സംരക്ഷിക്കാനായി വന്ന് അപമാനിച്ചവർ

0
664

കന്യാസ്ത്രീകൾക്ക് നീതി ലഭ്യമാക്കാൻ എന്നുപറഞ്ഞ് നടത്തിയസമരംസഭയിലെപവിത്രമായസന്ന്യാസത്തെയും
വിശുദ്ധമായ ശുശ്രൂഷയെയും ആത്മീയരംഗത്തെയും മുഴുവനായി അപമാനിച്ചപ്പോൾ നേടിയെടുത്തത് നീതി തന്നെയാണോ എന്നചോദ്യം പ്രസക്തമായി തുടരുന്നു. കന്യാസ്ത്രീകളെ സംരക്ഷിക്കാനായി വന്നവർ
കേരളീയസമൂഹത്തിന് കന്യാസ്ത്രീകളെക്കുറിച്ച് നൽകിയ ചിത്രം അഭിമാനകരമായിരുന്നോ അപമാനകരമായിരുന്നോ?ഈ സമരത്തിനുശേഷം, നാടിനു നന്മ മാത്രംചെയ്ത് ജീവിക്കുന്ന, ചാനൽ ചർച്ചകൾ
കേൾക്കാൻ സമയമില്ലാത്ത, പ്രാർത്ഥനയിലും ശുശ്രൂഷയിലും മുഴുകുന്ന നമ്മുടെകന്യാസ്ത്രീകൾ പൊതുനിരത്തുകളിൽ പരിഹാസ ശരങ്ങളിലൂടെ ആക്ഷേപിക്കപ്പെടുമ്പോൾ വിജയിച്ചത് കന്യാസ്ത്രീകളുടെ അവകാശ പോരാട്ടം ആണോ? സമൂഹത്തിൽ ഏറ്റവും കരുത്തേറിയ ശുശ്രൂഷകൾ ആരോഗ്യ, വിദ്യാഭ്യാസ, കാരുണ്യരംഗങ്ങളിൽ ചെയ്യുന്ന കന്യാസ്ത്രീകളെഅബലകളും പീഡിപ്പിക്കപ്പെട്ടവരും അടിച്ചമർത്തപ്പെട്ടവരും ആയി ചിത്രീകരിച്ച് വിശുദ്ധമായ ബ്രഹ്മചര്യത്തെ മസാല കൂട്ടുകളോടെ മത്സരിച്ച് അവതരിപ്പിച്ച ചർച്ചക്കാരും പന്തൽ പ്രസംഗക്കാരും സ്ത്രീത്വത്തെ അപമതിക്കുകയായിരുന്നില്ലേ?
സഭ അനീതിയെ വെള്ള പൂശുന്നു?
അബലകൾക്ക് നീതി നിഷേധിച്ച് പ്രബലർക്ക് സംരക്ഷണം ഒരുക്കുന്നതാണ് സഭ എന്നുള്ള പ്രചാരണം വളരെ പെട്ടെന്ന് സാധാരണ ജനങ്ങളിലേക്ക് എത്തി. ജനത്തിന്റെ നീതിബോധത്തെ കബളിപ്പിച്ച് ഉണർത്തിയപ്പോൾ മറന്നുപോയത് വലിയ യാഥാർത്ഥ്യങ്ങളായിരുന്നു. സംതൃപ്തിയോടെയും സന്തോഷത്തോടെയും അഭിമാനബോധത്തോടെയും ശുശ്രൂഷചെയ്യുന്ന സിസ്റ്റേഴ്‌സിനെയും വൈദീകരെയും ഒറ്റപ്പെട്ട അപചയങ്ങളുടെ പേരിൽ പുകമറയിൽ ആക്കി സന്ന്യാസിനിയാകാൻ എത്തുന്ന കാലം മുതൽ പരമാവധി വളർത്തി പഠിപ്പിക്കാവുന്നതിന്റെ പരമാവധി പഠിപ്പിച്ച്, ഉന്നത സ്ഥാപനങ്ങളിലേക്ക് കൈപിടിച്ചുയർത്തുന്ന സഭാസമൂഹത്തെ എത്ര പെട്ടെന്നാണ് (ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ) അപമാനിക്കുവാൻ ചിലർ ഒരുങ്ങി പുറപ്പെട്ടത്. എല്ലാ വിഭാഗം ജനങ്ങളുടെയും നീതിക്കുവേണ്ടി നിലകൊണ്ട പാരമ്പര്യമാണ് സഭയ്ക്കുള്ളത്. കേരളീയ സമൂഹത്തിൽ ഇത്രമാത്രം സ്വാതന്ത്ര്യവും മനുഷ്യാവകാശങ്ങളും നീതിയും നിലനിൽക്കുന്നുണ്ടെങ്കിൽ അതിലേക്ക് നയിച്ചത് കോടിക്കണക്കിന് വിദ്യാർത്ഥികൾക്ക് ഇക്കാലമത്രയും മൂല്യാധിഷ്ഠിത വിദ്യാഭ്യാസം നൽകിയ ക്രൈസ്തവ വിദ്യാലയങ്ങൾ ആണെന്ന് നിസ്സംശയം പറയാൻ കഴിയും. അനീതി പ്രവർത്തിക്കുന്നുവെന്ന് ബോധ്യമുള്ളവരെ പദവികളിൽ നിന്നും ശുശ്രൂഷാ മേഖലകളിൽനിന്നും മാറ്റിനിർത്തി അവർക്ക് അനുതാപത്തിന് അവസരം ഉണ്ടാക്കാനാണ് സഭ ശ്രദ്ധിക്കുന്നത്. എന്നാൽ കുറ്റം ആരോപിക്കപ്പെട്ടു എന്നതുകൊണ്ടുമാത്രം വ്യക്തികളെ ക്രൂശിക്കുവാൻ സഭയുടെ പിന്തുണ പ്രതീക്ഷിക്കരുത്. സഭ അനീതിക്ക് കൂട്ടുനിന്നു എന്ന് ആരോപിക്കപ്പെടുന്ന വേളകളിൽ സഭയ്ക്ക് പലപ്പോഴും വിശദീകരണങ്ങൾ ഇല്ലാതെ പോകുന്നത് എതിർപ്പ് പ്രകടിപ്പിക്കുന്നവരുടെ സ്വകാര്യത സംരക്ഷിക്കേണ്ടത് കടമയായി കരുതുന്നതുകൊണ്ടാണ്. സഭ ഏറെ അപഹസിക്കപ്പെട്ട ഒരു കേസിൽ കുറ്റാരോപിതനായ ഒരു വൈദികനെ അടുത്തനാളുകളിൽ കോടതി പ്രതിസ്ഥാനത്തുനിന്ന് നീക്കി. അതിനെ അംഗീകരിക്കുവാൻ എത്ര മാധ്യമങ്ങൾ തയ്യാറായി? ഒരാളെ അറസ്റ്റ് ചെയ്യുമ്പോൾ നീതിന്യായ
വ്യവസ്ഥയുടെ വിജയമെന്ന് വാഴ്ത്തുന്നവർ അയാളെ വെറുതെ വിടുമ്പോൾ പണത്തിന്റെ സ്വാധീനം എന്ന് പറഞ്ഞ് ആക്ഷേപിക്കുന്ന രീതി നീതിവ്യവസ്ഥയെ തന്നെ തിരസ്‌കരിക്കുന്നതിനു തുല്യമല്ലേ? വർഷങ്ങളുടെ അപമാനത്തിനുംസമൂഹമധ്യത്തിലെഒറ്റപ്പെടുത്തലുകൾക്കും ശേഷം നിരപരാധിയെന്ന് തെളിയുമ്പോൾ പരാജയ
പ്പെടുന്നത് മനുഷ്യത്വം തന്നെയല്ലേ? അയാളെ
തെരുവു നായയെ പോലെ കരുതി കൂകിവിളിച്ച ജനങ്ങൾക്കും ആ കൂക്കുവിളി സംഘടിപ്പിച്ച നിക്ഷിപ്ത താല്പര്യക്കാർക്കും ഓരോ തെളിവും തങ്ങൾക്ക് ഇഷ്ടമുള്ളതുപോലെ വളച്ചൊടിച്ച ചാനൽ ചർച്ചക്കാർക്കും
സ്വാർത്ഥതാൽപര്യങ്ങൾക്ക് അപ്പുറത്ത് മനു
ഷ്യ നന്മയും നീതിയും ഒന്നും പ്രധാനപ്പെട്ടതല്ല എന്നല്ലേ തെളിയുന്നത്? നഷ്ടപ്പെടുന്ന ജീവിതങ്ങൾ തിരിച്ചു കൊടുക്കുവാൻ ആവില്ലെങ്കിൽ പരമാവധി നീതി ആദരവോടെ നിർ
വ്വഹിക്കുവാനുള്ള സാഹചര്യമല്ലേ സജ്ജമാക്കേണ്ടത്.
തുടരും…