”നമ്മുടെ കർത്താവീശോമിശിഹായുടെ കൃപയും പിതാവായ ദൈവത്തിന്റെ സ്‌നേഹവും പരിശുദ്ധാത്മാവിന്റെ സഹവാസവും നമ്മോടുകൂടെ ഉ@ായിരിക്കട്ടെ” – 1

0
658

പൗലോസ്ശ്ലീഹായുടെലേഖനങ്ങളെല്ലാംഅവസാനിക്കുന്നത് ഒരു ആശംസയോടെയാണ്. ഈ ആശംസകൾ എല്ലാ
സഭകളുടെയും കുർബാനക്രമങ്ങളിൽ ചേർത്തിട്ടുണ്ട്. ഈശോയെ മാത്രം പരാമർശിക്കുന്ന ‘കർത്താവ് നിങ്ങളോടുകൂടെ,’ ‘മിശിഹായുടെ കൃപ നിങ്ങളോടുകൂടെ’ എന്നിങ്ങനെയുള്ള ആശംസകളാണ് പലപ്പോഴും കാണുന്നത്. എന്നാൽ സീറോ മലബാർ കുർബാനയിൽ പരി. ത്രിത്വത്തെ മുഴുവനായി പരാമർശിക്കുന്ന ”നമ്മുടെ കർത്താവീശോമിശിഹായുടെ കൃപയും…” എന്ന ആശംസയാണ് ചേർത്തിരിക്കുന്നത്. ഇത് 2 കൊറിന്തോസ് 13,13-ൽ ആണ് നമ്മൾ കാണുന്നത്.
ഈ ആശംസ സീറോ മലബാർ കുർബാനയിൽ
സീറോ മലബാർ കുർബാനയിൽ ഈ ആശംസ രണ്ടുപ്രാവശ്യംആശീർവാദരൂപത്തിൽചേർത്തിരിക്കുന്നു. ഒന്നാമതായി രണ്ടാം ഗ്ഹാന്തയ്ക്ക് തൊട്ടുമുമ്പ് ഭാഷണ കാനോനയുടെ ആരംഭത്തിൽ ഇതു കാണുന്നു.
‘മിശിഹാ കർത്താവിൻ കൃപയും…’ എന്ന ഗീതമായി ഇത് ആലപിക്കാറുണ്ട്. രണ്ടാമത് വിഭജന ശുശ്രൂഷയുടെ അവസാനഭാഗത്ത് അനുരഞ്ജന കാറോസൂസായുടെ നമ്മുടെ രക്ഷകന്റെ അമൂല്യമായ ശരീരരക്തങ്ങളുടെ…” എന്നു തുടങ്ങുന്ന ഭാഗം) തൊട്ടു മുമ്പായിട്ട് ഇതു കാണുന്നു. എന്തുകൊണ്ട് ഈ പ്രത്യേക ഭാഗങ്ങളിൽ ഇത് ചേർത്തിരിക്കുന്നു എന്ന അറിയണമെങ്കിൽ നാം
പൗലോസ് ശ്ലീഹായുടെ ലേഖനങ്ങളിലൂടെ കടന്നുപോകണം. പൗലോസ് ശ്ലീഹായുടെ ലേഖനങ്ങളിൽ ഈ ആശംസകൾ കാണുന്നത് സമാധാന ചുംബനത്തിനു ശേഷമാണ്. ഉദാഹരണത്തിന്, 1 കൊറി. 16,20-24-ൽ
”നിങ്ങൾ വിശുദ്ധ ചുംബനത്താൽ പരസ്പരംഅഭിവാദനം ചെയ്യുവിൻ” എന്ന ആഹ്വാനത്തിനു ശേഷമാണ് ഈശോമിശിഹായുടെ കൃപ നിങ്ങളോടുകൂടെ ഉണ്ടായിരിക്കട്ടെ എന്ന് ആശംസിക്കുന്നത്. 2 കൊറി 13,12-13 ഭാഗത്ത് ”വിശുദ്ധ ചുംബനംകൊണ്ട്
അന്യോന്യം അഭിവാദനം ചെയ്യുവിൻ” എന്ന ആഹ്വാനത്തിനുശേഷമാണ്”കർത്താവീശോമിശിഹായുടെ കൃപയും…” എന്ന ആശംസ വരുന്നത്. ഇതേ രീതി തന്നെയാണ് പരി. കുർബാനയിലും അവലംബിച്ചി
രിക്കുന്നത്. പുരോഹിതനും ജനങ്ങളും, ജനങ്ങൾ പരസ്പരവും നടത്തുന്ന സമാധാന ആശംസയ്ക്കു ശേഷമാണ് ഈ ആശംസ/ആശീർവാദം ആദ്യമായി വരുന്നത്. രണ്ടാമത് അനുരഞ്ജന ശുശ്രൂഷ (ദൈവവുമായുള്ള രമ്യപ്പെടൽ)യുടെ അവസരത്തിലാണ് ഈ ആശംസ കടന്നുവരുന്നത്. പരി. ത്രിത്വത്തിന്റെ
കൃപയും സ്‌നേഹവും സഹവാസവും ഒക്കെ നമുക്കു ലഭിക്കുന്നത് നാം പരസ്പരവും ദൈവവുമായും അനുരഞ്ജനപ്പെടുകയും സമാധാനത്തിൽ വർത്തിക്കുകയും ചെയ്യുമ്പോഴാണ് എന്ന് ഈ ആശംസ നമ്മെ ഓർമ്മിപ്പിക്കുന്നു.
ഈആശംസയുടെകാലികപ്രസക്തിപൗലോസ്ശ്ലീഹായുടെ എല്ലാ ലേഖനങ്ങളും ഒരു ആശംസയോടെ (അനുഗ്രഹ വാക്യത്തോടെ)യാണ് അവസാനിക്കുന്നത് എന്നു പറഞ്ഞുവല്ലോ. ഇതിൽ 2 കൊറിന്തോസ് ലേഖനം മാത്രമാണ് ത്രിതൈ്വക ഫോർമുലയോടുകൂടി അവസാനിക്കുന്നത്. പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ് എന്നീ മൂന്നു ദൈവിക വ്യക്തികളെയും ഒരേ വാക്യത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത് തിരുവചനത്തിൽ വളരെ അപൂർവ്വമായിട്ടാണ്. സുവിശേഷങ്ങളിൽ ഈശോയുടെ മാമ്മോദീസ (ദനഹാ)യിൽ മൂന്നു വ്യക്തികളുടെയും സാന്നിധ്യം നമുക്ക് കാണാൻ സാധിക്കും. യോഹന്നാന്റെ സുവിശേഷത്തിൽ ഈ മൂന്നു വ്യക്തികളെയുംകുറിച്ച് ആഴമായ പ്രബോധനം നമുക്കു ലഭിക്കുന്നുണ്ട്.
ഈശോ സ്വർഗ്ഗാരോഹണത്തിനുമുമ്പ് നൽകുന്ന പ്രേഷിത കൽപനയിൽ പരി. ത്രിത്വത്തെ പ്രതിപാദിക്കുന്നുണ്ട്. ഇവയ്ക്ക് പുറമെയാണ് പൗലോസ് ശ്ലീഹാ 2 കൊറിന്തോസ് ലേഖനത്തിൽ പരി. ത്രിത്വത്തെ പരാമർശിച്ച് ആശംസ നൽകുന്നത്. പരി.ത്രിത്വത്തിലുള്ള വിശ്വാസം കർത്താവിലൂടെ വെളിപ്പെടുത്തപ്പെട്ടതും, ശ്ലീഹന്മാരും ആദിമസഭയും അടിയുറച്ച ബോധ്യത്തോടെ പിൻതുടർന്നു പോന്നിരുന്നതുമാണ്. ത്രിതൈ്വക വിശ്വാസംപിൽക്കാലത്തുള്ളസഭയുടെകണ്ടുപിടുത്തമാണ് എന്ന രീതിയിൽ യഹോവാ സാക്ഷികളും ഇസ്ലാമിക തീവ്രവാദികളും നവമാധ്യമങ്ങളിലൂടെ ക്രൈസ്തവരെ
തെറ്റിദ്ധരിപ്പിക്കാനുള്ള വ്യാപകമായ ശ്രമങ്ങൾ
ഇക്കാലത്ത് നടത്തുന്നുണ്ട്. അതുകൊണ്ടുതന്നെ പൗലോസ് ശ്ലീഹായുടെ ഈ ആശംസ വളരെ കാലിക പ്രസക്തമാണ്. ഇതു പരി. കുർബാനയിൽ നിരന്തരം ശ്രവിക്കുന്നത് വിശ്വാസികൾക്ക് ത്രിതൈ്വക ദൈവത്തിലുള്ള വിശ്വാസം ശ്ലൈഹിക പാരമ്പര്യമാണെന്നും തിരുവചനത്തിൽ അധിഷ്ഠിതമാണെന്നും ഉള്ള ബോധ്യം ഉളവാകാൻ സഹായകമാണ്.
(തുടരും)