0
469

മരണമാകുന്ന വേർപാടിൽനിന്നും ഉത്ഥാനത്തിലൂടെ ജീവാത്മാവായി തിരിച്ചുവന്ന, ഈശോമിശിഹായിലുള്ള ജീവിതമാണ് സഭാജീവിതം. ഈ സഭാജീവിതത്തെ ഉദാഹരിക്കുന്നപ്രതിരൂപമാണ്മുന്തിരിച്ചെടിയുംശാഖകളും. വി. പൗലോസിന്റെ ലേഖനങ്ങളിൽ സഭയെ ‘മിശിഹായുടെ ശരീര’മായി അവതരിപ്പിക്കുമ്പോൾ (1 കൊറി 12), യോഹന്നാൻശ്ലീഹായുടെ സുവിശേഷത്തിൽ സഭാജീവിതത്തെ ‘മുന്തിരിച്ചെടിയും ശാഖകളും’ എന്ന പ്രതിരൂപത്തിലൂടെയാണ് അവതരിപ്പിക്കുന്നത് (15,1-17). ഇപ്രകാരം മിശിഹായും സഭയും തമ്മിലുള്ള ബന്ധം അവതരിപ്പിക്കുന്നതിനെത്തുടർന്ന്, സഭയും ലോകവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും യോഹന്നാൻ പ്രതി
പാദിക്കുന്നു (15,18-27). മിശിഹായും സഭയും
തമ്മിലുള്ള ബന്ധം സ്‌നേഹത്തിന്റേതും ഐക്യത്തിന്റേതുമാണെങ്കിൽ, ലോകവും സഭയും തമ്മിലുള്ളബന്ധംവിദ്വേഷത്തിന്റെയുംപീഡനത്തിന്റെയുമാണ്.
15-ാം അദ്ധ്യായത്തെ മൂന്നു ഭാഗങ്ങളായി തിരിക്കാം
1. മുന്തിരിച്ചെടിയും ശാഖകളും എന്ന രൂപകം (15,1-6)
2. രൂപകത്തിന്റെ വിശദീകരണം (15,7-17)
3. ലോകത്തിന്റെ വിദ്വേഷം (15,18-27)
പഴയനിയമത്തിൽ ഇസ്രായേൽജനതയോടു ബന്ധപ്പെടുത്തിമുന്തിരിച്ചെടിയെയുംമുന്തിരിത്തോട്ടത്തെയും കുറിച്ചുള്ള പരാമർശങ്ങളുണ്ട്. ദൈവജനമായ ഇസ്രായേലിനെമുന്തിരിച്ചെടിയുംമുന്തിരിത്തോട്ടവുമായും ദൈവത്തെ കൃഷിക്കാരനുമായും സങ്കീർത്തനങ്ങളിലും പ്രവാചകഗ്രന്ഥങ്ങളിലും അവതരിപ്പിക്കുന്നുണ്ട്
(സങ്കീ 80,8-15; ഏശ 27,2-6; ജറെ 5,10; ഹോസി
10,1). ദൈവജനത്തോടുള്ള ദൈവത്തിന്റെ സ്‌നേഹബന്ധത്തെ തന്റെ മുന്തിരിത്തോപ്പിനോടുള്ള ദൈവത്തിന്റെ സ്‌നേഹഗാനമായും (ഏശ 5,1-7), മുന്തിരിത്തോപ്പിനെക്കുറിച്ചുള്ള ദൈവത്തിന്റെ വിലാപമായും (ജറെ 2,11)പഴയനിയമംചിത്രീകരിക്കുന്നു. ഈ പശ്ചാത്തലത്തിലാണ് ഈശോയുംശിഷ്യരും തമ്മിലുള്ള, മിശിഹായും സഭയുംതമ്മിലുള്ള, ബന്ധം ഉദാഹരിക്കുവാൻ മുന്തിരിച്ചെടിയും ശാഖകളും എന്ന രൂപകംഈശോ ഉപയോഗിക്കുന്നത്.
ഈശോമിശിഹായുമായുള്ള സജീവബന്ധം
ക്രൈസ്തവജീവിതത്തിൽ ഈശോമിശിഹായിലുള്ള വിശ്വാസവും അവിടുത്തോടുള്ള പ്രതിബദ്ധതയും സജീവമായിരിക്കണം,അഥവാ,ഫലംപുറപ്പെടുവിക്കുന്നതായിരിക്കണം. ഈശോമിശിഹായിലുള്ള വിശ്വാസവും അതിനനുസൃതമായ പ്രവൃത്തികളുമാണ് നമ്മെ മുന്തിരിച്ചെടിയാകുന്ന മിശിഹായുടെ സജീവശാഖകളാ
ക്കുന്നത്. ഇവിടെ പ്രവൃത്തികൾ എന്നു പറയുന്നത് വചനാധിഷ്ഠിതമായ ജീവിതത്തിൽ നിന്നുളവാകുന്ന പ്രവൃത്തികളാണ് (15,7-8). ദൈവത്തിന്റെ കല്പനകൾ പാലിക്കുന്ന ജീവിതമാണ് മുന്തിരിച്ചെടിയുടെ
ഫലം പുറപ്പെടുവിക്കുന്ന ശാഖയായി വർത്തിക്കുന്നത്. ഈ സന്ദർഭത്തിൽ എടുത്തുപറയുന്നത് ഈശോയുടെ പുതിയ കല്പനയുടെ അനുസരണമാണ് (15,12.17). ഈശോയെപ്പോലെ സ്‌നേഹിക്കണമെങ്കിൽ ഈശോ
യുടെ ജീവചൈതന്യം അഥവാ അരൂപിശിഷ്യരെ ശക്തിപ്പെടുത്തണം. അല്ലെങ്കിൽഅവരിലുള്ള സ്വാർത്ഥപരവും മാനുഷികവുമായ പ്രവർത്തനങ്ങളെ അതിജീവിച്ച് പരസ്പരം സ്‌നേഹിക്കാൻ അവർക്കു സാധിക്കുകയില്ല. ഇങ്ങനെ നല്ല ഫലങ്ങൾ
പുറപ്പെടുവിക്കുന്ന ശാഖകളായി വർത്തിക്കുമ്പോൾ കൃഷിക്കാരനായ പിതാവിന്റെവെട്ടിയൊരുക്കൽ നടക്കും. ഈ വെട്ടിയൊരുക്കൽ വചനത്തിലൂടെയാണ് നടക്കുന്നത് (15,3). വചനാധിഷ്ഠിത ജീവിതത്തിലൂടെ നിരന്തര വിശുദ്ധീകരണം നടക്കുന്നതുവഴിയായി സ്‌നേഹത്തിന്റെ സത്ഫലങ്ങൾ പുറപ്പെടുവിക്കുന്ന മിശിഹായിലുള്ള ജീവിതം നയിക്കുവാൻ നമുക്കു കഴിയും.
മിശിഹായിലുള്ള ജീവിതത്തിന്റെ വിവിധ വശങ്ങളാണ് ഈ വാക്യങ്ങളിൽ വിശദീകരിക്കുന്നത്. പ്രധാനമായും നാലു കാര്യങ്ങളാണ് ഈ വിശദീകരണത്തിൽ കാണുന്നത്: 1. പരസ്പര സഹവാസം (15,7-8.16-17); 2. പ്രാർത്ഥന കേൾക്കുമെന്ന ഉറപ്പ് (15,7.16); 3. കല്പനകൾ പാലിച്ച് സ്‌നേഹത്തിൽ നിലനില്ക്കുന്ന ജീവിതം (15,10.12-14); 4. യഥാർത്ഥ സന്തോഷം (15,11).
1. പരസ്പര സഹവാസം (15,7-8.16-17)
മിശിഹായിലുള്ളജീവിതംപരസ്പരസഹവാസമുൾക്കൊള്ളുന്ന ജീവിതമാണ്. ഈശോ അരൂപിയായതുകൊണ്ട് മനുഷ്യരിൽ കടന്നുവരാനും അവരിൽ വസിക്കാനും
ഈശോയ്ക്കു സാധിക്കും. അതുകൊണ്ട് ഈശോയുടെ ഈ സാന്നിദ്ധ്യത്തെക്കുറിച്ചുള്ള അവബോധം വളർത്തിയെടുത്ത്, പരസ്പര സഹവാസത്തിൽ നിരന്തരം ജീവിക്കുവാൻ സാധിക്കണം. ഇത് ഒരുസ്‌നേഹബന്ധമായി വളരേണ്ടതാണ്. ”നിങ്ങൾ എന്റെ സ്‌നേഹത്തിൽ നിലനില്ക്കുവിൻ” (15,9) എന്ന വാക്കുകൾ ഇതാണ് വ്യക്തമാക്കുന്നത്. ഈശോയുടെ സ്‌നേഹം സ്വീകരിച്ച്, അതിനു സ്‌നേഹത്തോടെ പ്രത്യുത്തരിച്ച്, ദൈവസ്‌നേഹത്തിന്റെയും പരസ്‌നേഹത്തിന്റെയും ജീവിതം നയിക്കുവാൻ നമുക്കു കഴിയണം.
2. പ്രാർത്ഥന കേൾക്കുമെന്ന ഉറപ്പ് (15,7.16)
ദൈവവുമായുള്ള ആഴത്തിലുള്ള ബന്ധവും സഹവാസവും നമ്മുടെ പ്രാർത്ഥന കേൾക്കുമെന്നുള്ള ഉറപ്പുനല്കുന്നു. ഈശോയ്ക്ക് പിതാവായ ദൈവവുമായുള്ള ബന്ധം ഇപ്രകാരമുള്ളതായിരുന്നു: ”പിതാവിന്റെ മടിയിലിരിക്കുന്ന ഏകജാതൻ” (1,18) എന്നാണ് യോഹന്നാൻ ഈശോയെ വിശേഷിപ്പിക്കുന്നത്. പിതാവു
മായുള്ള തന്റെ സ്‌നേഹബന്ധം, തന്റെ പ്രാർത്ഥന പിതാവു കേൾക്കുമെന്ന ഉറപ്പ് ഈശോയ്ക്കു നല്കി (11,41-42). അതുപോലെ ഈശോയുമായുള്ള സഹവാ
സവും സ്‌നേഹബന്ധവും നമ്മുടെ പ്രാർത്ഥന ദൈവം കേൾക്കുമെന്ന ഉറപ്പ് നമുക്കുനല്കുന്നു.
3. കല്പനകൾ പാലിച്ച് സ്‌നേഹത്തിൽ നിലനില്ക്കുന്ന ജീവിതം (15,10.12-14)
കല്പനകൾ പാലിക്കണമെന്ന് ആഹ്വാനം ചെയ്യുന്ന ഈശോ, പാലിക്കേണ്ടകല്പന ഏതാണെന്നും വ്യക്തമാക്കുന്നുണ്ട്. പരസ്പര സ്‌നേഹത്തിന്റെ കല്പന
യാണത് (15,12). സ്‌നേഹിക്കുന്നവരുടെ ഹിതത്തോടും മനസ്സിനോടുമുള്ള ഐക്യമാണ് യഥാർത്ഥ ഐക്യം. പരസ്‌നേഹത്തിലൂടെയാണ് ഈ ഐക്യം പ്രാവർത്തികമാക്കേണ്ടത്. സ്‌നേഹമായിരിക്കണം ക്രൈസ്തവസമൂഹത്തിന്റെ മുഖമുദ്ര. മറ്റു സമൂഹങ്ങളിൽനിന്നുള്ള സഭയുടെ വ്യതിരിക്തത പ്രകടമാകേണ്ടതുംഈസ്‌നേഹജീവിതത്തിലൂടെയാകണം.
4. യഥാർത്ഥ സന്തോഷം (15,11)
ഈശോയുമായുള്ള ഒരുവന്റെ ഐക്യത്തിന്റെയും സഹവാസത്തിന്റെയുംആത്യന്തികലക്ഷ്യംസന്തോഷമണ്: ”ഇതു ഞാൻ നിങ്ങളോടു പറഞ്ഞത് എന്റെ സന്തോഷം നിങ്ങളിൽ കുടികൊള്ളാനും
അപ്രകാരം നിങ്ങളുടെ സന്തോഷം പൂർണ്ണമാകാനുംവേണ്ടിയാണ്” (15,11). ക്രിസ്തീയ
ജീവിതത്തിന്റെ ലക്ഷ്യംതന്നെ ഈശോയുടെ ഈ സന്തോഷം സ്വന്തമാക്കുക എന്നതാണ്. സഭാകൂട്ടായ്മയുടെ ലക്ഷ്യം ആത്യന്തികമായി ത്രിതൈ്വക ദൈവവുമായുള്ളകൂട്ടായ്മാനുഭവമാണെന്നും,തതഫലമായി അവർ ദിവ്യമായ ഒരു സന്തോഷത്തിൽ പങ്കാളികളാകുന്നുവെന്നും യോഹന്നാൻ തന്റെ ലേഖനത്തിൽ പറയുന്നുമുണ്ട് (1 യോഹ 1,1-4).
ഈശോയോടുള്ള സ്‌നേഹം ലോകത്തിന്റെ വിദ്വേഷത്തിനു കാരണമായിത്തീരും. ഈ വചനഭാഗത്തിന്റെ ചരിത്രപരമായ പശ്ചാത്തലം ആദിമസഭയിൽ അനുഭവവേദ്യമായ മതപീഡനമാണ്. ആദിമസഭയ്ക്ക് യഹൂദനേതാക്കന്മാരുടെയും റോമൻ ഭരണാധികാരികളുടെയും ഭാഗത്തുനിന്ന് പീഡനങ്ങളുണ്ടായി.ഈശോയിൽവിശ്വസിക്കുന്നവരോടുള്ളഈലോകത്തിന്റെഎതിർപ്പ്സഭയുള്ളിടത്തോളംകാലം സഭയ്ക്ക് അനുഭവപ്പെടുന്ന ഒരു പ്രതിഭാസമാണ്.
ക്രൈസ്തവൻ: ലോകത്തിന്റേതല്ലാത്തവൻ
(15,18-19): ലോകത്തിന്റെ വിദ്വേഷം വിശ്വാസികൾക്ക് അനുഭവപ്പെടുന്നതിന്റെ കാരണം അവർ ലോകത്തിന്റേതല്ല എന്നതാണ്; ദൈവം അവരെ ലോകത്തിൽനിന്നും തിരഞ്ഞെടുത്ത് സ്വന്തമാക്കി എന്നതാണ്. ലോകത്തിന്റേതാകുക, ദൈവത്തിന്റേതാകുക എന്നെല്ലാം പറയുന്നതിന്റെ അർത്ഥം ലോകത്തിന്റെ അല്ലെങ്കിൽ ദൈവത്തിന്റെ ആദർശങ്ങൾക്കനുസൃതമായി ജീവിക്കുക, ലോകത്തിന്റെ അല്ലെങ്കിൽ ദൈവത്തിന്റെ ചൈതന്യം ഉൾക്കൊള്ളുക, ലോകത്തോട് അല്ലെങ്കിൽ ദൈവത്തോട് പ്രതിബദ്ധത പുലർത്തുക എന്നൊക്കെയാണ്. ഇവ പരസ്പര വിരുദ്ധമാകയാൽഒരാൾക്ക്ഒരേസമയംലോകത്തിന്റെയും ദൈവത്തിന്റെയും ആയിരിക്കാൻ സാദ്ധ്യമല്ല. അതുകൊണ്ട് ദൈവത്തിന്റേതായ വിശ്വാസികൾക്ക് വിശ്വാസമില്ലാത്തവരിൽനിന്നും എപ്പോഴും എതിർപ്പുകൾ ഉണ്ടായിക്കൊണ്ടിരിക്കും.
ലോകത്തിന്റെ ഉത്തരവാദിത്വം (15,21-25):
ലോകത്തിന്റെ പാപാവസ്ഥയ്ക്ക് ലോകം തന്നെയാണ് ഉത്തരവാദി. കാരണം, ഈശോയെയും അവിടുത്തെ അനുയായികളെയും തിരിച്ചറിയുവാനും അംഗീകരി
ക്കുവാനുമുതകുന്ന അടയാളങ്ങൾ ഈശോ
നല്കിയിട്ടുണ്ട്; എപ്പോഴും നല്കിക്കൊണ്ടിരിക്കുകയും ചെയ്യും. ഈശോ പരസ്യജീവിതകാലത്ത് ചെയ്ത അത്ഭുതങ്ങളും പ്രബോധനങ്ങളുമായിരിക്കണം ഇവിടെ പരാമർശിക്കപ്പെടുന്നത്. അവ ആയിരിക്കുന്ന വിധത്തിൽ തിരിച്ചറിയാൻ കഴിയാതെ പോയതുകൊണ്ടാണ് ഈശോയെ സ്വീകരിക്കുന്നതിൽ യഹൂദർ പരാജയപ്പെട്ടത്. എല്ലാ മനുഷ്യരുടെയും കാര്യത്തിൽ എല്ലാക്കാലത്തും സംഭവിക്കാവുന്ന അപകടത്തെയാണ് ഇവിടെ സൂചിപ്പിക്കുന്നത്.
സഭ: മിശിഹായ്ക്കു സാക്ഷ്യം വഹിക്കുന്ന സമൂഹം (15,26-27)
സഭയിൽ പ്രവർത്തിക്കുന്ന പരിശുദ്ധാ
ത്മാവിന്റെ ഒരു പ്രവർത്തനമാണ് മിശിഹായ്ക്കു സാക്ഷ്യം വഹിക്കുക എന്നുള്ളത്. മിശിഹായിലുള്ള വിശ്വാസം ജീവിക്കുമ്പോൾ, ലോകത്തിന്റെ ഭാഗത്തു
നിന്നും എതിർപ്പും പീഡനങ്ങളും ഉണ്ടാകും.
അപ്പോൾ വിശ്വാസത്തിൽനിന്നും വ്യതിചലിക്കാതെ മിശിഹായ്ക്കു സാക്ഷ്യം വഹിക്കുവാൻ പരിശുദ്ധാത്മാവ് അവരെ ശക്തിപ്പെടുത്തും. ”ആരംഭംമുതൽ എന്നോടു
കൂടെയുള്ളവരായതുകൊണ്ട് നിങ്ങളും സാക്ഷ്യം നല്കും” (15,27) എന്നു പറയുന്നത് സഭാജീവിതത്തിലൂടെ വിശ്വാസികൾ സ്വന്തമാക്കുന്ന മിശിഹാനുഭവത്തെയാണ് സൂചിപ്പിക്കുന്നത്. ആ മിശിഹാനുഭവം സാക്ഷ്യം നല്കാൻ അവരെ ബലപ്പെടുത്തും.
ചോദ്യങ്ങൾ
1. മുന്തിരിച്ചെടിയും ശാഖകളും എന്ന രൂപകം മിശിഹായും വിശ്വാസികളും തമ്മിലുള്ള ബന്ധത്തെ എപ്രകാരം വിശദീകരിക്കുന്നു?
2. മിശിഹായിലുള്ള ജീവിതത്തിന്റെ ഏതെല്ലാം വശങ്ങളാണ് ഈ സുവിശേഷഭാഗം എടുത്തുപറയുന്നത്?
3. സഭയും ലോകവും തമ്മിലുള്ള വിപരീത നിലപാടിനെ നാം എങ്ങനെ മനസ്സിലാക്കുന്നു?
4. വിശ്വാസം ജീവിക്കുന്നതിന് എതിർ
പ്പുകളുണ്ടാകുമ്പോൾ അവയെ വിശ്വാസികൾ എപ്രകാരം നേരിടണം?