വിശുദ്ധ ഡോൺ ബോസ്‌കോ

0
1306

ലോകം മുഴുവൻ പടർന്നു പന്തലിച്ചു നിൽക്കുന്ന സലേഷ്യൻ സഭയുടെ സ്ഥാപകനാണ് വിശുദ്ധ ഡോൺ ബോസ്‌കോ അഥവാ ജോൺ ബോസ്‌കോ. യുവജനങ്ങളുടെ ആവേശമായ ഈ വിശുദ്ധൻ ഇന്നും ജനഹൃദയങ്ങളിൽ ഒരു സജീവ സാന്നിദ്ധ്യമാണ്. ”ചീത്തക്കുട്ടികൾ എന്നൊരു കൂട്ടരില്ല” എന്നു വിശ്വസിച്ച ഈപുണ്യവാൻചുണ്ടിൽസദാപുഞ്ചിരിയുംഫലിതവുമായി ചുറ്റി സഞ്ചരിച്ചു. ഇന്ദ്രജാലം കൊണ്ടെന്നപോലെ സ്‌നേഹം കൊണ്ട് അദ്ദേഹം ഹൃദയങ്ങളെ കീഴടക്കി. ശ്ലൈഹിക തീക്ഷ്ണത കൊണ്ടു ജ്വലിച്ച ഈ അസാധാരണ വൈദികനെ ഒരു വന്ദനീയനായി (ഇീിളലീൈൃ) സഭ ആദരിക്കുന്നു. രക്തം ചിന്താതെ വിശ്വാസത്തിനു വേണ്ടി സഹിക്കുകയും പ്രവർത്തിക്കുകയും ചെയ്തവരാണ് വന്ദനീയർ.
ജനനം, ബാല്യം
1815 ഓഗസ്റ്റ് 16-ാതീയതിഇറ്റലിയിലെകാസ്റ്റൽനുവോവോ (ഇമേെലഹിൗീ്ീ) എന്ന സഥലത്ത് ജോൺ ജനിച്ചു. ഒരു വലിയ വ്യവസായനഗരമായ ടൂറിന് (ഠൗൃശി) സമീപ
മായിരുന്നു ഈ പ്രദേശം. കുടുംബം ദരിദ്രമായിരുന്നു. ”ദരിദ്രരേ,നിങ്ങൾഭാഗ്യവാന്മാർ”എന്നഗിരിപ്രഭാഷണത്തിലെ പ്രഥമ വാഗ്ദാനം ഈ കുടുംബത്തിന്റെ കാര്യത്തിൽ നിറവേറി.
പിതാവായ ഫ്രാൻസിസ് ബോസ്‌കോ 33-ാമത്തെ വയസ്സിൽ മരിച്ചു. അന്ന് ജോണിന് രണ്ടു വയസ്സുണ്ട്. അമ്മയായ മാർഗ്ഗരറ്റിന് 29 വയസ്സും. ഭർത്താവിന്റെ അമ്മ, അദ്ദേഹത്തിന്റെ ആദ്യവിവാഹത്തിലെ
മകൻ ആന്റണി, തന്റെ തന്നെ മക്കളായ ജോസഫ്, ജോൺ എന്നിവരുൾപ്പെടെ 5 പേരെപോറ്റേണ്ട ഭാരം ആ യുവവിധവയുടെ തോളിലായി. എന്നാൽ മാർഗ്ഗരറ്റ് നിരാശാഭരിതയായില്ല.ദൈവത്തിൽപ്രത്യാശയർപ്പിച്ചുകൊണ്ട് അവൾ നിരന്തരം കഠിനമായി അദ്ധ്വാനിച്ചു. നിലമുഴുക, വിതയ്ക്കുക, കൊയ്യുക, കാലികളെ വളർത്തുക എന്നിവയെല്ലാം മടികൂടാതെ അവൾ ചെയ്തു. പിൽക്കാലത്ത് ”മമ്മാ മാർഗ്ഗരറ്റ്” എന്നറിയപ്പെട്ട പുണ്യചരിതയായ ആ വനിതാരത്‌നമാണ് ജോണിനെ ദൈവഭക്തിയിലും സ്‌നേഹത്തിലും വളർത്തിയത്.

ജോണിന്റെ ഒരു സ്വപ്നം

”സ്വപ്നം ചിലർക്കു ചില കാലമെത്തിടും” എന്നൊരു ചൊല്ലുണ്ടല്ലോ. ബൈബിളിലെ പല ദൈവനിർദേശങ്ങളും സ്വപ്നരൂപത്തിലായിരുന്നുവെന്നത് നമുക്ക് ഓർക്കാം. ഒമ്പതാമത്തെ വയസ്സിൽ ജോണിന് ഒരു സ്വപ്നമുണ്ടായി. തന്റെ ചുറ്റും കുട്ടികൾ കൂടി നിൽക്കുന്നതും, അവരെ നന്മതിന്മ പഠിപ്പിക്കാൻ ഒരു ദിവ്യപുരുഷൻ ആവശ്യപ്പെടുന്നതും, സൗന്ദര്യവതിയായ ഒരു വനിത എല്ലാം സൂക്ഷിച്ചു കൊണ്ടിരിക്കുന്നതുമായിരുന്നു സ്വപ്നദർശനം. അസാധാരണമായ ഈ കാഴ്ച തന്റെ അമ്മയോടു വിവരിച്ചു പറഞ്ഞു. മകൻ ഒരു വൈദികനാകുമെന്നായിരുന്നു ഭക്തയായ അമ്മയുടെ നിഗമനം. വർഷങ്ങൾക്കു ശേഷം ജോണിന്റെ ജീവിതത്തിൽ ഈ സ്വപ്നംസാക്ഷാൽക്കരിക്കപ്പെട്ടുവല്ലോ!
വിദ്യാഭ്യാസം, പൗരോഹിത്യംകുടുംബത്തിലെ ദാരിദ്ര്യം നിമിത്തം വളരെ കഷ്ടപ്പെട്ടാണ് ജോൺ പഠിച്ചത്. ജോണിനേക്കാൾ ആറേഴു വയസ്സു കൂടുതലുണ്ടായിരുന്ന ആന്റണിക്ക് അനുജന്റെ വായനയും പഠനവും ഇഷ്ടമായിരുന്നില്ല. അവന്റെ ഉപദ്രവങ്ങളെ ജോൺ ക്ഷമാ
പൂർവ്വം സഹിച്ചതല്ലാതെ പ്രതികാരം ചെയ്യാൻ
ശ്രമിച്ചില്ല. പുണ്യചരിതനും ആർദ്രഹൃദയ
നുമായിരുന്ന ഇടവകവികാരി ഡോൺ ജോസഫ് കഫാസോ ജോണിന്റെ പഠനത്തെസഹായിച്ചു. ഇന്ന് ഫാദർ കഫാസോ വിശുദ്ധരുടെ പട്ടികയിലാണ്. ഒരു പുണ്യവാനെ സഹായിച്ച മറ്റൊരു പുണ്യവാൻ! 1741 ജൂൺ
5-ാം തീയതി (26-മത്തെവയസ്സിൽ)ജോൺവൈദികനായി. പിന്നീടുള്ളഅദ്ദേഹത്തിന്റെജീവിതംസംഭവബഹുലമായിരുന്നു.
ബാലനഗരം (ആീ്യ െഠീംി)
അമ്മയുടെ സഹായത്തോടെ കുട്ടികൾക്കായി അദ്ദേഹം ഒരു ഭവനം ആരംഭിച്ചു.ഇതായിരുന്നു ഡോൺ ബോസ്‌കോയുടെ ബാലനഗരം. അവിടെ 80-ൽ അധികം കുട്ടികൾ താമസമാക്കി. ഒരു ഇടവകയുടെ അതിർത്തികളിൽ ഒതുങ്ങുന്നതായിരുന്നില്ല അദ്ദേഹത്തിന്റെ പ്രവർത്തനം. തെരുവുതെണ്ടികളായി നടന്നിരുന്ന കുട്ടികളെ അദ്ദേഹം മര്യാദക്കാരാക്കി. അങ്ങനെ അദ്ദേഹത്തിന്റെ ബാല്യകാല സ്വപ്നം ഫലമണിഞ്ഞു തുടങ്ങി.
സലേഷ്യൻ സഭ
വിശുദ്ധ ഫ്രാൻസിസ് സെയിൽസിന്റെ (ട.േ എൃമിരശ െടമഹല)െ ഭക്തനായിരുന്ന ഫാദർ ജോൺ 1854 ജനുവരി 26-ാം തീയതി അദ്ദേഹത്തിന്റെ പേരിനോടു ബന്ധപ്പെടുത്തി സലേഷ്യൻ സഭ (ടമഹലശെമി ഛൃറലൃ) സ്ഥാപിച്ചു.21 കൊല്ലങ്ങൾ കഴിഞ്ഞ് അദ്ദേഹം സ്ത്രീ
കൾക്കായി ”ക്രിസ്ത്യാനികളുടെ സഹായമായ മറിയത്തിന്റെ പുത്രികൾ” (ഉമൗഴവലേൃ െീള ങമൃ്യ, ഒലഹു ീള ഇവൃശേെശമി)െ എന്നൊരു സഭയും സ്ഥാപിച്ചു. ഡോൺ ബോസ്‌കോ മരിക്കുമ്പോൾ സലേഷ്യൻ സഭയിൽ 768 അംഗങ്ങളാണുണ്ടായിരുന്നത്. 1975-ൽ അദ്ദേഹത്തിന്റെ മക്കൾ 72 രാജ്യങ്ങളിലായി മുപ്പതിനായിരത്തോളമായി.ടൂറിനിലെ ഓററ്ററി (ഛൃമീേൃ്യ ീള ഠൗൃശി) ഈ ഓററ്ററിസലേഷ്യൻസിനുള്ള സെമിനാരി മാത്രമായിരുന്നില്ല. അത് യുവജനങ്ങളുടെ സ്വഭാവരൂപവൽക്കരണത്തിനുള്ള ഒരു വേദിയും കൂടിയായിരുന്നു. 1950 -ൽവിശുദ്ധനെന്ന് നാമകരണം ചെയ്യപ്പെട്ട ഡോമിനിക് സാവിയോ ഈ ഓററ്ററിയിലെ അംഗമായ ആദ്യകാല സലേഷ്യൻസിൽ ഒരാളായിരുന്നു. മാലാഖയെപ്പോലുള്ളഈബാലൻഡോൺബോസ്‌കോയുടെ കണ്ണിലുണ്ണിയായിരുന്നു.
മറ്റു സേവനങ്ങൾ
ഒരു വലിയ പ്രതിഭാശാലിയും ക്രാന്തദർശിയുമായിരുന്നു ഡോൺ ബോസ്‌കോ. അപാരമായ ബുദ്ധിശക്തിയും അസാധാരണമായ ഓർമ്മശക്തിയും കൊണ്ട് അനുഗൃഹീതനായിരുന്നു അദ്ദേഹം. വികൃതിക്കുട്ടികളെ സുകൃതികളാക്കി മാറ്റുക മാത്രമായിരുന്നില്ല അദ്ദേഹത്തിന്റെ സേവനം. 1789-ലെ ഫ്രഞ്ചുവിപ്ലവം, 1760-ൽ ആരംഭിച്ച വ്യവസായവിപ്ലവം എന്നിവ കൊണ്ട് തളർന്നിരുന്ന തൊഴിലാളികളുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും സമുദ്ധാരണത്തിനായി വിശുദ്ധൻ പരിശ്രമിച്ചു. കാൾ മാർക്‌സ് ”ദാസ് ക്യാപിറ്റൽ” (ഉമ െഇമുശമേഹ) എഴുതിക്കൊണ്ടിരുന്ന കാലത്ത് തൊഴിലാളികളുടെ അവസ്ഥ മെച്ചപ്പെടുത്തുന്നതിനു വേണ്ടി അദ്ദേഹം വളരെയേറെ അദ്ധ്വാനിച്ചു. തൊഴിൽരഹിതർക്കു തൊഴിൽ കണ്ടെത്താനും, മുതലാളികളുടെ ചൂഷണത്തിൽനിന്നു തൊഴിലാളികളെ രക്ഷിക്കുന്നതിനുമുള്ള നിയമനിർമ്മാണത്തിനു പ്രേരണ നൽകാനും ശ്രമിച്ച അദ്ദേഹം കുട്ടികളുടെയെന്നപോലെ തൊഴിലാളികളുടെയും സുഹൃത്തായിരുന്നു.
ക്രിസ്തീയ മാനവികത (ഇവൃശേെശമി ഔാമിശാെ)
വിദ്യാഭ്യാസ സമ്പ്രദായത്തിലും യുവജനപാലനത്തിലും ഡോൺ ബോസ്‌കോയുടെ ക്രിസ്തീയ മാനവിക ദർശനം സ്പഷ്ടമാകുന്നുണ്ട്. ഭൗതികമായ സ്വാതന്ത്ര്യം, മനുഷ്യവാകാശങ്ങൾ എന്നിവയോടൊപ്പം മനുഷ്യന്റെ ആത്മീയമോചനത്തിനുവേണ്ടിയും വിശുദ്ധൻ പരിശ്രമിച്ചു.യുവാക്കളെഉത്തക്രിസ്ത്യാനികളാക്കുന്നതോടൊപ്പം രാജ്യത്തെ ഉത്തമ പൗരന്മാരാക്കാനും
അദ്ദേഹം ഉദ്യമിച്ചു. സത്യത്തിനും നീതിക്കും
സമാധാനത്തിനും വേണ്ടി അവർ ജനങ്ങൾ
ക്കിടയിൽ സുവിശേഷപ്രബോധകരാകണമെന്ന് അദ്ദേഹം ആഗ്രഹിച്ചു.
പുണ്യകീർത്തി
ഇരുളും വെളിച്ചവും മാറിമാറി വരുന്ന ദൈവപരിപാലനത്തിന്റെ തണലിൽ നടക്കുകയും പ്രവർത്തിക്കുകയും ചെയ്ത ഈ പാവംപുരോഹിതനെ ജനങ്ങൾ ഒരു പുണ്യവാനായിട്ടാണു കണ്ടത്. ഭാവിസംഭവങ്ങൾ മുൻകൂട്ടിക്കാണാൻ പരഹൃദയ
ജ്ഞാനം, തിരുവോസ്തികളും ചെസ്റ്റ്‌നട്ടുകളും വർദ്ധിപ്പിക്കൽ, ചെറിയ പ്രാർത്ഥനയോ കരസ്പർശമോകൊണ്ട് രോഗികളെ സുഖപ്പെടുത്തൽ, സ്വന്തം ജീവൻ അപകടത്തിലായ അവസരങ്ങളിൽ ഗ്രിജിയോ എന്ന നായുടെ പ്രത്യക്ഷപ്പെടൽ എന്നിവയെല്ലാം അദ്ദേഹത്തിന്റെ പുണ്യകീർത്തി വർദ്ധിപ്പിച്ച ചില സംഭവങ്ങൾ മാത്രം.
മിശിഹായ്ക്കും സഭയ്ക്കും വേണ്ടിയുള്ള പ്രവർത്തനങ്ങൾ അദ്ദേഹത്തെ പ്രൊട്ടസ്റ്റന്റുകാരുടെ – കണ്ണിലെ കരടാക്കി മാറ്റി. അദ്ദേഹത്തെ എങ്ങനെയും നശിപ്പിക്കുക അവരുടെ ലക്ഷ്യമായിരുന്നു. എന്നാൽ അദ്ദേഹത്തെ വധിക്കാൻ നടത്തിയ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു. ദൈവകരങ്ങളിലെ ഒരുപകരണം മാത്രമായിരുന്നു വിശുദ്ധൻ.
പരസ്പര ബഹുമാനം, ധാരണ, സ്‌നേഹം എന്നിവയാണ് പുണ്യവഴിയിൽ സഞ്ചരിച്ചിരുന്ന ഡോൺ ബോസ്‌കോയേയും ഒമ്പതാം പീയൂസ് മാർപ്പാപ്പായേയും തമ്മിലടുപ്പിച്ചത്. ഈ മാർപ്പാപ്പായുടെ നിരന്തര പ്രേരണാഫലമായി വിശുദ്ധൻ രചിച്ച ”ജീവചരിത്ര
സ്മരണകൾ” (ആശീഴൃമുവശരമഹ ങലാീശൃ)െ അദ്ദേഹത്തിന്റെ വിശുദ്ധി പ്രകടമാക്കുന്നു. ഇതിനു പുറമേ വേറെയും രചനകളുണ്ട്.
ജീവചരിത്രങ്ങളും മറ്റുമായി ഡോൺ ബോസ്‌കോയെപ്പറ്റി നൂറുകണക്കിനു ഗ്രന്ഥങ്ങൾ പുറത്തു വന്നിട്ടുണ്ട്. 19 വാല്യങ്ങളുള്ള ”ജീവചരിത്ര സ്മരണക”ളാണ് ഇവയിൽ മുഖ്യം, കഥകൾ, സ്വപ്നങ്ങൾ, അത്ഭുതങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന വേറെ രചനകളും കുറവല്ല.
മരണം, നാമകരണം
1886 ഡിസംബർ 11-ാം തീയതി വിശുദ്ധൻ അവസാനമായി ദിവ്യബലി അർപ്പിച്ചു. തളർവാതം പിടിപെട്ട് അദ്ദേഹം കിടപ്പിലായി. 1888 ജനുവരി 31-ാം തീയതി രാവിലെ 4.45-ന് (72-ാം വയസ്സിൽ) അദ്ദേഹം നിര്യാതനായി. പതിനൊന്നാം പീയൂസ് മാർപ്പാപ്പാ 1929-ൽ അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായും പിന്നീട് 1934-ൽ വിശുദ്ധനായും പ്രഖ്യാപിച്ചു.
ഉപംഹാരം
വിജയമാതാവിന്റെ ഒരു വലിയ ഭക്തനായിരുന്നു ഡോൺ ബോസ്‌കോ. നമുക്കും മാതാവിനെ സ്‌നേഹിച്ചും, കുട്ടികളെ ശിക്ഷിക്കാതെ സ്‌നേഹിച്ചും വിശുദ്ധനെ അനുകരിക്കാം.