ചങ്ങനാശേരി അതിരൂപതയിലെ ഏറ്റവും ചെറിയ ഇടവകകളിലൊന്നാണ് വെറും 18 കുടുംബങ്ങൾ ഉള്ള ചെറുകടവ്. മാത്രമല്ല, ഇതുപോലെ വനത്തിന്റെ ഒത്ത നടുക്ക് സ്ഥിതിചെയ്യുന്ന മറ്റൊരു ദൈവാലയം ഈ അതിരൂപതയിലില്ല.
ചാലിയേക്കര ആറ് വളരെ ശാന്തമായാണ് ഒഴുകാറുള്ളത്. അച്ചൻകോവിൽ
നിന്ന് അണിഞ്ഞൊരുങ്ങിയിറങ്ങുന്ന അവൾ കല്ലടയാറ്റിൽ വന്ന് അലിഞ്ഞു ചേരുകയാണ് പതിവ്. എന്നാൽ കേരളത്തെ നടുക്കിയ കെവിൻ സംഭവത്തോടെ അവൾക്കു മലയാളികളുടെ മനസ്സിൽ ഒരു രൗദ്ര പരിവേഷം കൈവന്നു. പക്ഷേ അടുത്തറിയുന്നവർക്ക് അവൾ എന്നും ശാന്തയും ശാലീനയുമാണ്. ഈ ആറ്റിൻകരയോരത്തു നിന്നും ഏറെ അകലെയല്ലാതെ ആരണ്യത്തിന് ആഭയേറ്റുന്ന ഒരു കൊച്ചു ദൈവാലയമുണ്ട്. അതാണ് ചെറുകടവ് ഉണ്ണിമിശിഹാ പള്ളി.
ചങ്ങനാശേരി അതിരൂപതയിലെ ഏറ്റവും ചെറിയ ഇടവകകളിലൊന്നാണ് വെറും 18 കുടുംബങ്ങൾ ഉള്ള ചെറുകടവ്. മാത്രമല്ല, ഇതുപോലെ വനത്തിന്റെ ഒത്ത നടുക്ക് സ്ഥിതിചെയ്യുന്ന മറ്റൊരു ദൈവാലയം ഈ അതിരൂപതയിലില്ല.
ആരംഭം
കുടിയേറ്റം സജീവമായിരുന്ന കാലഘട്ടത്തിൽ കോട്ടയം, പാലാ ഭാഗങ്ങളിൽ നിന്ന് എത്തിച്ചേർന്നവരാണ് ഇവിടുത്തെ വിശ്വാസികൾ. കൃഷിയിടങ്ങൾ വെട്ടിയൊരുക്കി ഫലഭൂയിഷ്ഠമാക്കുന്നതിന് കഠിനമായി അധ്വാനിച്ചതുപോലെതന്നെ തങ്ങളുടെ വിശ്വാസ പാരമ്പര്യം അഭംഗുരം കാത്തു സൂക്ഷിക്കുന്നതിന് അവർക്ക് വളരെയേറെ പണിപ്പെടേണ്ടതായി വന്നു.
വനത്തിലൂടെമൈലുകൾ നടന്ന് പുനലൂരിൽ എത്തിയെങ്കിൽ മാത്രമാണ് പരി.കുർബാനയിൽ പങ്കുകൊള്ളുവാൻ അവർക്കു സാധിച്ചിരുന്നത്.
എന്നാൽ പുണ്യശ്ലോകനായ മാർ മാത്യുകാവുകാട്ട് പിതാവിന്റെ പ്രേഷിത തീക്ഷ്ണത അവർക്ക് അനുഗ്രഹമായി മാറി. 1967 ഡിസംബർ 31-ന് ഒരു താല്ക്കാലിക ദൈവാലയം കാവുകാട്ട് പിതാവ് കൂദാശ ചെയ്തു. ആ അവസരത്തിൽ ഉണ്ണീശോയുടെ ഒരു തിരുസ്വരൂപം അഭിവന്ദ്യപിതാവ് സമ്മാനമായി നൽകി. അങ്ങനെ ഇതിനു ഉണ്ണീശോ പള്ളി എന്നു പേരു ലഭിച്ചു.
ഇടവകയുടെ ആദ്യ വികാരി ബഹു. ജേക്കബ് പുന്നയ്ക്കൽ അച്ചൻ ആയിരുന്നു.
തുടർന്ന് ബഹു. ഫാ. തോമസ് കല്ലിടുക്കയിൽ ഇടഠ യുടെ കാലത്ത് അതിരൂപതയിൽ നിന്നുള്ള സമ്പൂർണ്ണ സാമ്പത്തിക സഹായത്തോടെ നിലവിലുള്ള ദൈവാലയം നിർമ്മിച്ചു. 1977 ഡിസംബർ 31-ന് മാർ ആന്റണി പടിയറ കൂദാശ കർമ്മം നിർവ്വഹിച്ചു. 2017 ഡിസംബർ 31-ന് ഈ ഇടവക സുവർണ്ണ ജൂബിലി ആഘോഷിച്ചു.
ജൂബിലി സമ്മാനം
ഈ ഇടവകയ്ക്ക് ജൂബിലി സമ്മാനം ലഭിക്കുന്നത് ജൂബിലി ആഘോഷങ്ങൾ
ഒക്കെ കഴിഞ്ഞ് കുറച്ചു താമസിച്ചാണ്. അത് മറ്റൊന്നുമായിരുന്നില്ല, അഭിവന്ദ്യമാർ തോമസ് തറയിൽ പിതാവിന്റെ സന്ദർശനം തന്നെയായിരുന്നു. 2018 ഒക്‌ടോബർ 7 ഞായറാഴ്ച അഭി. പിതാവ് ഇടവക സന്ദർശിച്ചു. പതിവുപോലെ പരി. കുർബാനയിലും പ്രസംഗത്തിലും തുടർന്നുള്ള മീറ്റിംഗുകളിലും അവസാനിക്കുന്ന ഒരു സന്ദർശനമായിരുന്നില്ല അത്. പിതാവ് വനത്തിലൂടെ നടന്ന് കല്ലും മുള്ളും ചവിട്ടി, കുന്നും മലയും കയറി, അട്ടയെയും തോട്ടപ്പുഴുവിനെയും വകവയ്ക്കാതെ ഈ പതിനെട്ട് വീടുകളും സന്ദർശിച്ചു, അവരുടെ ബുദ്ധിമുട്ടുകൾ കേട്ടു, രോഗികളെ ആശ്വസിപ്പിച്ചു, ഭക്ഷണത്തിൽ പങ്കുചേർന്നു, പ്രാർത്ഥിച്ചു, നടന്നു നീങ്ങി. അതുകൊണ്ടു തന്നെയാണ് അഭി. പിതാവിന്റെ സന്ദർശനം ഇടവകയ്ക്കുള്ള ജൂബിലി സമ്മാനമായി മാറുന്നത്. മറ്റു പലർക്കും ലഭിക്കാത്ത വലിയ ഒരു ഭാഗ്യം ഈ ഇടവകയ്ക്കു ലഭിച്ചു. ചെറിയ അജഗണമേ ഭയപ്പെടേണ്ട (ലൂക്ക 12,32) എന്ന നമ്മുടെ കർത്താവിന്റെ വചനം അന്വർത്ഥമാക്കിക്കൊണ്ട് ഇടയൻ കൂടെയുണ്ട് എന്ന ബോധ്യം ഒറ്റപ്പെട്ടുകഴിയുന്ന ഈ സമൂഹത്തിനു പകർന്നു നൽകാൻ അദ്ദേഹത്തിനു തന്റെ സ്‌നേഹ സന്ദർശനത്തിലൂടെ സാധിച്ചു.
ചെറുത്തു നില്പുകൾ
ചെറുകടവിലെ ചെറുസമൂഹം ചെറുത്തു നിൽപുകളിലൂടെ നിരന്തരം കടന്നുപോകേണ്ടി വരുന്നു. പുറമെ നിന്നു നോക്കുമ്പോൾ ശാന്തവും സുന്ദരവും പ്രകൃതിരമണീയവുമായ വനാന്തർഭാഗം. മയിലും കുയിലും മരഞ്ചാടി കുരങ്ങുമെല്ലാം നമ്മെ ഏദേൻ തോട്ടത്തിലേയ്ക്കു കൂട്ടിക്കൊണ്ടുപോകയാണോ എന്നു തോന്നും. ശുദ്ധവായുവും ശുദ്ധജലവും അതിന്റെ തനിമയിൽ ലഭിക്കുന്ന സ്ഥലം. എന്നാൽ ഇവിടെയുള്ളവരുടെ ജീവനും ഉപജീവനവും നിരന്തരം ഭീഷണിയിലാണ്, കൃഷിക്കായി കുടിയേറിയ ഒരു ജനതയ്ക്ക് കൃഷിസാധ്യമല്ലാത്ത സാഹചര്യമാണ് ഇന്നുള്ളത്. ദശാബ്ദങ്ങൾക്കു മുമ്പ് ഇവർ കുടിയേറിയ സമയത്ത് വന്യമൃഗങ്ങൾ വളരെ വിരളമായിരുന്നു. എന്നാൽ ഇപ്പോൾ അവ പെറ്റുപെരുകിയിരിക്കുകയാണ്. കാട്ടുപന്നി, കുരങ്ങ്, മലയണ്ണാൻ എന്നിവ കപ്പ, ചേമ്പ്, ചേന, വാഴ തുടങ്ങിയ എല്ലാ കൃഷികളും നശിപ്പിക്കുകയും തിന്നുതീർക്കുകയും ചെയ്യുന്നു. കാട്ടാനയും കാട്ടുപോത്തുമൊക്കെ പലപ്പോഴും ജീവനുതന്നെ ഭീഷണിയാകുന്നു.
മനുഷ്യനെ ഇതുവരെ ഉപദ്രവിച്ചിട്ടില്ലെങ്കിലും പുലി രാത്രിയിൽ വളർത്തു മൃഗങ്ങളെ പിടിച്ചുകൊണ്ടു പോകാറുണ്ട്. കടുവയെ കണ്ടവരും ഇവിടെയുണ്ട്. പെരുമ്പാമ്പും രാജവെമ്പലയുമൊന്നും ഇവിടുത്തുകാർക്ക് ഒട്ടും അപരിചിതരല്ല. ഇവയെല്ലാം കൂടി ഇവിടെ മനുഷ്യജീവിതം അസാധ്യമാക്കി തീർക്കുന്നു.
മനുഷ്യനെക്കാൾ ഉപരി മൃഗങ്ങൾക്കു പ്രാധാന്യം കൊടുക്കുന്ന നിയമങ്ങളാണ് ഈ പ്രശ്‌നങ്ങൾക്കു പ്രധാന കാരണം.
കൃഷിയെ പ്രോത്സാഹിപ്പിക്കണം എന്നു നിരന്തരം പറയുന്ന സർക്കാർ കർഷകർ അഭിമുഖീകരിക്കുന്ന ഇത്തരം പ്രശ്‌നങ്ങളെ കണ്ടില്ലെന്നു നടിക്കുകയാണ്. വനത്തിനുള്ളിൽ ഉള്ളതിനെക്കാൾ ഭക്ഷണം കൃഷിയിടങ്ങളിൽ നിന്നു ലഭിക്കുന്നു എന്നതാണ് മൃഗങ്ങളെ അവിടേയ്ക്ക് ആകർഷിക്കുന്നത്.
എന്നാൽ അവയെ വെടിവയ്ക്കാനോ ഉപദ്രവിക്കാനോ ഇവിടെ നിയമം അനുവദിക്കുന്നില്ല. പരിസ്ഥിതി സംരക്ഷണത്തിൽ മുൻപന്തിയിൽ നിൽക്കുന്ന വിദേശരാജ്യങ്ങളിൽ പോലും ഓരോ ജീവിയുടെയും ക്രമാതീതമായ വർദ്ധനവ് നിയന്ത്രിച്ച് പരിസ്ഥിതി സന്തുലിതാവസ്ഥ നിലനിർത്താൻ വേണ്ട ക്രമീകരണങ്ങൾ
ചെയ്യാറുണ്ട്. എന്നാൽ നമ്മുടെ നാട്ടിലെ അന്ധമായ പരിസ്ഥിതി പ്രേമം മനുഷ്യന്റെ ജീവനെയും ഉപജീവന മാർഗ്ഗങ്ങളെയും തൃണവൽക്കരിക്കുന്ന രീതിയിലാണ് നിയ
മങ്ങൾ കൊണ്ടുവരുന്നത്. ഇതു കൃഷിയോടും കർഷകനോടും കുടിയേറ്റ ജനത
യോടുമുള്ള അവഹേളനമാണ്. ഇത്
പുതിയ തലമുറയെ നിർബ്ബന്ധപൂർവ്വം കൃഷിയിൽനിന്ന് അകറ്റുന്ന സമീപനമാണ്. ഇത്തരം നിലപാടുകൾക്കു പിന്നിൽ പരിസ്ഥിതി പ്രേമമാണോ വർഗ്ഗീയ പ്രേരണ
യാണോ എന്നു സംശയിക്കേണ്ടിയിരി
ക്കുന്നു. കാരണം സർക്കാരിന്റെ വാക്കുകേട്ട്
കാടും മലയും കയറി ചോര നീരാക്കി കൃഷി
യിറക്കിയത് ഇവിടുത്തെ കത്തോലിക്കരാണല്ലോ. ഇന്ന് അവരെ സംരക്ഷിക്കാനും വാഗ്ദാനങ്ങൾ പാലിക്കാനും ഉള്ള ഉത്തരവാദിത്വത്തിൽ നിന്ന് സർക്കാർ ബോധ
പൂർവ്വം ഒഴിഞ്ഞുമാറുന്നു.
പരിഹാരമാകാതെ തുടരുന്ന ഈ പ്രശ്‌നങ്ങളുടെ നടുവിലും ഉള്ളുതൊണ്ട് സ്‌നേ
ഹത്തോടെ, സമാധാനത്തോടെ, ശാന്തതയോടെ ജീവിക്കുന്ന ചെറുകടവുകാർക്ക് വിശ്വാസത്തിന്റെ കൈത്തിരി നാളമായി ഈ
ദൈവാലയം തലയുയർത്തി നിൽക്കുന്നു.