വിശുദ്ധ കൊച്ചുത്രേസ്യ (1873-1897) തിരുനാൾ: ഒക്‌ടോബർ-1

ആവിലായിലെ വിശുദ്ധ അമ്മത്രേസ്യാ, സീയെന്നായിലെ വിശുദ്ധ കാഥറിൻ എന്നിവരോടൊപ്പം വേദപാരംഗതയായി പ്രഖ്യാപിക്കപ്പെട്ട വിശുദ്ധ കൊച്ചുത്രേസ്യ ആധുനിക കാലത്തെ ഒരു മഹാവിശുദ്ധയാണ്. ഉണ്ണിയീശോയുടെ ചെറുപുഷ്പം (Little Flower of Infant Jesus) എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ഈ പുണ്യവതി ഇന്നും സ്വർഗ്ഗത്തിൽ നിന്ന് അനുഗ്രഹങ്ങളുടെ പനിനീർ പുഷ്പങ്ങൾ പൊഴിച്ചുകൊïിരിക്കുന്നു. വിശുദ്ധയുടെ പിതാവായ ലൂയി മാർട്ടിനും
അമ്മയായ സെലിഗ്വരിനും അടുത്ത കാലത്താണ് വിശുദ്ധരായി പ്രഖ്യാപിക്കപ്പെട്ടത്.
സഭാചരിത്രത്തിൽ യോഗ്യരായി ഉയർത്തപ്പെട്ട ആദ്യത്തെ ദമ്പതികളാണ് ഇവർ. ചെറുപുഷ്പത്തിന്റെ ചേച്ചിമാരിൽ ചിലരും വിശുദ്ധരായി പ്രഖ്യാപിക്കപ്പെടുന്ന ദിനങ്ങൾ അകലത്തല്ല. അങ്ങനെ നോക്കുമ്പോൾ ഈ കുടുംബം വിശുദ്ധിയുടെ ഒരു മലർവാടിയാണെന്നു പറയാം.
ജനനം, ബാല്യം, സന്ന്യാസജീവിതം
വിശുദ്ധ ചെറുപുഷ്പം 1873 ജനുവരി 2-ാം തീയതി ഫ്രാൻസിലെ അലൻസോണിൽ (Alencon) ജനിച്ചു. മരിയാ ഫ്രാൻസിസ് തെരേസാ മാർട്ടിൻ എന്നായിരുന്നു പൂർണ്ണ നാമം. പിതാവായ ലൂയി മാർട്ടിൻ സാമാന്യം സമ്പന്നനായ ഒരു പട്ടുവ്യാപാരി ആയിരുന്നു. അമ്മയായ സെലിഗ്വരിൻ ദൈവഭക്തിയും മനുഷ്യസ്‌നേഹവും നിറഞ്ഞ ഒരു കുലീന വനിതയും. ഈ ദമ്പതികൾക്ക് മരിയാ, പൗളിൻ, ലെയോണി, സെലിൻ, തെരേസ എന്ന് അഞ്ചു പെൺമക്കളാണ് ഉïായിരുന്നത്. ഏറ്റവും ഇളയവളായ തെരേസയെ ”എന്റെ കൊച്ചുറാണി” എന്നാണ് അപ്പച്ചൻ വിളിച്ചിരുന്നത്. സുഖകരമായ ചുറ്റുപാടുകളിൽ വളർന്നു വന്ന ഈ കുട്ടികൾ റൊമാൻസിലും ഡാൻസിലുമൊക്കെ ആകൃഷ്ടരായിപ്പോകേïതായിരുന്നു. എന്നാൽ മാതാപിതാക്കളുടെ വിശ്വാസ തീക്ഷ്ണതയും ഉജ്ജ്വലമായ ദൈവസ്‌നേഹവും പ്രാർത്ഥനാചൈതന്യവും അവരെ വിശുദ്ധിയുടെ പാതയിലേക്കാണു നയിച്ചത്. പിൽക്കാലത്ത് മാർട്ടിന്റെ കുടുംബത്തെ ”മാർട്ടിന്റെ പറുദീസ” എന്നു വിശേഷിപ്പിക്കത്തക്കവിധം ആനന്ദഭരിതമായ ഒരന്തരീക്ഷമാണ് അവിടെ ഉïായിരുന്നത്.
ഫലമോ? മക്കളിൽ നാലുപേർ കർമ്മലീത്താ സഭയിലും ലെയോണി വിസിറ്റേഷൻ സഭയിലും ചേരുകയാണുïായത്. തെരേസയ്ക്ക് നാലു വയസ്സുള്ളപ്പോൾ അമ്മ മരിച്ചു. ഏറെനാൾ കാൻസർ രോഗത്തിന്റെ തീവ്രവേദന സഹിച്ച ശേഷമാണ് സെലിഗ്വരിൻ ദിവംഗതയായത്. അഞ്ചു പെൺകുഞ്ഞുങ്ങളെ ഏകാകിയായ തന്റെ കൈകളിൽ ഏല്പിച്ചിട്ട് പ്രിയപ്പെട്ടവൾ വേർപിരിഞ്ഞപ്പോൾ ലൂയി മാർട്ടിന്റെ മനസ്സിന്റെ സമനില തെറ്റി. മാനസികരോഗത്തിനുള്ള ചികിത്സയെത്തുടർന്ന് അദ്ദേഹം സാധാരണ നിലയിലായി. താമസിയാതെ മാർട്ടിൻ കുടുംബം ലിസ്യുവിലേയ്ക്കു മാറിത്താമസിച്ചു. പത്താമത്തെ വയസ്സിൽ തെരേസയ്ക്ക് ഗുരുതരമായ ഒരു അജ്ഞാതരോഗം പിടിപെട്ടു. ഒരു മാസത്തോളം അവൾ രോഗിണിയായി കിടന്നു. 1883 മെയ് 13-ാം തീയതി പെന്തക്കുസ്താദിവസം തേരേസയുടെ മുറിയിലുïായിരുന്ന വിജയമാതാവിന്റെ രൂപം തന്നെ നോക്കി പുഞ്ചിരിക്കുന്ന ഒരനുഭവം അവൾക്കുïായി. അതോടെ അവളുടെ രോഗമാകെ മാറി. അന്നു തുടങ്ങിയ ദൈവമാതൃസ്‌നേഹം ജീവിതാന്ത്യം വരെ അവൾ ആസ്വദിച്ചു. പതിനഞ്ചാമത്തെ വയസ്സിൽ കർമ്മലീത്താ
മഠത്തിൽ ചേരാനുള്ള അനുവാദം വാങ്ങാൻ തേരേസ പിതാവിന്റെ കൂടെ റോമിലേക്കുപോയി. മഠത്തിൽ ചേരാനുള്ള പ്രായമാകാഞ്ഞതുകൊïാണ് പ്രത്യേക അനുവാദം വേïിവന്നത്. അവർ 13-ാം ലെയോ മാർപ്പാപ്പായെക്കï് അഭ്യർത്ഥന നടത്തി. ദൈവം തിരുമനസ്സാകുന്നെങ്കിൽ കാര്യം നടക്കുമെന്നായിരുന്നു മാർപ്പാപ്പായുടെ പ്രതികരണം. ഏതായാലും കാര്യം നടന്നു. 1889 ജനുവരി 10-ാം തീയതി തെരേസ സഭാവസ്ത്രം സ്വീകരിച്ചു. അടുത്ത വർഷം പ്രഥമ വ്രതവാഗ്ദാനം നടന്നു. അപ്പോഴേയ്ക്കും അവളുടെ പ്രിയപിതാവ് തളർവാതരോഗിയായി ആശുപത്രിയിൽ കിടപ്പായി. സഹനം അദ്ദേഹത്തെയും വിശുദ്ധീകരിച്ചു.
രോഗം, മരണം, നാമകരണം
1893 മുതൽ ഏതാനും കാലം സിസ്റ്റർ തേരേസ നവസന്ന്യാസിനികളുടെ ഗുരുവായി ജോലി ചെയ്തു. പിന്നീട് അവൾ സഹനത്തിന്റെ ശരശയ്യയിലായി. 24 വർഷം മാത്രം നീï ആ ജീവിതത്തിന്റെ അവസാനഭാഗം ക്ഷയരോഗത്തിലാണു കഴിഞ്ഞുകൂടിയത്. ”ഓർമ്മവച്ച നാൾ മുതൽ ഞാൻ എന്റെ നല്ല ദൈവത്തിന് ഒന്നും തന്നെ
നിഷേധിച്ചിട്ടില്ല” എന്ന പുണ്യവതിയുടെ വാക്കുകൾ അവളുടെ ദൈവഹിതത്തിനുള്ള
സമ്പൂർണ്ണ സമർപ്പണത്തിന്റെയും ശിശുസഹജമായ നിഷ്‌കളങ്കതയുടെയും പ്രതിഫലനമാണ്. ”ദൈവമേ, ഞാൻ അങ്ങയെ സ്‌നേഹിക്കുന്നു” എന്ന് ഉരുവിട്ടുകൊï് 1897 സെപ്റ്റംബർ 30-ാം തീയതി ഉണ്ണിയീശോയുടെ ചെറുപുഷ്പം അടർന്നുവീണു. ”സുഖദായകമായ പരിമളമുള്ള ലില്ലിപ്പുഷ്പം” (the lily of delicious perfume) എന്നാണ് വിശുദ്ധ പത്താം പീയൂസ് വിശുദ്ധ കൊച്ചുത്രേസ്യയെ വിശേഷിപ്പിച്ചത്.
മരണശേഷം എണ്ണമറ്റ അനുഗ്രഹങ്ങളാണ് അവളുടെ മദ്ധ്യസ്ഥതയിലൂടെ ഭൂമിയിലേക്കു വർഷിക്കപ്പെട്ടത്; ഇന്നും ആ പനിനീർപ്പൂമഴ തുടർന്നുകൊïിരിക്കുന്നു.
1921-ൽ ബനഡിക്റ്റ് പതിനഞ്ചാമൻ മാർപ്പാപ്പാ കൊച്ചുത്രേസ്യയുടെ നാമകരണത്തിനുള്ള നടപടികൾ ആരംഭിച്ചു. 1923 ഏപ്രിൽ 29-ാം തീയതി പതിനൊന്നാം പീയൂസ് മാർപ്പാപ്പാ അവളെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു. 1925 മെയ് 17-ാം തീയതി ഇതേ മാർപ്പാപ്പാ അവളെ വിശുദ്ധയായി പ്രഖ്യാപിച്ചു.
ഒരു ആഗോള മിഷനറിയാകാൻ കൊതിച്ച ചെറുപുഷ്പത്തെ 1928-ൽ 11-ാം പീയൂസ് മാർപ്പാപ്പാ അഖിലലോക വേദപ്രചാര മദ്ധ്യസ്ഥയാക്കി ഉയർത്തി. അവൾ നമ്മുടെ ചെറുപുഷ്പ മിഷൻ ലീഗിന്റെ സ്വർഗ്ഗീയ മദ്ധ്യസ്ഥയാണ്. വിശുദ്ധ അൽഫോൻസാമ്മയുടെ ജീവിതത്തിൽ വിശുദ്ധ കൊച്ചുത്രേസ്യയുടെ ഇടപെടലുകൾ ഉïായിട്ടുïെന്ന കാര്യം നമുക്ക് ഇവിടെ അനുസ്മരിക്കാം.
കൃതികൾ
മരിക്കുന്നതിനു മുമ്പ് തന്റെ ജ്യേഷ്ഠസഹോദരിമാരുടെയും മഠാധിപയായ ഗൊൺസാഗയുടെയും ആജ്ഞയനുസരിച്ച് വിശുദ്ധ കൊച്ചുത്രേസ്യ തന്റെ ആത്മകഥ രചിക്കുകയുïായി. പുണ്യവതിയുടെ ആദ്ധ്യാത്മിക ശിശുത്വവും, ദൈവഹിതത്തിനുള്ള സമ്പൂർണ്ണ സമർപ്പണവും, വിശുദ്ധിയിലേക്കുള്ള കുറുക്കുവഴിയും ആ മനോഹരഗ്രന്ഥത്തിന്റെ താളുകളിൽ സുലളിതമായ ഫ്രഞ്ചു
ഭാഷയിൽ പകർന്നു വച്ചിരിക്കുന്നു. ഈ സ്വയംകൃത ചരിത്രം ‘നവമാലിക’ എന്ന പേരിൽ ജസ്റ്റീസ് ജോസഫ് തളിയത്ത് മലയാളത്തിലേക്കു വിവർത്തനം ചെയ്തിട്ടുï്. വിശുദ്ധ എഴുതിയ കത്തുകളുടെ സമാഹാരം ”നവമാലികാസഖി” എന്ന പേരിലും ലഭ്യമാണ്. ഈ കൃതികൾ ലളിതസുന്ദരങ്ങളാണ്; അതേ സമയം ഇവ അഗാധമായ ആദ്ധ്യാത്മിക ദർശനങ്ങളും ഉൾക്കൊള്ളുന്നു. അതുകൊïാണ് സഭ അടുത്തകാലത്ത് കൊച്ചുത്രേസ്യയെ വേദപാരംഗതയായി പ്രഖ്യാപിച്ചത്.
വിശുദ്ധിയിലേക്കുള്ള കുറുക്കുവഴി
പല വിശുദ്ധരുടെയും വിശുദ്ധിയിലേയ്ക്കുള്ള വഴി ഇന്നത്തെ ലോകത്തിന് അനുകരണീയമല്ല. ഇവിടെയാണ് വിശുദ്ധ കൊച്ചുത്രേസ്യയുടെ കുറുക്കുവഴിയുടെ പ്രസക്തി. ആ മാർഗ്ഗം ഇങ്ങനെ സംഗ്രഹിക്കാം. ദൈവഹിതത്തിനു നമ്മെത്തന്നെ പൂർണ്ണമായി സമർപ്പിക്കുക. ജീവിതാവസ്ഥയുടെ കടമകൾ വിശ്വസ്തതയോടെ നിറവേറ്റുക. സാധാരണ കൃത്യങ്ങൾ അസാധാരണമായ ദൗത്യബോധത്തോടെ നിർവ്വഹിക്കുക. അനുദിനസഹനങ്ങൾ സസന്തോഷം ദൈവത്തിനു കാഴ്ചവയ്ക്കുക. ശിശുസഹജമായ നിഷ്‌കളങ്കതയോടെ ദൈവത്തിലാശ്രയിക്കുക. എല്ലാവർക്കും നന്മ ചെയ്യുക. സന്മനസ്സുള്ള എല്ലാവർക്കും ദൈവകൃപയിൽ ആശ്രയിച്ചുകൊï്, വിശുദ്ധിപ്രാപിക്കണമെന്ന ലക്ഷ്യത്തോടെ, ഇതൊക്കെ ചെയ്യാൻ കഴിയും.
ഉപസംഹാരം
ഉപവിയുടെ – ദൈവസ്‌നേഹത്തിന്റെയും മനുഷ്യസ്‌നേഹത്തിന്റെയും ജീവിതമാണ് വിശുദ്ധിയെന്ന് ഫ്രാൻസിസ് മാർപ്പാപ്പാ നമ്മെ ഓർമ്മിപ്പിക്കുന്നു. ഗിരിപ്രഭാഷണത്തിന്റെയും അന്ത്യവിധിയുടെയും മാനദണ്ഡങ്ങൾ മുമ്പിൽ കïുകൊïുള്ള വീരോചിത ജീവിതമാണത്. ”അനന്ദിച്ച് ആഹ്‌ളാദിക്കുവിൻ” എന്ന തന്റെ അപ്പസ്‌തോലികലേഖനത്തിലാണ് പരിശുദ്ധപിതാവ് വിശുദ്ധിയുടെ സാരാംശം പ്രപഞ്ചനം ചെയ്യുന്നത്. ഇപ്രകാരമുള്ള ഒരു ജീവിതമാണ് വിശുദ്ധ കൊച്ചുത്രേസ്യ നയിച്ചത്. അതുകൊï് അവൾ ആധുനികലോകത്തിൽ വിശുദ്ധിയുടെ കെടാവിളക്കായി പ്രശോഭിക്കുന്നു.