ധാർമ്മിക നിലപാടുകളിലൂടെയും ലോകത്തിൽ നീതിക്കുംവിമോചനത്തിനുംവേണ്ടിസഭശബ്ദമുയർത്തുന്നു. കലാസാംസ്‌കാരികരംഗങ്ങളിലും വിദ്യാഭ്യാസ രംഗത്തും സഭ വളരെ ഫലപ്രദമായി ഇടപെടുന്നു. സഭ ഒരിക്കലും ശാസ്ത്രത്തിന് എതിരല്ല എന്നു മാത്രമല്ല ശാസ്ത്രത്തിനു നിരവധിയായ സംഭാവനകൾ നൽകുകയും ചെയ്യുന്നു. ജീവന്റെ വിവിധങ്ങളായ ശുശ്രൂഷകളിലൂടെയാണ് ഇത് നിർവഹിക്കപ്പെടുന്നത്. ഒരു ചെറിയ ന്യൂനപക്ഷം മാത്രമായ ക്രൈസ്തവർ ഭാരതത്തിനും കേരളത്തിനും നൽകിയ നിരവധിയായ സംഭാവനകളെ വർണ്ണിച്ചുകൊണ്ടും സഭകളുടെ സേവന മേഖലകളിൽ മുൻനിര പ്രവർത്തകരായ വൈദിക-സന്ന്യസ്ത-സമർപ്പിതർക്ക് ആദരവ് അർപ്പിച്ചു കൊണ്ടും ഈ പുസ്തകം സമാപിക്കുന്നു.
സഭയെക്കുറിച്ച് തെറ്റിദ്ധാരണകൾ മാത്രം പരത്തപ്പെടുന്ന ഈ കാലഘട്ടത്തിൽ സഭയുടെ യഥാർത്ഥ മുഖം മനസ്സി
ലാക്കാനും പ്രവർത്തന തലങ്ങളെ പരിചയപ്പെടാനും അവയുടെ പിന്നിലെ പ്രചോദനങ്ങൾ ഗ്രഹിക്കാനും ഈ ഗ്രന്ഥം ഒരു ഉത്തമ സഹായിയാണ്. ഇതു വിപു
ലപ്പെടുത്തിയ രണ്ടാം പതിപ്പാണ്. പ്രസാ
ദകർ – കുടുംബജ്യോതി, ചങ്ങനാ
ശേരി, പേജ് 160, വില 160 രൂപ. ഈ പുസ്തകം 120 രൂപ നിരക്കിൽ മാർത്തോമ്മാ വിദ്യാനികേതന്റെ ബുക്ക് സ്റ്റാളിൽ ലഭ്യമാണ്. ഇതിന്റെ വരുമാനം സപ്തതി ഭവനനിർമ്മാണ പദ്ധതിക്ക്.