വി. മത്തായിയുടെയും വി. ലൂക്കായുടെയും സുവിശേഷങ്ങളിലാണല്ലോ തിരുപ്പിറവിയെക്കുറിച്ചുള്ള വിവരണം നമുക്കു ലഭിക്കുക. ലോകത്തിനു മുഴുവൻ സന്തോഷമാകേണ്ട വാർത്തയാണ് മാലാഖമാർ അന്നു അറിയിച്ചത്. സഭാമക്കൾ ഏറെ ആഘോഷത്തോടെ കൊണ്ടാടുന്ന തിരുനാളാണ് ഇന്നത്. ഇത് ന്യായവും യുക്തവുമാണെന്ന് നമുക്കറിയാം. പക്ഷേനമ്മെ വേദനിപ്പിക്കുന്ന ഒരു കാര്യവും തിരുപ്പിറവിയോട് അനുബന്ധിച്ചോർക്കേണ്ടതുണ്ട്. ബേത്‌ലഹേമിൽ പിറന്ന കുഞ്ഞിന് ഈശോ എന്നു പേരിട്ടു എന്ന് പറഞ്ഞശേഷം ഉടനെവി.മത്തായിഅവതരിപ്പിക്കുന്നത്കിഴക്കുനിന്നുവന്ന ജ്ഞാനികളുടെ സന്ദർശനത്തെക്കുറിച്ചാണ്. അവർ വന്നത് ‘യൂദന്മാരുടെ രാജാവായി’ ജനിച്ചശിശുവിനെ കാണാനായിരുന്നു. ആ യാത്രയിൽ വഴികാട്ടിയ ഒരു നക്ഷത്രത്തെക്കുറിച്ചും അന്നത്തെ രാജാവായിരുന്ന ഹേറോദേസിനെ അവർ അറിയിച്ചു.
ഹേറോദേസ് ഏറെ പരിഭ്രാന്തനായിഎന്നു പറയേണ്ടതില്ലല്ലോ. അങ്ങനെയൊരു ശിശു വളരുന്നത് തനിക്കുംകുടുംബത്തിനുംഭീക്ഷണിയാകുമെന്നായിരുന്നു അയാളുടെ ചിന്ത. തിടുക്കത്തിൽവേദപണ്ഡിതന്മാരെയും പ്രധാനപുരോഹിതരെയും വിളിച്ചുകൂട്ടിയ ഹേറോദേസ് ശിശുവിന്റെ ജനനസ്ഥലത്തെക്കുറിച്ച് ആരാഞ്ഞു. മിശിഹാ ബേത്‌ലഹേമിലാണ് ജനിക്കുന്നതെന്നു മനസ്സിലാക്കിയ ഹേറോദേസ് കിഴക്കുനിന്നെത്തിയ ജ്ഞാനികളെ വിളിച്ച് അവർ പോയി ശിശുവിനെ ആരാധിച്ചശേഷം തനിക്കും പോയി ശിശുവിനെ വണങ്ങാനായി തിരികെവന്ന് വിവരമറിയിക്കണമെന്ന് ആവശ്യപ്പെട്ടു. പക്ഷേ ഈ ജ്ഞാനികൾ ഈശോയെ കണ്ടുവണങ്ങിയതിനു ശേഷം സ്വർഗ്ഗത്തിൽനിന്നു കിട്ടിയഅറിയിപ്പനുസരിച്ച്മറ്റൊരുവഴിയെതിരിച്ചുപോയി.
പിന്നീട് കർത്താവിന്റെ ദൂതൻ യൗസേപ്പിനു സ്വപ്നത്തിൽ നല്കിയ സന്ദേശമനുസരിച്ച് അദേഹം ശിശുവിനെയും മാതാവിനെയും കൂട്ടി ഈജിപ്തിലേക്ക് ധൃതിയിൽ യാത്രയായി. അങ്ങനെ ഈശോയെക്കുറിച്ചുള്ള മറ്റൊരു പ്രവചനവും നിറവേറി. ജ്ഞാനികൾ തന്നെ കബളിപ്പിച്ചു
വെന്നറിഞ്ഞതിനാൽ രോഷാകുലനായ
ഹേറോദേസാകട്ടെ അവരിൽനിന്നു മുൻപ്
ലഭിച്ച വിവരങ്ങളെ ആധാരമാക്കി ജറുസലേമിലും പരിസരങ്ങളിലും രണ്ടുവയസിൽ താഴെയുള്ള ആൺകുട്ടികളെയെല്ലാംവധിക്കാൻകല്പ്പിച്ചു(മത്താ.2,17). അങ്ങനെ ഈശോയുടെനാമത്തെപ്രതിരക്തസാക്ഷിത്വം പുല്കിയഅവരെ,സഭമറക്കുന്നില്ല.തിരുപ്പിറവിയോടനുബന്ധിച്ച് ആഘോഷിക്കുന്ന ‘കുഞ്ഞിപ്പൈതങ്ങളുടെ ഓർമ്മ’ (ഡിസംബർ 28) നമുക്ക് പ്രചോദനമാകേണ്ടതുണ്ട്. ഈശോയ്ക്കുള്ള ആദ്യ രക്തസാക്ഷികളാണല്ലോ അവർ.
രക്തസാക്ഷികൾ സഭയുടെ അടിത്തറ യൂദായിൽ മാത്രമല്ല ക്രൈസ്തവർ പീഡിപ്പിക്കപ്പെട്ടത്. സുവിശേഷസന്ദേശംഅറിയപ്പെടാനിടയായ ഇടങ്ങളിലെല്ലാം സഭാമക്കൾ പീഡനങ്ങൾ സഹിച്ചു. റോമാസാമ്രാജ്യത്തിലാരംഭിച്ച പീഡനങ്ങൾ എല്ലാ നാടുകളിലും തുടർന്നു. പഴയകാലത്തുതന്നെ പേർഷ്യൻ സാമ്രാജ്യത്തിലും ചൈനയിലുമെല്ലാം മതപീഡനങ്ങൾ സാധാരണമായിരുന്നു. ആധുനിക കാലത്ത് ഹിറ്റ്‌ലറും സ്റ്റാലിനും മാവോയുമെല്ലാം വിശ്വാസത്തിന്റെ പേരിൽ എത്ര ക്രൈസ്തവരെയാണു രക്തസാക്ഷികളാക്കിയത്, ചില പ്രത്യയശാസ്ത്രങ്ങൾ അടിസ്ഥാനപരമായിതന്നെ മതവിരുദ്ധങ്ങളാണല്ലോ. ഇത്തരം പ്രത്യയശാസ്ത്രങ്ങളി
ലടിയുറച്ചു നിന്നപ്പോഴാണ് ചൈനയും റഷ്യ
യുമെല്ലാം മതങ്ങളെ തകർക്കാൻ ബോധപൂർവ്വം ശ്രമിച്ചത്. ഭാരതത്തിലാകട്ടെ തീവ്രവർഗ്ഗീയത മതപീഡനത്തിനു അരങ്ങൊരുക്കുന്ന കാഴ്ച്ചയാണിന്ന് ദൃശ്യമാവുക. സമ്പൂർണ്ണ ആധിപത്യത്തിനുള്ള ശ്രമമാണ് അവർ ഇന്നു നടത്തുന്നത്. ഒരു സ്ഥലത്ത് തങ്ങളുടെ ഒരു ക്ഷേത്രമുണ്ടെങ്കിൽ മറ്റു മതങ്ങളുടെ ആരാധനാലയം അവിടെപാടില്ലഎന്നാണ്ഈയിടെഒരുവിദ്വാൻപറഞ്ഞുവച്ചത്. മറ്റു മതസ്ഥരൊന്നും ഇന്ത്യയിൽ വേണ്ട എന്ന തിവ്രനിലപാട് പലരും പലപ്പോഴായി പ്രകടമാക്കിയിട്ടുണ്ടല്ലോ. ഇപ്പോൾ ഭരണകൂടത്തിനും
രാഷ്ട്രീയനേതാക്കൾക്കും ന്യായാധിപന്മാർക്കുപോലും മതകാര്യങ്ങളിൽ ഇടപെടാമെന്ന നിലയിലേക്ക് കാര്യങ്ങൾ മാറുകയാണല്ലോ.തിരുപ്പിറവിയോടൊപ്പം ഇശോയ്ക്കായി രക്തസാക്ഷിത്വം വരിച്ച കുഞ്ഞിപ്പൈതങ്ങളെയുംനാംമറന്നുകളയരുത്.ക്രിസ്തുസന്യും പുതുവത്സരത്തിന്റെയും മംഗളങ്ങൾ ഏവർക്കും നേരുന്നു. ധീരതയോടെ മിശിഹായ്ക്കു സാക്ഷ്യം വഹിക്കാൻ ഏവർക്കും സാധിക്കട്ടെ.