‘റൂഹാദ്ക്കുദ്ശായുടെ കിന്നരം’ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന മാർ അപ്രേം ദൈവശാസ്ത്രജ്ഞരുടെ ഇടയിൽതന്റെകാവ്യശൈലിയുടെമനോഹാരിതകൊണ്ടും പരിമിതപദാവലിയിലൂടെ ആഴമേറിയ ചിന്തകൾ പ്രതിഫലിപ്പിക്കാനുള്ള തന്റെ വിസ്മയകരമായ ചാതുര്യംകൊണ്ടും ഇന്നും അനന്യനായിനിലകൊള്ളുന്നു. ആ മഹാകവിയുടെ പിൻഗാമിയായ മറ്റൊരു സുറിയാനികവിയാണ് 5-ാം നൂറ്റാണ്ടിൽ എദേസ്സായിൽ ജീവിച്ചിരുന്നുവെന്ന് കരുതപ്പെടുന്ന സിറില്ലോണാ. മറ്റു പല സുറിയാനി എഴുത്തുകാരെയുംപോലെ ഇദ്ദേഹവും തന്റെ വ്യക്തിത്വം സ്വന്തം കൃതികളിലൊളിപ്പിച്ച് ചരിത്രത്തിന് പിടികൊടുക്കാതെ നില്ക്കുന്നു. ദൈവശാസ്ത്രപണ്ഡിതരുടെയും ഗവേഷകരുടെയും കിണഞ്ഞ പരിശ്രമത്തിനിടയിലും ഈ അപൂർവ കവിയുടെ വ്യക്തിത്വം അഭ്യൂഹങ്ങളിൽ ഒതുങ്ങുന്നു. സിറില്ലോണാ മാർ അപ്രേമിന്റെ കുടുംബത്തിൽപെട്ട അദ്ദേഹത്തിന്റെ സഹോദരപുത്രനായ ‘അബ്‌സമിയ’ ആണെന്നാണ് ഒരു പക്ഷം. ഇനി അതല്ല, അദ്ദേഹം എദേസ്സായിലെ ദൈവശാസ്ത്രകലാലയത്തിന്റെ നേതൃത്വം വഹിച്ചിരുന്ന ‘കിയോറെ’ആണെന്ന് പറയുന്നവരും കുറവല്ല. എന്നാൽഈ വാദഗതികളൊന്നും തെളിയിക്കുവാൻ പണ്ഡിതലോകത്തിന് കഴിഞ്ഞിട്ടില്ല.
ഗീതങ്ങളും പ്രസംഗങ്ങളുമായി 5 കൃതികളാണ് അദ്ദേഹത്തിന്റേതായി അറിയപ്പെടുക.
1. സ്ലീവാരോഹണത്തെപ്പറ്റിയുള്ള ഗീതം.
2. പാദക്ഷാളനത്തെപ്പറ്റിയുള്ള ഗീതം.
3. കർത്താവിന്റെ പെസഹായെക്കുറിച്ചുള്ള പ്രസംഗം.
4. വെട്ടുകിളികളെപ്പറ്റിയും ഹൂണന്മാരുടെ കടന്നാക്രമണത്തെപ്പറ്റിയുമുള്ള ഗീതം.
5. സക്കേവൂസിനെപ്പറ്റിയുള്ള ഗീതം.
വിശുദ്ധവാരത്തിൽ പെസഹാവ്യാഴാഴ്ചത്തെ കർമ്മങ്ങൾക്കുവേണ്ടി രചിക്കപ്പെട്ടതായിരിക്കണം ആദ്യത്തെ മൂന്നു കൃതികൾ. യോഹന്നാൻ ശ്ലീഹായുടെ സുവിശേഷവിവരണത്തിൽ കാണപ്പെടുന്ന അന്ത്യഅത്താഴവിവരണത്തെയും ഈശോയുടെ അവസാനപ്രഭാഷണത്തെയും അടിസ്ഥാന
മാക്കിയാണ് ഇവ രചിക്കപ്പെട്ടിരിക്കുന്നത്. ഒന്നാമത്തെ ഗീതം സ്ലീവാരോഹണത്തെപ്പറ്റിയുള്ള ഗീതം എന്ന തലക്കെട്ടോടെ നല്കപ്പെട്ടിരിക്കുന്നുവെങ്കിലും അന്ത്യ
അത്താഴവും പരിശുദ്ധകുർബാനസ്ഥാപനവുമാണ് ഇതിലെ പ്രതിപാദനവിഷയങ്ങൾ.
പഴയനിയമപെസഹായുടെ പൂർത്തീകരണം
അദ്ദേഹം മിശിഹായിൽ ദർശിക്കുന്നു. സിറില്ലോണാ ‘സ്ലീവാരോഹണ’ഗീതത്തിലൂടെ പാടുന്നു
:മെസ്രേനിൽവച്ച് കുഞ്ഞാട് കൊല്ലപ്പെട്ടു.
ഉന്നതമാളികയിൽ നമ്മുടെ കർത്താവും.
നമ്മുടെ കർത്താവ് തന്റെ കൂട്ടുകാരെ
ഉന്നതമാളികയിലേക്ക് നയിച്ച്
അവിടെ വസിച്ചു.
അവൻ ആദ്യം കയറി ഇരുന്നു.
അവന്റെ ശിഷ്യർ അവന്റെ പിന്നാലെയും.
കുഞ്ഞാട് (മിശിഹാ) കുഞ്ഞാടിനെ
ഭക്ഷിച്ചു.
പെസഹാ പെസഹായെ വിഴുങ്ങി.
പിതാവിന്റെ പെസഹാ ആചരിച്ച
അവൻ
സ്വന്തം പെസഹാ ആചരണത്തിന്
തുടക്കമിട്ടു.
ഇത്ര അത്ഭുതകരമായ തിരുനാൾ ആര്
ദർശിച്ചിരിക്കുന്നു.
മനുഷ്യർ തങ്ങളുടെ സ്രഷ്ടാവിനൊപ്പം
മുക്കുവർ ആഴിക്കൊപ്പം
മനുഷ്യർ ദൈവത്തിനൊപ്പം
വിരുന്നിനിരിക്കുന്നു.
പാദക്ഷാളനത്തെപ്പറ്റിയുള്ള അദ്ദേഹത്തിന്റെ ഗീതവും അതീവ ഹൃദ്യമാണ്. കർത്താവ് തന്റെ ശിഷ്യരുടെ പാദങ്ങൾ കഴുകിയ സംഭവത്തെ മാമ്മോദീസായോടു ബന്ധപ്പെടുത്തിയാണ് അദ്ദേഹം അവതരിപ്പിക്കുക. പെസഹാഗീതത്തിലാകട്ടെ ശിഷ്യന്മാരോടുള്ള കർത്താവിന്റെ അന്ത്യവചസ്സുകൾക്ക് ഊന്നൽ നല്കിയിരിക്കുന്നു. വെട്ടുകിളികളെക്കുറിച്ചുള്ള കാവ്യമാകട്ടെ യാചനയുടെയും പ്രാർത്ഥനയുടെയും രൂപത്തിലുള്ളതാണ്. തങ്ങളുടെ ശത്രുക്കളായ ഹൂണന്മാർക്കും വെട്ടുകിളികൾക്കുമെതിരായി സ്തുതിഗീതങ്ങളും പ്രാർത്ഥനകളുമാകുന്ന ആയുധം ധരിച്ച് പടപൊരുതുവാൻ ഈ ഗീതത്തിലൂടെ സിറില്ലോണാ സിറിയാക്കാരെ ആഹ്വാനം ചെയ്യുന്നു. അവസാനഗീതത്തിൽ സക്കേവൂസ് എന്ന വിശുദ്ധഗ്രന്ഥകഥാപാത്രത്തിലൂടെ അനുതാപം ഒരുവനെ രക്ഷയിലേക്ക് എപ്രകാരം നയിക്കുന്നുവെന്ന് സിറില്ലോണാ വിശദീകരിക്കുന്നു. അനുതാപികളോടുള്ള ദൈവത്തിന്റെ കരുണയുടെ ആഴമേറിയ ഭാവങ്ങൾ വിവരിക്കുന്നഈകാവ്യംനോമ്പുകാലത്ത്നമുക്കെല്ലാവർക്കുമുള്ള പ്രത്യാശയുടെ സന്ദേശമാണ്.
സക്കേവൂസിൻ പ്രതിരൂപംവഴി
പാപികളിവരെ കർത്തൻ ദൈവം
മാടിവിളിക്കുന്നതമാകും
തന്നുടെ സ്‌നേഹം ദർശിക്കാനായ്
സിക്കേമൂറിൽ നിന്നനുതാപിയെ
ദൈവമടർത്തി താമസമെന്യേ
അവനെ നട്ടു തൻ തോട്ടത്തിൽ
കരുണയൊടവനെ കാത്തുവളർത്തി.
മഹിമാവസനം ഇല്ലാതവനും
ആദത്തെപ്പോൽ നഗ്നൻതന്നെ.
ദൈവം കരുണയൊടവനായ് നെയ്തു
കാരുണ്യത്തിൻ സുന്ദരയങ്കി.