അഞ്ചു കാലുള്ള നക്ഷത്രം

0
632

ഉ. നക്ഷത്രങ്ങൾ ഒക്കെ ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗം എന്നല്ലാതെ വിശ്വാസവുമായി നേരിട്ട് ബന്ധമൊന്നും ഇല്ലാത്തതിനാൽ സഭ അതിനെക്കുറിച്ച്
പ്രത്യേക നിർദ്ദേശങ്ങൾ ഒന്നും നൽകിയിട്ടില്ല.
നക്ഷത്രങ്ങൾക്ക് എത്ര കാലുണ്ടായാലും സഭയ്ക്ക് അത് ഒരു പ്രശ്‌നവുമല്ല. ഈ ഒരു ചോദ്യത്തിന് ഉത്തരം അറിയുക എന്നതിനേക്കാൾ ഇത്തരം മെസേജു
കൾ എവിടെനിന്ന് വരുന്നു എന്നാണ് അറിഞ്ഞിരിക്കേണ്ടത്. അപ്പോൾ നമ്മുടെ അനേകം
ചോദ്യങ്ങൾക്ക് ഉത്തരമാകും. സഭയ്ക്കുള്ളിൽ പലതരത്തിലുള്ള തീവ്ര ഗ്രൂപ്പുകൾ വളർന്നു വരുകയും തങ്ങളുടെ ആശയങ്ങൾ വ്യാപകമായിപ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഇവരുടെ പൊതു സ്വഭാവമാണ് തങ്ങൾക്ക് മനസ്സിലാകാത്തതിനെയും അംഗീകരിക്കാൻ സാധിക്കാത്തതിനെയും എല്ലാം പൈശാചികം എന്നു മുദ്രകുത്തുന്നത്. ദൈവത്തെക്കാൾ കൂടുതൽ പിശാചിനെ അന്വേഷിക്കുന്ന ഒരു ആദ്ധ്യാത്മികതയാണ് ഇവർ വളർത്തുന്നത്. ഇത്തരം ഏതാനും ഗ്രൂപ്പുകളെ പരിചയപ്പെടുത്തുന്നു:
1. മനോവ
ഇത് മലയാളികൾ ആരംഭിച്ച ഒരു ഗ്രൂപ്പാണ് എങ്കിലും ഇവർക്ക് വിദേശങ്ങളിലെ തീവ്ര യഹൂദ, ക്രൈസ്തവ സംഘടനകളുമായി ആശയ, സാമ്പത്തിക ബന്ധമുണ്ട്. ആംസ്‌ട്രോങ്ജോസഫ്,ഇസ്രായേൽജോസഫ്എന്നൊക്കെയാണ് ഇതിന്റെ സ്ഥാപകർ അറിപ്പെടുന്നത് (യഥാ
ർത്ഥ പേരുകൾ ആകാൻ വഴിയില്ല).
പ്രത്യേകതകൾ
മ. ഫ്രാൻസിസ് മാർപ്പാപ്പായെ അംഗീകരിക്കുന്നില്ല
യ. സാംസ്‌കാരിക അനുരൂപണങ്ങളെ ശക്തമായി എതിർക്കുന്നു
ര. രണ്ടാം വത്തിക്കാൻ കൗൺസിലിനെ
നിരാകരിക്കുന്നു
റ. അതികഠിനമായ മുസ്ലീം വിരോധം
പുലർത്തുന്നു
ല. യഹൂദരുമായി അടുത്ത ബന്ധം സ്ഥാപി
ച്ചിരിക്കുന്നു
ള. യഹൂദ ആശയങ്ങൾ ക്രിസ്ത്യൻ ആശയങ്ങളായി പ്രചരിപ്പിക്കുന്നു
നക്ഷത്രത്തെക്കുറിച്ച്
ഇനി നക്ഷത്രത്തിലേയ്ക്കു വരാം. ഇവർ പറയുന്നത് അഞ്ച് കാലുള്ള നക്ഷത്രം പൈശാചികമാണെന്നും ആറ് കാലുള്ള നക്ഷത്രം ദാവീദിന്റെ മുദ്രയും ദൈവത്തിന്റെ പരിചയുമാകയാൽ അതു സ്വീകരിക്കണമെന്നുമാണ്. എന്നാൽ ഇത് ക്രിസ്ത്യൻ അടയാളങ്ങളെയും പ്രതീകങ്ങളെയും ഒഴിവാക്കി യഹൂദമുദ്രകൾ അടി
ച്ചേൽപ്പിക്കാനുള്ള ഗൂഢമായ ശ്രമമാണ്.
ആറുകാലുള്ളനക്ഷത്രംആധുനീകയഹൂദമതത്തിന്റെയും ഇസ്രായേൽ രാഷ്ട്രത്തിന്റെയും ഔദ്യോഗിക മുദ്രയാണ്. എന്നാൽ അതിന് യാതൊരുവിധ തിരുവചന അടിസ്ഥാനവും ഇല്ല. ക്രിസ്ത്യാനിയുടെ രക്ഷയും
പരിചയും എത്രയെങ്കിലും കാലുള്ള നക്ഷത്രമല്ല, മറിച്ച് അതു വിശുദ്ധ കുരിശാണ്. മറ്റൊരു ചിഹ്നത്തെയും രക്ഷയുടെ അടയാളമായി ക്രിസ്ത്യാനി സ്വീകരിക്കാൻ പാടില്ല. ആറു കാലുള്ള നക്ഷത്രത്തെ ദൈവത്തിന്റെ പരിചയെന്നു വിളിക്കുന്നവൻ കുരിശിനെ അപമാനിക്കുന്നു. യഹൂദമായതെല്ലാം ക്രൈസ്തവമാണ് എന്ന തെറ്റിദ്ധാരണ ഇത്തരം ഗ്രൂപ്പുകൾ വിശ്വാസികൾക്കിടയിൽ പരത്തിക്കൊണ്ടിരിക്കുന്നു. എന്നാൽ ആദിമ സഭ മുതൽ യഹൂദമതത്തിൽ നിന്ന് ക്രിസ്ത്യാനികൾക്ക് ചേരുന്നവ മാത്രമേ സ്വീകരിച്ചിരിന്നുള്ളു. പരിഛേദനം തുടങ്ങി ധാരാളം കാര്യങ്ങൾ അവർ ഉപേക്ഷിച്ചിരുന്നു. ഇതുവരെ സഭയിൽ ഇല്ലാത്തതൊന്നും നമ്മൾ പുതുതായി യഹൂദരിൽ നിന്ന് സ്വീകരിക്കേണ്ടതില്ല.
ഒരു അടയാളവും അതിൽ തന്നെ ഒന്നുമല്ല. അതിനു നാം കൊടുക്കുന്ന അർത്ഥമാണ് അതിനെ ദൈവികമോ പൈശാചികമോ ആക്കുന്നത്. ദൈവിക മുദ്രകളുടെ അവഹേളനപരമായ ചിത്രീകരണം പൈശാചികമാണ്. എന്നാൽ നിഷ്പക്ഷമായവയ്ക്ക് നാം കൊടുക്കുന്ന അർത്ഥമാണുള്ളത്. അതിനാൽ നക്ഷത്രങ്ങൾ കാണുമ്പോൾ അവയുടെ കാലുകൾ എണ്ണാതെ ഈശോയുടെ തിരുപ്പിറവിയെക്കുറിച്ച് ധ്യാനിക്കുക. അപ്പോൾ എല്ലാ നക്ഷത്രവും ക്രൈസ്തവ
മാകും.
മറ്റു ചില ഗ്രൂപ്പുകളെക്കുറിച്ചും ഇവരും അവരും പരത്തുന്ന മറ്റ് തെറ്റിദ്ധാരണകളെക്കുറിച്ചും അടുത്ത ലക്കത്തിൽ.