പ്രോട്ടോ സിഞ്ചെല്ലൂസും സിഞ്ചെല്ലൂസുമാരും അവരുടെ അധികാരവും

0
700

രൂപതാ ഭരണത്തിൽ മെത്രാനെ സഹായിക്കുന്നവരാണ് രൂപതാകച്ചേരിഅഥവാEparchialCuria.രൂപതാകച്ചേരിയിൽ മെത്രാനാൽ നിയമിക്കപ്പെടുന്ന സുപ്രധാന തസ്തികയാണ് പ്രോട്ടോ സിഞ്ചെല്ലൂസ് അഥവാ മുഖ്യ വികാരി ജനറാൾ. രൂപതയുടെഭരണകാര്യത്തിൽമെത്രാനെസഹായിക്കുന്നതിനായി അദ്ദേഹം നിയമിക്കപ്പെട്ടിരിക്കുന്നു. അദ്ദേഹത്തിന് രൂപത മുഴുവൻ ഭരണ നിർവ്വഹണ അധികാരമുണ്ട്. എന്നാൽ അദ്ദേഹത്തിന്റെ ഈ അധികാരം പ്രാതിനിധ്യാത്മകമായ (vicarious) അധികാരമാണ്. അതായത്, രൂപതാമെത്രാനെപ്പോലെ സ്വന്തം പേരിൽ ഉപയോഗിക്കാൻ പാടില്ല. എന്നാൽ അദ്ദേഹംഅധികാരംനിർവ്വഹിക്കുന്നത്,രൂപതാമെത്രാന്റെ പേരിലാണ്. അതുകൊണ്ട്പ്രോട്ടോസിഞ്ചെല്ലൂസിന്റെ അധികാരത്തെ ഉദ്യോഗസഹജമായ അധികാരം (ordinary powers) എന്നും പ്രാതിനിധ്യാത്മകമായ അധികാരം (vicarious) എന്നും വിശേഷിപ്പിക്കുന്നു.
ചരിത്രപരമായി പ്രോട്ടോ സിഞ്ചെല്ലൂസ് ആരായിരുന്നു? ആദ്യ നൂറ്റാണ്ടുകളിൽ മെത്രാനോടൊപ്പം ഒരേ ആലയത്തിൽ കഴിഞ്ഞിരുന്നവരാണ് സന്ന്യാസികളും പുരോഹിതന്മാരുമായിരുന്നവർ. ഈ രണ്ടു കൂട്ടരും
മെത്രാന്മാരുടെ പരിശുദ്ധമായ ജീവിതത്തിന് സാക്ഷികളായി ദിനം പ്രതിയുള്ള ആദ്ധ്യാത്മിക ശിക്ഷണം അവരോടൊപ്പം നടത്തിവന്നു. പിന്നീട് പൗരസ്ത്യസഭകളിൽഅവർപാത്രിയാർക്കീസുമാരുടെയും മെത്രാന്മാരുടെയും ഉപദേശകരും കുമ്പസാരക്കാരുമായി തീർന്നു. സഭാ കൗൺസിലുകളിൽ അവർക്ക് പ്രത്യേക സ്ഥാനമുണ്ടായി. ക്രമേണ പാത്രിയാർക്കീസുമാർ രണ്ടോ അതിലധികമോ സിഞ്ചെല്ലൂസുകളെ നിയമിച്ചു. അവരിൽ പ്രധാനി പ്രോട്ടോ സിഞ്ചെല്ലൂസ് എന്ന് അറിയപ്പെട്ടു. ”പ്രോട്ടോ സിഞ്ചെല്ലൂസ്” എന്നത് ഗ്രീക്കു പദമാണ്. പാശ്ചാത്യ സഭയിൽ വികാരി ജനറാൾ എന്ന വാക്കാണ് ഇതിനു പകരമായി ഉപയോഗിക്കുന്നത്.
സഭാ നിയമപ്രകാരം, പ്രോട്ടോ സിഞ്ചെല്ലൂസിന് ഭരണനിർവ്വഹണത്തിൽ വിപുലമായ അധികാരമുണ്ടെങ്കിലും അദ്ദേഹം അത് നിർവ്വഹിക്കുന്നത് രൂപതാമെത്രാന് വിധേയമായിട്ടാണ്. അതായത്, സ്വതന്ത്രമായ ഭരണനിർവ്വഹണാധികാരമില്ല. രൂപതാമെത്രാന് യുക്തമെന്നു തോന്നിയാൽ ചില അധികാരങ്ങൾ തന്നിൽ തന്നെ നിക്ഷിപ്തമാക്കാം. അല്ലെങ്കിൽ, പ്രോട്ടോ സിഞ്ചെല്ലൂസിന്റെ ചില അധികാരത്തിന്റെ വിനിയോഗത്തിൽ കുറവു വരുത്താം. ഉദാഹരണത്തിന്, ഭരണ നിർവ്വഹണ ശുശ്രൂഷയുടെ ഭാഗമായി രൂപതാമെത്രാൻ സ്വന്തമായി മാറ്റിവയ്ക്കാത്തിടത്തോളം അദ്ദേഹത്തിന്റെ മനോധർമ്മം മനസ്സിലാക്കി ഒരു ഉദ്‌ബോധനം
നല്കാം. രൂപതാമെത്രാൻ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നതും വിശ്വാസം അർപ്പിക്കുന്നതും പ്രോട്ടോ സിഞ്ചെല്ലൂസിനെയാണ്. അതുകൊണ്ട് പ്രോട്ടോ സിഞ്ചെല്ലൂസിനെനിയമിക്കുന്നതിൽ,പൊതുനിയമത്തിൽ ഏർപ്പെടുത്തിയിരിക്കുന്നയോഗ്യതകൾക്കനുസരണം, തിരഞ്ഞെടുക്കുന്നതിനുള്ള പൂർണ്ണ സ്വാതന്ത്ര്യം രൂപതാ
മെത്രാനുണ്ട്. എന്നാൽ സഹായ മെത്രാന്മാർ, പിന്തുടർച്ചാവകാശമുള്ളമെത്രാൻഎന്നിവരെനിർബ്ബന്ധമായും ഈ സ്ഥാനത്തു നിയമിക്കുവാൻ പൊതു നിയമം ആവശ്യപ്പെടുന്നു. തന്റെ ഭരണ നിർവ്വഹണാധികാരം, ഒരു പ്രോട്ടോ സിഞ്ചെല്ലൂസ് നിർവ്വഹിക്കുമ്പോൾ രൂപതാമെത്രാന്റെ ആഗ്രഹത്തിനും മനോധർമ്മത്തിനും വിപരീതമാകാതിരിക്കുവാൻ ശ്രദ്ധിക്കണം. മേൽ പറഞ്ഞ ഉദ്യോഗം, രൂപതാദ്ധ്യക്ഷന്റെ അസാന്നിദ്ധ്യത്തിൽ മാത്രം വിനിയോഗിക്കേണ്ട ഒന്നല്ല. നിയമങ്ങൾക്കനുസരണം രൂപതാമെത്രാന്റെ അധികാരപ്പെടുത്തൽ വഴി അദ്ദേഹം നിർവ്വഹിക്കേണ്ടിവരും. സഭാനിയമപ്രകാരം ”പ്രോട്ടോ സിഞ്ചെല്ലൂസ്” എന്ന ഉദ്യോഗം നിർബ്ബന്ധമായും രൂപതാ ഭരണ സംവിധാനത്തിൽ ഉണ്ടാകേണ്ടതാണ്.
എന്നാൽ, ഇപ്പോഴുള്ള നിയമത്തിനു മുമ്പ് ഈ ഉദ്യോഗം കർശനമായി വേണമെന്ന് ആവശ്യപ്പെട്ടിരുന്നില്ല. ചുരുക്കത്തിൽ, രൂപതാമെത്രാനുവേണ്ടി ചെയ്യുന്ന ശുശ്രൂഷയാണ് പ്രോട്ടോ സിഞ്ചെല്ലൂസിനുള്ളത്. രൂപതാമെത്രാന്റെനിഴലായിനിന്ന്ഭരണനിർവ്വഹണത്തിൽ അദ്ദേഹത്തെ സഹായിക്കുന്ന പ്രോട്ടോ സിഞ്ചെല്ലൂസ്, ഒരർത്ഥത്തിൽ രൂപതാദ്ധ്യക്ഷന്റെ മനസ്സുവായിച്ചെടുത്ത് പ്രവർത്തിക്കുന്നു.
മെത്രാന്മാരുടെ അജപാലനാധികാരത്തെപ്പറ്റിയുള്ള രണ്ടാം വത്തിക്കാൻ കൗൺസിൽ പ്രമാണരേഖയുടെ ചുവടു പിടിച്ചാണ് ഓരോ രൂപതയിലെയും സിഞ്ചെല്ലൂസുകൾ (എപ്പിസ്‌ക്കോപ്പൽ വികാരിമാർ/വികാരി ജനറാൾമാർ) നിയമിക്കപ്പെടുന്നത്. തങ്ങൾക്കു കിട്ടിയ നിയമന പത്രമനുസരിച്ച്,പ്രത്യേക വിഭാഗത്തിന്റെയോ, പ്രവിശ്യയുടെയോ മേലുള്ള ഭരണ നിർവ്വഹണാധികാരമാണ് സിഞ്ചെല്ലൂസുകൾക്കുള്ളത്.
പ്രോട്ടോ സിഞ്ചെല്ലൂസിന്റെ കാര്യത്തിലെന്നപോലെ, സിഞ്ചെല്ലൂസുകളുടെ ചില പ്രത്യേക അധികാരങ്ങൾ രൂപതാമെത്രാന് സ്വന്തമായി മാറ്റിവയ്ക്കാവുന്നതാണ്. കഴിവുള്ളിടത്തോളം ഓരോ രൂപതയിലെയും വൈദികരുടെ ഇടയിൽ നിന്ന്, മുപ്പതു വയസ്സിൽ കുറയാത്ത, ഏതെങ്കിലും വിശുദ്ധ ശാസ്ത്രത്തിൽ ഡോക്ടറേറ്റോ, ലൈസൻഷ്യേറ്റോ, കുറഞ്ഞപക്ഷം വൈദഗ്ദ്ധ്യമോ ഉള്ളവരും, സത്യവിശ്വാസവും സത്യസന്ധതയും വിവേകവും കാര്യനടത്തിപ്പിൽ പരിചയസമ്പത്തും ഉള്ളവരുമായിരിക്കണം പ്രോട്ടോ സിഞ്ചെല്ലൂസും സിഞ്ചെല്ലൂസുകളും.