മാർത്തോമ്മാ നസ്രാണിസഭ ഇരട്ട ഭരണ സംവിധാനത്തിൽ (”പദ്രൊവാദോ-പ്രൊപ്പഗാന്താ ഫീദേ”)

0
732

17-ാം നൂറ്റാണ്ടുമുതൽ ഭാരത സഭാചരിത്രത്തെ വളരെയധികം നിയന്ത്രിച്ച പാശ്ചാത്യ ഘടകങ്ങളാണ് ”പദ്രൊവാദോ-പ്രൊപ്പഗന്താ” അധികാരങ്ങൾ. പദ്രൊവാദോ എന്ന പോർട്ടുഗീസ് പദത്തിന്റെ അർത്ഥം ”രക്ഷാധികാരം”,”സംരക്ഷണാധികാരം”എന്നൊക്കെയാണ്.15,16നൂറ്റാണ്ടുകളിൽമാർപ്പാപ്പാമാർപോർട്ടുഗീസിലെയും സ്‌പെയിനിലെയും രാജാക്കന്മാർക്ക് അനുവദിച്ചു നൽകിയഅവകാശങ്ങളുടെയുംവിശേഷാധികാരങ്ങളുടെയും കർത്തവ്യങ്ങളുടെയും ആകെത്തുകയെ സൂചിപ്പിക്കാനാണ് സഭാചരിത്രത്തിൽ ‘പദ്രൊവാദോ’ എന്ന വാക്ക് ഉപയോഗിക്കുന്നത്. മേൽപ്പറഞ്ഞ രാജാക്കന്മാർ പുതുതായി കണ്ടെത്തുന്ന ഏഷ്യയിലെയും ആഫ്രിക്കയിലെയും പ്രദേശങ്ങളുടെ ക്രൈസ്തവീകരണത്തിനായിരുന്നു മാർപ്പാപ്പാമാർ ഈയൊരു പദവി അവർക്ക് നൽകിയിരുന്നത്. ലോകം മുഴുവനിലുമുള്ള പ്രേഷിതപ്രവർത്തനത്തെ നിയന്ത്രിക്കാൻ അന്ന് റോമിൽ പ്രത്യേക സംവിധാനം ഉണ്ടായിരുന്നില്ല. പദ്രൊവാദോ വഴി പോർട്ടുഗലിലെയും സ്‌പെയിനിലെയും രാജാക്കന്മാർക്ക് തങ്ങളുടെ അധികാര സീമയിൽപ്പെട്ട പ്രദേശങ്ങളുടെമേൽ ഒരുതരം സഭാപരമായ ഭരണാധികാരം ഉണ്ടായിരുന്നു. പുതിയ രൂപതകൾ സ്ഥാപിക്കാനുള്ള തീരുമാനമെടുക്കുക, തങ്ങളുടെ കീഴിലുള്ള രൂപതകളിൽ നിയമിക്കാനുള്ള മെത്രാന്മാരെ തെരഞ്ഞെടുത്ത് മാർപ്പാപ്പായ്ക്കു മുമ്പിൽ അവതരിപ്പിക്കുക, ഈ രൂപതകളുടെ ഭരണസംവിധാനത്തിലെ എല്ലാ കാര്യങ്ങളിലേക്കും അനുയോജ്യരായവരെ നിയമിക്കുകതുടങ്ങിയവയൊക്കെ രാജാവിന്റെ അവകാശങ്ങളിൽ ഉൾപ്പെട്ടിരുന്നു. ഇന്ത്യയിൽ പദ്രൊവാദോ ഭരണം ആരംഭിക്കുന്നത് ഉദയമ്പേരൂർ സൂനഹദോസോടുകൂടിയാണ്. 1599 ഡിസംബർ 20-ന് ആദ്യത്തെ ലത്തീൻ മെത്രാൻ മാർത്തോമ്മാ നസ്രാണികൾക്കായി നിയമിതനായി – ഫ്രാൻസിസ് റോസ് എസ്.ജെ. മെത്രാൻ (1599-1624). ഫ്രാൻസിസ് റോസ് മെത്രാനുശേഷം മാർ സ്റ്റീഫൻ ബ്രിട്ടോ എസ്.ജെ (1624-1641), ഫ്രാൻസിസ് ഗാർസ്യ എസ്.ജെ. (1641-1659) എന്നിവർ മാർത്തോമ്മാ നസ്രാണികളുടെ മെത്രാന്മാരായി പദ്രൊവാദോ കൊടുങ്ങല്ലൂരിൽ നിയമിച്ചു. മാർത്തോമ്മാ നസ്രാണികളുടെ ഇന്ത്യയിലെ പദ്രൊവാദോ അതിരൂപത കൊടുങ്ങല്ലൂരിലായിരുന്നു. പോർട്ടുഗീസ് പദ്രൊവാദോ ഭരണമാണ് ഉദയമ്പേരൂർ സൂനഹദോസോടുകൂടി ഇന്ത്യയിൽ മാർത്തോമ്മാ നസ്രാണികളുടെ സഭയിൽ നടപ്പിലായത്. 1653 ജനുവരി 3-ലെ കൂനൻ കുരിശ് സത്യം പദ്രൊവാദോ ഭരണത്തിനെതിരെയായിരുന്നു. പോർട്ടുഗീസ് പദ്രൊവാദോ മേധാവിത്വത്തിനെതിരെ മാർത്തോമ്മാ നസ്രാണികൾ നടത്തിയ പ്രക്ഷോഭമായിരുന്നു കൂനൻ കുരിശ് സത്യം. കൂനൻ കുരിശ് സത്യത്തിനു ശേഷം 42 വർഷക്കാലംകൊടുങ്ങല്ലൂർഅതിരൂപതയിൽമെത്രാന്മാരില്ലായിരുന്നു.
1657-ൽ റോമിൽ നിന്നെത്തിയ ജോസഫ് മരിയ സെബസ്ത്യാനിയുടെ ഭാരതപ്രവേശനത്തോടെയാണ് പ്രൊപ്പഗാന്താ ഫീദേ നേരിട്ട് മാർത്തോമ്മാ നസ്രാണിസഭയിൽ പ്രവർത്തനമാരംഭിക്കുന്നത്. പദ്രൊവാദോ ലത്തീൻ ഭരണം കൂനൻ കുരിശ് സത്യത്തോടെ താല്ക്കാലികമായി അവസാനിച്ചപ്പോഴാണ് റോമിൽ നിന്നുള്ള പ്രൊപ്പഗാന്താ ഫീദേ ഇന്ത്യയിൽ മാർത്തോമ്മാ നസ്രാണി സഭയുടെ ഭരണം ഏറ്റെടുക്കുന്നത്. ലോകം മുഴുവനിലുമുള്ള മിഷൻ പ്രവർത്തനങ്ങളുടെവർദ്ധനവിനുംഏകോപനത്തിനുമായി 1622 ജൂൺ 22-ന് ഗ്രിഗറി പതിനഞ്ചാമൻ മാർപ്പാപ്പാ സ്ഥാപിച്ച റോമൻ കൂരിയായിലെ കാര്യാലയമാണ് പ്രൊപ്പഗാന്താ ഫീദേ. 17-ാം നൂറ്റാണ്ടിലെ പ്രത്യേക സാഹചര്യത്തിലാണ് പ്രൊപ്പഗാന്തായുടെ അധികാരം ഇന്ത്യയിലെ മാർത്തോമ്മാ നസ്രാണിസഭയിൽ നടപ്പിലാകുന്നത്. 1701-ൽ പദ്രൊവാദോ ഭരണം ഇന്ത്യയിൽ പുനഃസ്ഥാപിച്ചതോടുകൂടി ഈ ഭരണാധികാരങ്ങൾ തമ്മിലുള്ള മത്സരം നാം കാണുന്നുണ്ട്.പദ്രൊവാദോഭരണംഈശോസഭക്കാരിലൂടെയാണ് ഇന്ത്യയിൽ നടത്തപ്പെട്ടത്. കൊടുങ്ങല്ലൂർ അതിരൂപതയായിരുന്നു പദ്രൊവാദോയുടെ ഇന്ത്യയിലെ ആസ്ഥാനം. പ്രൊപ്പഗാന്ത ഭരണം നടപ്പിലാക്കിയത് കർമ്മലീത്ത വൈദികരിലൂടെയായിരുന്നു. വരാപ്പുഴ കേന്ദ്രമാക്കിയാണ് അവർ ഭരിച്ചിരുന്നത്. ഈശോസഭക്കാരുടെയും കർമ്മലീത്താക്കാരുടെയും ഇടയിൽ നിലനിന്നിരുന്ന കിടമത്സരവും മാർത്തോമ്മാ നസ്രാണി സഭയുടെ പിളർപ്പിന് കാരണമായി. പ്രൊപ്പഗാന്തയും പദ്രൊവാദോയും തമ്മിലുള്ള അധികാര മത്സരത്തിന്റെ പിന്നിൽ ലത്തീൻ സഭയിലെ രണ്ട് പാശ്ചാത്യ സമൂഹങ്ങൾ തമ്മിലുള്ള വടംവലികളും പ്രകടമായിരുന്നു. 1826-ൽ കൊടുങ്ങല്ലൂർ രൂപത ഇല്ലാതായി. മാർത്തോമ്മാ നസ്രാണികൾ മുഴുവനായും വരാപ്പുഴ ആസ്ഥാനമായി പ്രൊപ്പഗാന്ത ഫീദേയുടെ ഭരണത്തിലായി.
1886-ൽ പദ്രൊവാദോ ഭരണം കൊടുങ്ങല്ലൂരിൽ ഇല്ലാതായി.