പുതിയനിയമത്തിന്റെ സുറിയാനി പരിഭാഷകളിൽ പ്രധാനപ്പെട്ടവദിയാതെസ്സറോണും (ഉശമലേമൈൃീി),
പ്രാചീന സുറിയാനി സുവിശേഷങ്ങളും (ഛഹറ ട്യൃശമര ഏീുെലഹ)െ, പ്ശീത്തായും ഫിലോക്‌സേനിയനും (ജവശഹീഃലിശമി), ഹർക്ലേയനും (ഒമൃസഹലമി), ക്രിസ്തീയപാലസ്തീനാഅറമായി(ട്യൃീജമഹലേെശിശമി)ക്കുമാണ്. ഒരുപക്ഷേ സുറിയാനി സഭകൾക്ക് തങ്ങളുടെ ഭാഷയിൽ ലഭ്യമായ ആദ്യത്തെ സുവിശേഷം ദിയാതെസ്സറോൺആയിരിക്കണം.നാല്സുവിശേഷവിവരണങ്ങളിലെ ആവർത്തനങ്ങളും, വൈരുദ്ധ്യങ്ങളും അവ്യക്തതകളുമൊക്കെ നീക്കി, അവയിൽ പ്രതിപാദിച്ചിരിക്കുന്ന സംഭവങ്ങളുടെ കാല
ക്രമമനുസരിച്ച് അവയെ അടുക്കി സുറിയാനി
ക്കാരനായതാസ്യാൻക്രോഢീകരിച്ചസമന്വിതസുവിശേഷ (ഏീുെലഹ ഒമൃാീി്യ) മാണ് ദിയാതെസ്സറോൺ. സുറിയാനിസഭകളിൽ നിർണ്ണായകസ്വാധീനം ചെലുത്തിയ ദിയാതെസ്സറോൺ, 5-ാം നൂറ്റാണ്ടുവരെ ആ സഭകളുടെ ഔദ്യോഗിക സുവിശേഷഗ്രന്ഥമായിപ്പോലും പരിഗണിക്കപ്പെട്ടിരുന്നു. ഈ സഭകളിൽ 5-ാനൂറ്റാണ്ടുവരെ ലിറ്റർജിയിൽദിയാതെസ്സറോണായിരുന്നുവായിക്കപ്പെട്ടിരുന്നത്. അഫ്രഹാത്ത്, മാർ അപ്രേം തുടങ്ങിയ ആദ്യകാല സുറിയാനിപിതാക്കന്മാർ തങ്ങളുടെ കൃതികളിൽ സുവിശേഷഭാഗങ്ങൾ ഉദ്ധരിച്ചിരിക്കുന്നത് ദിയാതെസ്സറോണിൽ നിന്നായിരുന്നു. എന്നാൽ 5-ാം നൂറ്റാ
ണ്ടിന്റെ ആരംഭത്തോടെ സൈറസ്സിലെ മെത്രാ
നായിരുന്ന തിയോഡോറെറ്റിന്റെയും (423457 അഉ) എദ്ദേസായിലെ മെത്രാനായിരുന്ന റാബുളായുടെയും (411435 അഉ) നിർദ്ദേശപ്രകാരം സുറിയാനി പള്ളികളിൽ നിന്നും ദിയാതെസ്സറോൺ നീക്കം ചെയ്യപ്പെടുകയും ക്രമേണ പ്രാചീന സുറിയാനി സുവിശേഷങ്ങൾ (ഛഹറ ട്യൃശമര ഏീുെലഹ)െ പ്രാബല്യത്തിൽവരികയും ചെയ്തു.
രണ്ടാം നൂറ്റാണ്ടിന്റെ അവസാനത്തിലോ, മൂന്നാം നൂറ്റാണ്ടിന്റെ ആരംഭത്തിലോ ഗ്രീക്കിൽനിന്ന് സുറിയാനിയിലേക്ക് വിവർത്തനം ചെയ്യപ്പെട്ട നാല് സുവി
ശേഷങ്ങളാണ് പ്രാചീന സുറിയാനി സുവിശേഷങ്ങൾ. ഇവ ഗ്രീക്കിൽ നിന്നുള്ള സുവിശേഷങ്ങളുടെ പദാനുപദ വിവർത്തനമല്ല.ദിയാതെസ്സറോണിന്റെ സ്വാധീനം വ്യക്തമായി പ്രതിഫലിപ്പിക്കുന്ന ഇവയിൽ സുറി
യാനി ഭാഷയുടെ ചില തനതാത്മക ശൈലികളും പദപ്രയോഗങ്ങളും നിലനിറുത്തപ്പെട്ടിട്ടുണ്ട്. 19-ാം നൂറ്റാണ്ടിൽ ഈ വിവർത്തനത്തിന്റെ 5-ാം നൂറ്റാണ്ടിലെ രണ്ട് കയ്യെഴുത്ത് പ്രതികൾ കണ്ടെടുക്കപ്പെട്ടു. ഇവയിൽ ആദ്യത്തേത് പ്രസ്തുത കയ്യെഴുത്ത് പ്രതിയുടെ പ്രസാധകന്റെ പേരിൽ കൂറെത്തോനിയാ
നൂസ് (ഈൃലീേിശമിൗ)െ എന്നും, രണ്ടാമത്തേത് അത് സൂക്ഷിക്കപ്പെട്ടിരുന്ന കാതറൈൻ ആശ്രമം സ്ഥിതി ചെയ്യുന്ന സീനായ് മലയോട് ബന്ധപ്പെടുത്തി സീനായിറ്റിക്കസ് (ടശിമശശേരൗ)െ എന്നുംഅറിയപ്പെടുന്നു. സീനായിറ്റിക്കസിൽ മർക്കോസിന്റെ സുവിശേഷത്തിലെ കുറെ ഭാഗങ്ങൾ കാണുന്നില്ല. ഈ പ്രാചീന സുറിയാനി സുവിശേഷങ്ങളുടെ പരിഷ്‌ക്കരിച്ച പതിപ്പാണ് പ്ശീത്തായെന്ന് കരുതപ്പെടുന്നു.
അഞ്ചാം നൂറ്റാണ്ടിൽ, മാർ റാബുളാ, പ്രാചീന സുറിയാനി വിവർത്തനത്തെ ഗ്രീക്ക് പുതിയനിയമവുമായി അനുരൂപപ്പെടുത്താനുള്ള ശ്രമം നടത്തി. ഇതേ തുടർന്ന് നിലവിൽ വന്ന പുതിയ വിവർത്തനമാണ് പില്ക്കാലത്ത് പ്ശീത്താ എന്ന പേരിൽ വിഖ്യാതമായത്. ദിയാതെസ്സറോണിനെയുംപ്രാചീന സുറിയാനി സുവിശേഷങ്ങളെയുംപുറംതള്ളികൊണ്ട് ക്രമേണ സുറിയാനി സഭകളിലെ ആധികാരിക വിശുദ്ധഗ്രന്ഥ
മായി തീർന്ന പുതിയനിയമ പ്ശീത്തായിൽ
പക്ഷേ നാല് കാതോലികലേഖനങ്ങളും (2കേപ്പാ, 2-3 യോഹന്നാൻ, യൂദാ) വെളിപാടു പുസ്തകവും, സുവിശേഷങ്ങളിലെ ചില ഭാഗങ്ങളും (യോഹ 7:538:11; ലൂക്കാ 22:1718) ചേർക്കപ്പെട്ടിരുന്നില്ല. പിന്നിട് 505-ൽ മാമ്പൂഗിലെ മെത്രാനായിരുന്ന ഫിലോക്‌സിനോസ്, ഗ്രീക്ക് പുതിയനിയമത്തെ അടിസ്ഥാനമാക്കി പ്ശീത്താ പരിഷ്‌ക്കരിക്കുകയും വിട്ടുപോയവ പുതിയ പതിപ്പിൽ കൂട്ടിചേർക്കുകയും ചെയ്തു. പിന്നീടും, ഹർക്ലേയനും (ഒമൃസഹലമി), ക്രിസ്തീയ പാലസ്തീനാ അറമായി (ട്യൃീജമഹലേെശിശമി) ക്കുപോലുള്ള പുതിയനിയമ സുറിയാനി പരിഭാഷകളുണ്ടായെങ്കിലും പ്ശീത്താ തന്നെയാണ് സുറിയാനി സഭകളിൽ ആധികാരിക പതിപ്പായി തുടരുന്നത്. ദൈവപുത്രനായ ഈശോയും ശിഷ്യരും സംസാരിച്ചിരുന്ന ഭാഷയിൽ രചിക്കപ്പെട്ട പ്ശീത്താ, സുറിയാനിസഭാമക്കൾ മാർ തോമായിൽ നിന്ന് തങ്ങൾസ്വീകരിച്ചഅമൂല്യമായവിശ്വാസപൈതൃകത്തിന്റെ ഭാഗമായി പരിഗണിച്ച് വിലമതിക്കുന്നു. ആരംഭകാലംതൊട്ട് അവരുടെ വിശ്വാസത്തിന്റെയും ആരാധനക്രമങ്ങളുടെയും ആദ്ധ്യാത്മികതയുടെയും അടിസ്ഥാനമായി നിലകൊള്ളുന്നത് പ്ശീത്തയാണ്. പുതിയനിയമഗ്രന്ഥങ്ങൾ ഗ്രീക്കിൽ എഴുതപ്പെട്ടെങ്കിലും ഗ്രന്ഥകർത്താക്കളിൽ മിക്കവരും സുറിയാനി ഭാഷ സംസാരിച്ചിരുന്നവരായിരുന്നതിനാൽ അവയിൽ സുറിയാനി ഭാഷാശൈലിയുടെയും പാരമ്പര്യങ്ങളുടെയും സ്വാധീനം ഏറെയാണ്. പുതിയനിയമത്തിലെ ചില ഗ്രീക്ക് പ്രയോഗങ്ങൾ മൂലഗ്രന്ഥത്തേക്കാൾ പ്ശീത്തായിലാണ് സ്പഷ്ടമായിരിക്കുന്നതെന്ന് അഭിപ്രായപ്പെടുന്നവരുണ്ട്. ചില ബൈബിൾപണ്ഡിതരുടെ വീക്ഷണത്തിൽ പുതിയനിയമ പ്ശീത്താ, ഗ്രീക്ക് മൂലത്തെക്കാൾ സുഗ്രഹവും സുന്ദരവുമാണ്. അതുകൊണ്ടായിരിക്കണം ബൈബിളിന്റെ ഏറ്റവും സുന്ദരമായ പരിഭാഷ പ്ശീത്തായാണെന്ന് വിശുദ്ധഗ്രന്ഥദ്ധവ്യാഖ്യാതാക്കൾ അഭിപ്രായപ്പെടുന്നതും നിരവധി ഭാഷകളിലേക്ക് അത് തർജ്ജമ ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നതും. പാശ്ചാത്യ-പൗരസ്ത്യ സഭകളിൽ നിന്നുള്ള അനേകർ പ്ശീത്തായെക്കുറിച്ചുള്ള പഠനങ്ങളിൽ ഏർപ്പെടുന്നുണ്ട്.
സുറിയാനി പാരമ്പര്യത്തിൽപ്പെട്ട ഭാരതത്തിലെ മാർ തോമാനസ്രാണികളുടെ വിശ്വാസദർശനങ്ങളിലും ആദ്ധ്യാത്മികതയിലും പൗരാണികകാലം മുതൽ പ്ശീ
ത്തയുടെ സ്വാധീനമുണ്ടെന്നുള്ളത്നിഷേധിക്കാനാവാത്ത യാഥാർത്ഥ്യമാണ്. പാശ്ചാത്യവത്ക്കരിക്കപ്പെട്ട നമ്മുടെ സഭയിൽ നിന്ന് ഇടക്കാലത്ത് പ്ശീത്തയുടെ ഉപയോഗം അപ്രത്യക്ഷമായിട്ടുണ്ട്.എന്നാൽനമ്മുടെആരാധനാരീതികളുടെയും ദൈവശാസ്ത്രത്തിന്റെയും തനതാത്മകത മനസ്സിലാക്കാനും, നമ്മുടെ സഭകളുടെ സ്വന്തമായ ദൈവശാസ്ത്രവും ആദ്ധ്യാത്മികതയും പടുത്തുയർത്തുവാനും പ്ശീത്തയുടെ ഉപയോഗം ലിറ്റർജിയിലും സഭയുടെ മറ്റ് ഔദ്യോഗികവേദികളിലും പുനഃസ്ഥാപിക്കപ്പെടേണ്ടിയിരിക്കുന്നു. പ്ശീത്തയുടെ പൂർണ്ണവും ഭാഗികവുമായ ചില മലയാള തർജ്ജമകൾ നമുക്കുണ്ടെന്നുള്ളത് ആശ്വാസകരമാണ്. എന്നാൽ അവയും കൂടുതൽ പൂർണ്ണതയ്ക്കായി പരിഷ്‌ക്കരിക്കപ്പെടേണ്ടിയിരിക്കുന്നു. പ്ശീത്തയുടെ സംമ്പൂർണ്ണ മലയാള വിവർത്തനം നിർവഹിച്ച യശഃശരീ
രനായ ബഹു. മാത്യു ഉപ്പാണി അച്ചന്റെ വാക്കുകൾ നമുക്ക് പ്രചോദകമാകണം: ‘പ്ശീത്തായുടെ അർത്ഥമായ സാരള്യവും വ്യക്തതയും ഈശോ ദൈവവചനത്തിന്
നല്കി. താൻ തന്നെ പ്ശീത്താ ആയിത്തീർന്നു എന്നു പറയാം’. ഈശോയുടെ ഈ സാരള്യവും കൃത്യതയും ജീവിതത്തിൽ പകർത്തുന്നതിന് പ്ശീത്താ നമുക്കു പ്രേരക
മാകുന്നു’.