ഇക്കഴിഞ്ഞ സ്വാതന്ത്യദിനാഘോഷത്തോട് ബന്ധപ്പെട്ടു ശ്രദ്ധയിൽ വന്ന ഒരു കാര്യം ചങ്ങനാശ്ശേരിയിലെ റോഡുകളിലൂടെ ഓടിയ മിക്കവാഹനങ്ങളിലും ത്രീവർണ്ണ
പതാകകളണ്ടില്ല എന്നുള്ളതാണ്. അടുത്ത കാലംവരെ സ്വാതന്ത്ര്യദിനത്തിലും റിപ്പബ്ലിക് ദിനത്തിലും അഭിമാനപൂർവ്വം ദേശീയപതാക വാഹനങ്ങളിലും സ്ഥാപനങ്ങളിലും ചില വീടുകളിൽപോലും ഉയർത്തിക്കെട്ടുക സാധരണമായിരുന്നു.
നാമൊരു സ്വതന്ത്രരാഷ്ട്രത്തിലാണെന്നും ഒരു ജനതയാണെന്നുമെല്ലാം വിളിച്ചോതുന്ന അടയാളമായിരുന്നു അത്. ദേശീയബോധം വരും തലമുറയ്ക്ക് പകർന്ന് കൊടുക്കാനുള്ള ഒരു മാർഗ്ഗമായി അതിനർത്ഥമുണ്ടണ്ടായിരുന്നു. ഭാരതം നമുക്കു മാതൃരാജ്യം എന്നുളള നമ്മുടെ സ്വത്വബോധമാണ് ഈ ദിനങ്ങളിൽ ഉണരേണ്ടണ്ടത്.
അമേരിക്കൻ ഐക്യനാടുകളിൽ പലവീടു കളിലും ആണ്ടണ്ടുവട്ടം മുഴുവൻ അവരുടെ ദേശീ യ പതാക പ്രദർശിപ്പിക്കുന്നു. പള്ളികളിൽപോലും ചിലയിടങ്ങളിൽ പതാക വയ്ക്കാറുണ്ടണ്ട്. തലശ്ശേരിയിൽ അഭിവന്ദ്യ വള്ളോപ്പള്ളി പിതാവ് തന്റെ ചാപ്പലിലും ചില പള്ളികളിലും പേപ്പൽ പതാകയും ദേശീയപതാകയും മദ്ബഹായിൽ ഇരുവശങ്ങളിലും വച്ചിരിക്കുന്നത് കാണാൻ ഇടയായിട്ടുണ്ടണ്ട്. സ്വാതന്ത്ര്യസമരകാലത്തും മറ്റും വളർത്തിയെടുത്ത ദേശീയബോധമാണ് ഇങ്ങനെയെല്ലാം പ്രകടമായത്. ഇന്നു നമുക്കു എന്താണ് സംഭവിച്ചിരി ക്കുന്നത്? പാർട്ടികൾക്കെല്ലാം ദേശീയപതാകയേക്കാൾ പാർട്ടിപതാക ഉയർത്തിപ്പിടിക്കുന്നതിലാണ് കമ്പം. ഭാരതീയനെന്ന ചിന്തയേക്കാൾ വർഗ്ഗീയവാദവും വർഗ്ഗസമരവാദവുമെല്ലാമാണ് പ്രധാനം. വിഭാഗീയതയുടെ വേലിയേറ്റത്തിൽ ഭാരതീയനെന്ന നിലയിലുളള സ്വത്വബോധം മായുകയാണെന്നു പറയാം. സംസ്ഥാനങ്ങൾക്കിടയിലെ വിഭാഗിയത നി സ്സാരമെന്ന് പറയാനാവില്ല. സുപ്രീംകോടതി വിധിയെത്തുടർന്ന് കർണ്ണാടക-തമിഴ്‌നാട് സംഘർഷങ്ങൾ എത്രപെട്ടന്നാണ് ഭീകരരൂപം പൂണ്ടണ്ടത്. വൈവിധ്യത്തിലെ കൂട്ടായ്മ മനസ്സിലാക്കാനും ഉൾക്കൊളളാനും മിക്കവർക്കും സാധിക്കുന്നില്ല.
സഭാദർശനം 20-ാം നൂറ്റാണ്ടണ്ടിൽ
സ്വത്വബോധം പലതലങ്ങളിലായി നമുക്ക് ഉണ്ടണ്ടായിരിക്കേണ്ടണ്ടതാണ്: കുടുംബത്തിൽ, പ്രാദേശിക സമൂഹത്തിൽ, ഭാഷാ സമൂഹത്തിൽ, മതസമൂഹത്തിൽ. നാം അംഗങ്ങളായിരിക്കുന്ന സമൂഹങ്ങളോട് ചേർന്ന് അതിന്റേതായ കൂട്ടായ്മാബോധം നമുക്കുണ്ടണ്ടാകേണ്ടണ്ടതാണ.് ഒന്ന് മറ്റൊന്നിനു വിരുദ്ധമായി വരാതെ സമന്വയിപ്പിച്ച് കൊണ്ടുപോകാൻ നമുക്ക് സാധിക്കണം.
എല്ലാ കത്തോലിക്കാ വിശ്വാസികളും ഏറ്റു പറയുന്ന സത്യമാണ് ഏകവും ശ്ലൈഹികവും സാർവത്രികവുമായ സഭയിലും ഞങ്ങൾ വിശ്വസിക്കുന്നു എന്നത്. നമുക്ക് എല്ലാവർക്കും ഒരു കർത്താവും ഒരു വിശ്വാസവും ഒരേ മാമ്മോദീസായുമാണല്ലോ ഉളളത്. ഈ സഭ ഗാഢമായ ഒരു കൂട്ടായ്മയാണ് എന്നതിൽ അഭിമാനിക്കാനും അതിനോടൊത്തു ജീവിക്കാനും നാം ബാദ്ധ്യസ്ഥരാണ്. ഒരു കത്തോലിക്കനെന്നുളള സ്വത്വബോധത്തിന് ഒരു കോട്ടവും തട്ടാൻ പാടില്ല.
എന്നാൽ സാർവത്രികമായ സഭ സഭ കളുടെ കൂട്ടായ്മയാണ് എന്ന കാര്യവും വിസ്മരിക്കാനാവില്ല. കഴിഞ്ഞ നൂറ്റാണ്ടണ്ടിൽ സഭാ സംബന്ധമായ ദൈവശാസ്ത്രം വികസിച്ചെങ്കിലും രണ്ടണ്ടാം വത്തിക്കാൻ കൗൺസിൽ വരെയും ഇത് അധികമാരും അംഗീകരിച്ചിരുന്നില്ല. കൗൺസിലിനുശേഷം എതാനും വർഷങ്ങൾ കഴിഞ്ഞു നടന്ന
ഒരു അഖിലേന്ത്യാസമ്മേളനത്തിൽ സഭ സഭകളുടെ കൂട്ടായ്മയാണെന്നു പറഞ്ഞപ്പോൾ ശക്തമായ എതിർപ്പാണുണ്ടണ്ടായത് എന്ന് ഓർമ്മിക്കുന്നു. അതുസംബന്ധിച്ച് അഖിലേന്ത്യാമെത്രാൻ സമിതിയിൽ ഏറെ ചർച്ചകൾ നടത്തിയ ശേഷവും പ്രമുഖനായ ഒരു വ്യക്തി സ്വകാര്യ സംഭാഷണത്തിൽ പറഞ്ഞത;് After all, Father the Latin church is the universal church എന്നായിരുന്നു. പക്ഷേ ഭൂമിശാസ്ത്രപരമായ വ്യാപനമല്ലല്ലോ സഭയെ സാർവ്വത്രികമാക്കുന്നത്. ഒരു കാലത്ത് റോമിലും അന്ത്യോക്യയിലും കോറിന്ത്യയിലുമായി മാത്രം കഴിഞ്ഞ ചെറിയ സഭാ സമൂഹവും സാർവത്രിക സഭയായിരുന്നല്ലോ? കത്തോലിക്കാസഭ സഭകളുടെ കൂട്ടായ്മയാണ് എന്ന കാഴ്ചപ്പാട് രണ്ടണ്ടാം സഹസ്രാബ്ദമായപ്പോഴേക്കും നഷ്ടപ്പെട്ടുപോയി എന്നു പറയാം. ലത്തീൻ സഭ എല്ലാ സഭകളുടെയും മാതാവ് എന്ന് മദ്ധ്യയുഗങ്ങളിലെ ഒരു മാർപ്പാപ്പാ തന്നെ പറഞ്ഞുവച്ചിരുന്നു. പാശ്ചാത്യവൽക്കരിക്കപ്പെട്ട ചില പൗരസ്ത്യസഭകളുടെ ചിന്താഗതിയും ഇതു തന്നെയായിരുന്നു. പോർച്ചുഗീസുകാരുടെ ഭരണത്തിനു കീഴിൽ അവരോടും കർമ്മലീത്താക്കാരോടുമെല്ലാം രോഷമുണ്ടണ്ടായിരുന്ന മാർത്തോമ്മാക്രിസ്ത്യാനികളുടെ ഇടയിൽ സ്വന്തം സഭാത്മക വ്യക്തിത്വത്തെക്കുറിച്ചുളള ദൈവശാസ്ത്രപരമായ ചിന്ത ഏറെ വളർന്നില്ല. 19-ാം
നൂറ്റാണ്ടണ്ടിൽ നാം നാട്ടുമെത്രാന്മാർക്കു വേണ്ടണ്ടി വാദിച്ചപ്പോഴും ദേശീയവും ഭരണപരവുമായ സ്വാതന്ത്ര്യത്തെക്കുറിച്ചുളള ചിന്തകളാണ് മുന്നിട്ട് നിന്നത്. പദ്രുവാദോ ഭരണത്തിൽ നിന്ന് മാറി വരാപ്പുഴയോട് ചേർന്ന് നിൽക്കാൻ മാത്രമാണ് ബഹുമാനപ്പെട്ട പോരൂക്കര തോമ്മാച്ചനും മറ്റും പോലും ശ്രമിച്ചത്.
ഏതാണ്ടണ്ട് കഴിഞ്ഞ നൂറ്റാണ്ടിലാണ് സഭാ വിജ്ഞാനീയത്തിൽ വലിയ മുന്നേറ്റമുണ്ടണ്ടായത് സഭ വിശ്വാസികളുടെ കൂട്ടായ്മയാണെന്നും ആരാധന കേന്ദ്രീകൃതമായ സമൂഹമാണെന്നും വ്യത്യസ്ത ആദ്ധ്യാത്മിക പാരമ്പര്യങ്ങൾക്കു തിരുസ്സഭയിൽ പ്രസക്തിയുണ്ടെണ്ടന്നുമെല്ലാമുളള ചിന്തകൾ ഈ കാലഘട്ടത്തിൽ പലരും പങ്കുവെച്ചു. എക്യുമെനിസരംഗത്തുണ്ടണ്ടായ പുരോഗതിയും സഭകളുടെ ന്യായമായ വ്യത്യസ്തതയുടെ മൂല്യവുമെല്ലാം കഴിഞ്ഞ നൂറ്റാണ്ടണ്ടിൽ കൂടുതൽ ചർച്ചകൾക്കിടയാക്കി. രണ്ടണ്ടാം വത്തിക്കാൻ കൗൺസിൽ വലിയൊരു വഴിത്തിരവിന് ഇടയാക്കിയെന്നുള്ളതാണു വസ്തുത. മെൽക്കൈറ്റ് പാത്രിയർക്കീസ് മാക്‌സിമൂസിനെ പോലെയുളള പൗര്യസ്ത്യർ വത്തിക്കാൻ കൗൺസിലിൽ ഏറെ സ്വാധീനം ചെലുത്തിയെന്നും പറയാം.
കൗൺസിലിനു ശേഷം
വത്തിക്കാൻ കൗൺസിലിന്റെ തിരുസ്സഭ, പൗര്യസ്ത്യസഭകൾ, എക്യുമെനിസം, ആരാധനക്രമം എന്നീ രേഖകൾ ചേർത്തു വായിക്കുമ്പോൾ സഭകളുടെ വ്യക്തിത്വത്തെക്കുറിച്ചു തെളിമയാർന്ന ഒരു കാഴ്ച്ചപ്പാട് നമുക്ക് ലഭ്യമാകുന്നുണ്ടണ്ട്. സഭ വ്യത്യസ്തപാരമ്പര്യങ്ങളുളള സഭകളുടെ കൂട്ടായ്മയാണെന്നും, ഈ വൈവിധ്യം സഭയെ ബലിഹീനമാക്കുകയല്ല, മറിച്ച് അതിനെ ശക്തിപ്പെടുത്തുകയാണെന്നും സഭകളെല്ലാം തുല്യമാണെന്നും, ലോകമെമ്പാടും ഈ സഭകൾക്ക് തുല്യ അവകാശങ്ങളും തുല്യ കടമകളുമുണ്ടെണ്ടന്നും ഓരോ സഭയും അതി ന്റെ തനിമ നിലനിറുത്തികൊണ്ടണ്ടാണ് സഭൈക്യം സാധിക്കേണ്ടതെന്നുമെല്ലാം അർത്ഥശങ്കക്കിടമില്ലാതെ പ്രസ്തുത രേഖകൾ വ്യക്തമാക്കുന്നുണ്ടണ്ട്. പൗര്യസ്ത്യസഭകൾ പ്രത്യേക സാഹചര്യങ്ങളിൽ തങ്ങളുടേതായ വ്യക്തിത്വം നഷ്ടപ്പെടുത്തിയിട്ടുണ്ടെണ്ടങ്കിൽ അതു തിരിച്ചെടുക്കണമെന്നും കൂടി കൗൺസിൽ നിർ ദ്ദേശിച്ചു. ലോകത്ത് എവിടെയായിരുന്നാലും അവരുടെ വ്യക്തിത്വം സംരക്ഷിക്കാൻ പൗര്യ സ്ത്യസഭാംഗങ്ങൾക്ക് അവകാശമുണ്ടെണ്ടന്നും കൗൺസിൽ പ്രഖ്യാപിച്ചു. ഇതു സാധിക്കണമെങ്കിൽ അവർക്ക് അവരുടേതായ അജപാലനശുശ്രൂഷയും നേതൃത്വവും ഉണ്ടണ്ടായിരിക്കണമെന്നും പറയാതെ വയ്യാ. ലത്തീൻസഭയിലുളളതു പോലെ തന്നെ എല്ലായിടങ്ങളിലും പ്രേഷിതപ്രവർത്തനം നടത്താൻ തുല്യ അവകാശവും എല്ലാ പൗര്യസ്ത്യസഭകൾക്കും ഉണ്ടണ്ടായിരിക്കേണ്ടണ്ടതാണ്. വൈവിധ്യത്തിലുളള ഐക്യം (Communion) എന്ന ചിന്താധാരയാണ് എല്ലാ കൗൺസിൽ രേഖകളിലൂടെയും കടന്നു പോകുന്ന രജതരേഖ എന്നു നമുക്ക് പറയാവുന്നതാണ്. പക്ഷേ ഈ ദർശനം നാം ഉൾക്കൊണ്ടണ്ട് പ്രായോഗികമായ ക്രമീകരണങ്ങൾ വരുത്തുക എളുപ്പമല്ല. കൗൺസിൽ രേഖകൾ വേണ്ടണ്ടവിധം പഠിക്കാൻ എല്ലാവരും ശ്രമിച്ചിട്ടില്ല എന്നത് ഒരു വസ്തുതയാണ്. കൗൺസിൽ കഴിഞ്ഞ് താമസിയാതെ തന്നെ പൗരസ്ത്യ സഭകൾക്ക് ഭാരതത്തിലെമ്പാടും അജപാലനശുശ്രൂഷയ്ക്കും പ്രേഷിതപ്രവർത്തനത്തിനും സംവിധാനങ്ങൾ ഉണ്ടണ്ടാകണമെന്ന് പലരും ആവശ്യപ്പെടാൻ തുടങ്ങി. 1972 മുതൽ സി.ബി.സി.ഐയിലും ഈ വിഷയം സജീവമായ ചർച്ചകൾക്ക് വിധേയമായി. എന്നാൽ പിന്നീടും ഈ തത്ത്വങ്ങൾ അംഗീകരിക്കാൻ പലരും വൈമനസ്യം കാട്ടി. ഭാരതത്തിൽ എല്ലാ പ്രദേശങ്ങളിലും ലത്തീൻ രൂപതകളുണ്ടണ്ട്. അവിടെ മറ്റൊരു സഭാ വിഭാഗം കടന്നു വരുന്നത് അധികാരത്തിലിരുന്നവർക്ക് സ്വീകരിക്കാൻ പ്രയാസമായിരുന്നു എന്നതാണു വസ്തുത. അത് വിശ്വാസികളുടെയിടയിൽ അനൈക്യത്തിനു കാരണമാക്കുമെന്നാണ് പലരും ചൂണ്ടണ്ടികാട്ടിയത്. ലത്തീൻ രൂപതകൾ തന്നെ അവിടെയുളള പൗര്യസ്ത്യർക്ക് ആവശ്യമുളള അജപാലന ശുശ്രൂഷകൾ നൽകുന്നുണ്ടണ്ട് എന്നായിരുന്നു മറ്റു ചിലരുടെ വാദം. സീറോമലബാറുകരുടെ ആരാധനയും ആദ്ധ്യാത്മികതയും ലത്തീൻരീതികളിൽ
നിന്ന് അധികം വ്യത്യാസ്തമല്ല എന്നതായിരുന്നു മറ്റൊരു നിരീക്ഷണം. അതോടൊപ്പം പൗരസ്ത്യസഭകൾക്ക് അഖിലേന്ത്യാ തലത്തിൽ സംവിധാനമുണ്ടണ്ടായാൽ തങ്ങളുടെ രൂപതകളിലെ അംഗസംഖ്യ സാരമായി കുറയുമെന്നും പലരും ഭയപ്പെട്ടു.
പൗരസ്ത്യസഭാംഗങ്ങൾക്ക്, പ്രത്യേകിച്ച് സീറോമലബാർ സഭാംഗങ്ങൾക്ക് അവസരത്തിനൊത്ത് ഉയരാൻ കഴിഞ്ഞില്ല എന്നതും മറക്കാൻ പാടില്ല. കാലക്രമത്തിൽ തങ്ങളുടെ ആരാധനക്രമങ്ങളിലും ആദ്ധ്യാത്മികതയിലും വന്നു ചേർന്ന മാറ്റങ്ങൾ തിരുത്തി തനിമ വീണ്ടെണ്ടടുക്കാനും സ്വത്വബോധം വളർത്താനും ഏറെ ശ്രമമുണ്ടണ്ടായില്ല. പാശ്ചാത്യരീതികളാണ് കാലഘട്ടത്തിനു യോജിച്ചതെന്നായിരുന്നു പലരുടെയും ചിന്താഗതി. മാത്രവുമല്ല പാശ്ചാത്യദേശത്ത് ആരാധനക്രമത്തിലും മറ്റും ചിലർ വരുത്തിയ മാറ്റങ്ങൾ (ജനാഭിമുഖമായി ബലിയർപ്പണം നടത്തുക, കാഴ്ച്ചവയ്പ്പ് പ്രദക്ഷിണം തുടങ്ങിയവ) ഇവിടെ പകർത്താനായിരുന്നു പലരുടെയും ശ്രമം. വ്യക്തിസഭകൾ എന്ന ആശയം പോലും ചിലർക്ക് സ്വീകാര്യമായിരുന്നില്ല. അതിനാൽ സ്വത്വബോധം വളർത്തിയെടുക്കാനുളള ശ്രമവും വ്യാപകമായില്ല എന്നു പറയാം. ശരിയാണ്, ഇപ്പോൾ സീറോമലബാർ
സഭയുടെ അധികാര വ്യാപ്തിയിൽ എല്ലാവർക്കും താൽപ്പര്യമുണ്ടണ്ട്. കാനൻ നിയമപ്രകാരം സ്വയംഭരണാധികാരമുളള സഭയായി തീർന്നതിൽ എല്ലാവർക്കും സന്തോഷവുമുണ്ടണ്ട്. പക്ഷേ ശരിയായ വ്യക്തിത്വബോധമില്ലാതെ ഈ ക്രമീകരണങ്ങൾ ഉപയോഗിച്ചാൽ അതു തിരുസ്സഭയുടെ നന്മയ്ക്കായി ഭവിക്കില്ല. അതിനാൽ ഈ സഭയുടെ തനിമയെന്തെന്നറിയാനും അതനുസരിച്ച് വളരാനുമുളള മനസ്സ് രൂപപ്പെടുത്താനും വേണ്ടണ്ട ബോധവൽക്കരണമാണ് ഇന്നത്തെ അടിയന്തരമായ ആവശ്യം. ഇന്നും ഈ സഭയുടെ അവകാശങ്ങൾ അംഗീകരിക്കാൻ പല ഭരണാധികാരികളും തയ്യാറാവുന്നില്ലല്ലോ. സി.ബി.സി.ഐയിലെ ദീർഘമായ ചർച്ചകൾക്കു ശേഷവും തീരുമാനമാകാതിരുന്ന പശ്ചാത്തലത്തിൽ വി. ജോൺ പോൾ മാർപ്പാപ്പാ ഒരു ധീരമായ തീരുമാനം എടുത്തതുകൊണ്ടണ്ടാണ് കല്യാൺ രൂപത സ്ഥാപിതമായത്. അതിനു മുൻപായി പരിശുദ്ധ പിതാവ് ഇന്ത്യയിലെ എല്ലാ മെത്രാന്മാർക്കുമായി ഒരു കത്തെഴുതുകയുണ്ടണ്ടായി. അതിൽ അദ്ദേഹം പറഞ്ഞുവച്ചത് ഇന്ത്യയിൽ മൂന്ന് വ്യക്തിസഭകളുണ്ടെണ്ടന്നും അവർക്ക് അവരുടേതായി ഭരണസമതികൾ ഉണ്ടണ്ടായിരിക്കണമെന്നും എന്നാൽ പൊതുവായ മെത്രാൻ സമിതി ഉണ്ടണ്ടായിരിക്കണമെന്നുമെല്ലാമായിരുന്നു. അതോടൊപ്പം വിവിധ സഭകളെക്കുറിച്ച് ശരിയായ ബോധവൽക്കരണം എല്ലാ സഭകളിലും നടക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചിരുന്നു. ഓരോ സഭയിലെ ആളുകൾക്കും മറ്റു സഭകളെക്കുറിച്ച് അറിവു നൽകുന്ന ബോധവൽക്കരണത്തിനാണ് അദ്ദേഹം ആഹ്വാനം ചെയ്യ്തത്. ഈ ആഹ്വാനം വേണ്ടണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല എന്നു വേണം പറയാൻ. അതിനാലാണ് പൗര്യസ്ത്യരുടെ അജപാലനശുശ്രൂഷ ശ്രദ്ധിക്കപ്പെടാതെയും ഇന്നും പൊതുവേ അംഗീകരിക്കപ്പെടാതെയും പോകുന്നത്!
സീറോമലബാർ സഭയുടെ സ്വത്വബോധം ഇനിയും വളർത്തിയെടുക്കണം
ബഹുമാനപ്പെട്ട പ്ലാസിഡച്ചന്റെ കാലം മുതലാണ് സീറോമലബാർ സഭയുടെ തനിമ യെക്കുറിച്ചും അതു സജീവമാക്കേണ്ടണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുമെല്ലാം ചർച്ചകളുണ്ടണ്ടായത്. ചില സെമിനാരികളിലും രൂപതകളിലും ഈ ബോധവൽക്കരണം താൽപ്പര്യപൂർവ്വം നടന്നു. അതിന്റെ ഫലമായി ആ വിഭാഗങ്ങളിൽ സ്വത്വബോധം ഏറെ വളർന്നു. പക്ഷേ ഇതെല്ലാം പിന്നോട്ട് പോകലാണെന്ന് ചിലർ ചിന്തിച്ചതുകൊണ്ടണ്ട് സഭയിൽ ഒരു ചേരിതിരിവു പോലെ ഉണ്ടണ്ടായി എന്നതു നിർഭാഗ്യകരമാണ്.
സ്വത്വബോധം വളർത്തിയെടുക്കാൻ ചില നീക്കങ്ങൾ ആവശ്യമാണ്
സഭാചരിത്രത്തെക്കുറിച്ചുളള അവബോധമാണ് ഒരു സുപ്രധാന ഘടകം. കർദ്ദിനാൾ ടിസ്സറാങ്ങ് പലപ്പോഴും പറയുമായിരുന്നു; I love your church, because I know your history എന്ന്. സഭയുടെ ചരിത്രത്തിലെ ഗതിവിഗതികളും സഭയുടെ പാരമ്പര്യത്തെ സ്വാധീനിക്കുന്നതാണല്ലോ. ഒരു ശ്ലൈഹിക പാരമ്പര്യത്തിന്റെ അവകാശികളാണ് നമ്മൾ എന്നുളള അഭിമാനബോധവും മറ്റും നമ്മുടെ കാഴ്ച്ചപ്പാടുകൾക്ക് രൂപം
നൽകുന്നതാണ്. ദൈവിക വെളിപാട് നാം മനസ്സിലാക്കുന്നത് ശ്ലൈഹികപാരമ്പര്യത്തിന്റെ തുടർച്ചയിലൂടെയാണ്. മാർത്തോമ്മാശ്ലീഹായുടെ പാരമ്പര്യമാണ് ഈ സഭ ഇന്നും പിന്തുടരുന്നതെന്ന ബോധ്യം സഭാമക്കൾക്ക് അഭിമാനകാരണമാകണം. ഈ അഭിമാനബോധത്തിൽ നിന്നാണ് ഈ പാരമ്പര്യം സംരക്ഷിച്ച് കൈമാറണമെന്ന ചിന്തയുണ്ടണ്ടാവുക.
സഭാപാരമ്പര്യത്തിൽ അവിഹിതമായി മാറ്റങ്ങൾ വന്നിട്ടുണ്ടെണ്ടങ്കിൽ അതു തിരുത്താനും ഈ ചരിത്രബോധം നമുക്ക് സഹായകരമാകും. കൗൺസിൽ തന്നെ ഈ നിർദ്ദേശം നമുക്ക് നൽകിയിട്ടുമുണ്ടണ്ടല്ലോ. കാലങ്ങളുടെയും വ്യക്തികളുടെയും സാഹചര്യങ്ങളാൽ അനു ചിതമായി വൃതിചലിച്ചിട്ടുണ്ടെങ്കിൽ പൂർവിക പാരമ്പര്യങ്ങളിലെക്കു തിരികെ പോകാൻ അവർ തീവ്ര പ്രയത്‌നം ചെയ്യട്ടെ (OE-6). നമ്മുടെ സഭയുടെ നവീകരണശ്രമങ്ങളിൽ ഈ ചരിത്രബോധത്തിന്റെ അഭാവമാണ്
നാം പലപ്പോഴും കാണുക. പൂർവ്വിക പാരമ്പര്യങ്ങളോട് വിശ്വസ്തത പുലർത്തിക്കൊണ്ടണ്ടുളള മാറ്റങ്ങളേ സർഗ്ഗാത്മക വളർച്ചയ്ക്ക്
നിദാനമാവുകയുളളൂ. ചരിത്രബോധം കുറയുന്ന കാലഘ ട്ടത്തിലാണ് നാം ഇന്നു ജീവിക്കുന്നതെന്ന് പലരും പറയാറുണ്ടണ്ടല്ലോ. പുതിയ പുതിയ അറിവുകളുടെയും വാർത്തകളുടെയും ഇടയിൽ ചരിത്രത്തിനുളള സ്വാധീനം കുറയാ
നിടയുണ്ടണ്ട്. മാത്രമല്ല ചരിത്രം സിദ്ധാന്തങ്ങളുടെ താൽപ്പര്യമനുസരിച്ച് രൂപപ്പെടുത്താനുളള ശ്രമവും ഇന്നു വ്യാപകമാണ്. ചരിത്രത്തെ ബോധപൂർവ്വം സ്വേഛയനുസരിച്ച് വികലമായി ചിത്രീകരിക്കാൻ ശ്രമിക്കുന്ന വർഗ്ഗീയ വാദികളുടെയും വർഗ്ഗസമരവാദികളുടെയും നീക്കങ്ങൾ കണ്ടണ്ടില്ലെന്നു നടിക്കാനാവില്ല. അതിനാൽ പുതിയ തലമുറയ്ക്ക് സഭാ പരമ്പര്യത്തെക്കുറിച്ചുളള കൃത്യമായ ബോധനം നൽകണം. യഹൂദർ തങ്ങളുടെ പാരമ്പര്യചരിത്രം തുടർച്ചയായി പുതിയ തലമുറകളെ ഓർമ്മിപ്പിച്ചുകൊണ്ടണ്ടിരുന്നു. പെസഹാ ആചരണത്തിൽപോലും, ചരിത്രബോധം പകർന്നു നൽകാനാണ് മുതിർന്ന തലമുറകൾ ശ്രദ്ധിച്ചത്. അതാണ് അവരുടെ ഐക്യത്തിനും
നിലനിൽപ്പിനും കാരണമായതെന്നും പറയാം.
ഇന്നു നമുക്ക് സീറോമലബാർ സഭയിൽ ശരിയായ ചരിത്രബോധം വളർത്തിയെടുക്കാൻ പ്രത്യേകം ശ്രദ്ധ ആവശ്യമാണ്. സഭയുടെ ചരിത്രമെന്നു പറയുന്നത് കേവലം ചരിത്രസംഭവങ്ങളുടെ അവലോകനം മാത്രമല്ല. സഭയുടെ ആരാധനക്രമത്തിന്റെയും ആദ്ധ്യാത്മികതയുടെയും കൂടി ചരിത്രമായിരിക്കണമെന്നു കൂടി പറയാതെ വയ്യാ.
(തുടരും…)