സ്‌നേഹതീരം… കരയും കടലും ഉപേക്ഷിച്ച ഒരുപാട് ജന്മങ്ങൾ ഉണ്ണുകയും ഉറങ്ങുകയും ഉല്ലസിക്കുകയും ചെയ്യുന്ന തീരം. ഇത് ബന്ധങ്ങളുടെ തീരമാണ്; രക്തബന്ധങ്ങളുടെ അല്ല ആത്മബന്ധങ്ങളുടെ തീരം. സിസ്റ്റർ റോസിലിന് തെരുവിന്റെ മക്കളോട് തോന്നിയ സഹാനുഭൂതിയുടെ സാക്ഷാത്കാരം. കാലത്തിന്റെ കേളിയിൽ മനസ്സിന്റെ താളം തെറ്റിയ മാതൃഹൃദയ
ങ്ങൾക്കുവേണ്ടി സിസ്റ്റർ റോസിലിൻ തുറന്നിട്ട ദൈവസ്‌നേഹത്തിന്റെ പൂന്തോട്ടം. സ്‌നേഹിക്കുന്നവർ വേദനിപ്പിക്കുന്ന ഈ കാലഘട്ടത്തിൽ വേദനിക്കുന്നവരെ സ്‌നേഹിക്കുകയാണ് സ്‌നേഹതീരം. ജാതിമത, വർണ്ണവർഗ്ഗ,ദേശ ഭാഷാ ഭേദമെന്യേ തെരുവിൽ ഉപേക്ഷി
ക്കപ്പെട്ട് അലഞ്ഞു തിരിയുന്ന മാനസികരോഗികളായ സഹോദരിമാരിൽ ഈശോയുടെ മുഖം കണ്ടുകൊണ്ട് അവരെ സംരക്ഷിച്ച് പുനരധിവസിപ്പിക്കുക എന്ന ദൈവഹിതമാണ് സ്‌നേഹതീരത്തിന്റെ ദൗത്യം.
സ്‌നേഹതീരത്തിന്റെ ആരംഭം
മലപ്പുറം ജില്ലയിൽ നിലമ്പൂർ എടക്കര കരിനെച്ചി ചിറായിലിൽ സി.ജെ. ജോൺ-ത്രേസ്യാമ്മ ദമ്പതികളുടെ ആദ്യമകളായി ജനിച്ച സിസ്റ്റർ റോസിലിൻ ഉത്തരേന്ത്യയിലെ പിന്നോക്കഗ്രാമങ്ങളിലും ആദിവാസി
മേഖലകളിലും നിന്നു ലഭിച്ച മിഷൻ അനുഭവങ്ങളുടെ പശ്ചാത്തലത്തിൽദുരന്തങ്ങൾഏറ്റുവാങ്ങതെരുവിലേയ്ക്ക് വലിച്ചെറിയപ്പെടുകയും അവിടെ വച്ച് ലൈംഗിക ചൂഷണങ്ങൾക്ക് ഇരയാവുകയും ചെയ്യുന്ന സ്ത്രീകൾക്കും കുട്ടികൾക്കുമായി ഒരു അഭയകേന്ദ്രം തുടങ്ങണം എന്ന ശക്തമായ ആഗ്രഹത്തിൽ എത്തിച്ചേർന്നു. തുടർന്ന് നിരന്തരമായ പ്രാർത്ഥനയിലൂടെയും കഠിനമായത
പശ്ചര്യകളിലൂടെയും ഇതു ദൈവഹിതം തന്നെയാണെന്ന് ഉറപ്പുവരുത്തി. 2002 സെപ്റ്റംബർ 20-ന് മൂന്ന് അന്തേവാസികളുമായി കൊട്ടാരക്കരയ്ക്കും പുനലൂരിനും ഇടയിൽ വിളക്കുടി എന്ന സ്ഥലത്ത് ‘സ്‌നേഹതീരം’ എന്ന കേന്ദ്രം ആരംഭിച്ചു. ആദ്യത്തെ ചെറിയവീടും സ്ഥലവും സിസ്റ്ററിന്റെ സഹോദരങ്ങൾ
തന്നെയാണ് വാങ്ങി നല്കിയത്. അതിനുശേഷം ഈ വലിയ ദൈവിക ദൗത്യത്തോട് ചേർന്നു പ്രവർത്തിക്കാൻ സന്മനസ്സുള്ള സഹോദരിമാരെ കണ്ടെത്തി കരുണയുടെ സഹോദരിമാർ (സിസ്റ്റേഴ്‌സ് ഓഫ് മേഴ്‌സി) എന്ന സന്ന്യാസ സമൂഹം ആരംഭിച്ചു. അഭിവന്ദ്യ മാർ ജോസഫ് പെരുന്തോട്ടം പിതാവ് ഈ ദൗത്യത്തെ വളരെയധികം പ്രോത്സാഹിപ്പിക്കുകയും സഹായിക്കുകയും
ചെയ്യുന്നു.
സ്‌നേഹതീരത്തിലേയ്ക്ക്
മനോവൈകല്യത്തിനുപുറമെശാരീരികവൈകല്യങ്ങളാലുംമറ്റ്പലവിധരോഗങ്ങളാലുംയാതനഅനുഭവിക്കുന്നവരും ജനിച്ച നാടോ വീടോ തിരിച്ചറിയാൻ കഴിയാത്തവരുമായ സഹോദരിമാരും അമ്മമാരു
മാണ് സ്‌നേഹതീരം കുടുംബാംഗങ്ങൾ. ബസ്സ്റ്റാന്റുകൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവിടങ്ങളിൽ മനോനിലതെറ്റി എത്തിപ്പെടുന്നവർ, അന്യസംസ്ഥാനക്കാർ, ബന്ധുക്കളാലും മറ്റും ഉപേക്ഷിക്കപ്പെടുന്നവർ, ഒറ്റപ്പെടലുകളും പീഡനങ്ങളും ഏറ്റുവാങ്ങേണ്ടി വന്നവർ ഉൾപ്പെടെയുള്ളവരെയാണ് സ്‌നേഹതീരത്ത് സംരക്ഷിച്ച് പുനരധിവസിപ്പിക്കുന്നത്. ജനപ്രതിനിധികൾ, പൊലീസ്, സന്നദ്ധ സാമൂഹിക പ്രവർത്തകർ എന്നിവരാണ് പ്രധാനമായും നിരാലം
ബരും നിരാശരുമായ സഹോദരിമാരെ കണ്ടെത്തി ഇവിടെ എത്തിക്കുന്നത്. ഇവരിൽചിലർ സാമൂഹ്യ വിരുദ്ധരുടെ ഭാഗത്തു നിന്ന് ഗുരുതരമായ പീഡനങ്ങളും ദുരനുഭവങ്ങളും നേരിട്ടവരായിരിക്കും. അതിന്റെ ബാക്കിയെന്നവണ്ണമാണ് അവർ ജന്മം നൽകുന്ന കുഞ്ഞുങ്ങൾ. ആ അമ്മമാർക്ക് ഇവിടെ സംരക്ഷണം നൽകുന്നതോടൊപ്പം കുഞ്ഞുങ്ങൾക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം ഉറപ്പാക്കുകയും ചെയ്യുന്നു. നാളിതുവരെ 600-ൽ അധികം സ്ത്രീകൾക്ക് സ്‌നേഹതീരം ചികത്സയുംപരിചരണവുംനൽകിപുനരധിവസിപ്പിച്ചിട്ടുണ്ട്. ഇന്ന് 2 ഭവനങ്ങളായി 320 അന്തേവാസികൾ സ്‌നേഹ പരിചരണത്തിൽ കഴിയുന്നു. ചികത്സയ്ക്കു ശേഷം സുഖമാകുന്നവരെ ബന്ധുക്കളെ കണ്ടെത്തി സ്വന്തം നാട്ടിലെത്തിക്കുന്ന പ്രവർത്തനങ്ങളും നടന്നുവരുന്നു.
സ്‌നേഹതീരത്തിലൂടെ അന്തേവാസികളെ സാമൂഹിക-മാനസിക-ശാരീരിക ആരോഗ്യപരിപാലനത്തിലൂടെ കൈപിടിച്ച് ഉയർത്തുകയാണ് ഇവിടെ. ശരിയായ സാമൂഹിക ജീവിതം നയിക്കാൻ ഇവരെ പ്രാപ്തരാക്കുകയാണ് ലക്ഷ്യം. ഇവിടെ കൃത്യമായ ദിനചര്യകളാണ് ഉള്ളത്. രാവിലെ 4 മണിക്ക് പ്രാർത്ഥനയോടെ ഒരു ദിവസം ആരംഭിക്കുന്നു. സ്ഥാപനത്തിന്റെ ഉപകാരികൾക്കുവേണ്ടി നിരന്തരം മാധ്യസ്ഥപ്രാർത്ഥന നടത്തുന്നു. പരി. കുർബാനയിൽ അംഗങ്ങൾ ഭക്തിപൂർവ്വം പങ്കുചേരുന്നു.
പുനരധിവാസ പ്രവർത്തനങ്ങൾ
സ്‌നേഹതീരത്തിന് നിലവിൽ 2 ഭവനങ്ങളാണ് ഉള്ളത്: കൊല്ലം ജില്ലയിലെ വിളക്കുടിയിലും തിരുവനന്തപുരം ജില്ലയിൽ കാരേറ്റ്-കല്ലറയിലും. ഇവിടങ്ങളിൽ ഊളം
പാറ, കുതിരവട്ടം തുടങ്ങിയ സർക്കാർ മാനസികാരോഗ്യ കേന്ദ്രങ്ങളിൽരോഗംഭേദമായിട്ടുംആരുംഏറ്റെടുക്കാനില്ലാത്ത സഹോദരിമാരെ സ്വീകരിച്ച് പരിപാലിക്കുന്നു. വിവിധ പ്രവർത്തനങ്ങളിലൂടെ ഇവരെ പഴയ ആരോഗ്യകരമായജീവിതത്തിലേയ്ക്കുമടക്കിക്കൊണ്ടുവരുന്നു. ഇവരെ ഉപയോഗിച്ച് ഒരു ബാൻഡ് ട്രൂപ്പ് രൂപീകരിച്ചു. പല പരിപാടികളിലും ഈ ഗ്രൂപ്പ് പങ്കെടുക്കുന്നുണ്ട്. താളം തെറ്റിയ മനസ്സുകൾക്ക് സംഗീതത്തിലൂടെ താളവും ലയവും പകരുവാനുള്ള പരി
ശ്രമമാണ് ഇത്. പരിശുദ്ധ ദൈവമാതാവിന്റെ മാതൃസ്‌നേഹത്തിന്റെ വർണ്ണമുത്തുകൾ കോർത്ത് പ്രാർത്ഥനാപൂർവ്വം ജപമാലകൾ നിർമ്മിക്കുകയാണ് മറ്റൊരു സംരംഭം. ചവിട്ടി, സോപ്പ്, അഗർബത്തി തുടങ്ങിയവയുടെ നിർമ്മാണവും ജൈവപച്ചക്കറിത്തോട്ട പരിപാലനവും അവരുടെ പ്രവർത്തനങ്ങളിൽ പെടും. കൂടാതെ ജീവിതശൈലി രോഗങ്ങളെ നിയന്ത്രിക്കാനും മനോനിയന്ത്രണം ശീലിക്കുവാനും വ്യായാമവും യോഗയും അഭ്യസിപ്പിക്കുന്നു. കലാ-കായിക പരിപാടികൾ, പത്രവായന, വിനോദയാത്രകൾ തുടങ്ങിയവവഴി അന്തേവാസികളെ സമൂഹത്തിനൊപ്പം നടക്കാൻ പ്രാപ്തമാക്കുന്നു. സ്‌നേഹതീരത്തോടൊപ്പം ഒന്നിക്കാംപ്രാർത്ഥനയിലൂടെ അറിഞ്ഞ ദൈവസ്‌നേഹം ജീവിതത്തിൽ പ്രാവർത്തികമാക്കാൻ സ്‌നേഹതീരം ഏവർക്കും അവസരമൊരുക്കുന്നു. ഇവിടം സന്ദർശിച്ച് പ്രാർത്ഥനയിലും ശുശ്രൂഷകളിലും പങ്കുചേർന്ന് അന്തേവാസികളോട് ചേർന്ന് മനസ്സും ശരീരവും ദൈവത്തിനു സമർപ്പിക്കാം.
കുഞ്ഞനുജത്തിമാർക്ക്
ഇതുകൂടാതെ ഈശോയുടെ ക്ഷമയുടെ, സ്‌നേഹത്തിന്റെ, കരുണയുടെ ആർദ്രഭാവങ്ങൾ ഉൾക്കൊണ്ട് അവ തെരുവിൽ അലയുന്ന സ്ത്രീകൾക്കും കുഞ്ഞുങ്ങൾക്കും പകർന്നുകൊടുക്കുവാൻ സിസ്റ്റേഴ്‌സ് ഓഫ് മേഴ്‌സി (കരുണയുടെ സഹോദരിമാർ) സന്ന്യാസിനീ സമൂഹത്തിലേയ്ക്ക് സന്മനസ്സുള്ള യുവതികൾക്കു കടന്നു വരാം.
എല്ലാ ദൈവസ്‌നേഹിതർക്കും
ജന്മദിനം, വിവാഹം, വിവാഹവാർഷികം, ജൂബിലി, ഗൃഹപ്രവേശം, ചരമവാർഷികം തുടങ്ങിയ അവസരങ്ങളിൽ സ്‌നേഹതീരത്തിൽ ഭക്ഷണമായും, വസ്ത്രമായും, മരുന്നായും മറ്റ്അവശ്യസാധനങ്ങളുമായും കടന്നുചെല്ലാം. അന്തേവാസികളുടെ എണ്ണം ദിനം പ്രതി വർദ്ധിക്കുന്നു. എന്നാൽ ദൈവസ്‌നേഹിതരുടെ പിൻതുണകൊണ്ട് ഒരു ദിവസംപോലും അത്താഴം മുടങ്ങാതെ ഈശോനാഥന്റെ കരങ്ങളിൽ സ്‌നേഹതീരം സുരക്ഷിതമായിരിക്കുമെന്നവിശ്വാസവുംപ്രാർത്ഥനയുമാണ് ഈ സംരംഭത്തെ നയിക്കുവാൻ സി. റോസിലിനുള്ള ഊർജ്ജം. ”എന്റെ ഏറ്റവും എളിയ ഈ സഹോദര
ന്മാരിൽഒരുവനുനിങ്ങൾചെയ്തപ്പോൾഎനിക്കുതന്നെയാണ് ചെയ്തു തന്നത്” (മത്താ.24,40) എന്ന തിരുവചനം സി.
റോസിലിനെ എന്നപോലെ നമ്മെയും വെല്ലു
വിളിക്കുന്നുണ്ടോ? കാതോർത്തു നോക്കാം.
സ്ഥാപനവുമായി ബന്ധപ്പെടുന്നതിന്: 9946989992 – പി.ആർ.ഓ, 9400215000 – ഡയറക്ടർ