”ശുഹാ ല്മിശിഹാ മാറൻ” എന്ന സുറിയാനി വാക്യം ”നമ്മുടെ കർത്താവായ മിശിഹായ്ക്കു സ്തുതി” എന്നാണ് വിവർത്തനം ചെയ്തിരിക്കുന്നത്. പരി. കുർബാനയിൽ ലേഖനവായനയ്ക്കു ശേഷവും, സുവിശേഷവായനയ്ക്കു മുമ്പും ശേഷവും സമൂഹം പറയുന്നതാണ് ഇത്. കൽദായ സഭയിൽ ഇതു സുവിശേഷവായനയ്ക്കു മാത്രമേ ഉപയോഗിക്കുന്നുള്ളൂ;ലേഖനവായനയിൽഉപയോഗിക്കുന്നില്ല. സീറോമലബാർക്രമത്തിൽലേഖന,സുവിശേഷവായനകൾക്ക് ഇത് ഉപയോഗിക്കുന്നുവെങ്കിലും ഇതിനു സമാന്തരമായ ”ദൈവമായ കർത്താവിനു സ്തുതി” എന്ന വാക്യം രണ്ടു പഴയനിയമ വായനകൾക്കും കൂടി ഒരു പ്രാവശ്യം മാത്രം ഉപയോഗിക്കുന്നു. എന്തുകൊണ്ടാണ് കൽദായ സഭയിൽ നിന്ന് വ്യത്യസ്തമായ ഈ രീതി നമ്മുടെ ക്രമത്തിൽ സ്വീകരിച്ചിരിക്കുന്നതെന്ന് വ്യക്തമല്ല.
ദൈവവും മിശിഹായും പഴയമനിയമ വായനകൾക്കു ശേഷമുള്ള ”ദൈവമായ കർത്താവിനു സ്തുതിയും” പുതിയനിയമ വായനകൾക്കു ശേഷമുള്ള ”കർത്താവായ മിശിഹായ്ക്കു സ്തുതി”യും സമാന്തര സംജ്ഞകളായിട്ട് നമുക്ക് വിവക്ഷിക്കാൻ സാധിക്കും. ഇവ ഇപ്രകാരം സമാന്തരമായി ക്രമീകരിച്ചിരിക്കുന്നത് ദൈവവും മിശിഹായും ഒന്നു തന്നെയാണ് എന്ന സത്യം വ്യക്തമാക്കാനാണ്.
പഴയനിയമത്തിലൂടെ സംസാരിച്ച പിതാവായ ദൈവവും പുതിയനിയമത്തിലൂടെ സംസാരിച്ച പുത്രനായ ദൈവവും ഒന്നു തന്നെയാണെന്ന് ഈ വാക്യങ്ങളുടെ സമാന്തരത്വം വെളിവാക്കുന്നു. കർത്താവ് എന്ന വിശേഷണം യഹൂദ ജനത പിതാവായ ദൈവത്തെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന പദമാണ് കർത്താവ് എന്നത്. ഇതേ പദം തന്നെ പുതിയനിയമത്തിൽ ഉത്ഥിതനായ മിശിഹായെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്നു. നമ്മുടെ പിതാവായ മാർത്തോമ്മാശ്ലീഹാ മിശിഹായെ ‘മാർ വാലാഹ്’ എന്നു വിളിച്ചല്ലോ. കർത്താവ് എന്ന പദം ഈ വാക്യങ്ങളിൽ പൊതുവായി ഉപയോഗിക്കുന്നത് പിതാവിനും പുത്രനും ഉള്ള തുല്യതയെ സൂചിപ്പിക്കുന്നു. പഴയനിയമത്തിൽ മൂശെയിലൂടെയും പ്രവാചകന്മാരിലൂടെയും സംസാരിച്ച ദൈവം തന്നെ പുതിയ നിയമത്തിൽ മനുഷ്യനായി അവതരിച്ച് നമ്മോട് സംസാരിക്കുന്നു എന്ന് ഈ വിശേഷണം വ്യക്തമാക്കുന്നു.
വചനം മിശിഹാ തന്നെ വചനം മിശിഹാ തന്നെയാണ്. വചനത്തിനു നൽകുന്ന ബഹുമാനാദരവുകളിലൂടെ നമ്മുടെ കുർബാനക്രമം ഈ സത്യം വെളിവാക്കുന്നു. സുവിശേഷം കൊണ്ട് മുഖം മറച്ച് പ്രദക്ഷിണമായി വരുന്ന പുരോഹിതൻ വചനത്തിന്റെ, സ്വർഗ്ഗത്തിൽ നിന്ന്ഭൂമിയിലേയ്ക്കുള്ള കടന്നു വരവിനെ സൂചി
പ്പിക്കുന്നു. മുൻകാലങ്ങളിൽ സുവിശേഷം 3
നിറങ്ങളിലുള്ള ശോശപ്പകൾ കൊണ്ട് പൊതി
ഞ്ഞിരുന്നു. ഇതിൽ നീല ദൈവത്തിന്റെ അപരിമേയതയെയും വെള്ള വിശുദ്ധിയെയും
ചുവപ്പ് മിശിഹായുടെ സഹനെത്തയും സൂചിപ്പിക്കുന്നു. ഈ ആവരണങ്ങൾ അഴിച്ചാണ് സുവിശേഷം വെളിവാക്കുന്നത്. തുടർന്ന് ഒരു വൈദികൻ സുവിശേഷം കൈയിൽ വഹിക്കുകയും കാർമ്മികൻ വായിക്കുകയും ചെയ്യുന്നു. ഇത് ഒന്നിലധികം ആളുകളുടെ സാക്ഷ്യം സത്യമാണ് എന്ന യഹൂദ പാരമ്പര്യത്തെ അധികരിച്ച് രൂപപ്പെടുത്തിയിരുന്നതാണ്. ഇവിടെ മൂന്ന് ആളുകളുടെ സാക്ഷ്യമാണ് കർത്താവിനെക്കുറിച്ച് നൽകപ്പെടുന്നത്. സുവിശേഷം എഴുതിയ ആൾ, കയ്യിൽ വഹിക്കുന്ന ആൾ, വായിക്കുന്ന ആൾ എന്നിവർ സാക്ഷ്യം നൽകുന്നു. ഇത്രയും ആദരവുകളുടെ അർത്ഥം സുവിശേഷത്തെ മിശിഹാ എന്ന വ്യക്തി തന്നെയായി നമ്മൾ സ്വീകരിക്കുന്നു എന്നതാണ്. സുവിശേഷ വായനയ്ക്കു മുമ്പും, ശേഷവും ഉള്ള ”നമ്മുടെ കർത്താവായ മിശിഹായ്ക്കു സ്തുതി എന്ന മറുപടി, വായിക്കുന്ന സുവി
ശേഷവും മനുഷ്യനായി അവതരിച്ച മിശിഹായും ഒന്നു തന്നെയാണ്എന്ന്അർത്ഥമാക്കുന്നു.മിശിഹാമനുഷ്യകുലത്തിന്സ്വയംവെളിപ്പെടുത്തിയത്മനുഷ്യാവതാരത്തിലൂടെയും വചനപ്രഘോഷണത്തിലൂടെയുമാണ്. ഇവ മൂലം മനുഷ്യർക്ക് അവിടുത്തെ കാണുവാനും കേൾക്കുവാനും അനുഭവിക്കുവാനും സാധിച്ചു. ഈ വലിയ ദൈവിക ദാനത്തെ പ്രതിയുള്ള സ്തുതിയുടെയും സന്തോഷത്തിന്റെയും പ്രകരണങ്ങൾ അർപ്പിക്കുകയാണ് ഈ മറുപടിയിലൂടെ ദൈവജനം ചെയ്യുന്നത്.
സ്തുതി എന്ന വിവർത്തനം
”ശുഹാ” എന്ന സുറിയാനി പദം ”സ്തുതി” എന്ന് ഇവിടെ വിവർത്തനം ചെയ്തിരിക്കുന്നു. എന്നാൽ ഇത് അപര്യാ
പ്തമായ ഒന്നാണ്. ‘സ്തുതി’ ഒരു ഴൃലലശേിഴ ആയിട്ടാണ് പലരും മനസ്സിലാക്കുന്നത്. എന്നാൽ സ്തുതിക്കുക, പുകഴ്ത്തുക എന്ന പദങ്ങൾ ദൈവത്തെ മഹത്ത്വപ്പെടുത്തുക എന്ന അർത്ഥത്തിലാണ് മനസ്സിലാക്കേണ്ടത്. ദൈവത്തിന്/മിശിഹായ്ക്ക് മഹത്ത്വം എന്നാണ് ഈ മറുപടികളിലൂടെ ഉദ്ദേശിക്കു
ന്നത്. ദൈവം/മിശിഹാ മനുഷ്യവർഗ്ഗത്തിനു
വേണ്ടി അനേകം അത്ഭുതകരമായ കാര്യങ്ങൾ ചെയ്തു. ഈ കാര്യങ്ങൾ വചന വായനയിലൂടെ വർണ്ണിക്കപ്പെടുന്നു. പരി. കുർബാനയിലെ വചനവായനയിലൂടെ നമ്മൾ മിശിഹായെ നേരിട്ട് ശ്രവിക്കുകയാണ്. ഇതിൽ അതിശയം പൂണ്ട ദൈവജനം അവചെയ്തദൈവത്തെനേരിൽകണ്ട്മഹത്ത്വപ്പെടുത്തുന്നു, സ്തുതിക്കുന്നു. ഈ മഹത്ത്വപ്പെടുത്തൽ ആണ് ഈ മറുപടിയുടെ കാതൽ.
ഉപസംഹാരം
സാധാരണയായി ആരാധനക്രമത്തിലെ വചനവായനകൾ പലരിലും അത്ഭുതവും അതിശയവും ഒന്നും ഉളവാക്കാറില്ല. പലപ്പോഴും കേട്ടു തഴമ്പിച്ച കാര്യങ്ങൾ വീണ്ടും കേൾക്കുന്നു എന്ന ധാരണയോടെ പലരും വായനകൾക്ക് വേണ്ടത്ര ശ്രദ്ധപോലും കൊടുക്കാറില്ല. അതുകൊണ്ടു തന്നെ ”നമ്മുടെ കർത്താവായ മിശിഹാ
യ്ക്കു സ്തുതി” എന്ന മറുപടിയിൽ അത് അർഹിക്കുന്ന ആവേശവും തീക്ഷ്ണതയും കടന്നുവരാറില്ല. നമുക്ക് വചനത്തിലുള്ള വിശ്വാസവും വചനത്തോടുള്ള ബന്ധവും സ്‌നേഹവും ഒക്കെയാണ് നമ്മുടെ മറുപടികളുടെ വൈകാരിക നിലവാരത്തിലൂടെ വെളിപ്പെടുന്നത്. വചനത്തിൽ ആഴമായി വിശ്വസിച്ച്, അതിനെ ശ്രദ്ധാപൂർവ്വം ഗ്രഹിച്ച്,വചനത്തിലൂടെ വെളിപ്പെടുന്ന ദൈവത്തിന്റെഅത്ഭുതങ്ങളെ കണ്ടുമുട്ടുന്ന ഒരു വ്യക്തിക്ക് അതിശയം നിറഞ്ഞ ഹൃദയത്തോടെയല്ലാതെപറയാനാവില്ല ”നമ്മുടെ കർത്താവായ മിശിഹായ്ക്കു സ്തുതി”.