ലൈംഗികന്യൂനപക്ഷങ്ങളുടെ അന്തസും അവകാശങ്ങളും

2018 ജനുവരി 8-ാം തീയതി ഇന്ത്യയുടെ പരമോന്നത നീതിപീഠം ഇന്ത്യൻ പീനൽ
കോഡ് 377-ാം വകുപ്പ് റദ്ദു ചെയ്യാനുള്ള തീരുമാനം എടുക്കുന്നതിന് സുപ്രീം കോടതി
യിലെ ഉയർന്ന ഭരണഘടനാ ബഞ്ചിനെ ചുമതലപ്പെടുത്തിയത് വലിയ വാർത്തയായി.
പ്രകൃതി വിരുദ്ധ ലൈംഗികബന്ധം ക്രിമിനൽ കുറ്റമായി കണക്കാക്കുന്നതാണ് 377-ാം വകുപ്പ്. ഒരേ വർഗ്ഗത്തിൽപ്പെട്ട മനുഷ്യർ തമ്മിലോ മനുഷ്യർ മൃഗങ്ങളുമായോ ലൈംഗിക ബന്ധം പുലർത്തുന്നതിനെയാണ് പ്രകൃതിവിരുദ്ധബന്ധം എന്ന് പറഞ്ഞിരിക്കുന്നത്. ഇതിൽ പ്രായപൂർത്തിയായ മനുഷ്യർ തമ്മിലുള്ള സ്വവർഗ്ഗഭോഗബന്ധത്തെ കുറ്റകരമല്ലാതാക്കുന്നതിനെക്കുറിച്ച് തീരുമാനമെടുക്കാനാണ് ഉയർന്ന ബഞ്ചിനോട് ആവശ്യപ്പെട്ടിരുക്കുന്നത്. ഈ വിഷയത്തിന്റെ നിയമവശങ്ങൾ ചർച്ച ചെയ്യുന്നതിനേക്കാൾ ഈ കോടതിവിധിയോട് അനുബന്ധിച്ച് വിവിധ ഭാഗങ്ങളിൽ നിന്ന് വ്യത്യസ്തമായി ഉയർന്നു കേട്ട അഭിപ്രായങ്ങൾ ചർച്ച ചെയ്യാനാണ് ആഗ്രഹിക്കുന്നത്.
സുപ്രീം കോടതിയുടെ പരാമർശം ഇപ്രകാരമാണ്: SC indicates ‘it would be difficult not to dscriminalise Section 377 given the constitutional protection to the right of privacy of which sexual orientation has been held to be intrinsic.’ ഒരാളുടെ ലൈംഗിക ചായ്‌വ് (sexual orientation) സ്വകാര്യതയുടെ ഭാഗമായാൽ ആ ലൈംഗിക ചായ്‌വനുസരിച്ചുള്ള അയാളുടെ എല്ലാ പ്രവൃത്തികളും ന്യായീകരിക്കേണ്ടി വരുമോ എന്ന ചോദ്യം സ്വാഭാവികമായും ഉയരും.
ലൈംഗിക ചായ്‌വും ലൈംഗിക പ്രവൃത്തിയും
ലൈംഗിക താല്പര്യം/ആകർഷണം എന്നത് സാധാരണയായി ആരും മനപ്പൂർവ്വം തിരഞ്ഞെടുക്കുന്നതല്ല. വലുതാകുമ്പോൾ സ്ത്രീകളോട് ആകർഷണം തോന്നണം,
പുരുഷന്മാരോട് ആകർഷണം എന്നൊക്കെ ചെറുപ്പത്തിലെ തന്നെ മുൻകൂട്ടി തീരുമാ
നിച്ച് അതനുസരിച്ച് ആരും പ്രവർത്തിക്കാറില്ല. ഒരാളുടെ ലൈംഗിക ആകർഷണം അല്ലെങ്കിൽ ചായ്‌വ് എന്താണെന്ന് അയാളുടെ വളർച്ചയുടെ ഘട്ടങ്ങളിൽ തിരിച്ചറിയുകയാണ് ചെയ്യുന്നത്. മനുഷ്യപ്രകൃതിയനുസരിച്ച് ലൈംഗിക ആകർഷണം സ്ത്രീക്കു പുരുഷനോടും പുരുഷന് സ്ത്രീയോടുമാണ്. ക്രമരഹിതമായി മനുഷ്യപ്രകൃതിയുമായി ചേർന്നുപോകാത്ത പലതരത്തിലുള്ള ലൈംഗിക ആകർഷണങ്ങളുമുണ്ട്. സ്ത്രീക്കു സ്ത്രീയോടും
പുരുഷന് പുരുഷനോടും തോന്നുന്ന ലൈംഗികാകർഷണം (Homosexuality), കുട്ടികളോട് തോന്നുന്ന ലൈംഗികാകർഷണം (pedophilia), രക്തബന്ധത്തിലൂള്ളവരോട് തോന്നുന്നത് (incest), മൃഗങ്ങളോട് തോന്നുന്നത് (zoophilia/bestiality) എന്നിങ്ങനെയാണവ. വ്യത്യസ്തമായ ലൈംഗികാകർഷണം കുറ്റമാണെന്നോ തെറ്റാണെന്നോ അങ്ങനെയുള്ള വ്യക്തികളെ ശിക്ഷിക്കണമെന്നോ സാധാരണയായി ആരും പറയില്ല. കാരണം പലപ്പോഴും അതവരുടെ മനപ്പൂർവ്വമായ തിരഞ്ഞെടുപ്പായിരിക്കില്ല. അവർ അങ്ങനെ ആകുന്നതും അവർക്ക് അങ്ങനെ തോന്നുന്നതുമാണ്. ഇങ്ങനെയുള്ള ക്രമരഹിതവും അസാധാരണവുമായ ലൈംഗിക ആകർഷണങ്ങൾ-ചായ്‌വുകൾ നിയമത്തിന്റെ കണ്ണിൽ കുറ്റവും ധാർമ്മികതയുടെ മേഖലയിൽ തെറ്റുമാകുന്നത് അത്തരം ആകർഷണങ്ങൾക്കനുസരിച്ച് ഒരാൾ പ്രവർത്തിക്കുമ്പോഴാണ്. എല്ലാത്തരത്തിലുമുള്ള തോന്നലുകൾക്കും ഇഷ്ടത്തിനുമനുസരിച്ച് ഒരാൾ പ്രവർത്തിക്കുമ്പോഴാണ് നിയമത്തിന്റെയും ധാർമ്മികതയുടെയും പ്രശ്‌നങ്ങൾ ഉണ്ടാവുന്നത്. എതിർലിംഗ ബന്ധത്തിലും (heterosexuality) ഒരാൾക്ക് തോന്നുന്നപോലെയെല്ലാം പെരുമാറുന്നതും ഇടപെടുന്നതും ആരുംന്യായീകരിക്കില്ല.
LGBT കമ്മ്യൂണിറ്റി
Lesbians, Gay, Bisexuals, Transgenders എന്നിങ്ങനെയുള്ള ലൈംഗിക ന്യൂനപക്ഷങ്ങളെ ഒരുമിച്ചു ചേർത്തു സംഘടിപ്പിച്ചിരിക്കുന്ന ഒരു അന്താരാഷ്ട്ര തലത്തിലുള്ള സംഘടനയാണ് LGBT . പരസ്പരം ലൈംഗികാകർഷണവും ബന്ധവുമുള്ള സ്ത്രീകളെയാണ് ലെസ്ബിയൻസ് (Lesbians) എന്നു വിളിക്കുന്നത്. അങ്ങനെയുള്ള പുരുഷന്മാരെ ഗെയ് (ഏമ്യ) എന്നു വിളിക്കും. ഒരേ സമയം സ്ത്രീകളോടും പുരുഷന്മാരോടും ലൈംഗികാകർഷണം തോന്നുകയും ബന്ധപ്പെടുകയും ചെയ്യുന്നവർ ബൈസെക്ഷ്വൽസ് (Bisexuals) എന്നാണറിയപ്പെടുന്നത്. ശാരീരികമായിട്ടുള്ള തന്റെ ലൈംഗികതയെ അംഗീകരിക്കാൻ മാനസികായി സാധിക്കാതെ എതിർ
ലിംഗമാണെന്ന തോന്നലുള്ളവരെയാണ് ട്രാൻസ്‌ജെൻഡേഴ്‌സ് (Transgenders) എന്നു പറയുന്നത്. ഉദാഹരണമായി ശാരീരികമായി പുരുഷനായിരിക്കുന്ന ഒരാൾക്ക് മാനസികമായി താൻ സ്ത്രീയാണെന്നു തോന്നുക. അതുപോലെ തിരിച്ചും. സത്യത്തിൽ ചില രാഷ്ട്രീയവും സാമൂഹികവുമായ ലക്ഷ്യത്തോടെ അന്തരാഷ്ട്രതലത്തിൽ വലിയ കോർപ്പറേറ്റ് കമ്പനികളുടെയും സ്‌പോർട്ട്‌സ് ക്ലബ്ബകളുടെയും ഭീമമായ സാമ്പത്തിക സഹായത്തോടെ, പ്രത്യേകമായ ചില അജണ്ടകളോടെ പ്രവർത്തിക്കുന്ന ഒരു പ്രസ്ഥാനമാണി LGBT ഗ്രൂപ്പ്. പല രാജ്യങ്ങളിലെ പ്രധാനപ്പെട്ട നഗരങ്ങളിലും എല്ലാവർഷവും പരേഡുകളും റാലികളും പ്രകടനങ്ങളും LGBT ഗ്രൂപ്പിന്റെ നേതൃത്വത്തിൽ നടത്താറുണ്ട്.
ലൈംഗിക ന്യൂനപക്ഷങ്ങളുടെ പ്രത്യേക അവകാശങ്ങളോ അവർക്കെതിരെയുള്ള വിവേചനങ്ങളോ അവർക്കാവശ്യമുള്ള മറ്റു അടിയന്തിര കാര്യങ്ങളോ പൊതു
സമൂഹത്തിന്റെ മുന്നിൽ അവതരിപ്പിക്കുന്നതിനു പകരം ഇത്തരത്തിൽ ബുദ്ധിമുട്ടനുഭവിക്കുന്ന ആളുകളെ വികൃതമായ വേഷം കെട്ടിച്ച് സമൂഹത്തിന്റെ പൊതുവായ ധാർമ്മിക-സാംസ്‌ക്കാരിക അന്തരീക്ഷം തകർക്കുന്നതാണ് ഇവരുടെ ലക്ഷ്യമെന്ന് തോന്നുന്ന രീതിയിലാണ് ആ പ്രകടനങ്ങളെല്ലാം സംഘടിപ്പിക്കുന്നത്. മനുഷ്യൻ എന്ന നിലയിലും പൗരന്മാരെന്ന നിലയിലുമുള്ള അവരുടെ അടിസ്ഥാന അവകാശങ്ങൾ നേടിയെടുക്കാനാവണം പ്രധാനമായി പരിശ്രമിക്കേണ്ടത്. അതിന് ആദ്യമായി അവരുടെ ക്രമരഹിതമായ ലൈംഗിക ആകർഷണമോ കുറ്റകരമായ ലൈംഗിക പ്രവൃത്തികളോ അതങ്ങനെയാണെന്ന് അംഗീകരിക്കണം. ക്രമരഹിതമാണെങ്കിൽ ക്രമമാക്കണം. കുറ്റകരമാണെങ്കിൽ ശിക്ഷ നൽകി പിന്തിരിപ്പിക്കാനുമാണ് ശ്രമിക്കേണ്ടത്. ക്രമവിരുദ്ധമായത് യാതൊരു
കുഴപ്പവുമില്ലായെന്ന് പറഞ്ഞ് അവതരിപ്പിച്ചാലോ വാദിച്ചാലോ കുറ്റകരമായ ഒരു കാര്യം ശരിയാണെന്ന് നിയമം വഴി നിർമ്മിച്ചെടുത്താലോ അങ്ങനെയാവണമെന്നില്ല. ഒരു കാലത്ത് സ്വവർഗ്ഗപ്രേമം ഒരു മാനസിക പ്രശ്‌നം, ലൈംഗികവ്യതിചലനം എന്നൊക്കെ പറഞ്ഞിരുന്നത് പിന്നീട് അങ്ങനെയല്ലാതായി അവതരിപ്പിച്ചത് ഒരു വസ്തുതയാണ്. (തുടരും…)