വിശ്വാസവിരുദ്ധരുടെ ഗൂഢതന്ത്രങ്ങൾ തിരിച്ചറിയുക

0
700

അടുത്തിടയായി ഒന്നിനു പിറകേ ഒന്നായവിശ്വാസങ്ങളും ആചാരങ്ങളും തെരുവിലേക്ക് വലിച്ചിഴയ്ക്കപ്പെടുകയും മാധ്യമവിചാരണയ്ക്ക് ഇരയാക്കപ്പെടുകയും ചെയ്യുന്ന പ്രത്യേക സാഹചര്യമാണ് കേരളത്തിൽ ഉള്ളത്. കുമ്പസാരത്തിനും പൗരോഹിത്യത്തിനും എതിരേ ആരംഭിച്ച് സന്ന്യാസത്തിൽ വിപ്ലവം കൊളുത്തി, ശബരിമലയിൽഎത്തിനിൽക്കുന്നുവിശ്വാസത്തിനെതിരായ ഈ പടപ്പുറപ്പാട്. സൂക്ഷ്മമായി നിരീക്ഷിച്ചാൽ നിരീശ്വര പ്രസ്ഥാനങ്ങളും, തീവ്ര ഇടതുപക്ഷ സംഘടനകളും, ഇസ്ലാമിക തീവ്രവാദികളും നവോത്ഥാനത്തിന്റെ മുഖം മൂടിയണിഞ്ഞ് വിശ്വാസത്തിനെതിരായ അക്രമങ്ങൾക്ക് തുടക്കമിടുകയോ, പിന്തുണകൊടുക്കുകയോ, മുതലെടുപ്പു നടത്തുകയോ ചെയ്യുന്നത് കാണാം. ‘മതം ഉപേക്ഷിക്കൂ, മനുഷ്യനാകൂ’ കാമ്പയിൻ മുതൽ ‘ആർപ്പോ ആർത്തവം’ കാമ്പയിൻ വരെയുള്ള ‘നവോത്ഥാന’ പരിപാടികൾ നിരീശ്വരവാദ, തീവ്ര ഇടതുപക്ഷ പ്രസ്ഥാനങ്ങൾ വിശ്വാസികൾക്ക് എതിരായി നടത്തുന്ന
പോരാട്ടത്തിന്റെ ഭാഗങ്ങളാണ്. കന്യാസ്ത്രീ സമരത്തിനു പിന്തുണയുമായി വന്ന തട്ടമിട്ട സ്‌കൂൾവിദ്യാർത്ഥിനികൾ മുതൽ ‘സ്ത്രീശാക്തീകരണത്തിനു’ വേണ്ടി നടത്തപ്പെട്ട സർക്കാർ സ്‌പോൺസേഡ് വനിതാമതിലിൽ പർദയും മുഖാവരണവും ധരിച്ച് കണ്ണുകൾ മാത്രം പുറത്തുകാട്ടി ‘ബ്രാഹ്മണിക്കൽ പാട്രിയാർക്കി’ക്ക് എതിരായി പ്ലക്കാർഡുകളുമായി നിൽക്കുന്ന സ്ത്രീകൾ വരെ ഇസ്ലാമിക തീവ്രവാദം ഇത്തരം സംഭവങ്ങളെ
മുതലെടുക്കുന്നതിന് ഉദാഹരണമാണ്. നവോത്ഥാനത്തിന്റെ അപ്പസ്‌തോലന്മാരായി സ്വയം വിശേഷിപ്പിക്കുന്ന നിരീശ്വരവാദികൾ ഇസ്ലാമിലെ അടിച്ചമർത്തപ്പെടുന്നസ്ത്രീകളുടെഅവകാശങ്ങളെക്കുറിച്ച് നിശബ്ദരായിരിക്കുന്നുവെന്നത് തീവ്ര ഇടതുപക്ഷവും തീവ്രഇസ്ലാമുംതമ്മിലുള്ളഅന്തർധാരശക്തമാണെന്നതിനു തെളിവാണ്. വിശ്വാസികളും അവിശ്വാസികളും തമ്മിലുള്ള ആശയപരമായ വാദപ്രതിവാദങ്ങൾ ജനാധിപത്യ സമൂഹത്തിൽ ഉണ്ടാവുക തന്നെ ചെയ്യും. പരസ്പരം വിമർശിക്കാനുംഇരുകൂട്ടർക്കും അവകാശമുണ്ട്. എന്നാൽ അവഹേളിക്കാനും അടിച്ചമർത്താനും ശ്രമിക്കുന്നത് അംഗീകരിക്കാനാവില്ല. അവിശ്വാസികൾക്ക് വിശ്വസിക്കാതിരിക്കാൻ അവകാശമുള്ളതുപോലെ വിശ്വാസികൾക്ക് വിശ്വസിക്കാനുമുള്ളഅവകാശംഭരണഘടനനൽകുന്നുണ്ട്. അവിശ്വാസികൾ എങ്ങനെ ജീവിക്കണമെന്നോ അവരുടെ ‘അവിശ്വാസ ജീവിതം എങ്ങനെ ആയിരിക്കണമെന്നോ വിശ്വാസികൾ തീരുമാനിക്കാറില്ല. എന്നാൽ വിശ്വാസികളുടെ ‘വിശ്വാസജീവിതം’ എങ്ങനെയായിരിക്കണമെന്നും അവരുടെ ആചാരങ്ങൾ എങ്ങനെയായിരിക്കണമെന്നും തീരുമാനിക്കാൻ തങ്ങൾക്കും കൂടി അവകാശം ഉണ്ട് എന്നതാണ് അവിശ്വാസികളുടെ നിലപാട്. പുരോഹിതരുടെ അടുക്കൽ സ്ത്രീകൾ കുമ്പസാരിക്കാൻ പോകരുതെന്നും, സ്ത്രീകളെ സ്ത്രീകൾ കുമ്പസാരിപ്പിക്കട്ടെ എന്നും മുദ്രാവാക്യം ഉയർത്തിയവർ തന്നെയാണ് സ്ത്രീ കയറിയാൽ അയ്യപ്പന്റെ ബ്രഹ്മചര്യം നശിക്കുമോ എന്നു ചോദ്യം ഉയർത്തുന്നതും, ഇരുട്ടിന്റെ മറവിൽ സ്ത്രീകളെ മലകയറ്റി സായൂജ്യമടയുന്നതും. ആചാരങ്ങളെ അനാചാരങ്ങൾ എന്നു മുദ്രകുത്തിക്കൊണ്ടും, വിശ്വാസങ്ങളെ അശാസ്ത്രീയമായി ചിത്രീകരിച്ചുകൊണ്ടും വിശ്വാസവിരുദ്ധമായ ഒരു ചിന്താഗതി സമൂഹത്തിൽ പ്രബലമാക്കാനാണ് ചില ഗൂഢശക്തികൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. മനുഷ്യനാകാൻ മതമുപേക്ഷിക്കണമെന്ന് ആഹ്വാനം ചെയ്യുന്നവർ കേരളത്തിന്റെ നവോത്ഥാനം മതരഹിതം ആയിരുന്നില്ലെന്നു മനഃപൂർവ്വം മറക്കുന്നു. ജാതിമതവ്യത്യാസമില്ലാതെ ഏവർക്കും വിദ്യാഭ്യാസം നൽകിക്കൊണ്ട് നവോത്ഥാനത്തിനു തുടക്കം കുറിച്ചത് ക്രൈസ്തവ സമൂഹമാണ്. തന്നെപ്പോലെ തന്നെ അയൽക്കാരനെയും സ്‌നേഹിക്കണമെന്ന തങ്ങളുടെ വിശ്വാസം ക്രൈസ്തവസമൂഹം പ്രായോഗിക ജീവിതത്തിലേയ്ക്കു കൊണ്ടുവന്നപ്പോഴാണ് ജാതിവ്യവസ്ഥയിലെ ഉച്ചനീചത്വങ്ങളുടെ ഫലമായി മൃഗത്തിന്റെ വിലപോലുമില്ലാതിരുന്നവർക്കും മനുഷ്യാവകാശങ്ങൾ സിദ്ധമായത്. വിവിധ ജാതികളിൽ നിന്ന് ഉയർന്നുവന്നസാമൂഹ്യപരിഷ്കർത്താക്കളാണ് ഹിന്ദുസമൂഹത്തിലും അനാചാരങ്ങൾക്ക് അന്ത്യം കുറിച്ചത്. താഴ്ന്ന ജാതികളിൽ നിന്നും ആദ്ധ്യാത്മികാചാര്യന്മാർ ഉയർന്നുവരാൻ സാഹചര്യം ഒരുങ്ങിയത് ക്രൈസ്തവ മിഷനറിമാരുടെ പ്രവർത്തന
ഫലമായി ആയിരുന്നുവെന്നതും ചരിത്രത്താളുകളിലെ നിഷേധിക്കാനാവാത്ത സത്യമാണ്.
എന്നാൽ നവോത്ഥാന ചരിത്രത്തിൽനിന്നും ക്രൈസ്തവ സമൂഹത്തിന്റെ സംഭാവന തമസ്‌കരിക്കുവാനും നവോത്ഥാനത്തിന്റെ കീർത്തി മുഴുവൻ ചില പ്രത്യേക ജാതി നേതാക്കൾക്ക് നൽകുന്നതിനും ആസൂത്രിതമായ ശ്രമം നടക്കുന്നുണ്ട്. സഭയുടെ നന്മകളെഅവഗണിക്കുന്നു എന്നു മാത്രമല്ല, സഭാംഗങ്ങൾക്കുണ്ടാകുന്ന ഒറ്റപ്പെട്ട വീഴ്ചകളെ പർവ്വതീകരിച്ചു കാണിച്ചുകൊണ്ട് സഭയെ അവഹേളിതയാക്കാനുള്ള അപകടകരമായ നീക്കങ്ങളും ചില ഗൂഢകേന്ദ്രങ്ങളിൽനിന്ന് ഉണ്ടാകുന്നുണ്ട്. അമ്മ നിന്നെ വഴക്കു പറയുന്നത് സ്‌നേഹമില്ലാഞ്ഞിട്ടാണെന്ന് ആവർത്തിച്ചു പറഞ്ഞു കബളിപ്പിച്ചുകൊണ്ട് ആട്ടിൻകുട്ടിയെ പുറത്തിറക്കി കൊന്നുതിന്നാൻ കൊതിപൂണ്ട് ശ്രമിക്കുന്ന മുത്തശ്ശിക്കഥയിലെ കുറുക്ക
നെപ്പോലെ സഭയും സഭാധികാരികളും മോശമാണെന്നു വിളിച്ചുപറഞ്ഞുകൊണ്ട് കുഞ്ഞാടുകളെ കുരുക്കിലാക്കാൻ തന്ത്രമൊരുക്കുന്ന സഭാവിരുദ്ധരെ നാം തിരിച്ചറിയണം. വഴിതെറ്റിയ കന്യാസ്ത്രീകളെയും
വീണുപോയ വൈദികരെയുമൊക്കെ അവർ
അതിനു കരുവാക്കുന്നുമുണ്ട്. സായിപ്പിന്റെ
വേഷമായകോട്ടുംസ്യൂട്ടുംധരിച്ച്വാർത്തവായിക്കുന്നഅവതാരകൻകന്യാസത്രീകളുടെ വേഷത്തെ പുച്ഛിക്കുകയും കന്യാസ്ത്രീ ചുരിദാർ ഇട്ടാലെന്ത് എന്ന് ചോദ്യമുയർത്തുകയും ചെയ്യുന്നതിലെ പരിഹാസ്യത തിരിച്ചറിയാൻ സാധിക്കണം. നിർഭാ
ഗ്യവശാൽ ഒട്ടേറെപ്പേർ സഭാവിരുദ്ധരുടെ കുതന്ത്രങ്ങളിൽപ്പെട്ടു തെറ്റിദ്ധരിപ്പിക്കപ്പെടുന്നുണ്ട്. അത്തരക്കാരുടെ തെറ്റിദ്ധാരണകൾ അകറ്റി അവരെ സഭയുടെ നല്ല സന്താനങ്ങളാക്കുവാൻ സഭാ സ്‌നേഹികൾ മൗനംവെടിയണം.സോഷ്യൽമീഡിയഉപയോഗിക്കുന്നവർ സഭയ്ക്കുവേണ്ടി ശബ്ദമുയർത്തുവാൻ മടികാണിച്ചുകൂടാ. എഴുതാൻഅറിയുന്നവരൊക്കെ എഴുതുകയും, പറയാൻ അറിയുന്നവരൊക്കെ പറയുകയും ചെയ്യണം. ലഭിക്കുന്ന വേദികളിൽ സഭയുടെനാവാകണം സഭാതനയർ. തെമ്മാടികളുടെ ആക്രോശങ്ങളല്ല, മാന്യന്മാരുടെ നിശ
ബ്ദതയാണ് എവിടെയും അനീതിക്കും അക്രമങ്ങൾക്കും കാരണമായിട്ടുള്ളത് എന്ന് നെപ്പോളിയന്റെ വാക്കുകൾ നമ്മെ ഓർമ്മിപ്പിക്കുന്നു (‘ഠവല ംീൃഹറ ൗെളളലൃ െമ ഹീ,േ ിീ േയലരമൗലെ ീള വേല ്ശീഹലിരല ീള യമറ ുലീുഹല, യൗ േയലരമൗലെ ീള വേല ശെഹലിരല ീള വേല ഴീീറ ുലീുഹല’).
നവോത്ഥാന നായകരായി ചമഞ്ഞ് മതവിശ്വാസങ്ങൾക്കെതിരേ കലാപമുയർത്തുന്ന ഇപ്പോഴത്തെ നിരീശ്വരവാദികളുടെയും തീവ്രവാദികളുടെയും അജണ്ട മതത്തെ നന്നാക്കൽ അല്ല നശിപ്പിക്കലാണെന്ന് നാം തിരിച്ചറിയണം. മുറിവേറ്റ വിശ്വാസികളുടെ വികാരത്തെ കലാപമാക്കി മാറ്റി രാഷ്ട്രീയനേട്ടം കൊയ്യാൻ ശ്രമിക്കുന്നവരെയും നാം കരുതിയിരിക്കണം. ഭൂരിപക്ഷമായദൈവവിശ്വാസികളെ പ്രകോപിപ്പിച്ച് കലാപം സൃഷ്ടിക്കാനും അതിൽനിന്ന് നേട്ടം കൊയ്യാനുമുള്ള ചിലരുടെ വക്രബുദ്ധിക്കനുസരിച്ച് ചരിക്കുന്ന പാവകളായി നാം മാറരുത്.
സത്യവിശ്വാസത്തെക്കുറിച്ചു പഠിച്ചും, പുതു തലമുറയെ പഠിപ്പിച്ചും, വാർത്തകളിൽ നിന്ന് നെല്ലും പതിരും വേർതിരിച്ച് സത്യം അറിഞ്ഞും മാത്രമേ നമ്മുടെ വിശ്വാസംസംരക്ഷിക്കുവാൻസാധിക്കുകയുള്ളൂ. സഭയുടെ ഞെരുക്കത്തിന്റെനാളുകളെവിശ്വാസത്തിലും പ്രാർത്ഥനയിലും ഒരുമിച്ചുനിന്നുകൊണ്ട് നമുക്ക് അതിജീവിക്കാം.

മനോരമ ന്യൂസ് ചാനലിൽ സാങ്കേതികവിദഗ്ദ്ധൻ. കാഞ്ഞിരപ്പള്ളി രൂപതയിലെ ചെറുവള്ളി ഇടവകാംഗം. മർത്തോമാ വിദ്യാനികേതനിൽനിന്നും ദൈവശാസ്ത്രത്തിൽ ഡിപ്ലോമ. സഭാവിഷയങ്ങളിൽ ആനുകാലികപ്രസിദ്ധീകരണങ്ങളിൽ എഴുതുന്നുണ്ട്.