കബറിടത്തിൽ കതും ചരിത്രം മൊഴിഞ്ഞതും…

സമൂഹത്തിന്റെ ഗതകാലസംഭവങ്ങളെക്കറിച്ചുളള ഓർമ്മയാണ് ചരിത്രം. ഓർമ്മ നഷ്ടപ്പെട്ടയാൾക്ക് താൻ പിന്നിട്ട വഴികോളോ പിന്നിടേണ്ട വഴികളോ നിശ്ചയമാല്ലാതെ വരും. ഈ സ്വാഭാവിക തത്ത്വം സഭാ ജീവിത്തിലും ബാധകമാണ്. സഭാത്മകമായ ഓർമ്മ നഷ്ടപ്പെട്ടാൽ ഒരാൾക്ക് സഭയെയും അതിന്റെ സംപൂജ്യമായ പൈതൃകത്തെയും വ്യക്തിത്വത്തെയും തിരിച്ചറിയാൻ കഴിയാതെ വരും.
ഈശോമിശിഹായുടെ ശിഷ്യന്റെ പേരിൽ അറിയപ്പെടുന്ന ഒരേ ഒരു സഭയേ ഉള്ളൂ. അതാണ് തോമ്മാ ശ്ലീഹായാൽ സ്ഥാപിതമായ ഇന്ത്യയിലെ മാർത്തോമ്മാ നസ്രാണി സഭ. ഈ സഭ ക്രൈസ്തവികതയെ ദർശിച്ചിരുന്നതു കേവലം തത്ത്വങ്ങളോ പ്രമാണങ്ങളോ ആയിട്ടല്ല – ഒരു ജീവിത മാർഗ്ഗമായിട്ടായിരുന്നു. ക്രിസ്തുവർഷം 52 മുതൽ 72 വരെ നീണ്ടു നിന്ന പ്രേഷിത പ്രവർത്തനത്തിനൊടുവിൽ തോമ്മാശ്ലീഹാ മൈലാപ്പൂരിൽ രക്തസാക്ഷിത്വം വരിച്ചെന്നും അവിടെത്തന്നെ സംസ്‌കരിക്കപ്പെട്ടെന്നുമാണു പാരമ്പര്യം. പിന്നീട് മൈലാപ്പൂർ മാർത്തോമ്മാ നസ്രാണികളുടെ തീർത്ഥാടനകേന്ദ്രമായി മാറി. വളരെക്കാലത്തേക്ക് അവരുടെ മെത്രാപ്പോലീത്തയുടെ ആസ്ഥാനമായിത്തീരുകയും ചെയ്തു. മാർത്തോമ്മാ നസ്രാണികളുടെ ആധ്യാത്മിക ജീവിതത്തിൽ ഒരു സുപ്രധാനമായ സ്ഥാനമാണ് തോമ്മാശ്ലീഹായുടെ കബറിടത്തിനുണ്ടായിരുന്നത്. അവർ മൈലാപ്പൂരിലേക്കു തീർത്ഥാടനം നടത്തുകയും കബറിടത്തിൽനിന്നു മണ്ണെടുത്തുകൊണ്ടുവരികയും അതു പുണ്യകർമ്മങ്ങൾക്കും ഹന്നാൻ വെള്ളം വെഞ്ചരിക്കുന്നതിനും ഉപയോഗിക്കുകയും ചെയ്തിരുന്നു.
1517ൽ ഒരു സംഘം പോർച്ചുഗീസുകാർ മൈലാപ്പൂർ സന്ദർശിച്ച് മാർത്തോമ്മാ ശ്ലീഹായുടെ കബറിടം വണങ്ങുകയുണ്ടായി. 1523-24ൽ അവർ കബറിടത്തിൽ ചില അറ്റകുറ്റപ്പണികൾ നടത്തുകയും അവിടെ ഗവേഷണം നടത്തുകയും ചെയ്തു. കുഴിമാടം തുറന്നുപരിശോധിച്ചപ്പോൾ അവിടെനിന്നു തലയോടിന്റെ കുറെ ഭാഗവും ഏതാനും അസ്ഥിക്കഷണങ്ങളും ഒരു കുടം മണ്ണും ഒരു ശൂലാഗ്രവും കണ്ടെത്തി. 1533ൽ പോർച്ചുഗീസ് രാജാവിന്റെ കല്പനപ്രകാരം മൈലാപ്പൂർ കബറിടത്തെപ്പറ്റി വിശദമായ പഠനം നടത്തി. ഈ ഗവേഷണങ്ങളുടെ ഫലമായി ശവകുടീരത്തിൽനിന്നു ലഭിച്ച വസ്തുക്കൾ തോമ്മാശ്ലീഹായുടെ തിരുശേഷിപ്പുകൾ തന്നെയാണെന്നു പോർ ച്ചുഗീസ് അധികാരികൾക്കു ബോധ്യമായി.
ശ്ലീഹായെ കുത്തിക്കൊല്ലാൻ ഉപയോ ഗിച്ച ശൂലത്തിന്റെ അഗ്രം ഒരു ഗ്രാനൈറ്റ് സ്തംഭത്തിൽ ചില്ലിട്ടു സൂക്ഷിച്ചു.
പിന്നീട് അതു പോർച്ചുഗീസ് കേന്ദ്രമായ ഗോവയിലേക്കു കൊണ്ടുപോയതായി പരാ മർശിക്കപ്പെടുന്നു. ഇന്ന് ഈ സ്തംഭം ഗോവയിലുള്ള ‘ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ’യുടെ മ്യൂസിയത്തിൽ സൂക്ഷിച്ചിട്ടുണ്ട്. 1630ൽ ഗോവയിലെ മ്യൂസിയത്തിൽ ഒരു ചാപ്പൽ നിർമ്മിച്ച് സ്തംഭം അവിടെ സ്ഥാപിച്ചതായി ഇതിനോടു ചേർന്നുള്ള ലിഖിതത്തിൽനിന്നു വ്യക്തമാണ്:
This pillar was brought from San Thome, Madras. A piece of the Iron lance with which St. Thomas the Apostle was supposed to have been killed, was preserved in the small niche at the top of the Pillar.
On the either side of the Pillar are depicted the Apostle St. Thomas and St. Francis of Assissi. The Small Shrine (Chapel) was made in 1630 C.E.
എന്നാൽ, സ്തംഭത്തിന്റെ മുകൾഭാഗത്തു ചില്ലിട്ടു സൂക്ഷിച്ചിരുന്ന ശൂലാഗ്രം കാല ക്രമത്തിൽ നഷ്ടമായി. (ചില്ല് പൊട്ടി നഷ്ട മായതോ കവർന്നെടുത്തതോ ആകാമെന്നു കരുതുന്നു). മാർത്തോമ്മാശ്ലീഹായുടെ പാദസ്പർ ശമേറ്റ മദ്ധ്യകേരളത്തിലെ നിരണം എന്ന സ്ഥലത്ത് തോമ്മാശ്ലീഹായുടെ നാമത്തിൽ ഒരു ദൈവാലയം സ്ഥാപിക്കുവാൻ സാഹചര്യമുണ്ടായപ്പോൾ ശ്ലീഹായുടെ തിരുശേഷിപ്പിനൊപ്പം ഈ സ്മരക സ്തംഭം സ്ഥാപിക്കണമെന്ന് ചങ്ങനാശ്ശേരി അതിരൂപതാ മെത്രാപ്പോലീത്ത മാർ ജോസഫ് പെരുന്തോട്ടം ആഗ്രഹിച്ചു. 2013ൽ ഗോവയിലെ ‘ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ’യുടെ അധികാരികളുമായി അദ്ദേഹം ബന്ധപ്പെട്ടു. അവരുടെ നിർദ്ദേശാനുസരണം ഡൽഹിയിലുളള ‘ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ’യുടെ ഡയറക്ടർ ജനറലായ ശ്രീ പ്രവീൺ ശ്രീവാസ്തവയെ പത്തനംതിട്ട പാർലമെന്റംഗം ശ്രീ ആന്റോ ആന്റണി വഴി അതേ വർഷം സെപ്തംബറിൽ മാർ ജോസഫ് പെരുന്തോട്ടം ബന്ധപ്പെടുകയും നടപടികൾ തുടരുകയും ചെയ്തു. 2015 സെപ്തംബർ ഒന്നാം തീയതി ശ്രീ പ്രവീൺ ശ്രീവാസ്തവയുടെ പി ൻഗാമി ഡോ. രാകേഷ് തിവാരി സൗമനസ്യപൂ ർവ്വം അനുവാദം നല്കുകയും അതിൻപ്രകാരം നിർമ്മിച്ച സ്തംഭത്തിന്റെ ശരിപ്പകർപ്പ് 2016 ജൂലൈ ഒന്നാം തീയതി അഭി. ജോസഫ് പെരുന്തോട്ടം പിതാവിനു ലഭിക്കുകയും ചെയ്തു.
ചരിത്രസ്തംഭത്തിന്റെ ഈ അസ്സൽ പകർപ്പ് 2016 ജൂലൈ 10-ാം തീയതി, സീറോ മലബാർ സഭയുടെ തലവനും പിതാവുമായ മേജർ ആർച്ച്ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി പിതാവിന്റെ മഹനീയ കാർമ്മികത്വത്തിൽ നിരണത്തെ മാർത്തോമ്മാശ്ലീഹാ തീർത്ഥാടന കേന്ദ്രത്തിൽ സ്ഥാപിക്കപ്പെട്ടു. മാർത്തോമ്മാശ്ലീഹായുടെ മരണ കാരണമായ ശൂലാഗ്രം സൂക്ഷിച്ചിരുന്ന സ്തംഭത്തിന്റെ ശരിപ്പകർപ്പ് ഇപ്പോൾ പുരാതന ക്രൈസ്തവ കേന്ദ്രമായ നിരണത്ത് സ്ഥാപിക്കാൻ താല്പര്യമെടുക്കുകയും പരിശ്രമിക്കുകയും ചെയ്ത ചങ്ങനാശ്ശേരി അതിരൂപത മെത്രാപ്പോലീത്ത മാർ ജോസഫ് പെരുന്തോട്ടം പിതാവിനെയും അദ്ദേഹത്തോടു സഹകരിച്ച എല്ലാ സുമനസ്സുകളെയും നന്ദിയോടെ ഓർക്കാം. നിരണത്തു സ്ഥാപിക്കപ്പെട്ട ഈ സ്തംഭം മാർത്തോമ്മാശ്ലീഹായെ ഓർക്കാനും അദ്ദേഹത്തിൽ നി റഞ്ഞുനിന്ന ധീരതയും വിശ്വാസദാർഢ്യവും പ്രേഷിത ചൈതന്യവും എല്ലാ സഭാമക്കൾക്കും കൈവരാനും ഇടവരുത്തട്ടെ.