ദനഹാത്തിരുനാളും പരിശുദ്ധ ത്രിത്വരഹസ്യവും

0
677
shining dove with rays on a dark golden background

ജനുവരി 6-ാം തീയതി നമ്മൾ ആഘോഷിക്കുന്ന ദനഹാത്തിരുനാൾ സഭയുടെ ആരാധനക്രമത്തിലെ തിരുനാളുകളിൽ ഏറ്റവും പുരാതനമെന്ന് പറയാം. ഈശോയുടെ പിറവിത്തിരുനാളും ഉയിർപ്പുതിരുനാളും വളരെ ആഘോഷമായി നാം കൊണ്ടാടുന്നു. എന്നാൽ ഈ തിരുനാളിന്അർഹമായപ്രാധാന്യ കിട്ടി വരുന്നതേയുള്ളൂ. ദനഹായും, പെന്തക്കുസ്തായും ദൈവശാസ്ത്രപരമായും ആരാധനക്രമപരമായും വളരെ പ്രധാനപ്പെട്ടതാണ്. ദനഹാ പരിശുദ്ധ ത്രിത്വം ആദ്യമായി ലോകത്തിനു വെളിപ്പെടുത്തുന്ന സംഭവമാണെങ്കിൽ പെന്തക്കുസ്താ സൃഷ്ടിക്കും, ആദ്യപാപത്തിനും ശേഷം ആരംഭിച്ച രക്ഷാകര പദ്ധതിയുടെ പൂർണ്ണതയുടെ ആവിഷ്‌കര
ണമാണ്. രക്ഷാകരപദ്ധതി പൂർത്തിയാകുന്നതാകട്ടെ യുഗാന്ത്യത്തിലും.

1. ദനഹാ പരിശുദ്ധ ത്രിത്വത്തിന്റെ പ്രകാശനദിനം
ദനഹാ അർത്ഥമാക്കുന്നത് ഈശോയുടെ പ്രത്യക്ഷീകരണമാണല്ലോ. ഈ തിരുനാൾ സൂചിപ്പിക്കുന്നത് ഈശോയുടെ മാമ്മോദീസായാണെങ്കിലും, സമഗ്രമായ വീക്ഷണത്തിൽ പരിശുദ്ധ ത്രിത്വത്തിന്റെ വെളിപ്പെടുത്തലാണ്, ദൈവത്തിന്റെ തന്നെ വെളിപ്പെടുത്തൽ എന്നു പറ
യാം. യുഗങ്ങളായി നിഗൂഢമായിരുന്ന ത്രിത്വരഹസ്യം ലോകത്തിനു വെളിപ്പെട്ട ദിനം. ”ഇവൻ എന്റെ പ്രിയപുത്രനാകുന്നു; ഇവനിൽഞാൻപ്രസാദിച്ചിരിക്കുന്നു” എന്ന് പിതാവ് അരുൾച്ചെയ്യുന്നതും, പരിശുദ്ധാത്മാവ് ഈശോയുടെ മേൽ പ്രാവിറങ്ങുന്നതുപോലെ ഇറങ്ങി ആവസിക്കുന്നതും, ആരാധനക്രമത്തിൽ
സഭ അനുസ്മരിക്കുന്നു. അതുപോലെതന്നെ കർത്താവിന്റെ മാമ്മോദീസായും നമ്മുടെ മാമ്മോദീസായും തമ്മിലുള്ള ബന്ധവും ചിന്താവിഷയമാകുന്നുണ്ട്.
പരിശുദ്ധ ത്രിത്വം സ്വയം ലോകത്തിനു വെളിപ്പെടുത്തിക്കൊണ്ട് ഒരു പുതിയ യുഗത്തിന് ആരംഭം കുറിച്ചു. ത്രിത്വത്തിലെ മൂന്നാളുകളും ഒരുമിച്ച് തങ്ങളെത്തന്നെ ലോകത്തിനു വെളിപ്പെടു
ത്തുകയായിരുന്നു. സകല നീതിയും പൂർ
ത്തിയാക്കുവാൻ മാമ്മോദീസാ സ്വീകരിച്ച ഈശോയുടെ പ്രബോധനമനുസരിച്ച്, സഭ സ്ഥാപിച്ച മാമ്മോദീസാ എന്ന കൂദാശയിലൂടെ ദൈവപുത്രനും, പുത്രിയുമായി ജനിക്കുന്ന ഓരോ വ്യക്തിയും, ഒരു
പുതിയ അസ്തിത്വമായിത്തീരുകയാണ്. മാമ്മോദീസാവേളയിൽ സ്‌നാനാർത്ഥിയുടെമേൽ ത്രിത്വത്തിലെ മൂന്നാളുകളുടെയും പേരുചൊല്ലി കാർമ്മികൻ മാമ്മോദീസാ ജലം ഒഴിക്കുമ്പോൾ, അതുവഴി, സ്വീകരിക്കുന്ന ആൾ മൂന്ന് ആളുകളുടെയും കൃപയ്ക്കു വിധേയമാകുന്നു. അതിനാൽ ത്രിത്വ
ത്തിലെ മൂന്നാളുകളോടും നമുക്ക് സവിശേഷമായ ഒരു ബന്ധം ഉണ്ടായിരിക്കേണ്ടതാണ്.
2. അനാദി മുതലുള്ള വെളിപ്പെടുത്തൽ
സൃഷ്ടി മുതൽ എല്ലാ പ്രവർത്തനങ്ങളും പരിശുദ്ധ ത്രിത്വത്തിലെ മൂന്നു വ്യക്തികളും ചേർന്നാണ് നിർവ്വഹിക്കുന്നത്. വിശുദ്ധ ഗ്രിഗരി നസിയാൻസൻ
പറയും പ്രകാരം ‘പഴയനിയമം പിതാവിനെ
സ്പഷ്ടമായി വെളിപ്പെടുത്തി. എന്നാൽ പുത്രനെപ്പറ്റി അടയാളങ്ങളിലൂടെയും പ്രവചനങ്ങളിലൂടെയും അവ്യക്തമായി സൂചിപ്പിച്ചു. പുതിയ നിയമം പുത്രനെ വ്യക്തമായും സ്പഷ്ടമായും വെളിപ്പെടുത്തി. എന്നാൽ പരിശുദ്ധാത്മാവിന്റെ ദൈവത്വത്തെപ്പറ്റി സൂചിപ്പിക്കുക മാത്രമേ ചെയ്തുള്ളൂ. സഭയുടെ കാലഘട്ടിത്തിൽ, ഇന്നു നമ്മൾ ജീവിക്കുന്ന കാലഘട്ടത്തിൽ, പരിശുദ്ധാത്മാവ് തന്നെത്തന്നെ കൂടുതൽ വെളിവാക്കിക്കൊണ്ട് നമ്മുടെയിടയിൽ വസിക്കുന്നു. പരിശുദ്ധ ത്രിത്വത്തിലെ മൂന്നാളുകളും അനാദിയിലേ ഉള്ളവരാണ്. പിതാവ് തന്നെത്തന്നെ വെളിപ്പെടുത്തിക്കൊണ്ട് പുത്രനെ അയച്ചു. പിതാവയച്ച പുത്രനാണ്ദൈവികതയുടെ ഈ രഹസ്യം ലോകത്തിന് പ്രകടമായി വെളിപ്പെടുത്തിയത്.
പിതാവിൽ നിന്ന് പുത്രനയച്ച പരിശുദ്ധാത്മാവ്, പെന്തക്കുസ്താ ദിനത്തിലെ ആഗമനത്തോടെ, ഈ രഹസ്യം കൂടുതൽ പ്രകാശിതമാക്കി. മൂവരും സത്തയിലും, സ്വഭാവത്തിലും, മനസ്സിലും ഒന്നായിരിക്കുന്നതുകൊണ്ട്, ഓരോ വ്യക്തിയിലും മറ്റു രണ്ടുപേരുടെയും അസ്തിത്വമുണ്ട്. ഓരോ വ്യക്തിയുടെയും പ്രവർത്തനങ്ങളിൽ മറ്റ് രണ്ടു പേരുടെയും സാന്നിദ്ധ്യമുണ്ട്. മൂന്നു വ്യക്തികളെയും ചിന്താവിഷയമാക്കി നമുക്ക് പ്രാർത്ഥിക്കാം. ഏതൊരു വ്യക്തിയോടു പ്രാർത്ഥിച്ചാലും മറ്റു രണ്ടുപേരും
നമ്മുടെ പ്രാർത്ഥന കേൾക്കുന്നുണ്ട്. എങ്കിലും മൂന്നു വ്യക്തികളോടും ബന്ധത്തിലായിരിക്കുവാൻ വിളിക്കപ്പെട്ടവരാണ്നമ്മൾ.
3. പരിശുദ്ധ ത്രിത്വം ഈശോയുടെ വചനങ്ങളിൽ
പരിശുദ്ധ ത്രിത്വത്തെ അസ്പഷ്ടമായി പഴയനിമം വെളിപ്പെടുത്തുന്നുണ്ട്. ഉല്പത്തി പുസ്തകത്തിലും (1,26; 18,1-15) ഏശയ്യാ പ്രാവാചകന്റെ സ്വർഗ്ഗദർശനത്തിലും ഈ വെളിപാടിന്റെ അവ്യക്തമായ സൂചനകളുണ്ട്. പുതിയനിയമ ഗ്രന്ഥങ്ങളിൽ പലതിലും ത്രിത്വപരാമർശ
മുണ്ടെങ്കിലും വ്യക്തമായി ഈശോയുടെതന്നെ വാക്കുകളിൽ ഈ രഹസ്യംനമുക്കു വെളിപ്പെടുത്തിത്തരുന്നത് ഈശോ
യുടെ വക്ഷസിൽ ചാരിക്കിടന്ന് ശ്രവിച്ച യോഹന്നാൻ സുവിശേഷകനാണ്. ഈശോ, പിതാവും പുത്രനും തമ്മിലുള്ള ബന്ധത്തെപ്പറ്റി പറയുന്നു: ”വഴിയും സത്യവും ജീവനും ഞാനാണ്.എന്നിലൂടെയല്ലാതെ ആരും പിതാവിങ്കലേയ്ക്ക് വരുന്നില്ല” (യോഹ.14,4-6). ”എന്നെ കാണുന്നവൻ പിതാവിനെ കാണുന്നു. പിന്നെ പിതാവിനെ ഞങ്ങൾക്കു കാണിച്ചുതരുക എന്നു നീ പറയുന്ന
തെങ്ങനെ” (യോഹ.14,8). ”ഞാൻ പിതാവിലും പിതാവ് എന്നിലുമാണെന്ന് നീ വിശ്വസിക്കുന്നില്ലേ? ഞാൻ നിങ്ങളോടു പറയുന്ന വാക്കുകൾ സ്വമേധയാ പറയുന്നതല്ല; എന്നിൽ വസിക്കുന്ന പിതാവ് തന്റെ പ്രവൃത്തികൾ ചെയ്യുകയാണ്” (യോഹ. 14,10-11).
പുത്രനും പരിശുദ്ധാത്മാവും തമ്മിലുള്ള സുദൃഢബന്ധം ഈശോ പഠിപ്പിക്കുന്നുണ്ട്. ”ഞാൻ പിതാവിനോട
പേക്ഷിക്കുകയുംഎന്നേയ്ക്കുംനിങ്ങളോടുകൂടിയായിരിക്കുവാൻ മറ്റൊരു സഹായകനെ അവിടുന്നു നിങ്ങൾക്കു നല്കും (യോഹ. 14,15-16)…”എന്റെ നാമ
ത്തിൽ പിതാവയയ്ക്കുന്ന സഹായകനായ പരിശുദ്ധാത്മാവ് എല്ലാക്കാര്യങ്ങളും നിങ്ങളെ പഠിപ്പിക്കുകയും ഞാൻ നിങ്ങളോടുപറഞ്ഞിട്ടുള്ളതെല്ലാം നിങ്ങളെ അനുസ്മരിപ്പിക്കുകയും ചെയ്യും” (യോഹ. 14,15). ”ഞാൻ പിതാവിന്റെ അടുത്തുനിന്ന് അയയ്ക്കുന്ന സഹായകൻ, പിതാവിൽ നിന്നു പുറപ്പെടുന്ന പരിശുദ്ധാത്മാവ്, വരുമ്പോൾ അവൻ എന്നെക്കുറിച്ച് സാക്ഷ്യപ്പെടുത്തും (യോഹ 15,26).
അതുപോലെ തന്നെ പരിശുദ്ധാത്മാവ് മനുഷ്യാത്മാവിൽ ആവസിച്ചുകൊണ്ട് മാമ്മോദീസാ കൈക്കൊണ്ട ഒരു വ്യക്തിയെപുത്രനുംപിതാവുമായിട്ടുംബന്ധത്തിലാക്കുവാൻ സഹായിക്കുന്ന കാര്യവും ഈശോ പഠിപ്പിക്കുന്നു. പരിശുദ്ധ ത്രിത്വത്തിലെ മൂന്നു വ്യക്തികളും തമ്മിലുള്ള ബന്ധത്തോട് ചേർത്തു നിർത്തുന്ന ഈ ആത്മാവിലൂടെ പുത്രനും പിതാവും നമ്മിൽ വസിക്കുന്നു. അപ്രകാരം ഒരു മനുഷ്യാത്മാവ് മാമ്മോദീസാ വഴിയായി പരി. ത്രിത്വത്തിന്റെ തന്നെ വാസസ്ഥലമായിത്തീരുന്നു. ”ഞാൻ പിതാവിനോടപേക്ഷിക്കുകയും എന്നന്നേയ്ക്കും
നിങ്ങളോടുകൂടിയായിരിക്കുവാൻ മറ്റൊരു
സഹായകനെ അവിടുന്നു നിങ്ങൾക്കു തരു
കയും ചെയ്യും” (യോഹ. 14, 16-17) ”എന്നാൽ നിങ്ങളവനെ അറിയുന്നു.
കാരണം അവൻ നിങ്ങളോടൊത്തു വസി
ക്കുന്നു. നിങ്ങളിൽ ആയിരിക്കുകയും ചെയ്യും” (യോഹ.14,17). അതുപോലെതന്നെ ഈശോയെ സ്‌നേഹിക്കുന്നവനിൽഈശോയോടൊപ്പം പിതാവും വന്നു വസിക്കും. ”എന്നെ സ്‌നേഹിക്കുന്നവൻ എന്റെ വചനം പാലിക്കും അപ്പോൾ എന്റെ പിതാവ്അവനെ സ്‌നേഹിക്കുകയും ഞങ്ങൾ അവന്റെ അടുത്തു വന്ന് അവനിൽ വാസമുറപ്പിക്കുകയും ചെയ്യും”(യോഹ.14,23). ഇപ്രകാരം ഒരു ക്രൈസ്തവന്റെ ഉള്ളിൽ പരി. ത്രിത്വം വസിക്കുന്നുണ്ട്.
4. നമ്മിൽ രൂപപ്പെടേണ്ട പരിശുദ്ധത്രിത്വാവബോധം
പരി. ത്രിത്വം ലോകത്തിനു വെളിപ്പെടുത്തിയതു തന്നെ ത്രിയേക ദൈവത്തിലെ ഈ സുദൃഢ ബന്ധവും ദൈവമനുഷ്യബന്ധവും ഓരോ ക്രൈസ്തവനും മനസ്സിലാക്കുവാൻ വേണ്ടിയാണ്. ഈശോയുടെ വചനങ്ങളിലൂടെ ശിഷ്യന്മാർ ഈ ബന്ധം അറിഞ്ഞു. ഈശോ അയച്ച പരിശുദ്ധാത്മാവിലൂടെ ഈ അറിവ് പൂർണ്ണതയിലെത്തി. പരിശുദ്ധാത്മാവിന്റെ നിറവിലൂടെയാണ് ദൈവത്വത്തിലെ ഒരുമയും ദൈവികവ്യക്തികളുടെ ബന്ധവും അവർ തമ്മിലുള്ള കൊടുക്കൽ വാങ്ങലുകളും ശിഷ്യഗണം അറിഞ്ഞത്. പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും മനുഷ്യചരിത്രത്തിലേക്കുള്ള പ്രവേശനമാണ്, അവരുടെ വെളിപ്പെടുത്തലുകളാണ്, ത്രിത്വജ്ഞാനം ലോകത്തിന് പ്രദാനം ചെയ്തത്. ആദിമനൂറ്റൂണ്ടുകളിൽ രൂപം കൊണ്ട സ്തുതികീർത്തനങ്ങളും വിശ്വാസപ്രമാണങ്ങളും ആരാധനക്രമ പ്രാർത്ഥനകളും നിറഞ്ഞുനില്ക്കുന്നത്
പരി. ത്രിത്വത്തിനുള്ള സ്തുതികളാണ്. ‘സകലത്തിന്റെയും സ്രഷ്ടാവായ പിതാവിനും അവിടുത്തെ ഏകപുത്രനും മനുഷ്യ
നായവതരിച്ചവനുമായ ഈശോമിശിഹാ
യ്ക്കും മഹത്ത്വത്തിലും ശക്തിയിലും മനസ്സിലും ഒന്നായിരിക്കുന്നപരിശുദ്ധാത്മാവിനുംസ്തുതി’കളർപ്പിച്ചുകൊണ്ടുള്ള ധാരാളം ത്രൈശുദ്ധ കീർത്തനങ്ങൾ ആദിമ സുറിയാനി സഭാപിതാക്കന്മാരുടെ പ്രബോധനങ്ങളിൽ നമുക്കു കാണാം.വിശുദ്ധ ലിഖിതങ്ങളോട് വിശ്വസ്തത
പുലർത്തിക്കൊണ്ട് രൂപംകൊണ്ട പൗര
സ്ത്യ ദൈവശാസ്ത്രം (പ്രത്യേകിച്ച് സുറി
യാനി ദൈവശാസ്ത്രം) ത്രിത്വാത്മക ചിന്തകൾക്ക് പ്രഥമ സ്ഥാനം നൽകുന്നുണ്ട്.
വിശുദ്ധ അത്തനേഷ്യസിന്റെ ഭാഷയിൽ
ദൈവശാസ്ത്രമെന്ന് പറയുന്നത് ത്രിത്വ
ത്തെ ധ്യാനിക്കുന്നതാണ്; ത്രിത്വത്തിൽ ദൈവശാസ്ത്രം പൂർണ്ണമാണ്. ദൈവശാസ്ത്രത്തിന്റെ പ്രാർത്ഥനാരൂപമായ ആരാധന
ക്രമത്തിലുടനീളം ”പിതാവും പുത്രനും
പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ” എന്നു
രുവിടുന്നത് നിരന്തരമായ പരിശുദ്ധ ത്രിത്വാ
വബോധം നിലനിർത്തുവാനാണ്. തീർത്തും യുക്തിപരവും ബൗദ്ധികവുമായ ഒരു സമീപനമല്ല പരി. ത്രിത്വത്തോടുണ്ടാവേണ്ടത്. വിശ്വാസാത്മകവും ആരാധനാത്മകവുമായതാവണം നമ്മുടെ സമീപനം. സവിശേഷമായ ദൈവിക ചിന്തയിലൂടെയും ദൈവികജ്ഞാനത്തിലൂടെയുംആത്മീയജീവിതത്തിലൂടെയും അനുഭവിച്ചറിയേണ്ട ഒരു സത്യമാണ് പരിശുദ്ധ ത്രിത്വം. പരി. ത്രിത്വത്തെപ്പറ്റി പരാമർശിച്ചാലുടൻ സാധാരണ കേൾക്കാറുള്ള പല്ലവിയാണ് ‘അതൊന്നും മനുഷ്യനു മനസ്സിലാക്കാൻ പറ്റുന്ന രഹസ്യമല്ല’ എന്നത്. പൂർണ്ണമായി ഗ്രഹിക്കാൻ സൃഷ്ടികളിലാർക്കും സാദ്ധ്യമല്ല എന്നതു ശരിതന്നെ. എന്നാൽനമുക്കുഗ്രഹിക്കാനാവാത്തതെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുന്നത് ഒട്ടും അഭിലഷണീയമല്ല. അപ്പോൾ ദൈവം തന്നെത്തന്നെ വെളിപ്പെടുത്തിയതെല്ലാം നിഷ്പ്രയോജനമാവും. ബുദ്ധിക്കും ചിന്തക്കും ഉൾക്കൊള്ളാൻ പറ്റാത്തത് വിശ്വസിക്കുന്ന ഒരു ഹൃദയത്തിന് സാധ്യമാകും. പ്രാർത്ഥനാപൂർവ്വകവും ധ്യാനനിരതവുമായ ജീവിതത്തിലൂടെ സഭാപി
താക്കന്മാരും താപസന്മാരുമായ നമ്മുടെ പൂർവ്വികർ ഈ സാദ്ധ്യതയെപ്പറ്റി സാക്ഷ്യപ്പെടുത്തുന്നു. എന്തായാലും നാം അവസാനം വിലയം പ്രാപിക്കേണ്ടത് ത്രിത്വസവിധത്തിലാണെന്ന് നമുക്കറിയാം. പരി.
ത്രിത്വരഹസ്യത്തിന്റെ പ്രകാശനദിനമായ
ദനഹാത്തിരുനാളും ദനാഹാക്കാലം തന്നെയും
ത്രിത്വവിചിന്തനത്തിന് നമുക്ക് പ്രേരകമാകട്ടെ.