വിവാഹം പരസ്യമായ ഒരു സംഭവം ആകയാലും ദമ്പതികളുടെ, സമൂഹത്തിലും സഭയിലുമുളള നിലയെ ബാധിക്കുന്നതിനാലും വിവാഹത്തിന്റെ പരസ്യമായ രേഖപ്പെടുത്തൽ, വിവാഹ ആഘോഷത്തിന്റെ തെളിവായി പരിഗണിക്കപ്പെടുന്നു. അതിനാലാണ് പൗരസ്ത്യ സഭകൾക്കുളള നിയമം 296 പ്രകാരം ഓരോ ഇടവകയിലും വിവാഹ രജിസ്റ്റർ നിർബന്ധമായും ഉണ്ടണ്ടായിരിക്കണമെന്ന് നിഷ്‌ക്കർഷിച്ചിരിക്കുന്നത്. വിവാഹ രജിസ്റ്ററിൽ സാധാരണ ചേർക്കുന്നത് ദമ്പതികളുടെ പേര്, വിവാഹം ആശീർവ്വദിച്ച പുരോഹിതന്റെ പേര്, സാക്ഷികളുടെ
പേരുകൾ, മേൽപ്പറഞ്ഞവരുടെ ഒപ്പുകൾ, വിവാഹം നടന്ന സ്ഥലവും തീയതിയും,
ജനന-മാമ്മോദീസാ തീയതികൾ, എന്നിവയാണ്. തങ്ങളുടെ വിവാഹത്തെ സംബന്ധിച്ച ആധികാരിക രേഖയാകയാൽ, വിവാഹ രജിസ്റ്ററിൽ തെറ്റു കൂടാതെ വസ്തുതകൾ രേഖപ്പെടുത്തുവാൻ ശ്രദ്ധിക്കേണ്ടണ്ടതാണ്. എന്നാൽ, ചോദ്യത്തിൽ ഉന്നയിച്ചിരിക്കുന്നതുപോലെ ഏതെങ്കിലും തരത്തിൽ ചില കാര്യങ്ങൾ തെറ്റായി രജിസ്റ്ററിൽ ചേർക്കുവാനിടയായാൽ അതു പരിഹരിക്കുവാൻ ഉതകുന്ന മാർഗ്ഗങ്ങൾ സീറോ മലബാർ സഭയുടെ പ്രത്യേക നിയമം നൽകുന്നുണ്ടണ്ട്. ഒരു വിവാഹം ആശീർവ്വദിച്ചു കഴിഞ്ഞാലുടൻ അത് ശ്രദ്ധാപൂർവ്വം വിവാഹം നടന്ന
പളളിയിലെ വിവാഹ രജിസ്റ്ററിൽ രേഖപ്പെടുത്തണം. അതിനുശേഷം Form- D എന്ന കുറി വിവാഹത്തിലെ നവദമ്പതികളിൽ മറ്റ് ഇടവകയിൽ നിന്നു വന്ന ആളിന്റെ ഇടവകയിലേക്കു നൽകുന്നു. ദമ്പതികളുടെ മാമ്മോദീസാ രജിസ്റ്ററിൽ അവരുടെ വിവാഹം നടന്ന വിവരം രേഖപ്പെടുത്തുന്നതിനുവേണ്ടണ്ടിയാണിത്. അവസാനമായി രജിസ്റ്ററുകളിൽ വിവരങ്ങൾ രേഖപ്പെടുത്തിയെന്ന് കാണിച്ചുകൊണ്ടണ്ട് Form- E ദമ്പതികളുടെ വികാരിമാർ കൈമാറുന്നു. വിവാഹ രജിസ്റ്ററിൽ കാതലായ രീതിയിൽ ഒരു തെറ്റു സംഭവിച്ചുവെന്ന് ബോദ്ധ്യപ്പെട്ടാൽ ഒരു മാസത്തിനകം വിവാഹം ആശീർവ്വദിച്ച പുരോഹിതനോ, വിവാഹം നടന്ന പളളിയിലെ വികാരിയച്ചനോ ആ തെറ്റ് പരിഹരിക്കണം. ഇങ്ങനെയുളള തിരുത്തലുകൾ ദമ്പതികളുടെ സാന്നിദ്ധ്യത്തിലോ, അവരുടെ മരണത്തിലോ അസാന്നിദ്ധ്യത്തിലോ, മറ്റു രണ്ടണ്ടു സാക്ഷികളുടെ സാന്നിദ്ധ്യത്തിലോ വേണം നടത്തുവാൻ. മുമ്പ് രേഖപ്പെടുത്തിയതിനു യാതൊരു മാറ്റവും വരുത്താതെ, തിരുത്താൻ ഉദ്ദേശിക്കുന്ന കാര്യം
രജിസ്റ്ററിന്റെ മാർജിനിൽ വേണം രേഖപ്പെടുത്തുവാൻ. രേഖപ്പെടുത്തിയതിനു ശേഷം അതിന്റെ അടിയിൽ ഒപ്പുവെക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. തിരുത്തൽ നടത്തിയതിനു ശേഷം, തിരുത്തൽ നടത്തിയ തീയതിയും രേഖപ്പെടുത്തേണ്ടണ്ടതാണ്. ഏതൊരു തിരുത്തലും സാക്ഷികളുടെ സാന്നിദ്ധ്യത്തിൽ അവരുടെ സാക്ഷിയൊപ്പോടുകൂടി വേണം നടത്തുവാൻ.