ചോദ്യങ്ങൾക്കു മറുപടി ഗൗരവതരമായ കുറ്റത്തിന് ശുശ്രൂഷ മുടക്കിയിട്ടുള്ള വൈദികർ പരികർമ്മം ചെയ്യുന്ന കൂദാശയിൽ പങ്കെടുക്കുന്ന വിശ്വാസികൾക്ക് ആ കൂദാശ ഫലദായകമാകുമോ? സാധുവാണോ?

കൂദാശകൾ മിശിഹായുടെ പ്രവൃത്തികളാണ്. സഭയുടെ പ്രവൃത്തികളാണ്. സ്വകാര്യവ്യക്തികളുടെ പ്രവൃത്തികളല്ല. അതുകൊണ്ട് സഭയുടെ കൂട്ടായ്മയിലല്ലാത്ത വൈദികർ അഥവാ ഗൗരവമായ കുറ്റത്തിന് ശുശ്രൂഷ മുടക്കിയിട്ടുള്ള വൈദികർ പരികർമ്മം ചെയ്യുന്ന കൂദാശകൾ കൂദാശകളല്ല. അതുകൊണ്ട് അങ്ങനെയുള്ള വൈദികർ പരികർമ്മം ചെയ്യുന്ന കൂദാശകളിൽ പങ്കെടുക്കുന്ന വിശ്വാസികൾക്ക് കൂദാശാപരമായ ഫലദായകത്വം ലഭിക്കുകയില്ല. ഇതിന് ഒരു അപവാദം മാത്രമേയുള്ളു. അത് കുമ്പസാരമെന്ന കൂദാശയെ സംബന്ധിച്ചുള്ളതാണ്. മരണാസന്നനായ ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം സഭാമുടക്കിൽപ്പെട്ട ഒരു വൈദികനേ ആ സമയത്തുള്ളുവെങ്കിൽ അദ്ദേഹത്തിന് ആ മരണാസന്നനായ
വ്യക്തിയെ കുമ്പസാരിപ്പിക്കാം. ആ വ്യക്തിക്ക് ഫലദായകമാംവിധം കൂദാശ സ്വീകരിക്കുവാനും കഴിയും. ഇതു സാധ്യമാകുന്നത് സഭതന്നെ അത് അംഗീകരിച്ചിരിക്കുന്നതുകൊണ്ടാണ്. സാധുത്വവും ഫലദായകത്വവും തമ്മിലുള്ള വ്യത്യാസം നൈയാമികമായ ഒരു പരിഗണനയാണ്. അത് പാശ്ചാത്യസഭയുടെ നൈയാമിക പശ്ചാത്തലത്തിൽ രൂപംകൊണ്ട ഒരു പരിഗണനയാണെന്നു പറയാം.
സിവിൽ നിയമപ്രകാരം വിവാഹമോചനം അനുവദിച്ച ശേഷവും സഭ വിവാഹമോചനം നല്കാത്തത് എന്തുകൊ്?
സിവിൽനിയമത്തെ സഭയുടെ നിയമമാക്കുന്നത് ശരിയല്ല. സിവിൽനിയമം മനുഷ്യസമൂഹത്തിന്റെ സൃഷ്ടിയാണ്. സഭാനിയമം ദൈവമനുഷ്യസമൂഹത്തിന്റെ സൃഷ്ടിയാണ്. സഭ ദൈവത്തിന്റെ ജനമാണ്. ദൈവത്തിന്റെ കല്പനകൾക്കനുസൃതമായേ സഭയ്ക്ക് നിയമനിർമ്മാണം നടത്താനാവൂ. വിവാഹമോചനം ദൈവത്തിന്റെ ക്രമീകരണത്തിനു വിരുദ്ധമാണ്. ദൈവത്തിന്റെ ക്രമീകരണപ്രകാരം വിവാഹബന്ധം അഭേദ്യമാണ്: ”ദൈവം സംയോജിപ്പിച്ചത് മനുഷ്യൻ വേർപെടുത്താതിരിക്കട്ടെ” (മർക്കോ 10,9). മനുഷ്യനെ സൃഷ്ടിച്ച ദൈവം, സൃഷ്ടിയിൽത്തന്നെ നിശ്ചയിച്ച ക്രമീകരണമാണ് വിവാഹത്തിന്റെ അഭേദ്യത: ”അതിനാൽ പുരുഷൻ മാതാപിതാക്കളെ വിട്ട് ഭാര്യയോടു ചേരും. അവർ ഒറ്റ ശരീരമായിത്തീരും” (ഉല്പ 2,24). സ്രഷ്ടാവ് നിശ്ചയിച്ച ക്രമീകരണത്തിനു വിരുദ്ധമായ ഒരു ക്രമീകരണം നടത്താൻ സൃഷ്ടികളായ മനുഷ്യർക്ക് അവകാശമില്ല. അതുകൊണ്ടാണ് സിവിൽനിയമപ്രകാരം വിവാഹമോചനം അനുവദിച്ചശേഷവും സഭ വിവാഹമോചനം നടത്താത്തത്.
പള്ളിയുമായി ബന്ധപ്പെട്ട പണപ്പിരിവുകളിൽ സഹകരിക്കാത്തവരും വരുമാനം അനുസരിച്ച് പസാരം നൽകാത്തവരും ”കണക്കു പറയേി വരും, അനുഭവിക്കും” എന്നൊക്കെ പറയാറുല്ലോ. എന്നാൽ അങ്ങനെ ശിക്ഷിക്കുന്ന ഒരു ദൈവമാണോ നമ്മുടേത്?
ദൈവത്തിന്റെ രക്ഷയുടെയും ശിക്ഷയുടെയും രീതികൾ എങ്ങനെയെന്നു കൃത്യമായി പറയുവാൻ മനുഷ്യർക്ക് സാദ്ധ്യമല്ല. ദൈവത്തെ വെളിപ്പെടുത്തുന്ന ദൈവവചനത്തിലൂടെയും വചനം മാംസമായി അവതരിച്ച ഈശോയിലൂടെയും നമുക്കു ലഭിക്കുന്ന അറിവിലൂടെ കുറേയൊക്കെ നമുക്കു മനസ്സിലാക്കാമെന്നേയുള്ളു. ദൈവം നീതിമാനും കാരുണ്യവാനുമാണ്. നീതിയും കാരുണ്യവും തമ്മിൽ സമസ്വരപ്പെടുത്തുന്ന വിധി പ്രസ്താവിക്കുവാൻ ദൈവത്തിനു മാത്രമേ കഴിയൂ. അപ്രകാരമാണ് ദൈവം വിധിക്കുന്നത് എന്ന് പാപിനിയായ സ്ത്രീയോട് ഈശോ പറഞ്ഞ വാക്കുകൾ സൂചിപ്പിക്കുന്നുണ്ട്: ”ഞാനും നിന്നെ വിധിക്കുന്നില്ല; പൊയ്‌ക്കൊള്ളുക. ഇനിമേൽ പാപം ചെയ്യരുത്” (യോഹ 8,11). മനുഷ്യരുടെ വിധികളിൽ നീതിയും കരുണയും സമസ്വരപ്പെടാതെ പോകുന്നുണ്ട്. അതുകൊണ്ടാണ് ”കണക്കു പറയേണ്ടി വരും, അനുഭവിക്കും” എന്നൊക്കെ പറയുന്നത്. പക്ഷേ, അപ്രകാരമുള്ള വിധിപ്രസ്താവനകളുടെ പിന്നിലുള്ള ദൈവത്തിന്റെ വിധി മനസ്സിലാക്കുവാനും അതിനനുസൃതമായി സഭാകൂട്ടായ്മ ആവശ്യപ്പെടുന്ന കാര്യങ്ങൾ വിവേചിച്ചറിഞ്ഞ് ചെയ്യുവാനും സഭാംഗങ്ങൾക്കു കഴിയണം.
തീവ്രമായ കരിസ്മാറ്റിക് രീതിയിലുള്ള ധ്യാനങ്ങൾ സഭ നിരു
ത്സാഹപ്പെടുത്തുന്നുാേ? ഉെങ്കിൽ അതിനു കാരണമെന്ത്?
കരിസ്മാറ്റിക് പ്രസ്ഥാനം സഭയുടെ നവീകരണത്തിനായി ദൈവത്താൽ അയയ്ക്കപ്പെട്ട ഒരു പ്രസ്ഥാനമാണ്. പ്രത്യേകിച്ച് ക്രിസ്തീയസഭാജീവിതത്തിൽ പരിശുദ്ധാരൂപിയ്ക്കുള്ള സ്ഥാനം കൂടുതൽ മനസ്സിലാക്കുവാനും അരൂപിയിലുള്ള ജീവിതം നയിക്കുവാനും സഹായകമായ ഒരു പ്രസ്ഥാനമാണ് കരിസ്മാറ്റിക് പ്രസ്ഥാനം. പക്ഷേ, ശരിയായ സഭാജീവിതത്തിൽനിന്നും വ്യതിചലിച്ചുപോകാനുള്ള ഒരു സാദ്ധ്യതയും ഈ പ്രസ്ഥാനത്തിനുണ്ട്. സഭ അവശ്യം കൂദാശാപരമാണ്. സഭ മിശിഹായുടെ കൂദാശയാണ്. ദൈവത്തിന്റെ അരൂപി – പരിശുദ്ധാരൂപി – ഇന്നു സഭയിൽ പ്രവർത്തിക്കുന്നത് മിശിഹായുടെ അരൂപിയായിട്ടാണ്. മിശിഹാ തന്റെ നിശ്വസനത്തിലൂടെയാണല്ലോ ശ്ലീഹന്മാരുടെ ഗണത്തിനു പരിശുദ്ധാരൂപിയെ നല്കിയത് (യോഹ 20,22). സഭയുടെ കൂദാശകളിലൂടെയാണ് ഇന്നും മിശിഹാ തന്റെ അരൂപിയെ നല്കുന്നതും അരൂപിയിലൂടെ സഭാംഗങ്ങളെ നവീകരിക്കുന്നതും (യോഹ 20,23). ഇപ്രകാരമുള്ള സഭാത്മകമായ നവീകരണപ്രക്രിയയെ തമസ്‌കരിച്ചുകൊണ്ട് വെറും വ്യക്തിഗതമായ നവീകരണാനുഭവത്തിന് മുൻതൂക്കം കൊടുക്കുന്ന അപകടം കരിസ്മാറ്റിക് പ്രസ്ഥാനത്തിലുണ്ട്. അതു പലപ്പോഴും കരിസ്മാറ്റിക് ധ്യാനങ്ങളിലും കൺവെൻഷനുകളിലും കാണുന്നുണ്ട്. അതുകൊണ്ടാണ്
തീവ്രമായ കരിസ്മാറ്റിക് രീതിയിലുള്ള ധ്യാനങ്ങളും കൺവെൻഷനുകളും സഭ അധികം പ്രോത്സാഹിപ്പിക്കാത്തത്.