വിശുദ്ധ പൗലോസ് ശ്ലീഹായ്ക്കു ശേഷം ലോകം കണ്ട ഏറ്റവും വലിയ മിഷനറിയാണ് വിശുദ്ധ ഫ്രാൻസിസ് സേവ്യർ. ”എനിക്ക് ആത്മാക്കളെ തരിക; ശേഷമെല്ലാം എന്നിൽ നിന്നെടുത്തുകൊളളൂ” എന്ന് പലപ്പോഴും അദ്ദേഹം ഉരുവിട്ടിരുന്നു. അദ്ദേഹത്തിന്റെ പ്രേഷിത തീക്ഷ്ണതയും ദൈവസ്‌നേഹവും അത്ഭുതപ്രവൃത്തികളും ഇന്നും അനേകായിരങ്ങളെ അവേശഭരിതരാക്കുന്നു. ”ഇന്ത്യയുടെ അപ്പസ്‌തോലൻ” (Apostle of the Indies) എന്നും, ”ജപ്പാന്റെ അപ്പസ്‌തോലൻ” (Apostle of Japan) എന്നും അദ്ദേഹം അറിയപ്പെടുന്നു.
ഭാരതത്തിലെ സുറിയാനി സഭയുടെ പിതാവ്
മാർത്തോമ്മാശ്ലീഹാ ആണല്ലോ; ലത്തീൻ സമൂഹത്തിന് ഇവിടെ രൂപം കൊടുത്തത് ഇന്ത്യയുടെ രണ്ടാമത്തെ ശ്ലീഹായായ ഫ്രാൻസിസ് സേവ്യറാണ്.
ഏതാണ്ട് പത്ത് വർഷം കൊണ്ട് (1541-
1552) ഒരായിരം മിഷനറിമാർക്ക് വ്യക്തിപരമായി ചെയ്യാവുന്ന പ്രേഷിതവേലയാണ് വിശുദ്ധ ഫ്രാൻസിസ് ഒറ്റയ്ക്കു നിർവഹിച്ചത്. അന്ന് പോർട്ടുഗീസ് അധീനതയിലായിരുന്ന ഗോവയിൽ അദ്ദേഹം ആരംഭിച്ച മിഷൻ വേല ദക്ഷിണേന്ത്യ, സിലോൺ, ബംഗാൾ, കന്യാകുമാരി, മലാക്കാ, സ്‌പൈസ് ഐലൻഡ്‌സ് എന്നിവിടങ്ങളിലൂടെ ജപ്പാനിലേക്കു വ്യാപിച്ചു.
ചൈനീസ് വൻകരയിലെത്തി സുവിശേഷം പ്രസംഗിക്കുവാനാഗ്രഹിച്ച അദ്ദേഹം ജപ്പാന്റെ ഭാഗമായ സാൻസിയൻ (Sancian) ദ്വീപിൽ വച്ച് അന്തരിച്ചു. ലക്ഷക്കണക്കിനാളുകളെ ഈ മഹാമിഷനറി മാനസാന്തരപ്പെടുത്തി;
നൂറ്റാണ്ടുകളോളം അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളുടെ സ്വാധീനം നിലനിന്നു.
ആദ്യകാലം (Early Life)
ഉത്തര സ്‌പെയിനിൽ ഒരു മലഞ്ചെരു
വിൽ ആരഗോൺ നദിയെ നോക്കി നിൽ
ക്കുന്ന സേവ്യർ മാളികയിലാണ് (Xavier Castle) ഫ്രാൻസിസിന്റെ ജനനം. കൃത്യമായിപ്പറഞ്ഞാൽ, സ്‌പെയിനിലെ ഒരു കൊച്ചു രാജ്യമായ നവാരേയിൽ (Kingdom of Naverre) 1506-ൽ ഫ്രാൻസിസ് ജനിച്ചു. നവാരേയിലെ ചാൻസെലറായിരുന്ന ഡോൺ ജൂവാന്റെയും,
ഭാര്യ ഡോണാ മരിയായുടെയും ആറു സന്താന
ങ്ങളിൽ ഏറ്റവും ഇളയവനായിരുന്നു ഫ്രാൻസിസ്. ഡോണാ മരിയ അതീവ സുന്ദരിയായിരുന്നു. സുമുഖനും ബുദ്ധിമാനുമായ ഫ്രാൻസിസ് ആകർഷകമായ ഒരു വ്യക്തിത്വത്തിന്റെ ഉടമയായതിൽ അത്ഭുതപ്പെടാനില്ല.
ആദ്യം പാരിസ് യൂണിവേഴ്‌സിറ്റിയിലെ സമർത്ഥനായ വിദ്യാർത്ഥിയും, പിന്നീട് അവിടെത്തന്നെ പ്രഗൽഭനായ അദ്ധ്യാപകനുമായി ജീവിതം ആരംഭിച്ച ആ പ്രതിഭാശാലിക്ക് ലൗകികരംഗത്ത് വളരെ ഉയർന്ന തലങ്ങളിലെത്താൻ വലിയ സാധ്യതയുണ്ടായിരുന്നു. അതല്ല, സഭാജീവിതത്തിൽ പ്രവേശിച്ചിരുന്നെങ്കിൽ, ഒരുപക്ഷേ, അദ്ദേഹം വലിയൊരു വേദപാരംഗതനായെന്നും വരാമായിരുന്നു. എന്നാൽ വിശുദ്ധിയുടെ കൊടുമുടിയിലേക്കാണ് ദൈവപരിപാലനം അദ്ദേഹത്തെ ഉയർത്തിയത്.
ഈശോസഭയിൽ
കേവലം 24-ാമത്തെ വയസ്സിൽ തന്നെ പ്രശസ്തിയുടെ പടവുകൾ കയറാൻ തുടങ്ങിയിരുന്ന ഈ യുവാവിനെ കാണുമ്പോഴെല്ലാം ഈശോസഭാസ്ഥാപകനായ വിശുദ്ധ ഇഗ്നേഷ്യസ് ഇപ്രകാരം പറയുമായിരുന്നു: ”ഒരു മനുഷ്യൻ ലോകം മുഴുവൻ നേടിയാലും തന്റെ ആത്മാവു നശിച്ചാൽ അവനെന്തു പ്രയോ
ജനം?” പാരിസ് യൂണിവേഴ്‌സിറ്റിയിലെ തത്ത്വശാസ്ത്രാദ്ധ്യാപകനായിരുന്ന ഫ്രാൻസിസിൽ സ്‌നേഹിതന്റെ ഈ ചോദ്യം ഉടനടി ചലനമൊന്നും ഉളവാക്കിയില്ല. എങ്കിലും അഞ്ചാറു മാസം കഴിഞ്ഞപ്പോൾ ഫ്രാൻസിസ് ഇഗ്നേഷ്യസിന്റെ ക്ഷണം സ്വീകരിച്ച് അദ്ദേഹത്തിന്റെ പ്രസിദ്ധമായ ”ആദ്ധ്യാത്മികാഭ്യാസങ്ങൾ” (Spiritual Exercises) നടത്തി. 1534-ൽ അദ്ദേഹം ഇഗ്നേഷ്യസിന്റെ ”ചിറകു മുളച്ച” ഈശോസഭയിലെ ആദ്യത്തെ ഏഴ് അംഗങ്ങളിൽ ഒരാളായിത്തീർന്നു. ഇഗ്നേഷ്യസ്, ഫ്രാൻസിസ്,
പീറ്റർ, ഫാബർ തുടങ്ങിയ ഏഴുപേർ മോൺ
മാർത്രയിൽ വച്ചാണ് വ്രതങ്ങൾ സ്വീകരിച്ചത്. ബ്രഹ്മചര്യവും, ദാരിദ്ര്യവും, അനുസരണവും അവയ്ക്കു പുറമെ മാർപ്പാപ്പാ നിർദ്ദേശിക്കുന്ന സേവനവും അവർ നേർന്നു.
വെനീസിൽ വച്ച് വൈദികപട്ടം സ്വീകരിച്ച സേവ്യർ വെനീസ്, ബൊളോഞ്ഞ. റോം എന്നീ സ്ഥലങ്ങളിൽ കുറെക്കാലം സേവനം ചെയ്തു. തുടർന്ന് അദ്ദേഹം പ്രേഷിത
വേലയ്ക്കായി ഇന്ത്യയിലെത്തുന്നതാണ്
നാം കാണുക.
ഇന്ത്യയിലേക്ക്
പോർട്ടുഗലിലെ ജോൺ മൂന്നാമൻ രാജാവ്
ഏഷ്യയിൽ മിഷൻ പ്രവർത്തനം ചെയ്യുന്നതിനായി ഈശോസഭക്കാരായ ആറു പേരെ
അയയ്ക്കണമെന്ന് മാർപ്പാപ്പായോട് അഭ്യർ
ത്ഥിച്ചു. ഇഗ്നേഷ്യസിന് രണ്ടു പേരെ മാത്രമേ അയയ്ക്കാൻ കഴിയുമായിരുന്നുളളു. അവസാനനിമിഷം ഈ രണ്ടു പേരിൽ ഒരാൾ പനിപിടിച്ചു കിടപ്പിലായി. പകരം ഫ്രാൻസിസിനെ വൈമനസ്യത്തെടെയാണ് ഇന്ത്യയിലേക്കു വിടാൻ ഇഗ്നേഷ്യസ് തീരുമാനിച്ചത്. ഇന്ത്യയിലെ പോർട്ടുഗീസ് ഗവർണറുടെ വലിയ കപ്പലിൽ 1541 ഏപ്രിലിൽ 900 യാത്രക്കാരോടൊപ്പം ഫാദർ സേവ്യർ ഇന്ത്യയിലേക്കു തിരിച്ചു. പ്രതികൂലമായ കാലാവസ്ഥ മൂലം 13 മാസങ്ങൾക്കുശേഷം, 1542 മെയ്മാസത്തിലാണ് കപ്പൽ ഗോവായിലെത്തിയത്. കന്യാകുമാരിയിലേക്കു യാത്ര തിരിക്കും മുമ്പ് 5 മാസം വിശുദ്ധൻ അവിടെ താമസിച്ചു. ഗോവയിൽ അദ്ദേഹം സുവിശേഷം പ്രസംഗിച്ചു, രോഗികളെയും തടവുകാരെയും ശുശ്രൂഷിച്ചു, കുട്ടികളെ പഠിപ്പിച്ചു, പോർട്ടുഗീസുകാരെ ക്രൈസ്തവമാർഗ്ഗം പഠിപ്പിക്കാൻ ശ്രമിച്ചു, അവരുടെ മദ്യപാനത്തെയും വ്യഭിചാര ജീവിതത്തെയും അദ്ദേഹം ഭർത്സിച്ചു. അതുകൊണ്ട് അവരിൽനിന്ന് ഉപദ്രവമല്ലാതെ യാതൊരു സഹായവും അദ്ദേഹത്തിനു ലഭിച്ചില്ല. ഇന്ത്യയിലെ അപ്പസ്‌തോലിക ഡലിഗേറ്റായി നിയമിച്ചിട്ടുളള കല്പന കൈയിലുണ്ടായിരുന്നെങ്കിലും അതു പുറത്തെടുക്കാതെ
പോർട്ടുഗീസ് ഉദ്യോഗസ്ഥന്മാരുടെ കീഴിൽ ഒരു വിനീത വൈദികനായി അദ്ദേഹം ജീവിച്ചു.
ഇന്ത്യ, മലാക്കാ, ജപ്പാൻ എന്നീ രാജ്യങ്ങളിൽ പത്തു വർഷം അദ്ദേഹം സുവിശേഷം പ്രസംഗിച്ചു. ദരിദ്രരുടെ ഭക്ഷണം കഴിച്ച് ദരിദ്രരോടുകൂടെ അദ്ദേഹം ജീവിച്ചു. മലർപ്പൊടിയും കഞ്ഞിവെളളവുമായിരുന്നു ഭക്ഷണം. പകൽ സമയത്ത് പ്രസംഗവും രാത്രിസമയത്ത് ദീർഘമായ പ്രാർത്ഥനയും – ഇതായിരുന്നു വിശുദ്ധന്റെ പരിപാടി. ദൈവം അദ്ദേഹത്തിനു നൽകിയിരുന്ന ആത്മീയമായ ആഹ്ലാദമൂർച്ഛയുടെ അവസരങ്ങളിൽ അദ്ദേഹം പറയുമായിരുന്നു: ”മതി, കർത്താവേ, മതി” (Enough, my Lord, enough). സങ്കടങ്ങളും സഹനങ്ങളും വരുമ്പോൾ ”കുറെക്കൂടി, കർത്താവേ, കുറെക്കൂടി” (More, my Lord, more) എന്നും അദ്ദേഹം പ്രാർത്ഥിച്ചിരുന്നു. സദാ ദൈവൈക്യത്തിൽ ജീവിച്ചിരുന്ന അദ്ദേഹത്തിന് ലക്ഷക്കണക്കിന് ആളുകളെ മാനസാന്തരപ്പെടുത്താൻ കഴിഞ്ഞു. പല സ്ഥലങ്ങളിലായി അദ്ദേഹം മൂന്നുലക്ഷം പേരെ
മാനസാന്തരപ്പെടുത്തി അവർക്കു മാമ്മോദീസാ നൽകിയിട്ടുണ്ടെന്ന് ജീവചരിത്രകാരന്മാർ പറയുന്നു. ഗോവയിലും കേരളത്തിലും കൊറമാന്റൽ തീരത്തുമായി ഒരു ലക്ഷം
പേരെയെങ്കിലും അദ്ദേഹം മാമ്മോദീസ മുക്കിയിട്ടുണ്ട് എന്നു കരുതാവുന്നതാണ്. ആ വിശുദ്ധമായ വലതുകരം ഇന്നും സംരക്ഷിക്കപ്പെടുകയും വണങ്ങപ്പെടുകയും ചെയ്യുന്നുണ്ട്.
അനേകം രോഗശാന്തികൾക്കു പുറമേ മറ്റ് പല അത്ഭുതങ്ങളും അദ്ദേഹത്തിന്റെ ജീവിതത്തിൽ നമുക്കു ദർശിക്കാം: ഭാഷാവരം, ദ്വിസ്ഥലസാന്നിദ്ധ്യം, പ്രവചനവരം, കടലിലെ കൊടുങ്കാറ്റിനെ ശമിപ്പിച്ചത് എന്നിങ്ങനെയുളള അത്ഭുതങ്ങൾക്കു പുറമേ കുറഞ്ഞത് മരിച്ച എട്ടു പേരെയെങ്കിലും വിശുദ്ധൻ പുന
രുജ്ജീവിപ്പിച്ചിട്ടുണ്ട്. നാമകരണപ്രക്രിയയുടെ അവസരത്തിൽ, അദ്ദേഹം ഉയിർപ്പിച്ച നാലു പേരെപ്പറ്റിയുളള വിവരങ്ങൾ നൽകിയിരുന്നുവെന്ന് ഫാദർ ആൽബൻ ബട്‌ലർ
പ്രസ്താവിക്കുന്നുണ്ട്. വേറെ നാലു പേരെ
ക്കൂടി വിശുദ്ധൻ പുനരുജ്ജീവിപ്പിച്ചതിന് വ്യക്തമായ തെളിവുകളുണ്ട്. ”ടമശി േണവീ ഞമശലെറ വേല ഉലമറ” എന്ന പുസ്തകത്തിൽ ഈ അത്ഭുതങ്ങളെല്ലാം വിശദമായി വിവരിക്കുന്നുണ്ട്. ശത്രുക്കളുടെ ആക്രമണത്തിൽ നിന്ന് തിരുവിതാംകൂർ മഹാരാജാവായ മാർത്താണ്ഡ വർമ്മയെ അദ്ദേഹം രക്ഷിച്ചതിനു കൃതജ്ഞതയായി ”വലിയ അച്ചൻ” എന്ന സ്ഥാനപ്പേര് അദ്ദേഹത്തിനു ലഭിച്ചു.
ജപ്പാനിൽ നിന്ന് ചൈനയിലേക്കു കടക്കാൻ അദ്ദേഹം തീവ്രമായി ആഗ്രഹിച്ചു. എന്നാൽ അതു സാധിക്കുന്നതിനു മുമ്പ്, മരുഭൂമിയിൽനിന്ന് ദൈവം വാഗ്ദാനം ചെയ്ത ഭൂമിയെ നോക്കിക്കാണാൻ മാത്രം സാധിച്ച മൂശെയെപ്പോലെ അദ്ദേഹം അന്തരിച്ചു. സാൻസിയൻ ദ്വീപിൽവച്ചു ടൈഫോയിഡ് പിടിപെട്ട അദ്ദേഹം ഈശോയെന്ന മധുര
നാമം ഉച്ചരിച്ചുകൊണ്ട് സമാധാനത്തിൽ മരിച്ചു (1552 ഡിസംബർ 2-ാം തീയതി). വളരെക്കാലം വിശുദ്ധന്റെ ശരീരം അക്ഷയമായി സ്ഥിതിചെയ്തു. ഇന്നും മുഴുവനായി അഴിയാതെ അത് ഗോവയിലെ ഉണ്ണിയീശോയുടെ ബസിലിക്കയിൽ ഇരിപ്പുണ്ട്. തന്നെ ആഴത്തിൽ സ്‌നേഹിക്കുന്നവരുടെ ശരീരത്തെപ്പോലും ദൈവം അത്ഭുതകരമായും അക്ഷയമായും സംരക്ഷിക്കുന്നുവെന്നതു ശ്രദ്ധേയമാണ്.