അജപാലന ശുശ്രൂഷയിലെ പഞ്ചശീലങ്ങൾ – അജപാലനദർശനവും അതിന്റെ പ്രായോഗികതയും

0
823

സഭയുടെ അജപാലന ശുശ്രൂഷയേയും അതിന്റെ അടിസ്ഥാന ആഭിമുഖ്യങ്ങളെയും അഞ്ചു കാര്യങ്ങളിലായി സംഗ്രഹിക്കാൻ സാധിക്കും. അജപാലന ശുശ്രൂഷയിൽ എക്കാലവും ശ്രദ്ധിക്കേണ്ട ശീലങ്ങളായിരിക്കണമവ. അഥവാ സഭയുടെ അജപാലനദർശനവും (്ശശെീി) അത് സാക്ഷാത്കരിക്കുന്നതിനുള്ള പ്രായോഗിക പദ്ധതികളുമാണ്.
1. ത്രിവിധ ധർമ്മങ്ങൾ: പഠിപ്പിക്കുക, നയിക്കുക, വിശുദ്ധീകരിക്കുക എന്നുള്ള ഈശോമിശിഹായുടെ ത്രിവിധ ധർമ്മങ്ങൾ ലോകാവസാനം വരെ തുടരുക എന്നതാണ് സഭയുടെദൈവനിയോഗം.
മനുഷ്യരക്ഷയ്ക്കുവേണ്ടി ദൈവം ചെയ്ത കാര്യങ്ങൾ, രക്ഷകനായ മിശിഹാ തന്റെ പ്രബോധനങ്ങളിലൂടെയും പ്രവൃത്തികളിലൂടെയും ജീവിതത്തിലൂടെയും വെളിപ്പെടുത്തിയ സത്യങ്ങളാണ് സഭ പഠിപ്പിക്കേണ്ടത്. വിവിധ മാർഗ്ഗങ്ങളിലൂടെ സഭ ഇത് നിർവ്വഹിക്കുന്നു. എല്ലാ സഭാംഗങ്ങളും തങ്ങളുടെ വിളിക്കനുസരിച്ച് സഭയുടെ ഈ പ്രബോധനദൗത്യത്തിൽ പങ്കുചേരണം. കൈവയ്പുശുശ്രൂഷയിലൂടെശ്ലീഹന്മാരുടെപിൻഗാമികളായി സഭയെ നയിക്കുന്ന മെത്രാന്മാരുടെ അധികാരത്തിനു വിധേയപ്പെട്ടും മാർഗ്ഗനിർദ്ദേശങ്ങളനുസരിച്ചുമാണ് പ്രബോധനദൗത്യം നിർവ്വഹിക്കേണ്ടത്. ഇക്കാര്യത്തിൽ വൈദികരാണ് മെത്രാന്മാരുടെ ഏറ്റവും അടുത്ത സഹപ്രവർത്തകർ.
നയിക്കുക എന്നത്, എല്ലാവരെയും രക്ഷയുടെ പാതയിലൂടെ ദൈവസന്നിധിയിലെത്തിക്കുന്നതാണ്. ശരിയായ പരിശീലനവും ജീവിതദർശനവും നൽകി നയി
ക്കണം. ഈശോ ശിഷ്യന്മാരെ പരിശീലിപ്പിച്ച ശൈലിയാണ് നമുക്ക് ഉത്തമ മാതൃക.
വിശുദ്ധീകരണത്തിനുവേണ്ടിയുള്ള ദൈവികമാർഗ്ഗമാണ് സഭയുടെആരാധനക്രമം.തിരുപ്പട്ടത്തിലൂടെനിയോഗിക്കപ്പെടുന്ന പുരോഹിതരിലൂടെയാണ് സഭയിൽ വിശുദ്ധീകരണ ശുശ്രൂഷ നിർവ്വഹിക്കപ്പെ
ടുന്നത്. ഇക്കാര്യത്തിൽ പുരോഹിതർ കർത്താവിന്റെ ഉപകരണങ്ങളാണ്. ഈ മൂന്നു ദൗത്യങ്ങളും അവയുടെ സമഗ്രതയിൽ സാക്ഷാത്കരിക്കുന്നതാകണം സഭയുടെ വിവിധങ്ങളായ അജപാലന പ്രവർത്തനങ്ങൾ. അതിന് എല്ലാ സഭാമക്കളും സഭയോടൊത്ത് ചിന്തിക്കുകയും സഭയോടൊത്ത് ജീവിക്കുകയും സഭയുടെ ദൗത്യനിർവ്വഹണത്തിൽ പങ്കുചേരുകയും വേണം.
ഒരു രൂപതയിൽ സഭയുടെ ഈ മൂന്നു
ധർമ്മങ്ങളുടെയും മുഖ്യ ഉത്തരവാദിത്വം
രൂപതാദ്ധ്യക്ഷനായ മെത്രാനാണ്. വിവിധങ്ങളായ അജപാലനശുശ്രൂഷാ സംവിധാനങ്ങളിലൂടെയും എല്ലാവരുടെയും സഹകരണത്തോടെയും മെത്രാൻ ഇത് നിർവ്വഹിക്കുന്നു.ഓരോരുത്തരുടെയും വിളിയും ജീവിതാന്തസ്സും സാഹചര്യങ്ങളുമനുസരിച്ച് ഈ ദൗത്യനിർവ്വഹണത്തിൽ പങ്കാളികളാകാൻ എല്ലാ സഭാംഗങ്ങളും കടപ്പെട്ടിരിക്കുന്നു.
2. ആരാധനാവത്സരത്തിനനുസൃതമായ അജപാലന ശുശ്രൂഷ
വിശ്വാസജീവിതതീർത്ഥാടനത്തിന്റെ വഴിത്താരയാണ് ആരാധനാവത്സരം. അതിനാൽ ഓരോ രൂപതയും അതാതു സഭയുടെ ആരാധനാവത്സര ക്രമീകരണത്തിനനുസൃതമായി വാർഷികഅജപാലന പദ്ധതി തയ്യാറാക്കാൻ സഭ ഉദ്‌ബോധിപ്പിക്കുന്നു. സഭ
യോടൊത്തു ചിന്തിക്കാനും ജീവിക്കാനും സഭയുടെ ദൗത്യനിർവ്വഹണത്തിൽ പങ്കുചേരാനും ആരാധനാവത്സരം വിശ്വാസികളെ സഹായിക്കുന്നു. തന്മൂലം ആരാധനാവത്സരത്തെക്കുറിച്ച് ആഴമായ അറിവും അതിലെ ഓരോ കാലഘട്ടത്തിന്റെയും ചൈതന്യമനുസരിച്ച് ജീവിക്കാനും പ്രവർത്തിക്കാനും
പ്രാർത്ഥിക്കാനുമുള്ള പരിശീലനവും വിശ്വാസികൾക്ക് നൽകേണ്ടതാണ്.
3. കൂട്ടുത്തരവാദിത്വത്തിൽ പ്രവർത്തിക്കുന്ന സഭാകുടുംബം
സഭയിൽ ദൈവവിളി അനുസരിച്ച് മൂന്നു വിഭാഗങ്ങളാണ് ഉള്ളത്. തിരുപ്പട്ടം സ്വീകരിച്ചവർ; സന്ന്യസ്തർ;അൽമായർ. ഈ മൂന്നു വിഭാഗങ്ങളും തങ്ങളുടെ വിളിക്കനുസരിച്ച് സഭയുടെ പ്രേഷിതദൗത്യത്തിൽ പങ്കാളികളാകണം. അജപാലനശുശ്രൂഷയിൽകൂട്ടുത്തരവാദിത്വത്തോടെയാണ് പങ്കുചേരേണ്ടത്. ആശയരൂപീകരണത്തിലും തീരുമാനങ്ങളെടുക്കുന്നതിലുംഅവനടപ്പിലാക്കുന്നതിലുമൊക്കെ കൂട്ടുത്തരവാദിത്വശൈലി രൂപപ്പെടണം. അതിന്റെ അഭാവം നിഷ്‌ക്രിയത്വത്തിലേക്കും നിസ്സംഗതയിലേക്കും ആളുകളെ ആനയിക്കും. ഈ മൂന്നു വിഭാഗങ്ങളും തമ്മിൽ നിഷ്‌കളങ്കവും ദൃഢവും സഭാത്മകവുമായ ബന്ധം പുലർത്തുകയും, ആദിമക്രൈസ്തവസമൂഹത്തെപ്പോലെ ഒരേ മനസ്സോടെ സഭാപ്രവർത്തനങ്ങളിൽ പങ്കുചേരുകയും വേണം.
4. അജപാലനശുശ്രൂഷയുടെസഭൈക്യ,മതാന്തരമാനം
പല കാരണങ്ങളാൽ കത്തോലിക്കാസഭാ കൂട്ടായ്മയിൽനിന്ന് വേർപെട്ടുനിൽക്കുന്ന ക്രൈസ്തവ സഭാവിഭാഗങ്ങളുമായി ഈശോ ആഗ്രഹിച്ച ഐക്യം സാധിക്കുന്നതിനുവേണ്ടിയുള്ളസഭൈക്യപ്രവർത്തനങ്ങളിലും അജപാലകർ ക്രിയാത്മകമായി പങ്കുചേരുകയും അതിനുള്ള വേദികൾ കണ്ടെത്തുകയും വേണം. സത്യവിശ്വാസത്തിന് കോട്ടം വരുത്താതെ, ജീവിതസാഹചര്യങ്ങളിൽ ഒരു എക്യുമെനിക്കൽ മനോഭാവം വളർത്താൻ വിശ്വാസികൾ ശരിയായ രീതിയിൽ പരിശീലിപ്പിക്കപ്പെടണം. അജപാലകർ തങ്ങൾക്കേൽപിക്കപ്പെട്ടിരിക്കുന്ന പ്രദേശത്ത്, സഭൈക്യപ്രവർത്തനങ്ങൾക്കും മതാന്തരബന്ധങ്ങൾക്കുമുള്ള എല്ലാ സാദ്ധ്യ
തകളും വിവേകത്തോടും ജാഗ്രതയോടുംകൂടി പ്രയോജനപ്പെടുത്തിക്കൊണ്ട് ദൈവരാജ്യത്തിന്റെ സന്ദേശവാഹകരായിമിശിഹായ്ക്ക്സാക്ഷ്യംവഹിക്കണം.
5. അജപാലനപ്രവർത്തനങ്ങളുടെയുംസംവിധാനങ്ളടെയും കാര്യക്ഷമത
സഭയിലെ എല്ലാ അജപാലന പ്രവർത്തനങ്ങളുടെയും അവയുടെ സംവിധാനങ്ങളുടെയും ആത്യന്തികലക്ഷ്യം ദൈവരാജ്യത്തിന്റെ പുളിമാവായി വിശ്വാസികൾ
വർത്തിക്കയും ദൈവരാജ്യം പടുത്തുയർ
ത്തുകയും ചെയ്യുക എന്നതാണ്. അതിനായി
വ്യക്തി, കുടുംബം, കുടുംബക്കൂട്ടായ്മ, ഇടവക, ഫൊറോന, അതിരൂപതാതലങ്ങളിലെല്ലാം വിവിധങ്ങളായ പ്രവർത്തനങ്ങളും അവയ്ക്കുള്ള സംവിധാനങ്ങളുമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ആത്മീയ, ഭൗതികതലങ്ങളെല്ലാം ഇവ ഉൾക്കൊള്ളുന്നു.
വിവിധങ്ങളായ സമിതികളും നിയമങ്ങളും
മാർഗ്ഗ നിർദ്ദേശങ്ങളും സംഘടനകളും
പ്രസ്ഥാനങ്ങളും സ്ഥാപനങ്ങളുമെല്ലാം നമു
ക്കുണ്ട്. ഇവയൊക്കെ എത്രമാത്രം കാര്യക്ഷമതയോടെ പ്രവർത്തിക്കുന്നു എന്നതും ദൈവരാജ്യത്തിന്റെ രൂപീകരണം എത്രമാത്രം നടക്കുന്നു എന്നതുമാണ് പ്രധാനപ്പെട്ടത്. ആളുകളുടെ പങ്കാളിത്തവും ഉത്തമനേതൃത്വവും സുപ്രധാനമാണ്. ഇവയെല്ലാം കാലാകാലങ്ങളിൽ വസ്തുനിഷ്ഠമായ പരി
ശോധനയ്ക്കും വിലയിരുത്തലുകൾക്കും മെച്ചപ്പെടുത്തലുകൾക്കും വിധേയമാക്കണം.
ഏകാഗ്രതയും ഐക്യത്തോടെയുള്ള പ്രവർത്തനവും കാര്യക്ഷമതയ്ക്ക് അനിവാര്യമാണ്. സർവ്വോപരി തീക്ഷ്ണമായപ്രാർത്ഥനയുടെപിൻബലമാണ്പ്രതികൂലസാഹചര്യങ്ങളെ അതിജീവിക്കാനുള്ള ശക്തി പക
രുന്നത്.മേൽപറഞ്ഞ പഞ്ചശീലങ്ങൾ അജപാ
ലനശുശ്രൂഷയുടെ അടിസ്ഥാനകാഴ്ചപ്പാടും പ്രവർത്തനശൈലിയുമായി ഉൾക്കൊണ്ടും ആരാധനാവത്സരത്തിലെ വിവിധകാലഘട്ടങ്ങളുടെ ചൈതന്യവും സന്ദേശവുംജീവിതത്തിൽസ്വാംശീകരിച്ചും ദൈവാരാധന, വിശ്വാസപരിശീലനം, സാമൂഹികക്ഷേമം തുടങ്ങിയവിവിധങ്ങളായഅജപാലനശുശ്രൂഷാമേഖലകളിൽ ഊന്നിയുമുള്ളതീവ്രമായ പഞ്ചവത്സര അജപാലന പദ്ധതിയാണ്നമ്മൾആസൂത്രണംചെയ്ത്നടപ്പിലാക്കിവരുന്നത്. മംഗലവാർത്തക്കാലത്തോടെ രണ്ടാം വർഷത്തിലേക്ക് നാം പ്രവേശിക്കുകയാണല്ലോ. ഈ വർഷം പ്രത്യേകംശ്രദ്ധിക്കേണ്ട കാര്യങ്ങൾ വിശദീകരിച്ചുകൊണ്ടുള്ള ലഘുഗ്രന്ഥം തയ്യാറാക്കിയിട്ടുണ്ട്. എല്ലാവരും അവ സൂക്ഷ്മതയോടെ മനസ്സിലാക്കി രണ്ടാം വർഷം ഫലപ്രദമായി ആചരിക്കാൻ ശ്രദ്ധിക്കുമല്ലോ. നമ്മുടെ അജപാലനപരമായ എല്ലാ പ്രവർത്തനങ്ങളിലും നമ്മുടെ കർത്താവിന്റെ കൃപ സമൃദ്ധമായി ഉണ്ടാകട്ടെ എന്നു പ്രാർത്ഥിക്കുന്നു.