IPC 497-Dw സുപ്രീം കോടതി വിധിയും

പിന്നെ വിവാഹ-കുടുംബ-ധാർമ്മിക പ്രശ്‌നങ്ങളും
IPC 497 റദ്ദാക്കിക്കൊï് പുറപ്പെടുവിച്ച അഞ്ചംഗ ഭരണഘടനാബഞ്ചിന്റെ വിധികളിൽ ഉഥ ചന്ദ്രചൂഢിന്റെ വിധിയിലെ ചില പരാമർശങ്ങൾ വളരെ വിചിത്രമാണ്. ”വ്യഭിചാരത്തിനെതിരെയുള്ള കജഇ 497 വകുപ്പിന്റെ ചരിത്രം പറയുന്നത് അത് ഭർത്താവിനു മാത്രം ആനുകുല്യം നൽകുന്നതും ഭാര്യയുടെ ലൈംഗികതയുടെമേൽ ആധിപത്യം പുലർത്താൻ സഹായിക്കുന്നതുമാണ് എന്നാണ്. ഭാര്യയുടെ ലൈംഗികപ്രവൃത്തികളെ അസാധ്യമാക്കുന്ന വകുപ്പത്രേ ഇത്”.
ഇന്ത്യൻ ക്രിമിനൽ നിയമം 497, ഭാര്യയുമായി വ്യഭിചാരത്തിലേർപ്പെടുന്ന അന്യപുരുഷനെതിരെ ഭർത്താവിന് ക്രിമിനൽ നടപടി സ്വീകരിക്കാനും 5 വർഷം വരെ തടവോപിഴയോ രïും കൂടിയോ ലഭിക്കാവുന്നതുമായ ക്രിമിനൽ വകുപ്പാണ്. വ്യഭിചാരം ചൂïിക്കാട്ടി വിവാഹമോചനവും, വ്യഭിചാരം മൂലം ജീവിതപങ്കാളി ആത്മഹത്യ ചെയ്താൽ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് കേസും എടുക്കാവുന്നതാണീ വകുപ്പ്. ഭരണഘടനയുടെ 21-ാം ആർട്ടിക്കിൾ നൽകുന്ന ജീവിക്കാനും വ്യക്തിസ്വാതന്ത്ര്യത്തിനുള്ള അവകാശം ഹനിക്കുന്നു എന്നു ചൂïിക്കാട്ടിയാണ് IPC 497 സുപ്രീം കോടതിയിലെ അഞ്ചംഗ ഭരണഘടനാബഞ്ച് റദ്ദാക്കിയത്. വിവാഹം ചെയ്യുന്നതിലൂടെ ഒരു ഭാര്യ ഭർത്താവിന്റെ അനുവാദമില്ലാതെ വിവാഹേതര ലൈംഗികബന്ധം നടത്തില്ല എന്നു സമ്മതമൊന്നും നൽകുന്നില്ല എന്നാണ് ചന്ദ്രചൂഢന്റെ വാദം. സന്തോഷം നൽകുന്ന ലൈംഗിക താല്പര്യങ്ങളെ
പിന്തുടരാനുള്ള കഴിവ് ഒരാളുടെ മാനുഷികതയുടെ ഭാഗമാണ്. ശാരീരിക ബന്ധം ഒരാളുടെ സ്വതന്ത്രമായ തെരഞ്ഞെടുപ്പാണ്. ലൈംഗികതയിലുളള സ്വാതന്ത്ര്യം മനുഷ്യന്റെ അന്തസിന്റെ ഭാഗമാണ്. ഇങ്ങനെയെല്ലാമാണ് ചന്ദ്രചൂഢന്റെ വിധിന്യായങ്ങൾ പോകുന്നത്. ലൈംഗികത, വിവാഹം, കുടുംബത്തിന്റെ പവിത്രത, മനുഷ്യന്റെ അന്തസ്, കുഞ്ഞുങ്ങളുടെ വളർത്തൽ, സമൂഹത്തിന്റെ സുസ്ഥിതി ഇവയെക്കുറിച്ച് ശരിയായ അറിവും ബോധ്യവും ഉള്ള ഒരാൾക്ക് ഇങ്ങനെയുള്ള വിധിന്യായങ്ങൾ പുറപ്പെടുവിക്കാൻ സാധിക്കുമോ എന്ന് സംശയമുï്.
സ്വാതന്ത്ര്യം
വ്യക്തിസ്വാതന്ത്ര്യത്തിനും സ്വകാര്യതയ്ക്കും തടസ്സമാണെന്ന വാദമാണ് IPC 377-Dw 497- Dw റദ്ദാക്കാൻ ഉന്നയിച്ച പ്രധാനന്യായം. ഒരാളുടെ സ്വകാര്യതയും വ്യക്തിസ്വാതന്ത്ര്യവും ആണെന്നു വാദിക്കാമെങ്കിലും പൊതുസമൂഹത്തെയും മറ്റുള്ളവരുടെ ജീവിതത്തെയും ബാധിക്കുമെന്നതിന്റെ പേരിൽ നിയന്ത്രണങ്ങളും നിയമം നിരോധിച്ചിട്ടുള്ളതുമായ എന്തെല്ലാം കാര്യങ്ങളാണ്
സമൂഹത്തിലുള്ളത്. പൊതു സ്ഥലത്ത് പുകവലി പാടില്ല, മലമൂത്ര വിസർജ്ജനം പാടില്ല എന്നീ നിരോധനങ്ങൾ വ്യക്തിസ്വാതന്ത്ര്യത്തെയും സ്വകാര്യതയെയും ഹനിക്കുന്നു എന്ന് വാദിച്ചാൽ ആരെങ്കിലും അംഗീകരിക്കുമോ? അതുപോലെ തന്നെ
പൊതുസമൂഹത്തെ ബാധിക്കാത്തതും സ്വന്തം ജീവനെ മാത്രം ബാധിക്കുന്നതുമായ സീറ്റ് ബെൽറ്റ്, ഹെൽമറ്റ് ഇവ ധരിക്കണമെന്ന് കർശന നിയമങ്ങളും വ്യക്തിസ്വാതന്ത്ര്യത്തെയും സ്വകാര്യതയെയും ഹനിക്കുന്നതാണെന്ന് വാദിച്ചാൽ ഇളവുകിട്ടുമോ? ഇതുപോലെ സ്വന്തം ജീവനെയും പൊതുസമൂഹത്തെയും ബാധിക്കുമെന്നതിന്റെ പേരിൽ സ്വകാര്യതയെയും വ്യക്തിസ്വാത്രന്ത്യത്തെയും പരിമിതപ്പെടുത്തുന്ന ധാരാളം നിയമങ്ങൾ രാജ്യത്തുï്. അതായത് വ്യക്തി സ്വാതന്ത്ര്യവും സ്വകാര്യതയുമൊന്നും ഒരിക്കലും ഉപാധിരഹിതമോ അനിയന്ത്രിതമോ അല്ല. അവയ്‌ക്കെല്ലാം പല പരിമിതികളും മറ്റ് മാനദണ്ഡങ്ങളും ഉï്.സ്വാതന്ത്ര്യം
ഏറ്റവും ഉത്കൃഷ്ടമായതാണെങ്കിലും അതിനെക്കുറിച്ച് പക്വമായ അറിവുïാകേïത് ആവശ്യമാണ്. ഒരു കൊച്ചുകുട്ടിക്ക് തീർച്ചയായും സ്വാതന്ത്ര്യത്തെക്കുറിച്ച് അപക്വമായ അറിവായിരിക്കുമുള്ളത്. ചോദിക്കുന്നതെല്ലാം കിട്ടണം, ആഗ്രഹിക്കുന്നതെല്ലാം ചെയ്യണം എന്ന് കുട്ടി വാശിപിടിക്കുമ്പോൾ
അവന് ആവശ്യമുള്ളതു മാത്രം നല്കുകയും നല്ലതുമാത്രം ചെയ്യാൻ അനുവദിക്കുകയും ചെയ്യുന്ന മാതാപിതാക്കൾ അവനെ സംബന്ധിച്ച് അവന്റെ സ്വാതന്ത്ര്യത്തിന് വലിയ വിലങ്ങുതടിയാണ്. എന്നാൽ പ്രായപൂർത്തിയും പക്വതയുമുള്ളവരെ സംബന്ധിച്ച്
സ്വാതന്ത്ര്യം എന്നാൽ കുട്ടികളെപ്പോലെ ആഗ്രഹിക്കുന്നതെല്ലാം ചെയ്യുന്നതല്ല മറിച്ച് കുറച്ചുകൂടി ഉന്നതമായ അർത്ഥം ഉൾക്കൊള്ളുന്നതാണ്. ഒരാളുടെ സർഗ്ഗാത്മകമായ കഴിവുകളെ സാക്ഷാത്കരിക്കാനും വികസിപ്പിക്കാനും സ്വന്തം ഉത്തരവാദിത്വത്തിൽ ജീവിക്കാനും ആന്തരികമായി ഒരു വിഘ്‌നവും അനുഭവപ്പെടാത്ത ഒരു അവസ്ഥയാണ് സ്വാതന്ത്ര്യം. പക്വതയെത്താത്ത ഒരു കൊച്ചുകുട്ടിയും പക്വതയെത്തിയ ആളും തമ്മിലുള്ള പ്രധാന വ്യത്യാസം, കൊച്ചുകുട്ടി എപ്പോഴും എല്ലാം സ്വന്തമായി വേണമെന്നു വാശിപിടിക്കുകയും കരസ്ഥമാക്കുകയും ചെയ്യാൻ ശ്രമം നടത്തും. പ്രായം കൂടുന്നതനുസരിച്ച് കുട്ടികളുടെ ഈ വാശി കുറയുന്നതും സ്വന്തമായത് മറ്റുള്ളവർക്കു കൊടുക്കാനും ശ്രമിക്കുന്നത് നാം കാണാറുï്. അതുകൊïാവാം പക്വതയുടെ മുഖമുദ്ര സ്വയം നല്കാനുള്ള കഴിവാണ് എന്നു പറയുന്നത്. സ്വന്തം നേട്ടവുംസുഖവും താല്പര്യങ്ങളും സന്തോഷവും നിലപാടുകളും അഭിപ്രായങ്ങളും മാത്രം തേടുന്നതും അതിനുവേïി വാശിപിടിക്കുന്നതും പക്വതയില്ലായ്മയുടെ ലക്ഷണമാണ്.
ലൈംഗിക സ്വാതന്ത്ര്യം
ലൈംഗികതയെ സ്വന്തം സുഖം തേടുന്നതിനുവേïി മാത്രമുള്ള ഉപാധിയായി കാണുന്നത് അപക്വതയാണ്. അങ്ങനെ ചിന്തിച്ചാൽ സ്വന്തം ശരീരവും മറ്റുള്ളവരുടെ ശരീരവുമെല്ലാം സ്വന്തം സുഖം തേടാനുള്ള വെറും ഉപകരണമാവും. അത്തരം താല്പര്യങ്ങളാണ് പിന്നീട് ഏതുവിധേനയും ലൈംഗികസുഖം തേടാനുള്ള പരിശ്രമത്തിലേക്കും ലൈംഗിക കുറ്റ കൃത്യങ്ങളിലേക്കും നയിക്കുന്നത്.
എല്ലാ ജീവിവർഗ്ഗങ്ങൾക്കും ദൈവം നല്കിയ ദാനമാണ് ലൈംഗികത. മൃഗങ്ങൾക്ക് അത് ജന്തുധർമ്മത്തിന്റെ സ്വാഭാവികപ്രവണതയുടെ ബാഹ്യമായ പ്രകടനമാണ്. മനുഷ്യനിൽ അത് ശാരീരികവും സ്വാഭാവികവും മാത്രമല്ല, മറിച്ച് യുക്തിയും ബുദ്ധിയും ആത്മാവും ഉൾക്കൊള്ളുന്ന സ്വതന്ത്രവും വ്യക്തിപരവുമായ ഒരു ബന്ധമാണ്. ശാരീരിക, മാനസിക, വൈകാരിക, ആദ്ധ്യാത്മിക മേഖലകളെ സ്പർശിക്കുന്നതാണ് മനുഷ്യന്റെ ലൈംഗിക സാക്ഷാത്കാരം. വെറും ശാരീരികവും സ്വാഭാവികവുമായ ചേതനയനുസരിച്ച് മാത്രമാണ് ഒരാൾ ലൈംഗിക
പ്രവൃത്തിയിലേർപ്പെടുന്നതെങ്കിൽ അത് ജന്തുപ്രകൃതിയുടെ മേഖലയിൽ മാത്രം നില്ക്കും. അതേസമയം യുക്തിപരവും വ്യക്തിപരവും കൂടി കണക്കിലെടുത്താൽ അത് മനുഷ്യസഹജമാകും. ആത്മനിയന്ത്രണത്തിലൂടെയാണ് ഒരു മനുഷ്യന് തന്റെ ലൈംഗികതയെ ജന്തുപ്രകൃതിയിൽ നിന്ന് മനുഷ്യപ്രകൃതിയിലേക്ക് ഉയർത്താനാവുന്നത്. ആത്മനിയന്ത്രണം അടിമത്തമല്ല ആന്തരികമായി അനുഭവിക്കുകയും ആർജ്ജിച്ചെടുക്കുകയും ചെയ്യുന്ന ആന്തരിക സ്വാതന്ത്ര്യമാണ്. യഥാർത്ഥ ലൈംഗിക സ്വാതന്ത്ര്യം ഈ ആന്തരിക സ്വാതന്ത്ര്യമാണ് തോന്നുന്നതെല്ലാം ചെയ്യുന്നതല്ല.
വിവാഹത്തിലെ ലൈംഗികസ്വാതന്ത്ര്യവും തുല്യതയും
ലൈംഗികതയുടെ ഒരു മേഖലയായ ശാരീരികബന്ധം (genital sexuality) പുരുഷനും സ്ത്രീയും തമ്മിലുള്ള ദാമ്പത്യസ്‌നേഹത്തിലാണ് അർത്ഥപൂർണ്ണവും ധാർമ്മികവുമാകുന്നത്. കാരണം വിവാഹ ബന്ധത്തിലാണ് വ്യക്തികൾ തമ്മിൽ പരസ്പരം സ്വയം ദാനമായി നല്കാനും (mutual gift) സമ്പൂർണ്ണമായി സമർപ്പിക്കാനുമുള്ള (total commitment) നിത്യം നിലനിൽക്കുന്ന പരസ്യമായ വിവാഹ ഉടമ്പടിയുള്ളത്. ഈ ഉടമ്പടി ദമ്പതികൾക്ക് പരസ്പര സ്വാതന്ത്ര്യവും ഒപ്പം ഉത്തരവാദിത്വവും നല്കുന്നതാണ്. പൂർണ്ണമായ അറിവോടും സമ്മതത്തോടും കൂടിയാണ് ദമ്പതികൾ വിവാഹ
ബന്ധത്തിലേർപ്പെടുന്നത്. കുട്ടികളുടെ ജനനവും വളർത്തലും സുരക്ഷിതത്വവും അതുവഴി സമൂഹത്തിന്റെ സുസ്ഥിതിയും ദമ്പതികൾ തമ്മിലുള്ള സ്ഥായിയായ ഈ വിവാഹബന്ധത്തെ ആശ്രയിച്ചാണിരിക്കുന്നത്. പരസ്യമായി സ്ഥായിയായ വിവാഹ
ഉടമ്പടിയിലേർപ്പെട്ടിട്ട് അന്യസ്ത്രീയുമായോ പുരുഷനുമായോ വിവാഹേതരബന്ധം പുലർത്തി ലൈംഗികസുഖം തേടുന്നത് ലൈംഗിസ്വാതന്ത്ര്യമല്ല ദാമ്പത്യ അവിശ്വസ്
തതയും ഉത്തരവാദിത്വലംഘനവുമാണ്. സ്ത്രീപുരുഷ തുല്യത മാത്രം ലക്ഷ്യമായിരുന്നെങ്കിൽ IPC 497 റദ്ദാക്കുന്നതിനു പകരം ഭർത്താവിനെപ്പോലെ തന്നെ ഭാര്യയ്ക്കും ഭർത്താവുമായി വിവാഹേതരബന്ധത്തിലേർപ്പെടുന്ന സ്ത്രീയ്‌ക്കെതിരെ കേസുകൊടുക്കാവുന്ന രീതിയിൽ IPC 497-ൽ മാറ്റം വരുത്താമായിരുന്നു. അതിനുപകരം കുടുംബത്തെയും വിവാഹബന്ധങ്ങളെയും
തകർക്കുന്ന ലൈംഗിക അരാജകത്വത്തിലേക്ക് വഴിതുറക്കുകയാണ് IPC 497 റദ്ദാക്കിയ കോടതിവിധിയിലൂടെ സാധ്യമായത്.
വിവാഹബന്ധത്തിൽ പുരുഷാധിപത്യമാണെന്നും ലൈംഗിക സ്വാതന്ത്ര്യവും സ്ത്രീ
പുരുഷ തുല്യതയുമൊക്കെ വേണമെന്നും വാദിച്ച് വ്യഭിചാരത്തെയും സ്വവർഗ്ഗഭോഗത്തെയുമെല്ലാം ന്യായീകരിക്കുന്ന പുരോഗമനവാദികളും സ്വാതന്ത്ര്യ മോഹികളും അവർക്കെല്ലാം ഓശാന പാടുന്ന ന്യായാധിപന്മാരും അവരുടെ വിധികളും സമൂഹത്തെ വീïും ആസക്തികളുടെയും ലൈംഗിക അരാജകത്വത്തിന്റെയും അടിമത്തത്തിലേക്കാണ് തള്ളിവിടുന്നതെന്ന കാര്യം ഓർക്കണം. മാറി മാറി വരുന്ന ന്യായാധിപന്മാരുടെ കോടതിവിധികൾക്കും റദ്ദാക്കപ്പെടുന്ന ക്രിമിനൽ നിയമങ്ങൾക്കും രാഷ്ട്രീയക്കാരുടെ നിലപാടുകൾക്കുമനുസരിച്ച് മാറുന്നതല്ല സഭയുടെ വിശ്വാസ ധാർമ്മിക പ്രബോധനങ്ങൾ. അത് ദൈവിക നിയമങ്ങളെയും, വി. ഗ്രന്ഥം, പാരമ്പര്യങ്ങൾ, സ്വാഭാവിക നിയമങ്ങൾ, മനുഷ്യന്റെ അന്തസ് എന്നിവയെയും അടിസ്ഥാനപ്പെടുത്തിയാണ്. അതിനാൽ വിവാഹപൂർവ്വ-വിവാഹേതര
ബന്ധങ്ങളും, സ്വവർഗ്ഗരതിയും, ആത്മഹത്യയും ദയാവധവും, ഭ്രൂണഹത്യയുമെല്ലാം ഇന്ന് ഭാരതത്തിൽ നിയമലംഘനമല്ലെങ്കിലും മാരകമായ പാപവും അതിൽതന്നെ തെറ്റുമാണെന്ന പ്രബോധനങ്ങൾ കൂടുതൽ വ്യക്തമായി മനസ്സിലാക്കാൻ ശ്രമിക്കാം.