ഇടവകയെ ഒരു സ്ഥാപനമായി കാണുന്നവരാണ് ഇടവകവികാരിയെ ഭരണകർത്താവും ഇടവകജനങ്ങളെ ഭരണീയരുമായി കാണുന്നത്. അപ്രകാരമൊരു സ്ഥാപ
നപരിവേഷം ഇടവകയ്ക്കു നല്കുവാൻ ഇടവകസംബന്ധമായ ചില പ്രവർത്തനങ്ങൾ അവസരമൊരുക്കുന്നുണ്ടെങ്കിലും, ഇടവക വെറുമൊരു സ്ഥാപനമല്ല. ഇടവക ദൈവജനമാണ്; പിതാവായ ദൈവത്തിന്റെ മക്കളുടെ കുടുംബമാണ്; മിശിഹായുടെ ശരീരമാണ്. ദൈവമക്കളുടെ കുടുംബമെന്ന നിലയിൽ ഇടവകവികാരി പിതാവായ ദൈവത്തിന്റെ പിതൃത്വത്തെ പ്രതിനിധീകരിക്കുന്നു. അതുകൊണ്ട് പിതൃപുത്രസഹജമായ ഒരു കുടുംബബന്ധമാണ് ഇടവകവികാരിയും ജനങ്ങളും തമ്മിലുണ്ടാ
കേണ്ടത്. അതുപോലെ മിശിഹായുടെ ശരീര
മായ സഭയിൽ, ശിരസ്സായ മിശിഹായുടെ ദൗത്യമാണ് ഇടവകവികാരിക്കുള്ളത്. ഇടവകയെ ഒരു ആത്മീയകുടുംബമായി കെട്ടിപ്പടുക്കുവാൻ ഇടവകാംഗങ്ങളുടെ ശുശ്രൂഷകളെല്ലാം സംയോജിപ്പിച്ച് സ്‌നേഹത്തിലും ഐക്യത്തിലും ഇടവകയെ കെട്ടിപ്പടുക്കുവാൻ നിയോഗിക്കപ്പെടുന്നയാളാണ് ഇടവകവികാരി.പസാരം സഭാമക്കളുടെ സമ്പത്തിനു മാത്രമേയുള്ളോ, അതോ സമയത്തിന്റെയും കഴിവിന്റെയും അറിവിന്റെയും ജീവന്റെയും
എല്ലാം പത്തിലൊന്ന് ദൈവത്തിനും
സഭയ്ക്കും നൽകാൻ സഭാമക്കൾക്കു കടപ്പാടു@ോ?
വിവാഹത്തോടനുബന്ധിച്ച് ‘പസാരം’കൊടുക്കുക എന്നത് മാർതോമാക്രിസ്ത്യാനികളുടെപാരമ്പര്യത്തിലുണ്ടായിരുന്ന ഒരു പതിവാണ്. സ്ത്രീധനത്തിന്റെ പത്തിലൊന്ന്
പസാരമായി പള്ളിക്കു കൊടുക്കുന്ന പതിവ് മാർ തോമാ ക്രിസ്ത്യാനികൾക്കുണ്ടായിരുന്നുവെന്ന് ഉദയംപേരൂർ സൂനഹദോസിന്റെ 16-ാം കാനനിൽ പറയുന്നുണ്ട്. അതിന്റെ തുടർച്ചയാണ് ഇന്നും നമ്മുടെ സഭയിലുള്ള പസാരം കൊടുക്കൽ. അതുകൊണ്ട് സഭാമക്കൾ സമ്പത്തുമാത്രം സഭയ്ക്കു കൊടുക്കേണ്ടവരാണ് എന്നു ചിന്തിക്കേണ്ട ആവശ്യമില്ല. മിശിഹായുടെ ശരീരമാകുന്ന സഭയുടെ അവയവങ്ങളെന്ന നിലയിൽ, സഭാസമൂഹത്തെ കെട്ടിപ്പടുക്കുവാൻ ഓരോരുത്തർക്കും ദൈവം നല്കിയിട്ടുള്ളസമയവുംകഴിവുകളുംആവശ്യത്തിനനുസരിച്ച് നല്കുവാൻ എല്ലാ സഭാംഗങ്ങൾക്കും കടമയുണ്ട്.
ആഗോളസഭയ്ക്കു നേരെയുള്ള ആക്രമണങ്ങൾ, ഭാരതത്തിൽ സാഗർ രൂപതഅനുഭവിക്കുന്ന പീഡനങ്ങൾ… ഇവയൊക്കെ സഭാമക്കൾ തങ്ങളുടെ സ്വന്തം കുടുംബത്തിനു നേരെയുള്ള ആക്രമണമായി കാണണോ, എന്തുകൊ@്?
സഭയ്ക്കു നേരെയുള്ള ആക്രമണങ്ങൾ ലോകത്തിലെവിടെ നടന്നാലും അവയെ സഭാമക്കൾ തങ്ങളുടെ സ്വന്തം കുടുംബത്തിനു നേരെയുള്ള ആക്രമണമായിത്തന്നെ കാണണം. കാരണം, സഭ ദൈവപിതാവിന്റെ മക്കളുടെ കുടുംബമാണ് (യോഹ 1,12-13). സഭ വിവിധ സഭകളുടെ കൂട്ടായ്മയാണെങ്കിലും സഭ ഒന്നേയുള്ളു. അതുകൊണ്ട് ദൈവമക്കൾക്കടുത്ത കുടുംബാരൂപിയിൽ അപ്രകാരമുള്ള സാഹചര്യങ്ങളെ നേരിടാൻ നമുക്കു കഴിയണം.
‘വൈദികരോട്, പ്രത്യേകിച്ച് ഇടവക വൈദികരോടുള്ള പിണക്കത്തിന്റെയും സങ്കടത്തിന്റെയും പേരിൽ – തെറ്റ് ആരുടെ വശത്തു നിന്നാണെങ്കിലും – സഭയെ തള്ളിപ്പറയുന്നവരോട് അങ്ങേയ്ക്കുള്ള മറുപടി എന്താണ്?
വൈദികരോടുള്ള പിണക്കത്തിന്റെയും സങ്കടത്തിന്റെയും പേരിൽ സഭയെ തള്ളിപ്പറയുന്നത് ശരിയല്ല. വൈദികർ സഭാശുശ്രൂഷകർ മാത്രമാണ്. ശുശ്രൂഷകർ മനുഷ്യരായതുകൊണ്ട്, അവരുടെ ഭാഗത്ത് വീഴ്ചകളുണ്ടാവുക സ്വാഭാവികമാണ്. അതിന്റെ പേരിൽ സഭയെസ്‌നേഹിക്കാതിരിക്കുന്നത്ന്യായീകരിക്കാനാവില്ല. കുടുംബനാഥൻ തെറ്റു ചെയ്യുന്നതിന്റെ പേരിൽ ആരെങ്കിലും കുടുംബത്തെ സ്‌നേഹിക്കാതിരിക്കുമോ? വൈദികർക്കുവേണ്ടി പ്രാർത്ഥിക്കുകയും സ്‌നേഹപൂർവം, കുടുംബാരൂപിയിൽ, അവരുടെ തെറ്റുകൾ തിരുത്താൻ ശ്രമിക്കുകയും ചെയ്യണം. സഭ നമ്മുടെ അമ്മയാണെന്നുള്ള സഭാപിതാക്കന്മാരുടെ നിലപാടുകൾ അതിനു പ്രചോദനമാകണം.