വി. യോഹന്നാൻ എഴുതിയ സുവിശേഷം-8

0
735

(യോഹ 2,23-3,21)
യോഹന്നാൻ മൂന്നാമദ്ധ്യായത്തിലെ പ്രധാനവിഷയം വിശ്വാസജീവിതമാണ്. വിശ്വാസജീവിതത്തെ അവതരിപ്പിക്കുന്ന ഭാഗത്തെ മൂന്നായി തിരിക്കാം: 1. അപൂർണ്ണമായ വിശ്വാസം (2,23-3,2); 2. യഥാർത്ഥ വിശ്വാസത്തിന്റെ വ്യവസ്ഥ (3,3-10);
3. വിശ്വാസത്തിന്റെ വിഷയം (3,11-21).
അടയാളങ്ങൾ കണ്ടതുകൊണ്ടാണ് നിക്കൊദേമൂസ് ഈശോയിൽ വിശ്വസിച്ചത് (3,2). അടയാളങ്ങളുടെ അടിസ്ഥാനത്തിലുള്ള വിശ്വാസം വെറും ബൗദ്ധികം മാത്രമാണ്. ബൗദ്ധികതലത്തിലുള്ള ഈ വിശ്വാസം ഈശോയും അംഗീകരിക്കുന്നില്ല. അടയാളങ്ങൾ കണ്ട് വളരെപ്പേർ ഈശോയിൽ വിശ്വസിച്ചെങ്കിലും ഈശോ അവരെ വിശ്വസിച്ചില്ല (2,23-24). നിക്കൊദേമൂസ് ഈശോയെ തേടിവരുന്നത് രാത്രിയിലാണ്. ‘രാത്രി’ അപൂർണ്ണമായ, വെറും ബൗദ്ധികമായ വിശ്വാസത്തെ സൂചിപ്പിക്കുന്നു. അപൂർണ്ണമായ വിശ്വാസത്തിൽ
നിന്നും യഥാർത്ഥ വിശ്വാസത്തിലേക്ക് – പ്രകാശമായ ഈശോയിലേക്കുള്ള വിശ്വാസത്തിലേക്ക് – നിക്കൊദേമൂസ് വരുന്നു എന്നും ഇവിടെ സൂചനയുണ്ട്.
‘ഈശോയുടെ അടുക്കലേക്കു വരിക’ എന്ന പ്രവൃത്തിതന്നെ അവിടുന്നിലുള്ള വിശ്വാസത്തിലേക്കു കടന്നുവരുന്നതിനെ സൂചിപ്പിക്കുന്നു. അന്ധകാരത്തെ ഉപേക്ഷിച്ച്പ്രകാശമായ മിശിഹായെ സ്വീകരിക്കുവാൻ കടന്നുവന്ന നിക്കൊദേമൂസും ഈശോയുംതമ്മിൽ നടന്ന സംഭാഷണത്തിൽ യഥാർത്ഥ വിശ്വാസത്തിനുള്ള വ്യവസ്ഥകൾ വ്യക്തമാക്കുന്നുണ്ട്. വിശ്വാസത്തിലേക്കു കടന്നുവരാനുള്ള വ്യവസ്ഥ വീണ്ടുമുള്ള ജനനമാണ് (3,3-6). ‘വീണ്ടും ജനിക്കണം’ എന്നുപറഞ്ഞാൽ ‘പുതിയ ജീവിതത്തിനു തുടക്കംകുറിക്കണം’ എന്നാണർത്ഥം. ജീവിതത്തിന്റെ ആഭിമുഖ്യങ്ങളിൽ മാറ്റമുണ്ടാകണം.
വിശ്വാസം ജീവിതബന്ധിയായിരിക്കണം. ‘വീണ്ടും ജനിക്കണം’ (3,3) എന്നത് ‘ജലത്താലും ആത്മാവിനാലും ജനിക്കണം’ എന്നു വിശദീകരിച്ചിരിക്കുന്നു. യഥാർത്ഥ വിശ്വാസജീവിതത്തിലേക്കു നമ്മെ പ്രവേശിപ്പിക്കുന്നത് പരിശുദ്ധാത്മാവാണെന്നും, അത് മാമ്മോദീസായിലൂടെ സഭയിൽ പ്രവേശിപ്പിച്ചുകൊണ്ടാണെന്നും ഇവിടെ വ്യക്ത
മാക്കുന്നു.
വിശ്വാസവും മാനസാന്തരവും (3,3-5)
‘വീണ്ടുമുള്ള ജനനം’ ദൈവരാജ്യം കാണുന്നതിനും ദൈവരാജ്യത്തിൽ പ്രവേശിക്കുന്നതിനുമുള്ള വ്യവസ്ഥയായിട്ടാണ് ഇവിടെ അവതരിപ്പിക്കുന്നത്. ഈശോയിലുള്ള വിശ്വാസം ദൈവരാജ്യത്തോടുള്ള പ്രതിബദ്ധതയാണ്. കാരണം, ഈശോ ദൈവരാജ്യത്തിന്റെ സുവിശേഷപ്രഘോഷകനാണ് (മർക്കോ 1,14-15). ഈശോയിൽ വിശ്വസിക്കുക എന്നുവച്ചാൽ ദൈവരാജ്യത്തിൽ വിശ്വസിക്കുക എന്നാണ് അർത്ഥമാക്കുന്നത്. സഭ ദൈവരാജ്യത്തിന്റെ കൂദാശയുമാണ്. അതുകൊണ്ട് ഈശോയിലൂടെ സ്ഥാപിതമാകുന്ന ദൈവരാജ്യത്തോട് ആഭിമുഖ്യവും പ്രതിബദ്ധതയും പുലർത്തുന്ന ജീവിതമാണ് വിശ്വാസജീവിതം. വിശ്വാസജീവിതത്തിലേക്ക് നമ്മെ പ്രവേശിപ്പിക്കുന്നത് മാനസാന്തരമാണ്:
”നിങ്ങൾ മാനസാന്തരപ്പെട്ട് ശിശുക്കളെപ്പോലെ ആകുന്നില്ലെങ്കിൽ, സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കുകയില്ല” (മത്താ 18,3).
ശിശുക്കളെപ്പോലെയാകണം’ എന്ന് മത്തായി സുവിശേഷകൻ പറയുമ്പോൾ, വീണ്ടും ജനനത്തിലൂടെ ‘ശിശുവാകണം’ എന്ന് യോഹന്നാൻ സുവിശേഷകൻ പറ
യുന്നു.അതായത്മാനസാന്തരത്തിലൂടെദൈവരാജ്യത്തോട് ആഭിമുഖ്യം പുലർത്തുന്ന ഒരു ജീവിതത്തിനു തുടക്കം കുറിക്കണം. ഈ ആഭിമുഖ്യം പുലർത്താൻ നമ്മെ
കഴിവുറ്റവരാക്കുന്നത് മാമ്മോദീസായിലൂടെ നമുക്കു നല്കപ്പെടുന്ന പരിശുദ്ധാത്മാവാണ്. അതുകൊണ്ട് മാനസാന്തരമാണ് വിശ്വാസത്തിനു തുടക്കം കുറിക്കുന്നത്. വിശ്വാസം തുടർമാനസാന്തരവുമാണ്.
വിശ്വാസവും അരൂപിയിലുള്ള
ജീവിതവും (3,6-10)അരൂപിയിൽ ജനിച്ച് വിശ്വാസജീവിതം നയിക്കുന്നവരുടെ ജീവിതത്തിന്റെ സവിശേഷതയാണ് ഇവിടെ വിവരിക്കുക. ”മാംസത്തിൽനിന്നു ജനിക്കുന്നത് മാംസമാണ്; അരൂപിയിൽനിന്നു ജനിക്കുന്നത് അരൂപിയും” (3,6). ‘മാംസം’ എന്നത്, സ്വാഭാവിക മനുഷ്യനാണ്; ‘അരൂപി’ എന്നത് അരൂപിയാൽ നയിക്കപ്പെടുന്നവരാണ്. അരൂ
പിയാൽ നയിക്കപ്പെടുന്നവർ ദൈവമക്കളുടെ സ്വാതന്ത്ര്യം അനുഭവിക്കും.നിരന്തരംഉള്ളിൽപ്രവർത്തിച്ചുകൊണ്ടിരിക്കുന്ന പരിശുദ്ധാത്മാവിന്റെ പ്രേരണകളോട് നാം എത്രമാത്രം തുറവുള്ളവരാണോ അത്രമാത്രം ദൈവമക്കൾക്കടുത്ത സ്വാതന്ത്ര്യം അനുഭവിക്കാൻ നമുക്കു കഴിയും. പരിശുദ്ധാത്മാവിന്റെ പ്രവർത്തനത്തെ കാറ്റിനോട്ഉപമിക്കുന്നു – കാണാൻ സാധിച്ചില്ലെങ്കിലും സ്വരം കേൾക്കാൻ സാധിക്കും. അരൂപി അദൃശ്യശക്തിയെങ്കിലും അരൂപി
യാൽ നയിക്കപ്പെടുന്നവരെ ഫലങ്ങളിലൂടെ തിരിച്ചറിയാം. അരൂപിയുടെ ഫലങ്ങളായ സ്‌നേഹം, ആനന്ദം തുടങ്ങിയവ (ഗലാ 5,22) അവരിൽ വിളങ്ങി പ്രശോഭിക്കും.
വിശ്വാസത്തിന്റെ വ്യവസ്ഥകൾ വിവരിച്ച
തിനുശേഷം വിശ്വാസത്തിന്റെ വിഷയം സുവിശേഷകൻ അവതരിപ്പിക്കുന്നു. ദൈവത്തെ
പൂർണ്ണതയിൽ മനുഷ്യർക്കു വെളിപ്പെടുത്തിയത് ഈശോ മാത്രമാണ്. സ്വർഗ്ഗത്തിൽനിന്നും ഇറങ്ങിവന്ന ഈശോയ്ക്കു മാത്രമേ അതു സാധിക്കൂ (3,13). അതുകൊണ്ട് ഈശോ വെളിപ്പെടുത്തിയ ദൈവംതന്നെ
യാണ് വിശ്വാസത്തിന്റെ വിഷയം. കുരിശിൽ ഉയർത്തപ്പെടുന്നതുവഴിയാണ് ഈശോ ദൈവത്തെ വെളിപ്പെടുത്തിയത് (3,14-15). തന്റെ പുത്രനെ ബലിയായി നല്കാൻ തക്കവിധം ലോകത്തെ -മനുഷ്യകുലത്തെ- സ്‌നേഹിച്ച ദൈവപിതാവിന്റെ മുഖമാണ് ഈശോ കുരിശിൽ വെളിപ്പെടുത്തിയത് (3,16). ഈശോമിശിഹായിലുള്ള വിശ്വാസത്തിന്റെ വിഷയം മനുഷ്യനോടുള്ള ദൈവത്തിന്റെ അനന്തമായ സ്‌നേഹമാണ്. അതുകൊണ്ട് വിശ്വാസജീവിതം ദൈവത്തിന്റെ സ്‌നേഹത്തോടു പ്രതിബദ്ധത പുലർത്തുന്ന ഒരു ജീവിതമാണ്.
വിശ്വാസത്തിന്റെയും അവിശ്വാസത്തിന്റെയും പ്രത്യുത്തരങ്ങൾ (3,18-21)
രണ്ടു തരത്തിലുള്ള പ്രത്യുത്തരങ്ങളാണ് തന്റെ പുത്രനിലൂടെ രക്ഷാകരസ്‌നേഹം
വെളിപ്പെടുത്തിയ ദൈവത്തിനു ലഭിച്ചത്; ലഭിക്കുന്നത്: അനുകൂലവും പ്രതികൂലവും -വിശ്വാസവും അവിശ്വാസവും. വിശ്വസിക്കുന്നവർക്ക് ജീവനും രക്ഷയും ലഭിക്കുമ്പോൾ, വിശ്വസിക്കാത്തവർക്ക് അത് മരണത്തിനും നിത്യശിക്ഷയ്ക്കുംകാരണമായിത്തീരുന്നു.
ചോദ്യങ്ങൾ
1. നിക്കൊദേമോസ് ഈശോയുടെ അടു
ത്ത് രാത്രിയിൽ വന്നത് എന്തിനെ സൂചിപ്പിക്കുന്നു?
2. യഥാർത്ഥ വിശ്വാസജീവിതത്തിനുള്ള വ്യവസ്ഥയായി ”വീണ്ടും ജനിക്കണം”, ”ജലത്താലും ആത്മാവിനാലും ജനിക്കണം” എന്നു പറയുന്നതിന്റെ അർത്ഥമെന്ത്?
3. വിശ്വാസജീവിതവും അരൂപിയിലുള്ള ജീവിതവും തമ്മിലുള്ള ബന്ധമെന്ത്?
5. ക്രിസ്തീയവിശ്വാസത്തിന്റെ വിഷയമെന്താണെന്നാണ് യോഹന്നാൻ വിശദീകരി
ക്കുന്നത്?