ഇരുപതാം നൂറ്റാണ്ടിൽ ജീവിച്ച വിശുദ്ധരിൽ പ്രധാനിയാണ് കപ്പൂച്ചിൻ വൈദികനായ പാദ്രെപിയൊ (1887-1968). ഈശോയുടെ ശരീരത്തിലെതു
പോലെ അഞ്ചുതിരുമുറിവുകൾ പാദ്രെപി
യോയ്ക്കും ഉണ്ടായിരുന്നു. ജീവിച്ചിരിക്കു
ന്നപ്പോഴും മരണശേഷവും അദ്ദേഹത്തിലൂടെ ദൈവം അനേകം അത്ഭുതങ്ങൾ പ്രവർത്തിച്ചു. 1920 ൽ അദ്ദേഹത്തിന്റെ പൊതുശുശ്രൂഷകളെ പരി. സിംഹാസനം വിലക്കി. പരി.കുർബാന, കുമ്പസാരിപ്പിക്കൽ, ജനങ്ങളെ കാണൽ എല്ലാത്തിനും
മുടക്ക് കൽപ്പിച്ചു. പതിമൂന്ന് വർഷം അദേഹം
അനുസരണയുള്ള പുത്രനായി പ്രാർത്ഥനയിലും നിശബ്ദതയിലും കഴിഞ്ഞു. 1933 ൽ
പതിനൊന്നാം പീയൂസ് പാപ്പ വിലക്ക് പിൻ
വലിച്ച് ശുശ്രൂഷകൾ തുടരാൻ അനുവാദം നൽകി. പലസ്ഥലങ്ങളിൽ ഒരേ സമയം ആയിരിക്കക, രോഗശാന്തി നൽകുക, ജലത്തിനു മീതെ നടക്കുക തുടങ്ങി അനേകംസിദ്ധികൾ ഉണ്ടായിരുന്നിട്ടും ഇവയൊന്നുമായിരുന്നില്ല വിശുദ്ധിക്കുള്ള മാനദണ്ഡം. 2002 ജൂൺ 16 ന് വി. ജോൺ പോൾ രണ്ടാമൻ പാപ്പ അദ്ദേഹത്തെ വിശുദ്ധനാക്കികൊണ്ട് പറഞ്ഞത്, ‘അനുസരണം പാദ്രെപിയോയെ വിശുദ്ധനാക്കി’ എന്നാണ്. തെറ്റിദ്ധരിക്കപ്പെട്ടപ്പോഴും തെറ്റുകാരനായി മുദ്രകുത്തപ്പെട്ടപ്പോഴും സ്വയം ന്യായികരിക്കാനോ, നീതിക്കുവേണ്ടി തെരുവിൽ ഇറങ്ങാനോ ഫ്രാൻസിസ്‌കൻസന്ന്യാസനിയമങ്ങളും അനുസരണവ്രതവും അദ്ദേഹത്തെ അനുവദിച്ചില്ല.
വി.ഗ്രന്ഥം – അനുസരണത്തിന്റെ ചരിത്രം
ചട്ടങ്ങളും നിയമങ്ങളും പാലിച്ച് ദൈവത്തിന്റെ പദ്ധതികളോട് ചേർന്നു യാത്രചെയ്യുന്ന സമൂഹത്തിന്റെ ചരിത്രമാണ് വി. ഗ്രന്ഥം. ദൈവപ്രമാണങ്ങളുടെ വഴിയെ യാത്രചെയ്ത് കാനാൻദേശത്ത് എത്തുന്ന ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ജനത്തിന്റെ ചരിത്രമാണല്ലോ പഴയനിയമം വിവരിക്കുന്നത്. പുതിയനിയമത്തിൽ രക്ഷാകരപദ്ധതി ആരംഭിക്കുന്നത് പിതാവായ ദൈവത്തിന്റെ ഹിതത്തിനു പുത്രനായ ഈശോമിശിഹാ അനുസരണത്തിലൂടെ പ്രത്യുത്തരം നല്കിയതു വഴിയാണ്. പഴയനിയമത്തിൽ അബ്രാഹവും പുതിയനിയമത്തിൽ പരിശുദ്ധമറിയവുംദൈവഹിതത്തെഅനുസരണത്തിലൂടെ സാക്ഷാത്കരിച്ചവരാണ്. വി.ഗ്രന്ഥം അനുസരണത്തിന്റെ ചരിത്രമാണങ്കിലും ആദ്യപാപം അനുസരണക്കേടാണ്.ആദിമാതാപിതാക്കളുടെ അനുസരണക്കേട് രക്ഷാകര പദ്ധിതിക്ക്തടസംസൃഷ്ടിച്ചു. സമീപകാലസഭാപ്രശ്‌നങ്ങൾപലതുംഅടിസ്ഥാനപരമായി ദൈവത്തോടോ, ദൈവ കല്പനകളോടോ സഭാ നിയമങ്ങളോടോ ഉള്ള അനുസരണക്കേടാണ്.
വ്രത ത്രയം
അനുസരണം, ദാരിദ്ര്യം, ബ്രഹ്മചര്യംഎന്നിവ കത്തോലിക്കാസഭയിലെ സന്ന്യാസ- സമർപ്പിത ജീവിതത്തിന്റെ വേരുകളാണ്.ഇവ മൂന്നിനും സഭാ ജീവിതത്തിലും സന്ന്യാസസമർപ്പിത ജീവിതത്തിലും തുല്യ പ്രാധാന്യമാണുള്ളത്. അനുസരണമില്ലാത്ത ദാരിദ്ര്യം കൊണ്ടോ ബ്രഹ്മചര്യം കൊണ്ടോ ഫലമില്ല.
അടിസ്ഥനപരമായി അനുസരണമാണ് ദാരിദ്ര്യവും ബ്രഹ്മചര്യവും ജീവിക്കാൻ ഒരു സമർപ്പിതനെ / സമർപ്പിതയെ സഹായിക്കുന്നത്. അനുസരണം ബലിയേക്കാൾ ശ്രേഷഠംഎന്ന വചനത്തിന്റെ കാതൽ ഈ അടിസ്ഥാനമനോഭാവമാണ്.ദൈവകല്പനയെയും സഭാനിയമങ്ങളെയും വെല്ലുവിളിച്ചുകൊണ്ട് തൽപരകക്ഷികൾ നടത്തുന്ന പ്രതികരണങ്ങളും പ്രകടനങ്ങളും അനുസരണവ്രതത്തിന്റെപ്രകടമായ ലംഘനമാണ്.
അഭിനവ പരിഷ്‌കർത്താക്കൾ
പ്രശ്‌നങ്ങളില്ലാത്തപ്രസ്ഥാനങ്ങളിലുംസംവിധാനങ്ങളിലും പ്രശ്‌നങ്ങൾ ഉണ്ടാക്കുകയും പിന്നിട് ആ പ്രശ്‌നങ്ങൾ പരിഹരിച്ച് നേതാവ്ചമയുകയുംചെയ്യുന്നപ്രത്യയശാസ്ത്ര അടവ് നയം സഭയിലുംചിലഅഭിനവപരിഷ്‌കർത്താക്കൾ പരീക്ഷിക്കുന്നുണ്ട് എന്നത് അരിയാഹാരം കഴിക്കുന്ന ആർക്കും വ്യക്തമാകുന്ന കാര്യമാണ്. സഭയ്ക്കുവേണ്ടി
യാെണന്നും, നവീകരണത്തിനാണെന്നും പറഞ്ഞ് സഭയെ ഒറ്റിക്കൊടുത്തുകൊണ്ട്മാധ്യമശ്രദ്ധയ്ക്കുംജനപിന്തുണയ്ക്കും വേണ്ടി പരിഷ്‌കാരികളാകുന്നവരാണിക്കൂട്ടർ. മിശിഹായും അവന്റെ സഭയും ഇക്കൂട്ടർക്ക് ബാധകമേയല്ല.സ്വയം നശിച്ച് വിളക്ക് കെടുത്തുന്ന കരിവണ്ടുകൾക്ക് സമാനമാണ് ഇവരുടെ പ്രവൃത്തികൾ!
സഭയ്ക്ക് പല നിർവചനങ്ങൾ നല്കാമെങ്കിലും അനുസരണയുള്ള മക്കൾക്ക് അവൾ മാതാവും ഗുരുനാഥയുമാണ്. സഭാപിതാവായ സിപ്രിയാൻ പറയുന്നത്;’സഭയെ മാതാവായി കാണാത്തവർക്ക് ദൈവത്തെ പിതാവായി അംഗീകരിക്കാനാവില്ല’ എന്നാണ്.സഭക്ക്മാതൃതുല്യമായസ്‌നേഹവുംവാത്സല്യവുംകൈമുതലാണ്. എന്നിരുന്നാലും മക്കൾക്കു ഗുരുനാഥയുടെ മാർഗ്ഗ നിർദ്ദേശങ്ങളും അച്ചടക്കവും പകർന്നു നല്‌കേണ്ട ഉത്തരവാദിത്ത്വവും അവൾക്കുണ്ട്. തന്മൂലം ഗുരുനാഥയോടുള്ള അനുസരണം അടിമത്തമായി ചിത്രീകരിക്കേണ്ടതില്ല. കേവലം വ്യക്തികളോടും അധികാര ശ്രേണിയിലുള്ളവരോടുമുള്ള ബന്ധത്തിനനുസരിച്ചല്ല നിലപാടുകളെടുക്കേണ്ടത്. സഭയെ മാതാവും ഗുരുനാഥയുമായി കാണുന്നവർക്ക് സ്‌നേഹത്തിൽ നിന്നുയിർകൊള്ളുന്ന അനുസരണം അനുവർത്തിക്കാൻ രണ്ടാമതൊന്ന് ചിന്തിക്കേണ്ടിവരില്ല.
ഉപസംഹാരം
ഈ കാലഘട്ടത്തിലെ രക്തസാക്ഷിത്വം അനുസരണമാണ്. സ്‌നാപകന്റെ ശിരഛേദനത്തെ വി.ഗ്രന്ഥ പണ്ഡിതൻമാർ വ്യാഖ്യാനിക്കുന്നത് രക്തസാക്ഷിത്വത്തിന്റെ നിർവചനമായിട്ടാണ്. നമ്മുടെ ശിരസ് വെട്ടിമാറ്റി അവിടെ ഈശോയുടെ ശിരസ് വയ്ക്കുന്നതാണ് രക്തസാക്ഷിത്വം. എങ്കിൽ ശിരസിന്അനുയോജ്യമായശരീരമാകാനുള്ളഏകമാർഗ്ഗംഅനുസരണത്തിന്റേതാണ്.സഭയെ അനുസരിക്കാതെ അനുസരിപ്പിക്കാൻ തത്രപ്പെടുന്ന ‘സഭാ സംരക്ഷകരുടെ’ ഉദ്ദേശ്യശുദ്ധി കാലം തെളിയിക്കട്ടെ. അനുസരണമെന്നത് അന്ധമായ അടിമത്തമല്ല മറിച്ച് വിവേകപൂർണ്ണമായ വിധേയത്വമാണ്.